മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെയും ഉയർത്തിക്കാട്ടില്ല’വി.ഡി. സതീശൻ
ഇടതുപക്ഷത്തിനും യു.ഡി.എഫിനും അഗ്നിപരീക്ഷയായിരുന്ന നിലമ്പൂരിൽ വിജയം തുണച്ചത് യു.ഡി.എഫിന്റെ കൂട്ടായ്മയെ. പി.വി. അൻവറിന്റെ തോളിൽ കൈയിട്ട് എളുപ്പത്തിൽ നിലമ്പൂർ കടമ്പ കടക്കാമെന്ന യു.ഡി.എഫിലെ ചില നേതാക്കളുടെ പ്രതീക്ഷ തല്ലിക്കെടുത്തിയത് അൻവർ തന്നെയായിരുന്നു. പക്ഷെ അൻവറിന്റെ വെല്ലുവിളിക്കു മുന്നിൽ പതറാതെ, ചങ്കുറപ്പോടെ നിൽക്കാൻ യു.ഡി.എഫിന് കരുത്തേകിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇച്ഛാശക്തിയാണ്. ഒരു തരത്തിലും അൻവറിനു മുന്നിൽ വളയുകയോ വഴങ്ങുകയോ ചെയ്യില്ലെന്ന് സതീശൻ തറപ്പിച്ചു പറഞ്ഞപ്പോൾ, കോൺഗ്രസും ഘടകകക്ഷികളും ആ വെല്ലുവിളി ഏറ്റെടുത്തു. ആ കൂട്ടായ നിലപാടിന് […]