ഇന്ന് അർദ്ധരാത്രി വരെ പൊതുപണിമുടക്ക്
ട്രേഡ് യൂണിയനുകളും കർഷകരും കർഷക തൊഴിലാളികളും ഇന്ന് അർദ്ധരാത്രിവരെ നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിന്റെ ഭാഗമായി ജില്ലയിലെ വിവിധ വിഭാഗം തൊഴിലാളികൾ രാവിലെ 9 മണിക്ക് മണ്ഡലം, പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രകടനങ്ങളും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലും പ്രധാന കവലകളിലും തൊഴിലാളി കൂട്ടായ്മകളും സംഘടിപ്പിക്കും. 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുമാണ് രാജ്യത്തെ പ്രധാന ട്രേഡ് യൂണിയനുകൾ ദേശവ്യാപകമായ പണിമുടക്ക് നടത്തുന്നത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ തൊഴിലാളി […]