Author name: Rajesh R

ആശങ്കയ്‌ക്ക് അവസാനം, കുട്ടനാട്ടിൽ വിത തുടങ്ങി

ആലപ്പുഴ: പതിവിലും നേരത്തെയെത്തിയ കാലവർഷത്തിലും കിഴക്കൻവെള്ളത്തിലും മുങ്ങിപ്പോയ കുട്ടനാട്ടിലെ പാടങ്ങളിൽ ഒരുമാസത്തിലേറെ വൈകിയെങ്കിലും വിത തുടങ്ങി. നെടുമുടി കൃഷിഭവൻ പരിധിയിലെ പുളിക്കൽ പാടം, വള്ളുവൻകാട്, മുട്ടനാവേലി, പഴയ കരി, പൂത്തൂരം തെക്ക് പാടങ്ങളിലാണ് വിതയ്ക്ക് തുടക്കമായത്. ഇതിനൊപ്പം വിത നടക്കേണ്ട നെടുമുടി കൃഷി ഭവൻ പരിധിയിലെ 30 ഓളം പാടങ്ങൾ കളനശിപ്പിക്കൽ ഘട്ടത്തിലാണ്. കളനാശിനി പ്രയോഗിച്ച് വെള്ളം കയറ്റിയിരിക്കുന്ന പാടങ്ങൾ വറ്റിച്ചശേഷംവേണം വിതയ്ക്കാൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടങ്ങളിൽ വിതയ്ക്ക് രണ്ടാഴ്ച കൂടി സമയമെടുക്കുമെന്നാണ് കർഷകർ പറയുന്നത്. അതേസമയം, […]

സ്കൂളുകളിൽ വരുന്നൂ,​മാ കെയർ സെന്റർ

ആലപ്പുഴ: സ്കൂൾ കുട്ടികൾക്ക് ആവശ്യമുള്ള സാധനങ്ങൾ അമ്മയുടെ കരുതലോടെ നൽകാൻ കുടുംബശ്രീയുടെ മാ കെയറുകൾ വരുന്നു. ജില്ലയിൽ മാ കെയർ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘുഭക്ഷണം, പാനീയങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിങ്ങനെയെല്ലാം ലഭ്യമാക്കുന്നതിനാണ് പൊതുവിദ്യാലയങ്ങളിൽ മാ കെയർ കിയോസ്കുകൾ ആരംഭിക്കുന്നത്. കാസർകോട്, കണ്ണൂർ ജില്ലകളിലെ സ്കൂളുകളിൽ ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് സംസ്ഥാനത്ത് വ്യാപിപിക്കാൻ കുടുംബശ്രീ തീരുമാനിച്ചത്. ജില്ലയിൽ സാദ്ധ്യമായ സ്കൂളുകളിൽ പദ്ധതി ആരഭിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 40 സ്കൂളുകളിൽ മാ കെയർ

മെഡി.കോളേജിൽ ശസ്ത്രക്രിയകൾക്ക് പുതിയ സംവിധാനം …. 4 ടേബിളുകൾ പുതിയ കാഷ്വാലിറ്റി ബ്ളോക്കിൽ

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ ദുരന്തത്തെ തുടർന്ന് നിറുത്തലാക്കിയ ശസ്ത്രക്രിയകൾ പുന:രാരംഭിക്കാൻ പകരം സംവിധാനം ഏർപ്പെടുത്തി. പുതിയ കാഷ്വാലിറ്റി ബ്ളോക്കിൽ നാലു ടേബിളുകളിൽ ശസ്ത്രക്രിയ നടത്തും. അതേസമയം കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ ശസ്ത്രക്രിയോ ബ്ളോക്കിന്റെ പ്രവർത്തനം സെപ്തംബറിനുള്ളിൽ പൂർണ സജ്ജമാകും. ആശുപത്രിയിൽ ഇടിഞ്ഞു വീണ മൂന്നുനില കെട്ടിടത്തിലായിരുന്നു ഓർത്തോ ഉൾപ്പെടെയുള്ള പ്രധാന ശസ്ത്രക്രിയകൾ നടത്തിയിരുന്നത്. കെട്ടിടം പൂർണമായും ഒഴിപ്പിച്ചതോടെയാണ് താത്കാലിക സംവിധാനം ഏർപ്പെടുത്തിയത്. 10 ശസ്ത്രക്രിയാ ടേബിളുകളാണുണ്ടായിരുന്നത്. നാലുടേബിളുകൾ അത്യാഹിത വിഭാഗത്തിലും ബാക്കി

ഇംഗ്ലണ്ടുകാരന്റെ യാത്രാബോട്ട് സ്വപ്നം വിരിഞ്ഞത് കൊച്ചിയിൽ

പള്ളുരുത്തി: ഇംഗ്ലണ്ടുകാരനായ ജോൺ നിക്കോളാസ് ഫ്രാൻസനും (നിക്ക്) ഭാര്യ ആനും തങ്ങളുടെ യാത്രാബോട്ട് എന്ന സ്വപ്നം പൂർത്തിയാക്കി. ഇടക്കൊച്ചിയിലെ യാഡിലാണ് നിക്കിന്റെ സ്വപ്നം പൂവണിഞ്ഞത്. ഇംഗ്ലണ്ടിൽ ബോട്ട് നിർമ്മാണം ചെലവേറിയതിനാൽ, ഇന്ത്യയിൽ ബോട്ട് നിർമ്മാണം പൂർത്തിയാക്കാമെന്ന് കരുതിയാണ് നിക്ക് ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ പലയിടത്തും അന്വേഷണങ്ങൾ നടത്തിയ ശേഷം, ജലയാനങ്ങൾ നിർമ്മിക്കുന്നതിൽ പ്രഗത്ഭരായ കൊച്ചിയിലെത്തി. ഇടക്കൊച്ചിയിലെ ദരിയ മറൈൻ എൻജിനിയറിംഗ് സർവീസസ് എന്ന ബോട്ട് നിർമ്മാണ സ്ഥാപനത്തെയാണ് നിക്ക് ബോട്ട് നിർമ്മിക്കാനായി ചുമതലപ്പെടുത്തിയത്. ആറ് മാസം കൊണ്ടാണ് ദരിയ

സഭയുടെ ഭൂമി കൈക്കലാക്കിയെന്ന് കേസ്, പ്രതിപ്പട്ടികയിൽ റെവന്യൂ സെക്രട്ടറി മുതൽ എറണാകുളം കളക്ടർ വരെ

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ 67 സെന്റ് സ്ഥലം വ്യാജരേഖ ചമച്ച് കൈക്കലാക്കിയെന്ന പരാതിയിൽ റവന്യൂ സെക്രട്ടറിയും എറണാകുളം ജില്ലാ കളക്ടറുമടക്കം 19 പേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. പ്രതിപ്പട്ടികയിൽ ഒൻപത് പേർ സ്ഥലം സ്വന്തമാക്കിയവരാണ്. തൃപ്പൂണിത്തുറ ലാൻഡ് റെവന്യൂ സ്‌പെഷ്യൽ തഹസിൽദാരാണ് കേസിലെ ഒന്നാം പ്രതി. സംഭവം നടന്ന 2011 കാലയളവിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് നിലവിൽ ആരോപണമുനയിൽ. കോടതി നിർദ്ദേശപ്രകാരം ഈ മാസം രണ്ടിന് രജിസ്റ്റർ ചെയ്ത കേസിൽ ഏലൂർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. 2011ൽ

ശബരിപാത നിർമ്മാണം കടമ്പകൾ ഇനിയും ഏറെ, ഉറപ്പ് ആവർത്തിച്ച് കേന്ദ്രമന്ത്രി

കൊച്ചി: കേരളത്തിലെ പദ്ധതികളിൽ അങ്കമാലി- ശബരി റെയിൽ പാതയ്‌ക്ക് മുൻഗണന നൽകുമെന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന്റെ പ്രഖ്യാപനം പ്രതീക്ഷ പകരുന്നതാണെങ്കിലും പുതുക്കിയ എസ്‌റ്റിമേറ്റ് അംഗീകരിക്കൽ, ചെലവ് പങ്കിടൽ, സ്ഥലമേറ്റെടുക്കൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ അവ്യക്തത തുടരുന്നു. പാത കടന്നുപോകുന്ന ജില്ലയുടെ കിഴക്കൻ മേഖയിൽ മന്ത്രിയുടെ പ്രഖ്യാപനം ആഹ്ളാദം സൃഷ്‌ടിച്ചിട്ടുണ്ട്.അങ്കമാലി- എരുമേലി ശബരി റെയിൽ പാത നിർമ്മാണത്തിന് കേന്ദ്ര സർക്കാർ മുൻഗണന നൽകുമെന്ന് റെയിൽവേ മന്ത്രി രണ്ടാമത്തെ തവണയാണ് പൊതുവേദിയിൽ പ്രഖ്യാപിക്കുന്നത്. എന്നാൽ, റെയിൽവേ മന്ത്രാലയം ഇതുവരെ

നിപ സമ്പർക്ക പട്ടികയിൽ 383 പേർ

മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേര്‍ നിരീക്ഷണത്തിലാണ്. പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 142 പേര്‍ നിരീക്ഷണത്തിലാണ്. ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ട് പേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. അഞ്ച് പേര്‍ ഐ.സി.യു ചികിത്സയിലുണ്ട്. പാലക്കാട് നാല്

ചികിത്സാനിരക്കിന് പൊതുമാനദണ്ഡം കൊണ്ടുവരണം: സി.പി.ഐ

കണ്ണൂർ: കേരളത്തിലെ ആരോഗ്യവകുപ്പ് സമഗ്രമായ പഠനത്തിലൂടെയും ശാസ്ത്രീയമായ നിയമനിർമ്മാണം വഴിയും സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകളിൽ പൊതുമാനദണ്ഡം കൊണ്ടുവരണമെന്ന് സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്ന ചികിത്സാ നിരക്കുകളിൽ ഭീമമായ അന്തരങ്ങളാണുള്ളത്. ഒരേ തരത്തിലുള്ള ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും സ്വകാര്യ ആശുപത്രികളിൽ വ്യത്യസ്ത നിരക്കുകളാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. വാഹന അപകടമുൾപ്പെടെയുള്ള അടിയന്തര ചികിത്സകൾക്ക് സ്വകാര്യ ആശുപത്രിയിലെത്തികഴിഞ്ഞാൽ കണ്ണിൽ ചോരയില്ലാത്ത സമീപനമാണ് ആശുപത്രി അധികൃതർ സ്വീകരിക്കുന്നത്. അത്യാസന്ന നിലയിൽ എത്തിച്ചേരുന്ന

ഇംഗ്ളണ്ടിൽ ഇന്ത്യയ്ക്ക് ഇടിവെട്ട് വിജയം

ബ​ർ​മിം​ഗ്ഹാം​: ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തോൽവിക്ക് എഡ്ജ് ബാസ്റ്റണിൽ തകർപ്പൻ തിരിച്ചടി നൽകി ഇന്ത്യ. രണ്ടാം ടെസ്റ്റിൽ 336 റൺസിന് ഇംഗ്ളണ്ടിനെ തോൽപ്പിച്ച ഇന്ത്യ അ​ഞ്ചു​ മ​ത്സ​ര ​പ​ര​മ്പ​ര​ 1​-1​ന് ​സ​മ​നി​ല​യി​ലുമാക്കി. എ​ഡ്‌ജ് ​ബാ​സ്റ്റ​ൺ​ ​ക്രി​ക്ക​റ്റ് ​ഗ്രൗ​ണ്ടി​ലെ ഇ​ന്ത്യ​യുടെ​ ​ആ​ദ്യ​ ടെ​സ്റ്റ് ​ജ​യമാണിത്. അ​വ​സാ​ന​ ​ദി​വ​സ​മാ​യ​ ​ഇ​ന്ന​ലെ​ 608​ ​റ​ൺ​സ് ​ല​ക്ഷ്യ​വു​മാ​യി​റ​ങ്ങി​യ​ ​ഇം​ഗ്ള​ണ്ടി​നെ​ 271​ൽ​ ​ആ​ൾ​ഔ​ട്ടാ​ക്കി​യാണ്​ ​ഇ​ന്ത്യ​ പ​ടു​കൂ​റ്റ​ൻ​ ​വി​ജ​യ​മാഘോ​ഷി​ച്ച​ത്.​ 99​ ​റ​ൺ​സ് ​വ​ഴ​ങ്ങി​ ​ആ​റു​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​പേ​സ​ർ​ ​ആ​കാ​ശ്ദീ​പാ​ണ് ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​ൽ​ ​ഇംഗ്ളണ്ടിന്റെ​ ​അ​ന്തകനായത്.ആ​ദ്യ​ ​ഇ​ന്നിം​ഗ്സി​ൽ​

പുരപ്പുറ സോളാർ: പുതിയ ചട്ടത്തിൽ പരക്കെ ആശങ്ക, തെളിവെടുപ്പ് ചൊവ്വാഴ്ച

തിരുവനന്തപുരം: പുരപ്പുറ സോളാർ വൈദ്യുതിയുടെ ഇടപാടുകൾക്ക് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തിയുളള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ കരട് ചട്ടത്തിൽ പരക്കെ ആശങ്ക. നിരന്തരം കൂടിവരുന്ന വൈദ്യുതി ചെലവിൽ നിന്ന് രക്ഷപ്പെടാനാണ് പലരും സോളാറിലേക്ക് മാറിയത്. പുതിയ നിയന്ത്രണങ്ങൾ വരുമ്പോൾ വീണ്ടും സാമ്പത്തികഭാരം പേറേണ്ടിവരുമോ എന്നാണ് ആശങ്ക. ചൊവ്വാഴ്ചയാണ് പരാതികൾ കേൾക്കാനുള്ള വേദി റെഗുലേറ്ററി കമ്മിഷൻ ഒരുക്കിയിരിക്കുന്നത്. മുൻവർഷങ്ങളിലുണ്ടായ എതിർപ്പ് പൊതുതെളിവെടുപ്പ് സംഘർഷഭരിതമാക്കിയിരുന്നു. ഇക്കുറി ഓൺലൈനായാണ് തെളിവെടുപ്പ്. നിലവിൽ നെറ്റ് മീറ്ററിംഗ് പരിധി 1000 കിലോവാട്ടാണ്. പുതിയ ചട്ടത്തിൽ

Scroll to Top