കുടിവെള്ളമില്ലാതെ 3,885 അങ്കണവാടികൾ
ആലപ്പുഴ: സ്വന്തമായി കുടിവെള്ള സൗകര്യമില്ലാതെ സംസ്ഥാനത്തുള്ളത് 3,885 അങ്കണവാടികൾ. കുട്ടികൾക്കുള്ള ഭക്ഷണം പാചകം ചെയ്യാനും കുടിക്കാനും പ്രാഥമികാവശ്യത്തിനും സമീപത്തെ കിണറുകളാണ് ആശ്രയം. അല്ലെങ്കിൽ വിലയ്ക്കു വാങ്ങണം. പാചകത്തിനടക്കം ഒരു ദിവസം വേണ്ടത് ശരാശരി 70- 100 ലിറ്റർ വെള്ളം. സംസ്ഥാനത്തുള്ളത് 33,115 അങ്കണവാടികൾ. ഇവയിലധികവും ഒറ്റമുറി വാടകക്കെട്ടിടങ്ങളിലടക്കമാണ് പ്രവർത്തിക്കുന്നത്. ഈ പരിമിതിക്ക് പുറമേയാണ് സ്വന്തമായി കുടിവെള്ള സൗകര്യവുമില്ലാത്തത്. മലപ്പുറത്താണ് കുടിവെള്ള സൗകര്യമില്ലാത്ത അങ്കണവാടികൾ ഏറെ- 842. കോഴിക്കോട് (575), ഇടുക്കി (512) ജില്ലകളാണ് തുടർസ്ഥാനങ്ങളിൽ. പരാതി വ്യാപകമായതോടെ […]