Author name: Rajesh R

ആത്മഹത്യാക്കുറിപ്പ് പുറത്ത് ,​ വിപഞ്ചിക നേരിട്ടത് ക്രൂരപീഡനം

ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ആരോപണം കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചന്ദനത്തോപ്പ് രജിതഭവനിൽ വിപഞ്ചിക ഭർത്താവിൽ നിന്നും ഭർത്തൃകുടുംബാംഗങ്ങളിൽ നിന്നും നേരിട്ടത് അതിക്രൂരപീഡനം. വിപഞ്ചിക സ്വന്തം കൈപ്പടയിൽ എഴുതി ഫേസ്ബുക്കിലിട്ട ആത്മഹത്യാക്കുറിപ്പിലാണ് എല്ലാം വിവരിക്കുന്നത്. തന്റെ മരണത്തിന് ഉത്തരവാദികളായി ഭർത്താവ് നിതീഷ് മോഹൻ, ഭർത്തൃസഹോദരി, ഭർത്തൃപിതാവ് നിതീഷ് മോഹൻ എന്നിവരുടെ പേരുകളാണ് എഴുതിയിട്ടുള്ളത്. വീട്ടുജോലിക്കാരിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും പറയുന്നുണ്ട്. ഭർത്തൃപിതാവ് വളരെ മോശമായി പെരുമാറി. ഭൃത്തൃസഹോദരിക്കെതിരെയും ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ഗുരുതര […]

ആദരാഞ്ജലികള്‍ (മരണ അറിയിപ്പ്)

നീലംപേരൂര്‍ പഞ്ചായത്ത്‌ വാര്‍ഡ്‌ 9 നാരകത്ര കൈതാരം വീട്ടില്‍ കെ .പി .നീലകണ്ടപിള്ള യുടെ സഹധര്‍മിണി തങ്കമണി (72 )വാര്‍ധക്യസഹജമായ അസുഖം മൂലം നിര്യാതനായ വിവരം വ്യസന സമേതം അറിയിച്ചുകൊള്ളുന്നു. പരേതയുടെ ശവ സംസ്കാരം ഇന്ന് 11 -07 -2025 വെള്ളിയാഴ്ച പകല്‍ 11.30 ന് വീട്ടുവളപ്പില്‍ വച്ചു നടത്തപ്പെടുന്നു .മക്കള്‍ ;സുനില്‍ (Professor),രാജേഷ്. (KSRTC).രഷ്മി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്‌ നാരകത്ര ഡിവിഷന്‍ ബ്ലോക്ക്‌ മെമ്പര്‍ സബിത രാജേഷ് മരുമകള്‍ ആണ്

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം, മകന് ജോലി

 കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് മരിച്ച വൈക്കം സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ബിന്ദുവിന്റെ മകൻ നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ശുപാർശ ചെയ്യും. ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെ ഫോണിൽ വിളിച്ച് മന്ത്രി വീണാ ജോർജ് മന്ത്രിസഭാ തീരുമാനം അറിയിച്ചു. വൈറലായി ചാണ്ടി ഉമ്മന്റെ ഇടപെടൽ ചാണ്ടി ഉമ്മനെ പരിഹസിച്ച് നേതാക്കൾ, പ്രശംസിച്ച് കുടുംബം, ​കോ​ട്ട​യം​

ഇനി വട്ടത്തിലിരുന്ന് കൂട്ടായി പഠിക്കാം

തൃശൂർ: ഫ്രണ്ട് ബെഞ്ചില്ല. ബാക്ക് ബെഞ്ചുമില്ല. എല്ലാവരും മുൻനിരയിൽ. അർദ്ധവൃത്താകൃതിയിൽ വിദ്യാർത്ഥികളെ ഇരുത്തി പഠിപ്പിക്കുന്ന പുതുരീതി വൈറലാവുന്നു. പിൻ ബെഞ്ചിലിരുന്നുള്ള തരികിടകളും നടക്കില്ല. ഓരോരുത്തരിലും അദ്ധ്യാപകരുടെ കണ്ണെത്തും. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ‘സ്താനാർത്തി ശ്രീക്കുട്ടൻ” എന്ന സിനിമയിലൂടെയാണ് ഈരീതി ചർച്ചയായത്. ക്ലാസ് മുറിയുടെ വലിപ്പം,​ കുട്ടികളുടെ എണ്ണം എന്നിവ പരിഗണിച്ച്,​ വിഷയത്തെക്കുറിച്ച് പഠിച്ചതിനുശേഷം തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് പറഞ്ഞു. വിപ്ലാവത്മകമായ ആശയമാണിതെന്ന് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. ‘ബാക്ക് ബെഞ്ചേഴ്‌സ്” എന്നുള്ള അനാവശ്യ

ഓണത്തിന് ആലപ്പുഴയിൽ വിരിയും ഓണപ്പൂപ്പാടം

ആലപ്പുഴ : വലിയ ഓണപ്പൂപ്പാടം ഒരുക്കാനുള്ള ശ്രമത്തിലാണ് കർഷകനായ മായിത്തറ വടക്കേതൈയിൽ വീട്ടി വി.പി.സുനിൽ (50). ചേർത്തല മായിത്തറയിൽ പാട്ടത്തിനെടുത്ത രണ്ടര ഏക്കറിൽ മഞ്ഞ, ഓറഞ്ച്, വെള്ള നിറത്തിലുള്ള 22000 ചെണ്ടുമല്ലി, 6000 വാടാമല്ലി, 2000 സൂര്യകാന്തി എന്നിങ്ങനെ 30000 തൈകളാണ് നട്ടിരിക്കുന്നത്. ഭാര്യ റോഷ്നിയും മക്കളായ കൃഷ്ണവ്, ഹൃത്വിക് എന്നിവരും സഹായത്തിനുണ്ട്. സുനിൽ നാലുവർഷം മുമ്പാണ് പൂകൃഷി ആരംഭിച്ചത്. കഴിഞ്ഞവർഷം ഒന്നര ഏക്കർ സ്ഥലത്തായിരുന്നു കൃഷി. 2000 കിലോ പൂക്കൾ വിറ്റു. ഇത്തവണ 5000 കിലോ

കർഷകർ സൂക്ഷിച്ചോ… വിത്തിലും തട്ടിപ്പ്

കിളിമാനൂർ: മഴക്കാലമായതോടെ ഗുണനിലവാരമില്ലാത്ത നടീൽ വസ്തുക്കൾ വില്പന നടത്തി തട്ടിപ്പ് നടത്തുന്ന സംഘവും സജീവമാകുന്നു.രണ്ട് വർഷത്തിനുള്ളിൽ കായ്ക്കുന്ന തെങ്ങ്,പ്ലാവ്,മാവ്,ക്വിന്റൽ വാഴ തുടങ്ങിയ പരസ്യത്തോടെ വൻ തുക ഈടാക്കിയുള്ള കബളിപ്പിക്കലാണ് നടക്കുന്നത്. കുള്ളൻ തെങ്ങ് ബഡ് ചെയ്ത പ്ലാവ്,മാവ് തുടങ്ങിയവയ്ക്ക് 400 മുതൽ 800 രൂപ വരെ വാങ്ങുന്നു. ഗുണ നിലവാരക്കുറവ് കാരണം മിക്കതും മുരടിച്ചു നശിക്കുകയാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പരസ്യം ചെയ്തു തട്ടിപ്പുനടത്തുന്നവരുമുണ്ട്. പലർക്കും പണം നഷ്ടമാകുന്നതായും പരാതിയുണ്ട്. വാഴവിത്തിലും തട്ടിപ്പ്: എട്ടുമാസത്തിനുള്ളിൽ നൂറ് കായെങ്കിലുമുള്ള ഏത്തക്കുല

ക്യാമറക്കണ്ണട ‘ സുരക്ഷാവീഴ്ചകളുടെ ആശങ്കയിൽ ശ്രീപദ്മനാഭസ്വാമിക്ഷേത്രം

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ക്യാമറയുള്ള കണ്ണടയുമായി ഒരാൾ കടന്നത് സുരക്ഷാവീഴ്ചകളിലെ ആശങ്ക വർദ്ധിപ്പിക്കുന്നു.ക്യാമറയ്ക്കും വീഡിയോ ഫോട്ടോ ചിത്രീകരണത്തിനും കർശന നിരോധനമുള്ളപ്പോഴായിരുന്നു സംഭവം. ക്യാമറയുള്ള കണ്ണടയുമായി അകത്തുകടന്നത് കൗതുകത്തിനായിരുന്നെന്നും നിയന്ത്രണങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നുമാണ് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രഷായുടെ വിശദീകരണം. സുരേന്ദ്രഷായും സംഘവും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുൻപ് പൊലീസ് ഇവരെ പരിശോധിച്ചിരുന്നെങ്കിലും കണ്ണടയിലെ ക്യാമറ ശ്രദ്ധയിൽപ്പെട്ടില്ല.ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപുള്ള ക്ഷേത്രം സുരക്ഷാ ജീവനക്കാരുടെ പരിശോധനയിലാണ് ക്യാമറ ശ്രദ്ധിച്ചത്. രാമേശ്വരവും മധുരയും ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്ന സുരേന്ദ്രഷാ യാത്രകളിലെല്ലാം ഈ കണ്ണട ഉപയോഗിച്ചിരുന്നു.ബന്ധുക്കളും

അരുണാചലിന്റെ അതിർത്തി ടിബറ്റുമായി, ചൈനയുമായല്ല: പേമ ഖണ്ഡു

ബ്രഹ്‌മപുത്രയിൽ ചൈന നിർമ്മിക്കുന്ന അണക്കെട്ട് ജലബോംബ് ന്യൂഡൽഹി: അരുണാചൽപ്രദേശ് ചൈനയുമായല്ല,ടിബറ്റുമായാണ് അതിർത്തി പങ്കിടുന്നതെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു. ഒരു ഇന്ത്യൻ സംസ്ഥാനവും ചൈനയുമായി അതിർത്തി പങ്കിടുന്നില്ല. ടിബറ്റുമായി അരുണാചലിന് 1200 കിലോമീറ്റർ അതിർത്തിയുള്ളതെന്നും പേമ ഖണ്ഡു വ്യക്തമാക്കി. യഥാർത്ഥത്തിൽ ടിബറ്റാണ് അയൽരാജ്യം. ചൈന അവിടെ അധിനിവേശം നടത്തിയതാണ്. അരുണാചലിന് ടിബറ്റ്,ഭൂട്ടാൻ,മ്യാൻമർ എന്നീ രാജ്യങ്ങളുമായാണ് അന്താരാഷ്ട്ര അതിർത്തിയുള്ളത്. അരുണാചൽപ്രദേശും ലഡാക്കിലെ അക്‌സായി ചിന്നും തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മറുപടി. ബ്രഹ്‌മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും

നാലു വർഷ ബിരുദം നടുവൊടിഞ്ഞ് അദ്ധ്യാപകർ

കോഴിക്കോട്:നാലുവർഷ കോഴ്സുകളുടെ നടത്തിപ്പിന്‌ അനുബന്ധ ജീവനക്കാരില്ലാത്തതിനാൽ ജോലിഭാരത്തിൽ വീർപ്പുമുട്ടി അദ്ധ്യാപകർ.അദ്ധ്യാപനത്തിന് പുറമെ വിവിധ സെമസ്റ്ററുകളിൽ കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള ആയിരക്കണക്കിന് അപേക്ഷകൾ തരംതിരിക്കണം.പല വാഴ്സിറ്റികളും ഇതിനുള്ള സോഫ്റ്റ് വെയർ നൽകിയിട്ടില്ല.കാലിക്കറ്റ് വാഴ്സിറ്റിയിൽ ഒരു വർഷമായി മൈനർ,എം.ഡി.സി (മൾട്ടി ഡിസിപ്ളിനറി കോഴ്സ്) തിരഞ്ഞെടുപ്പ് അതീവ ദുഷ്കരമാണ്.ഇന്റേണൽ പരീക്ഷകൾ മാത്രം നടത്തിയിരുന്ന കോളേജുകൾക്ക് ഇപ്പോൾ ഓഡ് സെമസ്റ്ററുകളിൽ അന്തിമ പരീക്ഷകൾ,ചോദ്യപേപ്പർ അച്ചടി,പരീക്ഷാ നടത്തിപ്പ്, മൂല്യനിർണയ ക്യാമ്പ്, മാർക്ക് ലിസ്റ്റ് തയ്യാറാക്കൽ, വെബ്സൈറ്റിൽ മാർക്ക് അപ്‌ലോഡ് ചെയ്യൽ ജോലികളുമുണ്ട്. ചോദ്യപേപ്പർ അച്ചടിച്ചെലവ് പി.ടി.എ

കോട്ടയം മെഡി. കോളേജ് ആശുപത്രി, സാധാരണക്കാരുടെ സ്വന്തം സൂപ്പർ സ്‌പെഷ്യാലിറ്റി

ആതുരസേവനത്തിൽ സംസ്ഥാനത്തിന് എന്നും അഭിമാനകരമായ പ്രവർത്തനം നടത്തിയിട്ടുണ്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, അത് അവിടുത്തെ അത്യാധുനിക സൗകര്യങ്ങളിലൂടെ മാത്രം നേടാനായതല്ല; ഡോക്ടർമാരുടെയും ജീവനക്കാരുടെയും സമർപ്പിതമായ പ്രവർത്തനത്തിന്റെ ഫലംകൂടിയാണ്. എൽ.ഡി.എഫ് സർക്കാർ വന്ന്,​ ഒമ്പതു വർഷത്തിനിടെ 89 പദ്ധതികളിലൂടെ 1165 കോടി രൂപയുടെ വികസനമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടപ്പാക്കിയത്. ഹൃദയമാറ്റ ശസ്ത്രക്രിയകൾ പത്തെണ്ണം വിജയകരമായി നടത്തി. കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ്. ഏഴെണ്ണം ഇതുവരെ വിജയകരമായി നടത്തി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

Scroll to Top