Author name: Rajesh R

ഫിലിം ആൻഡ് ടെലിവിഷൻ കോഴ്സുകൾ

പുനെയിലെ MIT -ADT യൂണിവേഴ്സിറ്റി ബി.എ സ്ക്രീൻ ആക്ടിങ്, ബി.എസ്സി & എം.എസ്സി ഫിലിം മേക്കിങ് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.സംവിധാനം,തിരക്കഥ രചന,സിനിമാറ്റോഗ്രാഫി,ഫിലിം എഡിറ്റിംഗ്, സൗണ്ട് റിക്കോർഡിങ് & എഡിറ്റിംഗ്, VFX,മോഷൻ ഗ്രാഫിക്‌സ്എന്നിവയിൽ സ്‌പെഷലൈസ് ചെയ്യാം. www.mituniversity.ac.in പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റിട്ടൂട്ടിൽ പ്രവേശനം പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റിട്ടൂട്ടിൽ മൂന്ന് വർഷ/രണ്ടു വർഷ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ്,പി.ജി സർട്ടിഫിക്കറ്റ്,അനുബന്ധ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സംവിധാനം,തിരക്കഥ രചന, സിനിമാറ്റോഗ്രാഫി,ഫിലിം എഡിറ്റിംഗ്,സൗണ്ട് റിക്കോർഡിങ് & എഡിറ്റിംഗ്,VFX രണ്ടു […]

നിമിഷയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട നീക്കം

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, അതൊഴിവാക്കാൻ തിരക്കിട്ട നീക്കങ്ങൾ. നിമിഷ പ്രിയയ്ക്കായി പ്രവർത്തിക്കുന്ന സാമുവലും സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റിയും നാലു വിധത്തിലാണ് ഇടപെടലുകൾ നടത്തുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇതിനായി മുന്നിലുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവ് താത്കാലികമായി ഒരു മാസത്തേക്കെങ്കിലും മരവിപ്പിക്കുകയെന്നതാണ് ആദ്യ ശ്രമമെന്ന് സാമുവൽ പറഞ്ഞു. ഇന്ന് ഇതിനായി സനായിലേക്ക് പുറപ്പെടും. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായി

ഈ സുന്ദരിക്കുട്ടിയെ ഇങ്ങനെ ഇങ്ങനെ സംശയിക്കരുത്

നിലത്തുവച്ചാൽ ഉറുമ്പരിക്കും തലയിൽ വച്ചാൽ പേനരിക്കും” എന്ന മട്ടിൽ നമ്മുടെ മാണിസാർ (കെ.എം മാണി) കൊണ്ടുനടന്ന പ്രസ്ഥാനമാണ് കേരള കോൺഗ്രസ് (എം) എന്ന ബ്രായ്ക്കറ്ര് പാർട്ടി. ജനിച്ചപ്പോഴേ ബ്രായ്ക്കറ്രുമായി വന്ന പാർട്ടിയല്ല ഇത്. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്തുകൊണ്ടിരുന്ന പാർട്ടിയുടെ ഓരോ കഷണങ്ങളെയും തിരിച്ചറിയാൻ ഒരു ബ്രായ്ക്കറ്റും അതിനുള്ളിൽ എന്തെങ്കിലും ഒരു അക്ഷരവും അത്യന്താപേക്ഷിതമാണെന്ന ഘട്ടത്തിലാണ് ഇതൊരു അന്തർദേശീയ ബ്രായ്ക്കറ്ര് പാർട്ടിയായി പരിണമിച്ചത്. ഇപ്പോൾ ഇതൊക്കെ പറയാൻ കാരണം കേരള കോൺഗ്രസിന്റെ മുന്നണി

കുതിച്ചുകയറി തേങ്ങവില നട്ടംതിരിഞ്ഞ് ഹോട്ടലുകൾ

തേങ്ങയുടെ വില കിലോയ്ക്ക് നൂറിനോട് അടുത്തു.വെളിച്ചെണ്ണയ്ക്ക് അഞ്ഞൂറും.ഇതോടെ ഹോട്ടൽ വ്യവസായങ്ങൾക്ക് തിരിച്ചടിയായി.തട്ടുകടകൾ മുതൽ ചെറുകിട,വൻകിട ഹോട്ടലുകളെ വരെ വിലക്കയറ്റം സാരമായി ബാധിക്കുന്നുണ്ട്. കിലോയ്ക്ക് 30 മുതൽ 40 രൂപയ്ക്ക് വരെ ലഭിച്ചിരുന്ന നാളികേരത്തിന് ഇപ്പോൾ 85 മുതൽ 90വരെയാണ് വില. കേരളീയ വിഭവങ്ങൾക്ക് തേങ്ങയും വെളിച്ചെണ്ണയും ഒഴിവാക്കാനാവില്ല. പകരക്കാരെ ഉപയോഗിച്ചാൽ രുചി വ്യത്യാസമുണ്ടാകും. ഇത് ഉപഭോക്താക്കളെ നഷ്ടപ്പെടാൻ ഇടയാക്കും. ഇതോടെ വെളിച്ചെണ്ണയെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് ഹോട്ടലുകാർ. തട്ടുകടകളിലും വീടുകളുടെ അടുക്കളയിലുമുൾപ്പെടെ വലിയ തോതിലാണ് തേങ്ങയും

ജാഗ്രതാ നിർദേശവുമായി ആരോഗ്യ വിഭാഗം…. വെള്ളം ഇറങ്ങിയപ്പോൾ തലപൊക്കി മഞ്ഞപ്പിത്തം

കോട്ടയം : വെള്ളപ്പൊക്കത്തിന് ശേഷം ജില്ലയിൽ വിവിധയിടങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്തതോടെ ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യ വിഭാഗം. മലയോര മേഖലയിൽ നേരത്തെ മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷമാണ് സ്ഥിതി രൂക്ഷമായത്. കുടിവെളളം വഴി പകരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് എ, ഇ വിഭാഗങ്ങളാണ് കൂടുതലായി റിപ്പോർട്ട്ചെയ്തിട്ടുള്ളത്. മണർകാട് അടക്കമുള്ള മേഖലകളിൽ നിന്ന് നിരവധിപ്പേരാണ് ചികിത്സ തേടുന്നത്. ശരീരവേദനയോട് കൂടിയ പനി,തലവേദന, ക്ഷീണം,ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ്

കോഴിക്കോട്-പാലക്കാട് പകൽ ട്രെയിൻ ഇനി എല്ലാ ദിവസവും

പാലക്കാട്: യാത്രക്കാരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്ന് പുതിയതായി സർവീസ് ആരംഭിച്ച കോഴിക്കോട്-പാലക്കാട്-കോഴിക്കോട് പകൽ ട്രെയിൻ ഇനി എല്ലാ ദിവസവും സ‌ർവീസ് നടത്തും. നിലവിൽ ആഴ്ചയിൽ അഞ്ച് ദിവസം മാത്രം സർവീസ് നടത്തിയിരുന്ന പാലക്കാട്-കോഴിക്കോട്(06031), കോഴിക്കോട്-പാലക്കാട്(06071) അൺറിസർവ്‌ഡ് സ്പെഷ്യൽ എക്സ്‌പ്രസ് ഇന്ന് മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സ‌ർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു. ട്രെയിനിന്റെ സമയക്രമത്തിലോ, സ്റ്റോപ്പുകളിലോ മാറ്റമില്ല. അതേസമയം ഈ ട്രെയിൻ ദിവസേനയാക്കിയതിനെ തുടർന്ന് ശനിയാഴ്ചകളിൽ സർവീസ് നടത്തിയിരുന്ന കോഴിക്കോട്-ഷൊർണൂർ-കണ്ണൂർ(06179/06075) പ്രതിവാര സ്പെഷ്യൽ

രജിസ്ട്രാർ ഓഫീസിൽ കയറുന്നത് വിലക്കി വി.സി , അവധിയപേക്ഷ തള്ളി

രുവനന്തപുരം: താൻ സസ്പെൻഡ് ചെയ്ത കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ ഓഫീസിൽ കയറുന്നത് വിലക്കി വി.സി ഡോ.മോഹനൻ കുന്നുമ്മൽ. ഓഫീസിലെത്തി ഫയൽനോക്കുന്ന സാഹചര്യത്തിലാണിത്. ലംഘിച്ചാൽ അതിക്രമിച്ചു കടക്കലായി കണക്കാക്കി നടപടിയെടുക്കുമെന്നാണ് നോട്ടീസ്. നോട്ടീസിന് പിന്നാലെ ഡോ.അനിൽകുമാർ ചികിത്സാ ആവശ്യത്തിന് ദീർഘകാല അവധിക്ക് അപേക്ഷിച്ചെങ്കിലും വി.സി തള്ളി. സസ്പെൻഷനിലായതിനാൽ അവധിക്ക് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി. രജിസ്ട്രാറുടെ ചുമതല പരീക്ഷാ കൺട്രോളർക്കോ കാര്യവട്ടം ക്യാമ്പസിലെ ജോയിന്റ് ഡയറക്ടർക്കോ നൽകണമെന്ന് ഡോ.അനിൽകുമാറിന്റെ അവധിക്കത്തിലുണ്ടായിരുന്നു. അവധിയപേക്ഷ നിരസിച്ചതിനുപിന്നാലെ, സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിയതാണെന്ന് വി.സിക്ക് ഡോ.അനിൽകുമാർ

ദേശീയ പണിമുടക്ക് : കേരളം നിശ്ചലം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ നടത്തിയ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. ഹർത്താൽ പ്രതീതിയായിരുന്നു എങ്ങും. ജനജീവിതം സ്തംഭിച്ചു. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സർക്കാർ ഓഫീസുകളിൽ ഹാജർനില തീരെ കുറവായിരുന്നു. ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങളും കുറവായിരുന്നു. ചിലയിടങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറി. സർവീസ് നടത്താൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ബസുകളെ തടഞ്ഞു. ചിലയിടത്ത് കല്ലേറുണ്ടായി. സർക്കാർ ഓഫീസുകളിലടക്കം

കീം ഫലം റദ്ദാക്കി ഹൈക്കോടതി : വെട്ടിലായി എൻജിനീയറിംഗ് പ്രവേശനം

 പുതിയ റാങ്ക് പട്ടിക, നിലവിലേത് അടിമുടി മാറും  അവസാന നിമിഷ പ്രോസ്പെക്ടസ് ഭേദഗതി നിയമവിരുദ്ധം‌  കളി തുടങ്ങിക്കഴിഞ്ഞ് നിയമം മാറ്റാനാകിചല്ല  സർക്കാർ അപ്പീൽ ഇന്നു പരിഗണിക്കും കൊച്ചി: കേരള എൻജിനിയറിംഗ്, മെഡിക്കൽ എൻട്രൻസ് (കീം) ഫലം ഹൈക്കോടതി റദ്ദാക്കിയതോടെ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലായി. പുതിയ ഫോർമുലപ്രകാരമുള്ള റാങ്ക് ലിസ്റ്റും റദ്ദായി. സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാരിന്റെ അപ്പീൽ ഇന്നു പരിഗണിക്കും. നിയമയുദ്ധം നീണ്ടാൽ പ്രവേശനം അവതാളത്തിലാകും. സംസ്ഥാന സിലബസുകാരെ സഹായിക്കാൻ,​ വെയ്റ്റേജ് സ്കോർ

ഇന്ന് എസ്.എഫ്.ഐ പഠിപ്പ് മുടക്ക്

തിരുവനന്തപുരം : കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് ഉൾപ്പെടെ 27പേർ റിമാൻഡിൽ. ഇന്ന് എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി 28 നേതാക്കൾക്കും, കണ്ടാലറിയാവുന്ന 1000 പേർക്കുമെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. കേസിൽ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. സർവകലാശാല ആസ്ഥാനത്തെ പൂട്ടുകളും ഗ്രില്ലുകളും തകർത്ത് 10,000 രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നും

Scroll to Top