Author name: Rajesh R

ആറൻമുളയിൽ ഐ.ടി പാർക്കിന് വീണ്ടും നീക്കം

പത്തനംതിട്ട : സംസ്ഥാന സർക്കാർ ഉപേക്ഷിച്ച ആറൻമുള വിമാനത്താവള പദ്ധതി പ്രദേശത്ത് ഐ.ടി പാർക്ക് സ്ഥാപിക്കാൻ വീണ്ടും നീക്കം. വിമാനത്താവള കമ്പനിയായ കെ.ജി.എസ് ഗ്രൂപ്പ് ടി.ഒ.എഫ്.എൽ എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ച് ഐ.ടി പാർക്ക് സ്ഥാപിക്കാൻ നൽകിയ അപേക്ഷയിൽ, പദ്ധതി പ്രദേശത്തിന്റെ സമ്പൂർണ വിവരങ്ങൾ ആവശ്യപ്പെട്ട് ഐ.ടി സെക്രട്ടറി പത്തനംതിട്ട ജില്ലാ കളക്ടർക്ക് കത്തു നൽകി. ലഭ്യമായ ഭൂമി, പുരയിടം എത്ര, ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി, 2008ന് മുൻപുള്ള സ്ഥിതി, നെൽപ്പാടം, കരഭൂമി, തണ്ണീർത്തടം […]

ഡിജിറ്റൽ യൂണിയിൽ കോടികളുടെ ക്രമക്കേട്: സി.എ.ജി അന്വേഷിക്കാൻ ഗവർണറുടെ ശുപാർശ

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയിൽ കേന്ദ്ര ഫണ്ടുപയോഗിച്ചുള്ള ഗവേഷഷണ പദ്ധതികളിൽ കോടികളുടെ തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) ഓഡിറ്റിന് ഗവർണർ ശുപാർശ ചെയ്തു. സെമികണ്ടക്ടർ ചിപ്പുകൾ വികസിപ്പിക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ 94.85 കോടിയുടെ ഒറ്റ പ്രോജക്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിനിയോഗ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച നാലു കോടി രൂപയുടെ ബില്ലുകൾ ബിരിയാണിയും കേക്കും കോഫിയും വാങ്ങിയതിന്റെയും രാജ്യത്തെ വിവിധ നഗരങ്ങളിലും സിംഗപ്പൂർ, അമേരിക്ക എന്നിവിടങ്ങളിലും വിമാനയാത്ര നടത്തിയതിന്റെയുമാണ്. തട്ടിപ്പാണെന്ന് ഫിനാൻസ്

സർക്കാരിന് ശുപാർശ, കേസിൽ പിടിച്ചെടുത്തവ പൊലീസ് വണ്ടിയാക്കണം

തിരുവനന്തപുരം: കേസിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന വാഹനങ്ങൾ റീ- രജിസ്റ്റർ ചെയ്ത് പൊലീസ്, എക്സൈസ് വാഹനങ്ങളാക്കി മാറ്റണമെന്ന് സർക്കാരിന് പൊലീസിന്റെ ശുപാർശ. കേന്ദ്രനയപ്രകാരം, 15 വർഷം പഴക്കമുള്ള ആയിരത്തോളം പൊലീസ് വാഹനങ്ങൾ പൊളിക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. ഇതിലൂടെ വാഹനങ്ങളുടെ കുറവ് പരിഹരിക്കാം. പൊലീസ് മേധാവിയായിരുന്ന ഷേഖ്ദർവേഷ് സാഹിബ് ആഭ്യന്തരസെക്രട്ടറിക്ക് ശുപാർശ നൽകിയിരുന്നെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. പൊളിക്കുന്നതിന് പകരം പുതിയവ ഇല്ലാത്തത് പൊലീസിന്റെ ദൈനംദിന ആവശ്യത്തെ ബാധിക്കുന്നു. കണ്ടുകെട്ടിയ വാഹനങ്ങളിൽ അധികം പഴക്കമാവാത്തത് ഉപയോഗിക്കാം. വാഹനങ്ങൾ പിടിച്ചെടുത്ത് ആഴ്ചകൾക്കകം നിയമനടപടികൾ പൂർത്തിയാക്കി

ഭീകരൻ തഹാവൂർ റാണയുടെ വെളിപ്പെടുത്തൽ: മുംബയ് ഭീകരാക്രമണത്തിന് പിന്നിൽ പാക് കരങ്ങൾ

ന്യൂഡൽഹി: മുംബയ് ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് അരക്കിട്ടുറപ്പിച്ച് ഭീകരൻ തഹാവൂർ റാണയുടെ വെളിപ്പെടുത്തൽ. താൻ പാക് സൈന്യത്തിന്റെ വിശ്വസ്ത ഏജന്റാണ്. പാകിസ്ഥാൻ ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന ലഷ്കറെ ത്വയ്ബയിൽ നിന്ന് പരിശീലനം നേടി. പാക് ഉന്നത ഉദ്യോഗസ്ഥരുമായി തനിക്കു നേരിട്ട് ബന്ധം. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് ഭീകരാക്രമണത്തിന്റെ ആസൂത്രണത്തിൽ അതിനിർണായകമായ പങ്കുണ്ട്. താൻ അവരുടെ ചാര ശൃംഖലയിലെ അംഗമായിരുന്നുവെന്നും തീഹാർ ജയിലിൽ കഴിയുന്ന റാണ എൻ.ഐ.എയുടെയും മുംബയ് ക്രൈംബ്രാഞ്ചിന്റെയും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കൂടുതൽ

പൊലീസ് സിസ്റ്റേഴ്‌സ്; സ്റ്റേഷന്റെ ഐശ്വര്യം

കൊല്ലം: വൃന്ദ… എസ് സാർ,​ നന്ദ … എസ് സാർ. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ റോൾ കാൾ വിളിച്ചു. ഓഫീസർക്കു മുന്നിൽ സല്യൂട്ടടിച്ച് നിൽക്കുന്നത് സഹോദരിമാരാണ്. ഒരുമിച്ച് പരിശീലനം കഴിഞ്ഞു. ഒരിടത്ത് നിയമനവും കിട്ടി. മടത്തറ സോപാനത്തിൽ രാജീവ്കുമാർ-ഷീബ ദമ്പതികളുടെ മക്കളാണിവർ. വൃന്ദ (31) നേരത്തേ ഒരു തവണ സി.പി.ഒ പരീക്ഷ ജയിച്ചിരുന്നെങ്കിലും ഫിസിക്കൽ കടക്കാനായില്ല. അടുത്ത ഊഴം അനുജത്തി നന്ദയ്‌ക്ക് (28) ഒപ്പമായിരുന്നു. ഇരുവർക്കും സെലക്ഷനായി. തൃശൂർ പൊലീസ് ക്യാമ്പിലായിരുന്നു പരിശീലനം. 2024 ജൂണിലായിരുന്നു പാസിംഗ്

ദേശീയ പണിമുടക്ക്: ജനജീവിതം സ്തംഭിക്കും

തിരുവനന്തപുരം/ന്യൂഡൽഹി: കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിൽ തൊഴിലാളികളും, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്ക്, ഇൻഷ്വറൻസ് ജീവനക്കാരും പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിൽ കർഷക, കർഷകത്തൊഴിലാളി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സി.സി, എസ്.ഇ.ഡബ്ല്യു.എ, എ.ഐ.സി.സി.ടി.യു, എൽ.പി.എഫ്, യു.ടി.യു.സി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകൾ ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. വിവിധ മേഖലയിലെ തൊഴിലാളികൾ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി സംയുക്ത ട്രേഡ്

സ്കൂളുകളിൽ എല്ലാ മാസവും ക്ളാസ് പരീക്ഷ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും എല്ലാ മാസവും ക്ലാസ് പരീക്ഷകൾ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. പരീക്ഷയ്‌ക്കുള്ള ഏകീകൃത ചോദ്യപേപ്പർ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ തയ്യാറാക്കും. ആവശ്യമുള്ള കുട്ടികൾക്ക് പഠന പിന്തുണ നൽകുമെന്നും, സമഗ്രഗുണമേന്മ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരുടെ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തി മന്ത്രി പറഞ്ഞു.കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നടത്തിയ പഠനനേട്ട സർവേയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയ കേരളത്തിന്റെ നേട്ടം പത്തിന് എല്ലാ സ്‌കൂളുകളിലും വിജയാഹ്ലാദദിനമായി ആഘോഷിക്കും. സ്‌പെഷ്യൽ അസംബ്ലിയും ഉണ്ടാകും. സംസ്ഥാനതല ഉദ്ഘാടനം

ചമ്പക്കുളം മൂലം വള്ളം കളി നാളെ, കുമരകത്തു നിന്നും ചുണ്ടനില്ല വെപ്പ് മാത്രം

കോട്ടയം: ജലമേളകൾക്ക് തുടക്കം കുറിച്ച് നാളെ ചമ്പക്കുളത്താറ്റിൽ അരങ്ങേറുന്ന മൂലം വള്ളംകളി മത്സരത്തിൽ കുമരകത്തു നിന്ന് ചുണ്ടനില്ല. സാമ്പത്തിക പ്രതിസന്ധിയും സമ്മാനതുകയുടെ കുറവും കാരണം വെപ്പു വള്ളങ്ങൾ മാത്രമാണ് കുമരകത്തു നിന്നുള്ളത്.ടൗൺ ബോട്ട് ക്ലബ് വെപ്പ് ഒന്നാം ഗ്രേഡായ അമ്പലക്കടവനിൽ മത്സരിക്കുമ്പോൾ കുമരകം എൻ.സി.ഡി.സി നവ ജ്യോതിയിൽ ഇറങ്ങും. നെഹ്‌റു ട്രോഫിമത്സരത്തിനായി തിരഞ്ഞെടുത്ത ടീം അംഗങ്ങൾ തുഴയുന്ന പായിപ്പാടൻ ചുണ്ടനിലായിരുന്നു ടൗൺ ബോട്ട് ക്ലബിന്റെ ആദ്യ പരിശീലനം. എൻ.സി.ഡി.സി ഫൈബർ ചുണ്ടനിലായിരുന്നു പരിശീലനം . ഇരു ടീമുകളും

ബീഹാർ വോട്ടർ പട്ടിക: ‘ഇന്ത്യ’ സഖ്യം സുപ്രീംകോടതിയിൽ, വാദംകേൾക്കൽ വ്യാഴാഴ്ച

ന്യൂഡൽഹി: ബീഹാറിലെ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ യാഥാർത്ഥ്യ ബോധത്തോടെയല്ലെന്ന് ആരോപിച്ച് ‘ഇന്ത്യ’ സഖ്യം സുപ്രീംകോടതിയിൽ. കോൺഗ്രസ്,സി.പി.ഐ,എൻ.സി.പി,ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്,ആർ.ജെ.ഡി,സമാജ്‌വാദി പാർട്ടി,ശിവസേന ഉദ്ദവ് വിഭാഗം,ജാർഖണ്ഡ് മുക്തി മോർച്ച,സി.പി.ഐ(എം.എൽ) തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ഹർജി സമർപ്പിച്ചു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്,പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്,ആക്‌ടിവിസ്റ്റ് യോഗേന്ദ്ര യാദവ്,മുൻ ബീഹാർ എം.എൽ.എ മുജാഹിദ് ആലം (ജെ.ഡി.യു)​ തുടങ്ങിയവരുടെ ഹർജികൾ കോടതിക്ക് മുന്നിലുണ്ട്. വ്യാഴാഴ്ച പരിഗണിക്കും. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ അടക്കം ആവശ്യം ജസ്റ്റിസുമാരായ സുധാൻഷു

വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും തീവില,​നട്ടംതിരിഞ്ഞ് ഹോട്ടലുടമകൾ

ആലപ്പുഴ: തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില പൊന്നുപോലെ കുതിച്ചുകയറുമ്പോൾ കിതയ്ക്കുകയാണ് ഹോട്ടൽ വ്യവസായം. തട്ടുകടകൾ മുതൽ ചെറുകിട, വൻകിട ഹോട്ടലുകളെ വരെ വിലക്കയറ്റം ബാധിക്കുന്നുണ്ട്. കിലോയ്ക്ക് 30 മുതൽ 40 രൂപയ്ക്ക് വരെ ലഭിച്ചിരുന്ന നാളികേരത്തിന് ഇപ്പോൾ 80 മുതൽ 85വരെയാണ് വില. വെളിച്ചെണ്ണ വില 500ലേക്ക് അടുക്കുന്നു. ആലപ്പുഴ സ്പെഷ്യൽ മീൻകറിയുൾപ്പടെയുള്ള കേരളീയ വിഭവങ്ങൾക്ക് തേങ്ങയും വെളിച്ചെണ്ണയും ഒഴിവാക്കാനാവില്ല.പകരക്കാരെ ഉപയോഗിച്ചാൽ രുചി വ്യത്യാസമുണ്ടാകും. ഇത് ഉപഭോക്താക്കളെ നഷ്ടപ്പെടാൻ ഇടയാക്കും. ഇതോടെ വെളിച്ചെണ്ണയെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ്

Scroll to Top