Author name: Rajesh R

അറിയിപ്പ്

കുട്ടനാട് മെട്രോ ഡെയിലി യുടെ വെബ്‌ സൈറ്റ് പ്രോബ്ലം കാരണം ന്യൂസ്‌ ലോഡ് ചെയ്യുവാന്‍ സാധിക്കുന്നില്ല ഷമിക്കുക പുതിയ വെബ്‌ സൈറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ് ഈ സൈറ്റില്‍ വീഡിയോ ലോഡ് ചെയ്യുവാന്‍ പറ്റാത്തത് കാരണം ആണ് വീഡിയോ ലോഡ് ചെയ്യുവാന്‍ സാധിക്കാതിരുന്നത് വരുന്ന തിങ്കളാഴ്ച പുതിയസൈറ്റ് ഒപ്പെന്‍ ആകുംവിധം സെറ്റ് ചെയ്തു കൊണ്ടിരിക്കുന്നു വരുന്ന ആഴ്ച് ഏകദേശം എണ്‍പത് ശതമാനവും പുതിയ സൈറ്റ് ഓപ്പണ്‍ ആകുകയും ഈ ചാനലിന് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും ഒരു കാര്യം നിങ്ങള്‍ക്ക് […]

ഡാർക്ക്നെറ്റിലെ ചതിക്കുഴികൾ 4 കുതിക്കുന്ന ഡിജിറ്റൽ ഇന്ത്യക്ക് ഡാർക്ക്നെറ്റ് വെല്ലുവിളി

ഡാർക്ക്നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണവും പണവിനിമയം ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകളും സൈബർ കുറ്റകൃത്യങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ അധോലോക ശൃംഖലകളെ തകർക്കാനും നിഗൂഢസംഘങ്ങളെ പിടികൂടാനും ശക്തമായ നിയമവും നടപടികളും അനിവാര്യമെന്ന് സൈബർ സുരക്ഷാ വിദഗ്ദ്ധർ. ഡാർക്ക്നെറ്റുകൾതന്നെ നിയമാനുസൃതമായും നിയമവിരുദ്ധമായും പ്രവർത്തിക്കുന്നവയുണ്ട് . ടോർ ബ്രൗസർ സംവിധാനത്തിലാണ് പ്രവർത്തനം. ടോർ ഓപ്പൺ സോഴ്സ് സോഫ്‌റ്റ്‌വെയറാണ്. ഒനിയൻ റൂട്ടർ എന്നാണ് അറിയപ്പെടുന്നത്. ടോറിനെ ഗുണപരമായും ദോഷകരമായും ഉപയോഗിക്കാൻ കഴിയും. ആക്‌ടിവിസ്റ്റുകൾ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവരാണ് ഗുണപരമായി ഉപയോഗിക്കുന്നത്. ഇന്റർനെറ്റ് നിയന്ത്രണവും സെൻസർഷിപ്പുമുള്ള രാജ്യങ്ങളിൽ

രജിസ്ട്രാർ വീണ്ടും പുറത്താവും, തിരിച്ചെടുത്തത് ഗവർണർ അസാധുവാക്കും

തിരിച്ചെടുത്തതിൽ ഹൈക്കോടതി ഇടപെട്ടില്ല # ഒരേസമയം രണ്ടു രജിസ്ട്രാർ#മുൻ എം.എൽ.എ രാജേഷിനെതിരെകോടതി അലക്ഷ്യ നടപടി കൊച്ചി/ തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിനെ സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ചേർന്ന് തിരിച്ചെടുത്ത നടപടിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. തിരിച്ചെടുത്തത് യുക്തമായ അതോറിട്ടിക്ക് പരിശോധിക്കാമെന്ന് ചൂണ്ടിക്കാട്ടിയതോടെ വിഷയം ഗവർണറുടെ മുന്നിലെത്തി. വി.സിയുടെ അസാന്നിദ്ധ്യത്തിൽ നടത്തിയ സമാന്തരയോഗവും തീരുമാനങ്ങളും റദ്ദാക്കാൻ ഗവർണർ തീരുമാനിച്ചു. ഡോ.അനിൽകുമാർ സസ്പെൻഷനിൽ തുടരേണ്ടിവരും.സിൻഡിക്കേറ്റിന് നോട്ടീസ് നൽകിയശേഷമാവും നടപടി. ഗവർണർ വി.സിയോട്

18-ാം ബ്രിക്‌സ് ഉച്ചകോടി 2026ൽ ഇന്ത്യയിൽ

ന്യൂഡൽഹി: ബ്രസീലിൽ നിന്ന് ബ്രിക്‌‌സ് കൂട്ടായ്‌മയുടെ അദ്ധ്യക്ഷത പദവി ഇന്ത്യ ഏറ്റെടുത്തു. 2026ലെ 18-ാം ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേത്വം വഹിക്കും. അദ്ധ്യക്ഷ പദവിയിൽ ഇന്ത്യയ്‌ക്ക് ബ്രിക്‌സ് രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചു. സഹകരണത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ബ്രിക്‌സിന്റെ പുതിയ രൂപത്തിൽ ബ്രിക്‌സിനെ നിർവചിക്കാൻ ഇന്ത്യ പ്രവർത്തിക്കുമെന്ന് ബ്രസീലിലെ റിയോ ഡി ജനെറോയിൽ നടന്ന ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബ്രിക്‌സ് നയത്തിൽ പരിസ്ഥിതി പ്രധാനമാണെന്ന് മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയ്‌ക്ക് കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സുരക്ഷയും

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുമായി സംവദിച്ച് ഉപരാഷ്ട്രപതി

കൊച്ചി: കളമശേരി നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ നടന്ന ‘ ഗ്രീറ്റ് ആൻഡ് മീറ്റ് ദി വൈസ് പ്രസിഡന്റ്’ പരിപാടിയിൽ ഭിന്നശേഷിക്കാരായ കുട്ടികൾ, അവരുടെ രക്ഷിതാക്കൾ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എന്നിവരുമായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ സംവദിച്ചു. സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറീച്ച്‌മെന്റിന്റെ (സിഫി) നേതൃത്വത്തിലായിരുന്നു പരിപാടി. സിഫി ചെയർപേഴ്സൺ ഡോ. പി.എ. മേരി അനിതയുടെ നേതൃത്വത്തിൽ എത്തിയ സംഘത്തെ മധുരം നൽകിയാണ് ഉപരാഷ്ട്രപതി സ്വീകരിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികൾ നിർമ്മിച്ച വിവിധതരം മെഴുകുതിരികൾ മേഘ

കണ്ണീരോർമ്മകൾക്ക് 37 വർഷം: പെരുമൺ ട്രെയിൻ ദുരന്ത വാർഷികം ഇന്ന്

അഞ്ചാലുംമൂട്: രാജ്യത്തെ നടുക്കിയ പെരുമൺ ട്രെയിൻ ദുരന്തത്തിന് ഇന്ന് 37 വർഷം പൂർത്തിയാകും. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അടങ്ങിയ വൻജനാവലി ഓർമ്മപ്പൂക്കളുമായി പുലർച്ചെ മുതൽ പെരുമണിലെത്തും. 1988 ജൂലായ് 8നാണ് നാടിനെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഐലൻഡ് എക്സ്‌പ്രസിന്റെ പത്ത് കോച്ചുകൾ പെരുമൺ പാലത്തിൽനിന്ന് അഷ്ടമുടി കായലിലേക്ക് മറിയുകയായിരുന്നു. ദുരന്തത്തിൽ 105 പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തകാരണം അന്വേഷിക്കാൻ രണ്ട് കമ്മിഷനെ റെയിൽവേ നിയമിച്ചിരുന്നു. അന്നത്തെ

മീനച്ചിലാറ്റിലും ഇടത്തോടുകളിലും നീർനായ ശല്യമേറുന്നു

കോട്ടയം: മീനച്ചിലാറ്റിലും ഇടത്തോടുകളിലും നീർനായ ശല്യം രൂക്ഷമാകുന്നു. ആറിന്റെ തീരത്ത് താമസിക്കുന്നവർ ഭീതിയോടെയാണ് കഴിയുന്നത്. വിജയപുരം, കുമരകം, അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, കോട്ടയം, താഴത്തങ്ങാടി മേഖലകളിലാണ് നീർനായ ശല്യരൂക്ഷമായുള്ളത്. കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം നീർനായ കടിച്ചു കുത്തിവെയ്പ്പ് എടുത്തതിനുശേഷം വീട്ടിൽ എത്തിയ വേളൂർ സ്വദേശിയായ വീട്ടമ്മ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഭീതിയിൽ ആറ്റുതീരത്തെ ജനംആറുകളുടെയും കായലുകളുടെയും സമീപം താമസിക്കുന്നവർ വെള്ളത്തിൽ ഇറങ്ങാൻ ഭയപ്പെടുകയാണ്. തുണിഅലക്കാനും പാത്രങ്ങൾ കഴുകാനും വെള്ളത്തിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ലക്ഷങ്ങൾ മുടക്കി

മൂലകോശം നൽകാൻ ഇന്ത്യക്കാർക്ക് വിമുഖത

കൊച്ചി: രക്താർബുദം ബാധിച്ചവരുടെ ജീവൻ രക്ഷിക്കാനുള്ള ‘ബ്‌ളഡ് സ്‌റ്റെം സെൽ” (മൂലകോശം) ദാനം ചെയ്യുന്നതിൽ ഇന്ത്യക്കാർക്ക് വിമുഖത. പ്രതിവർഷം ഒരുലക്ഷം രോഗികൾക്ക് ആവശ്യമാണെങ്കിലും നാലായിരത്തോളം പേർക്കാണ് അനുയോജ്യമായ സ്റ്റെം സെൽ ലഭിക്കുന്നത്. രാജ്യത്തെ 143 കോടി ജനങ്ങളിൽ 0.9 ശതമാനം മാത്രമാണ് സമ്മതപത്രം നൽകിയിട്ടുള്ളതെന്ന് സന്നദ്ധസംഘടനകൾ പറയുന്നു. രോഗികളിൽ 30 ശതമാനത്തോളം പേർക്കാണ് ബന്ധുക്കളുടെ മൂലകോശം പൊരുത്തപ്പെടുക. 70 ശതമാനത്തിനും രക്തബന്ധമില്ലാത്തവരാണ് ആശ്രയം. ഒരു ലക്ഷത്തിൽ നിന്നേ ഒരാൾക്ക് പൊരുത്തപ്പെടുന്ന ദാതാവിനെ ലഭിക്കൂ. രക്തദാനം പോലെ ലളിതം,

നിപ: പാലക്കാട് ജില്ലയിൽ 208 പേർ സമ്പ‌‌ർക്ക പട്ടികയിൽ

പാലക്കാട്: നിപവ്യാപനം ഒഴിവാക്കാനുള്ള കർശനവും സൂക്ഷ്മവുമായ നിരിക്ഷണ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് ആരോഗ്യ മന്ത്രി വീണജോർജ്ജ്. പാലക്കാട് ജില്ലയിൽ 208 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. അതിൽ 100 പേർ പ്രൈമറി സമ്പർക്ക പട്ടികയിലും 73 പേർ സെക്കൻഡറി സമ്പർക്ക പട്ടികയിലുമുണ്ട്. 52 പേർ ഹൈറിസ്‌കിലും 48 പേർ ലോ റിക്സിലുമുള്ളവരാണ്. പാലക്കാട് ഗവ.മെഡിക്കൽ കൊളേജിൽ നടന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച 38 കാരിയായ തച്ചനാട്ടുകര സ്വദേശിനി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലാണ്.

മാർ അപ്രേം: മതസൗഹാർദ്ദത്തിൻ്റെ സാംസ്കാരികമുഖം, പൗരോഹിത്യത്തിൻ്റെ സൗമ്യദീപ്തി

തൃശൂർ: മാർ അപ്രേമിന്റെ വിയോഗം തൃശൂരിന്റെ സാഹിത്യസാംസ്‌കാരിക പൗരാേഹിത്യ മുഖത്തിന് കനത്ത നഷ്ടം. എഴുത്തിന്റേയും വായനയുടേയും വിശാലമായ ലോകം തുറന്നിട്ട അദ്ദേഹം, രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും നേതാക്കളോടും ഏറെ അടുപ്പം പുലർത്തുകയും മതസൗഹാർദ്ദത്തിന്റേയും സാംസ്‌കാരിക മുന്നേറ്റത്തിന്റേയും ദീപശിഖ കൈയിലേന്തുകയും ചെയ്തുപോന്നു. ജീവിതത്തിൽ എന്നും എളിമ പുലർത്തിപ്പോന്നു. മെത്രാപ്പൊലീത്ത പദവിയിലിരിക്കുമ്പോഴും സാധാരണക്കാരനെപ്പോലെ നിലകൊണ്ടു. അവശജനവിഭാഗങ്ങളെ ചേർത്തു നിറുത്തി. അദ്ദേഹത്തിന്റെ വിയോഗത്തിനു പിന്നാലെ സമസ്ത മേഖലകളിലേയും പ്രമുഖരുടെ അനുശോചനപ്രവാഹമായിരുന്നു. പുരോഗമന ചിന്തയുള്ള മനുഷ്യസ്‌നേഹി: മന്ത്രി കെ.രാജൻ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ

Scroll to Top