Author name: Rajesh R

കരിങ്കൽ ക്വാറിയിൽ അപകടം: പാറ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു, ഒരാൾക്കായി തെരച്ചിൽ

കോന്നി: പയ്യനാമൺ ചെങ്കളം ഗ്രാനൈറ്റിൽ പാറപൊട്ടിച്ച ശേഷം കല്ലുകൾ ഇളക്കിമാറ്റുന്നതിനിടെ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീണ കല്ലിനും മണ്ണിനുമടിയിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ഇന്ന് തുടരും. ഒഡീഷ സ്വദേശി മഹാദേവ്( 51 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബീഹാർ സ്വദേശി അജയ് റോയി( 38 ) ആണ് കുടുങ്ങിക്കിടക്കുന്നത്. പയ്യനാമൺ അടുകാട് കാർമലശേരി ഭാഗത്തുള്ള പാറമടയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അപകടം. പാറക്കെട്ടുകളുടെ മദ്ധ്യഭാഗത്ത് ഹിറ്റാച്ചിയിലായിരുന്നു ഒാപ്പറേറ്ററായ മഹാദേവും […]

നവമിയെ സന്ദർശിച്ച് മന്ത്രിയും കളക്‌ടറും: വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിട ഭാഗം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേൽപോത്ത്കുന്നേൽ ഡി.ബിന്ദുവിന്റെ മകൾ നവമിയെ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള സംഘം നവമിയുടെ വസതിയിലെത്തി. നവമിയെ അത്യാഹിത വിഭാഗം സി.എൽ 3 വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. മന്ത്രി വി.എൻ വാസവൻ,​ കോട്ടയം ജില്ലാ കളക്ടർ ജോൺ വി.സാമുവൽ എന്നിവർ നവമിയേയും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയനാട് മീനങ്ങാടി സ്വദേശി

നിപ: വേണം ജാഗ്രത

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. നിലവിൽ കോഴിക്കോട് നിപ കേസുകളില്ലെങ്കിലും രോഗലക്ഷണം കണ്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും അവരുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകി. കരുതൽ ഇങ്ങനെ പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങൾ, വിസർജ്യം എന്നിവയുമായി സമ്പർക്കം ഉണ്ടായാൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. നിലത്തുവീണുകിടക്കുന്നതോ പക്ഷികളും മൃഗങ്ങളും കടിച്ചിട്ടുള്ളതോ ആയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കരുത്. വീണുകിടക്കുന്ന പഴങ്ങൾ കഴിക്കരുത്, പഴങ്ങളും പച്ചക്കറികളും നന്നായി

184 പുത്തൻ സാങ്കേതിക വിദ്യകൾ: കെ ടാപിൽ തിളങ്ങാൻ കുടുംബശ്രീ

കണ്ണൂർ : കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം എന്ന കെ ടാപ് എന്ന പദ്ധതി വഴി കാർഷിക മേഖലയിൽ പുതിയ ആശയങ്ങളിലൂടെയും സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെയും സുസ്ഥിര വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ. ഇന്ത്യയിലെ കാർഷികമേഖലയിൽ ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളുടെ 189 ഓളം നൂതന സാങ്കേതികവിദ്യകൾ കർഷകർക്കും സംരംഭകർക്കും കെ ടാപ് വഴി ലഭ്യമാകും. ആദ്യഘട്ടത്തിൽ ഡയബറ്റിക് ഇൻസ്റ്റന്റ് കേക്ക് മിക്സ്, തേൻ ഉത്പന്നങ്ങൾ, ഹൈ പ്രോടീൻ ലഘു ഭക്ഷണങ്ങൾ, ഷുഗർ ഫ്രീ ബിസ്‌ക്കറ്റ്, ലോ ഗ്‌ളൈസീമിക് ഇൻഡക്സ് ഉത്പന്നങ്ങൾ,

മന്ത്രി സജി ചെറിയാനെ വീണ്ടും നാവ് കുടുക്കി

പത്തനംതിട്ട: സർക്കാർ ആശുപത്രിയിലെ ചികിത്സകൊണ്ട് രോഗം ഭേദമാകാത്ത തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയാണെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശം സർക്കാരിനെ വെട്ടിലാക്കി. വിവാദമായതോടെ മന്ത്രിയുടെ വാദം തള്ളി എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ രംഗത്തെത്തി. താൻ രക്ഷപ്പെട്ടത് സർക്കാർ ആശുപത്രിയിൽ ചികിത്സിച്ചതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ് പിന്നീട് മന്ത്രി മുഖം രക്ഷിക്കാൻ ശ്രമിച്ചു. മന്ത്രിമാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നതിനെക്കുറിച്ച് പത്തനംതിട്ടയിൽ മാദ്ധ്യമ പ്രവർത്തകരോടായിരുന്നു മന്ത്രിയുടെ പരാമർശം. അതിങ്ങനെ: ”സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ

നിപ; മെഡി.കോളേജിൽ ട്രയാജ് സംവിധാനം ഇന്ന് മുതൽ

നിപ ബാധിച്ച യുവതിയുടെ ആരോ​ഗ്യനില അതീവ ​ഗുരുതരം കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ ലക്ഷണങ്ങളോടെയെത്തുന്ന രോഗികളെ പരിശോധിക്കാനായി മെഡി.കോളേജ് ആശുപത്രിയിൽ ഇന്ന് മുതൽ ട്രയാജ് സംവിധാനമൊരുങ്ങും. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് രോഗത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ നിർണയിക്കുന്ന രീതിയാണിത്. കടുത്ത പനി, തലവേദന, അപസ്മാരം, ന്യൂമോണിയ, നെഞ്ചിൽ കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളുമായി കാഷ്വാലിറ്റിയിലെത്തുന്ന രോഗികളെ ഉടൻ ട്രയാജിലേക്ക് മാറ്റും. ഇവിടെ പരിശോധിച്ച ശേഷം സ്രവം മെഡിക്കൽ കോളജിലെ ലെവൽ ടു വൈറോളജി ലാബിൽ പരിശോധിക്കും. ഫലം

സി.പി.ഐ ജില്ലാ സമ്മേളനം വിഭജനത്തിനും ആസക്തിക്കുമെതിരെ സംവാദം

ഇരിങ്ങാലക്കുട: സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സാംസ്‌കാരികോത്സവത്തിന്റെ വിഭജനത്തിനും ആസക്തിക്കുമെതിരെ സംവാദം സംഘടിപ്പിച്ചു. വർത്തമാനകാല സാഹചര്യത്തിൽ ഏറെ പ്രധാനമായി ചർച്ച ചെയ്യപ്പെടേണ്ട രണ്ട് കാര്യങ്ങളാണ് വർഗ്ഗീയ വിഭജനവും ലഹരിയോടുള്ള ആസക്തിയുമെന്ന് സംവാദത്തിൽ മോഡറേറ്ററായിരുന്ന മാദ്ധ്യമ പ്രവർത്തകൻ അഭിഷാഷ് മോഹൻ അഭിപ്രായപ്പെട്ടു. ലഹരിയിൽ നിന്ന് വിട്ടു നിന്നാൽ സമൂഹം തന്നെ ഒറ്റപ്പെടുത്തുന്ന കാലത്ത് കൂട്ടായ്മകളുടെ എന്ത് ബദലാണ് യുവജന പ്രസ്ഥാനങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ആരാഞ്ഞു. വിശ്വാസത്തെ അടിസ്ഥാനമാക്കി മുന്നോട്ടു പോയിട്ടുള്ള ഒരു മത രാഷ്ട്രത്തിലും അവരുടെ പ്രത്യേക ആശയങ്ങൾ വിജയിപ്പിക്കാനോ

മനംകവരും, ദേഹം കുളിർക്കും

പാറക്കെട്ടുകളെ വകഞ്ഞുമാറ്റി തട്ടുതട്ടുകളായി പാൽനുരപോലെ രണ്ടായിരം അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ആസ്വദിക്കാൻ വെംബ്ലിയിൽ സഞ്ചാരികളുടെ തിരക്കേറുന്നു. ഇടുക്കി ജില്ലയുടെ ഭാഗമായ കൊക്കയാർ പഞ്ചായത്തിലെ വെംബ്ലി ,വടക്കേമല ഭാഗത്താണ് മനംകവവരുന്ന വെള്ളചാട്ടങ്ങൾ. നൂറേക്കർ, പാപ്പാനി, വെള്ളപ്പാറ വെള്ളചാട്ടങ്ങളാണ് കണ്ണിനു കുളിർമ്മയ്‌ക്കൊപ്പം കൗതുകവും സൃഷ്ടിക്കുന്നത്. മുണ്ടക്കയം കൂട്ടിക്കൽ കൊക്കയാർ വെംബ്ലി ഉറുമ്പിക്കര റോഡിന് സമീപത്താണ് മൂന്ന് വെള്ളചാട്ടങ്ങളും സ്ഥിതി ചെയ്യുന്നത്. വെംബ്ലിയിൽ നിന്നും ഒരുകിലോമീറ്റർ മുന്നോട്ടുപോകുമ്പോൾ ആദ്യ വെള്ളചാട്ടമാണ് നൂറേക്കർ വെള്ളചാട്ടങ്ങൾ .നൂറേക്കറിലെ കൊടുംവളവിൽ ഇടതുവശത്തു

നഗരം വിറപ്പിച്ച് കുതിര

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ പതിവായി നടക്കാനിറങ്ങുന്നതായിരുന്നു ഹൈദർ എന്ന കുതിര. പക്ഷേ ഇന്നല യാത്രയ്ക്കിടെ എന്തോ പന്തികേടുപറ്റി. വാഹനത്തിന്റെ ഹോൺ ശബ്ദം കേട്ട് ഞെട്ടിയ പോലെ. ഒറ്റപ്പാച്ചിൽ, നഗരമാകെ വിറച്ചു. അതുവഴി സ്കൂട്ടറിലെത്തിയ പറക്കോട് കൊല്ലവിളാകം ജോർജിനെ (30) ഇടിച്ചിട്ടു. കുതിര പാഞ്ഞു വരുന്നതു കണ്ട് അഴൂർ സ്വദേശി സംഗീത (32) ഒാടിച്ച സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടു. ഒപ്പം മകൻ ദോഷന്തും (ആറ്) ഉണ്ടായിരുന്നു. ആളുകൾ ഒാടിയെത്തി മൂന്നുപേരെയും താങ്ങിയെടുത്തു. ജോർജിന്റെ ഇടതുകണ്ണിനരികൽ ചതവ് പറ്റി. പത്തനംതിട്ട

പേരിൽ ‘പപ്പായ’ കില്ലാടി!

പ്രാദേശിക നാമങ്ങളിൽ എന്നും മുന്നിൽ നമ്മുടെ പപ്പായ തന്നെ. ഒന്നും രണ്ടുമല്ല, നാൽപ്പത്തഞ്ചോളം അപരനാമങ്ങളിലാണ് അറിയപ്പെടുന്നത്. സാധാരണ കപ്പയ്ക്ക, പപ്പായ, ഓമയ്ക്ക എന്നൊക്കെ അറിയപ്പെടുമ്പോഴും പോർച്ചുഗീസുകാർ നൽകിയ ‘പപ്പായ’ എന്ന പേരിന് പുറമെയാണ് ഈ അപരനാമങ്ങൾ. പുറമെ നിന്ന് കപ്പലിൽ വന്ന വസ്തുക്കളോടൊപ്പം ‘കപ്പ’ എന്ന വാക്ക് ചേർത്ത പതിവിൽ നിന്നാണ് കപ്പയ്ക്ക, കൊപ്പക്ക, കപ്പ, കപ്ലിങ്ങ, കപ്പളം തുടങ്ങിയ പേരുകൾ പപ്പായക്ക് ലഭിച്ചത്. ‘ഓവുള്ള’ അഥവാ ‘ഓട്ടയുള്ള’ മരത്തിന്റെ കായ എന്ന അർത്ഥത്തിലാണ് ഓമയ്ക്ക എന്ന

Scroll to Top