ഉല്പാദനം ഇടിഞ്ഞു തേങ്ങ, പൊള്ളിച്ച് വെളിച്ചെണ്ണ
പെട്രോളിനോ ഡീസലിനോ ലിറ്ററിന് 10 പൈസ കൂട്ടിയാൽ കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും പ്രക്ഷോഭവുമായി തെരുവിലിറങ്ങും. കാളവണ്ടിയോടിച്ചും കാർ കെട്ടിവലിച്ചും പ്രതിഷേധം ‘വെറൈറ്റി’ ആക്കും. എന്നാൽ വെളിച്ചെണ്ണ ലിറ്ററിന് 450 രൂപ കടന്ന് റെക്കാഡ് വിലയിലെത്തിയിട്ടും ആരും അറിഞ്ഞമട്ടില്ല, പ്രതിഷേധവുമില്ല. ഒരു ലിറ്റർ വെളിച്ചണ്ണയുടെ വിലയ്ക്ക് 4 ലിറ്റർ പെട്രോൾ വാങ്ങാമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ നിറയുമ്പോഴും വെളിച്ചെണ്ണ വില ഇനിയും കുതിക്കാൻ കാത്തുനിൽക്കുകയാണ്. ഒന്നരമാസം മുമ്പ് ലിറ്ററിന് 300 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില ആഴ്ച തോറും ഉയർന്നാണ് 500 […]