Author name: Rajesh R

വെടിനിറുത്തൽ ചർച്ച: ഇസ്രയേൽ സംഘം ഖത്തറിൽ

ടെൽ അവീവ്: ഗാസയിലെ വെടിനിറുത്തൽ സംബന്ധിച്ച ചർച്ചകൾക്കായി ഇസ്രയേലിന്റെ പ്രതിനിധി സംഘം ഖത്തറിലെത്തി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച 60 ദിവസത്തെ വെടിനിറുത്തൽ കരാറിനോട് അനുകൂലമാണെന്നും, എന്നാൽ വ്യവസ്ഥകളിൽ ചില മാറ്റം വേണമെന്നും ഹമാസ് മദ്ധ്യസ്ഥ രാജ്യമായ ഖത്തറിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ഇസ്രയേൽ അംഗീകരിച്ച വ്യവസ്ഥകളിലാണ് ഹമാസ് മാറ്റങ്ങൾ ആവശ്യപ്പെടുന്നത്. ഹമാസിന്റെ ഉപാധികൾ അംഗീകരിക്കാൻ കഴിയുന്നവ അല്ലെന്നും, എന്നാൽ ചർച്ചയ്ക്ക് പ്രതിനിധികളെ അയക്കുന്നു എന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. […]

ബ്രിക്‌സ് ഉച്ചകോടിയിൽ മോദി, കാലത്തിനനുസരിച്ച് ആഗോള സ്ഥാപനങ്ങൾ മാറണം

ന്യൂഡൽഹി: ആഗോള സ്ഥാപനങ്ങളിൽ മനുഷ്യരാശിയുടെ മൂന്നിലൊന്നിനും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അനുദിനം സാങ്കേതികവിദ്യ മാറുന്ന കാലത്ത് ആഗോള സ്ഥാപനം 80 വർഷത്തിലൊരിക്കൽ പോലും മാറാതിരിക്കുന്നത് സ്വീകാര്യമല്ലെന്നും പറഞ്ഞു. ബ്രസീലിലെ റിയോ ഡി ജനീറോയിൽ 17-ാം ബ്രിക്‌സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിക്‌സുമായി സഹകരിക്കാൻ കൂടുതൽ രാജ്യങ്ങൾ മുന്നോട്ടുവരുന്നതും അവരെ ഉൾക്കൊള്ളുന്നതും നല്ല സൂചനയാണ്. യു.എൻ സുരക്ഷാ സമിതി, ലോക വ്യാപാര സംഘടന, വികസന ബാങ്കുകൾ എന്നിവയിലും സമാന പരിഷ്‌കരണം നടപ്പിലാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. 20-ാം

സംസ്ഥാന വിഹിതം മുടങ്ങി വിള ഇൻഷ്വറൻസ് പദ്ധതിയിൽ ചേരാനാകാതെ കർഷകർ

കൊച്ചി: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയായ പി.എം ഫസൽ ഭീമ യോജനയുടെ ആനുകൂല്യം ഇക്കൊല്ലം ഗുണഭോക്താക്കളായ ചെറുകിട ഇടത്തരം കർഷകർക്ക് ലഭിക്കില്ലെന്ന് ആശങ്ക. 2023 മുതൽ സംസ്ഥാന വിഹിതം അടയ്ക്കുന്നതിൽ കുടിശിക വരുത്തിയതാണ് കാരണം. നെല്ലിന്റെ വിരിപ്പ് സീസണിൽ കർഷരുടെ പ്രീമിയം സ്വീകരിക്കണമെങ്കിൽ സർക്കാർ വിഹിതം അടയ്‌ക്കണമെന്നാണ് ഇൻഷ്വറൻസ് കമ്പനിയുടെ നിലപാട്. വിരിപ്പ് കൃഷി ഇൻഷ്വർ ചെയ്യേണ്ട അവസാന ദിവസം ജൂൺ 30ന് കഴിയുകയും ചെയ്തു. സംസ്ഥാനത്ത് ഓരോ സീസണിലും ഒരു ലക്ഷത്തോളം കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ

കേരള കേന്ദ്ര സർവകലാശാലയിൽ പുതിയ ബിരുദ പ്രോഗ്രാമുകൾ

കൊച്ചി: കാസർകോട് കേന്ദ്ര സർവകലാശാലയിൽ ഈ അദ്ധ്യയന വർഷം മുതൽ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. ബി.എസ്‌സി ബയോളജി (ഓണേഴ്‌സ്), ബി.കോം ഫിനാൻഷ്യൽ അനലിസ്റ്റിക്‌സ് (ഓണേഴ്‌സ്), ബി.സി.എ (ഓണേഴ്‌സ്) എന്നിവയാണവ. നാല് വർഷ ബിരുദ പ്രോഗ്രാമുകളാണ് ഇവയെല്ലാം. മൾട്ടിപ്പിൾ എൻട്രി, മൾട്ടിപ്പിൾ എക്‌സിറ്റ് രീതിയിലാണ് പ്രോഗ്രാമുകൾ. ഒന്നാം വർഷം സർട്ടിഫിക്കറ്റും രണ്ടാം വർഷം ഡിപ്ലോമയും മൂന്നാം വർഷം ബിരുദവും നേടാനാവും. മൂന്ന് വർഷ ബിരുദത്തിന് ശേഷം രണ്ട് വർഷം ബിരുദാനന്തര ബിരുദം ചെയ്യാം. നാല് വർഷം

മന്ത്രിമന്ദിരത്തിലെ ‘വിശിഷ്ടാതിഥി’

എന്റെ കൗമാരചിന്തകൾക്കും പ്രവ‌ൃത്തികൾക്കും വിഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടിയാകണം, ഞാൻ കൗമാരത്തിലേക്കു കടക്കും മുൻപ്, ഗാന്ധിജിയും സ്വാതന്ത്ര്യ സമരസേനാനികളും ഭാരതത്തിന് സ്വാതന്ത്ര്യം നേടിയെടുത്തത്! തടസങ്ങൾ കൂടാതെ എനിക്ക് നടന്ന് ക്ഷേത്രത്തിൽ പോകാൻ കൂടിത്തന്നെയാണ്, ഞാൻ നടക്കാൻ തുടങ്ങുംമുമ്പേ, ധീരന്മാരും ത്യാഗമതികളുമായ നവോത്ഥാന നായകർ ക്ഷേത്രപ്രവേശനം പോരാടി നേടിയത്.ഈ ചരിത്ര സംഭവങ്ങൾ ഓർക്കുമ്പോൾ, നിങ്ങളെപ്പോലെ ഞാനും അഭിമാനത്താൽ പുളകംകൊള്ളുന്നു. എല്ലാ മയ്യനാട്ടുകാരെയും പോലെ ഞാനും ഏറെ അഭിമാനം കൊള്ളുന്നതാണ്‌ ക്ഷേത്രപ്രവേശനത്തിന്റെ സൂത്രധാരൻ മയ്യനാട്ടുകാരനായ സി.വി. കുഞ്ഞുരാമൻ ആയിരുന്നുവെന്നതും, നവോത്ഥാന പോരാട്ടത്തിൽ

കൂടെയുണ്ടാകും, ബിന്ദുവിന്റെ കുടുംബത്തോട് മന്ത്രി വീണ

തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ടപ്പോൾ അമ്മ സീതാലക്ഷ്മി വിങ്ങിപ്പൊട്ടി. അവരുടെ ഇരുകരങ്ങളും മന്ത്രി ചേർത്തുപിടിച്ചു. കൂടെയുണ്ടാകുമെന്ന് ഉറപ്പു നൽകി. ഭർത്താവ് വിശ്രുതനെ വാക്കുകൾ മുഴുവൻ കേട്ട മന്ത്രി അദ്ദേഹത്തെ സാന്ത്വനിപ്പിച്ചു. പൊലീസിനെ പോലും അറിയിക്കാതെ സി.പി.എം നേതാക്കൾക്കൊപ്പം ഇന്നലെ രാവിലെ 7.10 ഓടെയാണ് മന്ത്രി ബിന്ദുവിന്റെ വീട്ടിലെത്തിയത്. അരമണിക്കൂറോളം ചെലവഴിച്ച് കുടുംബത്തിന്റെ കണ്ണീരിന് പരിഹാരം കാണുമെന്ന ഉറപ്പും നൽകിയാണ് മന്ത്രി മടങ്ങിയത്.

ഡാർക്ക്നെറ്റിലെ ചതിക്കുഴികൾ, 3 ഡാർക്ക്നെറ്റ് കണ്ണികൾ ഇന്ത്യയിൽ അതിശക്തം 

ഡാർക്ക്നെറ്റ് വഴി ഇടപാടുകൾ നടത്തിയാൽ ഏതു രാജ്യത്ത് ഉത്പാദിപ്പിക്കുന്ന മയക്കുമരുന്നുകളും ലഭ്യമാക്കുന്ന വൻസംഘങ്ങളുടെ ശൃംഖല ഇന്ത്യയിലുൾപ്പെടെ സജീവമാണ്. വ്യക്തിവിവരങ്ങൾ മറച്ചുവച്ചാണ് പ്രവർത്തിക്കുന്നത്. ഇടപാടുകൾക്ക് കോഡ് ഭാഷ ഉപയോഗിക്കും. ഇവരിലേക്ക് എത്തപ്പെടാൻ കഠിനപരിശ്രമം വേണ്ടിവരുമെന്ന് എൻ.സി.ബി അധികൃതർ പറയുന്നു. ഡൽഹിയിലെ എൻ.ബി.സി ആസ്ഥാനത്തെ പ്രത്യേകദൗത്യസംഘമാണ് ഡാർക്ക്നെറ്റുകൾ നിരീക്ഷിക്കുന്നത്. മൂവാറ്റുപുഴ സ്വദേശികളായ എഡിസൺ, അരുൺ തോമസ് എന്നിവർക്ക് പുറമെ ഡൽഹി, കർണാടക എന്നിവിടങ്ങളിൽനിന്ന് എട്ടുപേരെ രണ്ടാഴ്‌ച മുമ്പ് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റു ചെയ്‌തിരുന്നു. നാലു ഭൂഖണ്ഡങ്ങളിലായി 10

കുട്ടികളെ കുരുക്കാൻ ‘ഓറഞ്ച് പൂച്ച”

തിരുവനന്തപുരം: സഹജീവികളെ ചതിച്ച് കെണിയിലാക്കി കൊന്നു തിന്നുന്ന ‘ഓറഞ്ച് പൂച്ച”. നിർമ്മിത ബുദ്ധിയിൽ തയ്യാറാക്കി ഇൻസ്റ്റഗ്രാമിലിടുന്ന അക്രമവാസന വർദ്ധിപ്പിക്കുന്ന ഇത്തരം വീഡിയോകളുടെ കാഴ്‌ചക്കാർ കുട്ടികളാണ്. അതിന്റെ ആശങ്കയിലാണ് രക്ഷിതാക്കളും അദ്ധ്യാപകരും. പൂച്ച ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നൽകി മയക്കി കൊല്ലുന്നതാണ് ഒട്ടുമിക്ക വീഡിയോകളുടെയും ഉള്ളടക്കം. പൂച്ചയ്‌ക്ക് നായകപരിവേഷം നൽകുന്ന കഥകളും പാട്ടുകളുമെല്ലാം ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗിലാണ്. ‘ക്ലാസിലെ ഒരു കുട്ടി ദിവസവും മറ്റുള്ളവരെ പേനയ്‌ക്ക് കുത്തുന്നത് ശ്രദ്ധയിൽ പെട്ടു. മറ്റുള്ളവർ കരയും വരെ അത് തുടരും.

കേരളയിൽ കൈവിട്ട രാഷ്ട്രീയ നാടകം: സിൻഡിക്കേറ്റ്  യോഗം വി.സി   പിരിച്ചുവിട്ടു, സമാന്തര യോഗത്തിൽ  രജിസ്ട്രാറെ  തിരിച്ചെടുത്തു

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുന്നതിനെക്കുറിച്ച് ആലോചിക്കാൻ ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗത്തിൽ അതിരുവിട്ട നാടകീയ രംഗങ്ങൾ. സസ്പെൻഷൻ നിലനിൽക്കുമെന്ന് പ്രഖ്യാപിച്ച് താത്കാലിക വി.സി ഡോ. സിസ തോമസ് യോഗം പിരിച്ചുവിട്ടു. ഇടതുപക്ഷത്തെ 17 അംഗങ്ങളും കോൺഗ്രസ് പ്രതിനിധിയും യോഗം തുടർന്ന് സസ്‌പെൻഷൻ റദ്ദാക്കി പ്രമേയം പാസാക്കി. അനിൽകുമാർ മണിക്കൂറുകൾക്കുള്ളിൽ ചുമതലയേറ്റെന്നാണ് അറിയുന്നത്. രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ജോയിന്റ് രജിസ്ട്രാർ ഹരികുമാർ ചുമതല കൈമാറി ഉത്തരവിറക്കിയതായും അറിയുന്നു. ഇതിന്

ഗുണ്ടകളെ ഒതുക്കിയ ‘ഇളങ്കോ നഗർ” നീക്കി പൊലീസിന്റെ അഭ്യർത്ഥനയിൽ വഴങ്ങി നാട്ടുകാർ

തൃശൂർ: ‘ഗുണ്ടകൾ ഗുണ്ടകളെപ്പോലെ പ്രവർത്തിച്ചു, പൊലീസ് പൊലീസിനെപ്പോലെ പ്രവർത്തിച്ചു”- ഇത്രയും പറഞ്ഞ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ പേരിൽ നാട്ടുകാർ സ്ഥാപിച്ച ബോർഡ് ഒടുവിൽ നീക്കി. ഗുണ്ടാക്രമണം നടന്ന നെല്ലങ്കരയിലെ റോഡിന് കഴിഞ്ഞ ദിവസമാണ് ഇളങ്കോ നഗർ നെല്ലങ്കര എന്ന പേര് നൽകിയത്. ഇത് സാമൂഹ്യമാദ്ധ്യമങ്ങളിലും വൈറലായി. ഇതേത്തുടർന്ന് കമ്മിഷണറുടെ സ്‌നേഹാഭ്യർത്ഥന മാനിച്ചാണ് നാട്ടുകാർ ബോർഡ് മാറ്റിയത്. കമ്മിഷണറുടെ നിർദ്ദേശപ്രകാരം മണ്ണുത്തി പൊലീസാണ് ബോർഡ് മാറ്റാൻ നിർദ്ദേശിച്ചത്. നെല്ലങ്കരയിൽ പിറന്നാളാഘോഷത്തിന് ഒത്തുകൂടിയ ഗുണ്ടാസംഘം

Scroll to Top