Author name: Rajesh R

തത്സുകി പ്രവചനം പാളി; മഹാസുനാമി വന്നില്ല, ജപ്പാന്റെ 30000 കോടി ആവി

ടോക്കിയോ: റിയോ തത്സുകിയുടെ ‘മെഗാ സുനാമി” പ്രവചനം പാളിയെങ്കിലുംഅതു സൃഷ്ടിച്ച അങ്കലാപ്പ് ജപ്പാന് സാമ്പത്തിക സുനാമിയായി. വിനോദസഞ്ചാര മേഖലയിൽ 30,​000 കോടി രൂപയുടെ വരുമാനം നഷ്ടമായെന്ന് സൂചന. ഈ കണക്ക് സർക്കാർ അംഗീകരിച്ചിട്ടില്ല. ജൂലായ് അഞ്ചിന് പുലർച്ചെ 4.18ന് മഹാദുരന്തം സംഭവിക്കുമെന്നായിരുന്നു മാംഗ ആർട്ടിസ്റ്റായ തത്സുകിയുടെ പ്രവചനം. മഹാ നഗരങ്ങൾ കടലിൽ വീഴുമെന്നാണ് പറഞ്ഞത്. ഭൂകമ്പവും പിന്നാലെ മെഗാ സുനാമിയും ഉണ്ടാകുമെന്ന ഭീതിയിലായി ജനങ്ങൾ. ദുരന്തം സംഭവിച്ചില്ലെങ്കിലും പ്രവചനം ജപ്പാന്റെ സാമ്പത്തിക രംഗത്തെയും ടൂറിസത്തെയും ഗുരുതരമായി ബാധിച്ചു. […]

പുതിയ സേവനങ്ങളുമായി നോർക്ക; സ്റ്റുഡന്റ്സ് മൈഗ്രേഷൻ പോർട്ടൽ,​പ്രവാസി ആരോഗ്യ സുരക്ഷ.

അജിത് കോളശ്ശേരി (ചീഫ് എക്സിക്യുട്ടീവ് ഓഫീസർ നോർക്ക റൂട്സ്) വിദേശ മലയാളികൾക്കു മാത്രമല്ല, വിദേശത്ത് ഉപരിപഠനത്തിനു പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാ സംബന്ധമായ കാര്യങ്ങൾ സുഗമമാക്കാൻ നൂതന പദ്ധതി ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നോർക്ക റൂട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശ്ശേരി. നോർക്കയുടെ പ്രവർത്തനത്തെക്കുറിച്ചും പുതുതായി നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും അദ്ദേഹം ‘കേരളകൗമുദി”യോട് സംസാരിക്കുന്നു. ? നോർക്കയുടെ ഉദ്ദേശ്യങ്ങൾ,​ പ്രാധാന്യം.  പ്രവാസി സമൂഹവും സർക്കാരും തമ്മിലുള്ള ജൈവിക ബന്ധത്തെ സംയോജിപ്പിക്കുന്ന സ്ഥാപനമാണ് നോർക്ക. പ്രവാസികൾക്ക് സഹായം ആവശ്യമുള്ള സാഹചര്യങ്ങളിൽ

സഹായം കിട്ടിയവർ സഹായം നൽകിയില്ല: കെ.മുരളീധരൻ

തിരുവനന്തപുരം: ലീഡർ കെ.കരുണാകരൻ സ്മാരക മന്ദിരത്തിന്, അദ്ദേഹത്തിനെക്കൊണ്ട് ഉപകാരമുണ്ടായവരിൽ നിന്ന് സഹായമുണ്ടായില്ലെന്ന് മകനും ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡന്റുമായ കെ.മുരളീധരൻ പറഞ്ഞു. കെ.കരുണാകരൻ സെന്ററിന്റെ നിർമ്മാണത്തിനുള്ള കുറ്റിയിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ദിര നിർമ്മാണത്തിനായി ഫണ്ട് ശേഖരണം നടത്തിയപ്പോൾ ഫണ്ട് നൽകിയ ജില്ല കമ്മിറ്റികളും നൽകാത്ത കമ്മിറ്റികളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരുണാകരന്റെ കർമ്മമണ്ഡലങ്ങളായിരുന്ന ജില്ലകളിലെ കമ്മിറ്റികളിൽ നിന്ന് ഒന്നും കിട്ടിയില്ല. തിരുവനന്തപുരം ഡി.സി.സി 82 ലക്ഷം രൂപ നൽകി. കെ.സുധാകരൻ കെ.പി.സി.സി പ്രസിഡന്റ് ആയപ്പോഴാണ് പദ്ധതിക്ക് ചലനമുണ്ടായത്. ലീഡറുടെ 108

കത്തിക്കയറി ഭക്ഷ്യ എണ്ണവില നിലംപരിശായി ബേക്കറി വ്യവസായം

ഭക്ഷ്യ എണ്ണയിലുണ്ടായ വൻവർദ്ധനവ് ബേക്കറി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. കൂട്ടത്തിൽ വെളിച്ചെണ്ണയിലുണ്ടായ വർദ്ധനവാണ് പ്രധാനമായും പ്രതിസന്ധിയിലാക്കിയത്. ലിറ്ററിന് 220 മുതൽ 250 രൂപയുണ്ടായിരുന്ന വെള്ളിച്ചെണ്ണയ്ക്ക് ഇപ്പോൾ പൊതു വിപണിയിൽ 400 മുതൽ 420 വരെയാണ്.ബേക്കറികളിൽ ഒട്ടുമിക്ക ഉത്പ്പനങ്ങൾക്കും കൂടുതലും വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത് ​ പാ​മോ​യി​ൽ അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ എ​ണ്ണ​ക​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ അഞ്ച് ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 27.5 ശ​ത​മാ​ന​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ കൂ​ട്ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ണ്ണ വി​ല കുതിച്ചു​യ​ർ​ന്ന​ത്. ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ക​ർ​ക്ക് ഗു​ണ​മാ​ണെ​ങ്കി​ലും പാ​മോ​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ എ​ണ്ണ​ക​ൾ ഉ​പ​യോ​ഗി​ച്ച്

ജനറൽ ആശുപത്രി കെട്ടിടം സന്ദർശിച്ച് എം.എൽ.എ

അവലോകനയോഗം ചൊവ്വാഴ്ച അമ്പലപ്പുഴ: ജനറൽ ആശുപത്രിയിലെ അപകടാവസ്ഥയിലായ പഴയ ബ്ലോക്ക് എച്ച്. സലാം എം .എൽ .എ സന്ദർശിച്ചു. ഓർത്തോ, സർജറി വിഭാഗങ്ങളിലാണ് സന്ദർശനം നടത്തിയത്. ആശുപത്രി കെട്ടിടത്തിന്റെ അപകടാവസ്ഥയെപ്പറ്റി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പഴയ കെട്ടിടത്തിലെ ഫിറ്റ്നസ് ഇല്ലാത്തതും പ്രവർത്തിപ്പിക്കാത്തതുമായ ഭാഗത്തേക്ക് രോഗികളോ മറ്റുള്ളവരോ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ആർ.എം.ഒക്ക് എം.എൽ.എ നിർദ്ദേശം നൽകി. കിഫ്ബി ഫണ്ട് വകയിരുത്തി 117 കോടി രൂപ ചെലവിൽ നിർമ്മിച്ച 7നില ഒ. പി ബ്ലോക്കിൽ രണ്ട് നിലകൾ

ദലൈലാമ നവതി: ആത്‌മീയ-രാഷ്ട്രീയത്തിൽ ഉടക്കി ഇന്ത്യ-ചൈന ബന്ധം

രാഷ്ട്രീയ സാംസ‌്കാരിക തന്ത്രപരമായ തലങ്ങളിൽ സങ്കീർണവും പ്രതീകാത്‌മകവുമായ വലിയ പങ്കാണ് ടിബറ്റൻ ആത്‌മീയ ഗുരുവായ ദലൈലാമയ്‌ക്ക് ഇന്ത്യ-ചൈന ബന്ധത്തിലുള്ളത്. ഇന്ത്യ-ചൈന അതിർത്തി തർക്കം കഴിഞ്ഞാൽ ഏറ്റവും നീറിപ്പുകയുന്ന വിഷയമാണ് ദലൈലാമയുടെ ഇന്ത്യൻ സാന്നിദ്ധ്യവും പ്രവർത്തനങ്ങളും. ടിബറ്റിൽ നിന്ന് 1959-ൽ പലായനം ചെയ്ത ദലൈലാമയ്ക്ക് ഇന്ത്യ അഭയം നൽകിയ ടിബറ്റൻ ജനതയുടെ ആത്‌മീയ രാഷ്ട്രീയ തലസ്ഥാനമാണ് ഹിമാചൽപ്രദേശിലെ ധരംശാല. ഇവിടം കേന്ദ്രീകരിച്ച് ദലൈലാമ സ്ഥാപിച്ചിട്ടുള്ള സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ അവരുടെ ആവശ്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സർക്കാർ തന്നെയാണ്. ഇതിന് നേതൃത്വം

ദാരുശിൽപ്പങ്ങൾക്ക് ഉയിരേകി ശ്രീകാന്ത്

മുഹമ്മ: മനസുകൊണ്ട് അളന്ന് തടിയിൽ അതിസൂക്ഷ്മമായി, ഉളി കൊണ്ട് മനോഹര ശില്പങ്ങൾ കൊത്തിയെടുക്കുന്ന തിരക്കിലാണ് ശ്രീകാന്ത് പി.വിശ്വം. ഏറെ ഐതീഹ്യ പ്രാധാന്യമുള്ള മുഹമ്മ മുക്കാൽ വെട്ടം ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ കളരിക്ക് പരദേവതയായ മഹാശക്തിയുടെ ദാരുശിൽപ്പ നിർമ്മിച്ച് നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലുമാണ് ഈ എം.ബി.എ ബിരുദധാരി. ഡിഗ്രിക്ക് പഠിക്കുമ്പോൾ ചിത്രങ്ങൾ വരച്ചുതുടങ്ങിയ ശ്രീകാന്ത്, തെർമ്മോകോളിലാണ് ആദ്യം രൂപങ്ങൾ ഒരുക്കിയത്.തുടക്കം ഗണപതിയിലായിരുന്നു. കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ കാലത്ത് ശിൽപ്പ നിർമ്മാണം കൂടുതൽ ഉഷാറായി. അന്ന് നിർമ്മിച്ച പദ്മനാഭസ്വാമിയുടെ

കൈലാസ് – മാനസ സരോവർ യാത്ര, പുണ്യകേന്ദ്രത്തിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക്

ന്യൂഡൽഹി : അഞ്ചുവർഷത്തെ ഇടവേളയ്‌ക്കുശേഷം പുനരാരംഭിച്ച കൈലാസ് – മാനസ സരോവർ യാത്രയുടെ നിർവൃതിയിൽ ഭക്തർ. ദിവസങ്ങളോളം മൗനവ്രതമെടുത്ത്,​ മനഃശുദ്ധിയോടെ പ്രപഞ്ചത്തിന്റെ പുണ്യകേന്ദ്രത്തിലേക്ക് മുക്തി തേടിയുള്ള യാത്ര. ഹിന്ദു, ബുദ്ധ – ജൈന വിശ്വാസികൾക്ക് ഒരുപോലെ പ്രാധാന്യമുള്ളതാണ് കൈലാസം. ഹിന്ദുക്കൾക്ക് ശിവന്റെ വാസസ്ഥലം. ബുദ്ധമതം പ്രപഞ്ചത്തിന്റെ കേന്ദ്രമായി മഹാശൈലത്തെ കാണുന്നു. ആദ്യ തീർത്ഥങ്കരനായ ഋഷഭദേവൻ മോക്ഷം നേടിയത് കൈലാസത്തിലാണെന്ന് ജൈനന്മാരുടെ വിശ്വാസം. ജൂൺ 13നാണ് ആദ്യസംഘം പുറപ്പെട്ടത്. സിക്കിമിലെ നഥുലാ പാസ് വഴി പോയ 39 പേരടങ്ങിയ

ഭിന്നശേഷി അദ്ധ്യാപകർക്ക് ഭീഷണിയായി വ്യാജന്മാർ #നിയമനം കാത്ത് 1400 പേർ

എയ്ഡഡ് മേഖലയിലെ ഭിന്നശേഷി അദ്ധ്യാപകരുടെ നിയമനത്തിൽ വ്യാജന്മാരുടെ കടന്നുകയറ്റമെന്ന് പരാതി. അർഹതയുള്ളവരെ ലഭിക്കുന്നില്ലെന്ന് മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടിയപ്പോൾ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്ന് നിയമനം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിയമനത്തിലെ മെല്ലെപ്പോക്ക് തുടരുന്നതിനിടെ വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവർ കൂടിയാകുമ്പോൾ അർഹരായവർക്ക് അവസരം നഷ്ടമാകുന്നു. ഇല്ലാത്ത കാഴ്ചവൈകല്യം ഉണ്ടെന്ന വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് തട്ടിപ്പ് വ്യാപകമായി നടത്തുകയാണെന്ന് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലെെൻഡ് എന്ന സംഘടന ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സാമൂഹിക നീതി വകുപ്പിനും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും ഈ

കടുത്ത ശാരീരികശിക്ഷ നൽകാൻ അദ്ധ്യാപകർക്ക് അവകാശമില്ല: ഹൈക്കോടതി

കൊച്ചി: ‘അടി നൽകാത്ത കുട്ടി നന്നാകില്ല’ എന്ന ചിന്താഗതിയോട് യോജിക്കാനാകില്ലെന്നും വിദ്യാർത്ഥികൾക്ക് ശാരീരികമായി കടുത്ത ശിക്ഷ നൽകാൻ അദ്ധ്യാപകർക്ക് അവകാശമില്ലെന്നും ഹൈക്കോടതി. അദ്ധ്യാപകർ കുട്ടികൾക്ക് നൽകുന്ന ചെറിയ ശിക്ഷകളെ ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്നും ജസ്റ്റിസ് സി. ജയചന്ദ്രൻ വ്യക്തമാക്കി. അതേസമയം, കുട്ടിയെ സാരമായി പരിക്കേൽപ്പിക്കുന്നതിനെ ക്രിമിനൽ കുറ്റമായി കണക്കാക്കണം. ബാല നീതി നിയമം, വിദ്യാഭ്യാസ അവകാശ നിയമം, കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട യു.എൻ കൺവെൻഷൻ എന്നിവ സമഗ്രമായി വിലയിരുത്തിയാണ് ഉത്തരവ്. കുട്ടികളെ ചൂരൽ ഉപയോഗിച്ച് അടിച്ചെന്ന പരാതിയിൽ

Scroll to Top