Author name: Rajesh R

ബോംബേറിൽ കാല്‍ നഷ്ടമായ  ഡോ.അസ്‌ന ഇനി നിഖിലിന് സ്വന്തം

കണ്ണൂർ: ആറാം വയസ്സിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എൻജിനിയറുമായ നിഖിലാണ് വരൻ. 2000 സെപ്തംബർ 27ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ ബോംബേറിലാണ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നയ്ക്ക് പരിക്കേറ്റത്. അപകടത്തിൽ അസ്നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.ഗുരുതരമായി പരിക്കേറ്റ അസ്നയുടെ കാൽ മുട്ടിനു കീഴെ വച്ച് മുറിച്ചുമാറ്റുകയായിരുന്നു. പരിമിതികൾക്കിടയിലും പഠനത്തിൽ മിടുക്ക് തെളിയിച്ച ഈ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് 2013ൽ എം.ബി.ബി.എസ് നേടി. ജന്മനാടായ ചെറുവാഞ്ചേരി […]

സുപ്രീംകോടതി ജീവനക്കാർ: 27% ഒ.ബി.സി സംവരണം,​ 700 നിയമനം വരെ നടക്കാൻ വഴിതുറന്നു

ന്യൂഡൽഹി: സുപ്രീംകോടതി ജീവനക്കാരുടെ നിയമനത്തിൽ ഒ.ബി.സി വിഭാഗത്തിന് 27 ശതമാനം സംവരണം ഏർപ്പെടുത്തി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. സുപ്രീംകോടതിയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമാണ് ഒ.ബി.സി സംവരണം. രജിസ്ട്രാർമാർ, സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ, ജൂനിയർ കോർട്ട് അസിസ്റ്റന്റ്, ചേംബർ അറ്റൻഡന്റ് തുടങ്ങിയ നോൺ ജുഡീഷ്യൽ തസ്‌തികകളിലാണിത്. സംവരണം പൂർണമായി നടപ്പിലാകുമ്പോൾ കുറഞ്ഞത് 700 ജീവനക്കാർ ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളവരാകും. സുപ്രീംകോടതിയിൽ ആകെ 2577 നോൺ ജുഡിഷ്യൽ ജീവനക്കാരാണുള്ളത്. അംഗപരിമിതർ, വിമുക്തഭടന്മാർ, സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതർ എന്നിവർക്കും സംവരണം

മെഡിക്കൽ കോളേജിൽ രോഗികൾക്ക് ദുരിതം…. ഡോക്ടർമാർ എത്തുമോ മരുന്നിനെങ്കിലും !

കോട്ടയം : മദ്ധ്യകേരളത്തിലെ പ്രധാന സർക്കാർ ആശുപത്രി. ദിനംപ്രതി ചികിത്സ തേടിയെത്തുന്നത് ആയിരക്കണക്കിന് രോഗികൾ. പക്ഷേ, ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആവശ്യത്തിന് ഡോക്ടർമാരോ, നഴ്സുമാരോ ഇല്ലാത്തത് മെഡി.കോളേജിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നിലവിലുള്ള ജീവനക്കാ‌ർ കഠിനാദ്ധ്വാനം ചെയ്തിട്ടാണ് കാര്യമായ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നത്. സാധാരണക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന ത്വക്ക്, ന്യൂറോ, ജനറൽ മെഡിസിൻ ,സർജറി, ഓർത്തോ വിഭാഗങ്ങളിലാണ് ഡോക്ടർമാരുടെ കുറവ്. 80 പേരുടെ ഹൗസ് സർജൻസി ബാച്ച് പരിശീലനം പൂർത്തിയാക്കിയതോടെ ജൂനിയർ ഡോക്ടർമാരുടെ എണ്ണം പകുതിയായി

മെഡിക്കൽ കോളേജുകൾക്ക്  കോഴ വാങ്ങി അനുമതി

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ അഴിമതിയിൽ ഞെട്ടി സി.ബി.ഐ. വൻ കോഴ വാങ്ങി നിലവാരമില്ലാത്തതും മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകിയെന്ന കേസിൽ യു.ജി.സി മുൻ ചെയർമാനെയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും ദേശീയ മെഡിക്കൽ കമ്മിഷൻ (എം.എൻ.സി) അംഗങ്ങളെയും ഇടനിലക്കാരെയും പ്രതികളാക്കി സി.ബി.ഐ കേസെടുത്തു. പ്രതിയായ മുൻ യു.ജി.സി ചെയർമാൻ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. 34 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. എട്ടുപേരെ കഴിഞ്ഞദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ശേഷിക്കുന്ന പ്രതികളെ കണ്ടെത്താനായി ഡൽഹി, മദ്ധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ,

കെ.എസ്.ഇ.ബിയോട് റെഗുലേറ്ററി കമ്മിഷൻ: ശമ്പളം കൂട്ടിയതിന്റെ പേരിൽ വൈദ്യുതി നിരക്ക് കൂട്ടാനാവില്ല

തിരുവനന്തപുരം: സർക്കാരിന്റെ അനുമതി ഇല്ലാതെ ജീവനക്കാരുടെ ശമ്പളം കൂട്ടിയതുമൂലമുള്ള അധികചെലവ് കണ്ടെത്താൻ വൈദ്യുതി നിരക്ക് കൂട്ടാനാവില്ലെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. സർക്കാരിന്റെ അംഗീകാരം വാങ്ങിയശേഷം മാത്രമേ വിഷയം പരിഗണിക്കാൻ കഴിയുകയുള്ളൂവെന്നും രണ്ടുമാസത്തിനുള്ളിൽ അംഗീകാരം നേടണമെന്നും കമ്മിഷൻ ഉത്തരവിട്ടു. 2023-24വർഷത്തെ വരവ് ചെലവ് കണക്ക് അംഗീകരിച്ചുകിട്ടാൻ സമർപ്പിച്ച അപേക്ഷയിൻമേലുള്ള ഉത്തരവിലാണ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ശമ്പളം അടക്കം പല ഇനങ്ങളിലായി 731.22കോടിയുടെ നഷ്ടമുണ്ടെന്നും ഇത് നികത്താൻ താരിഫ് പരിഷ്ക്കരണത്തിന് അനുവദിക്കണമെന്നുമാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. 236.93കോടിയുടെ നഷ്ടം

ക്രിപ്‌റ്റോ കറൻസി:തട്ടിപ്പിന്റെ താവളം കള്ളപ്പണം വെളുക്കും,​ പിന്നിൽ വൻ റാക്കറ്റുകൾ

സാമ്പത്തിക മേഖലയിലെ വലിയ ചതിക്കുഴിയാണ് ക്രിപ്റ്റോ കറൻസി. ഏതാനും രാജ്യങ്ങൾ അംഗീകരിച്ചതും ഡാർക്ക്നെറ്റ് പോലുള്ള അധോലോക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്നതുമാണിത്. ഇതിന് പ്രിന്റഡ് രൂപമില്ല. ഡിജിറ്റൽ സംവിധാനം മാത്രമാണുള്ളത്. രണ്ടു കക്ഷികൾ തമ്മിൽ പണമിടപാടുകൾ നടത്തുമ്പോൾ ഇടനിലക്കാരായി നിയമാനുസൃതമായ ബാങ്കിന്റെ ആവശ്യം ഇതിനില്ല. എന്നാൽ,​ തങ്ങളുടെ പക്കൽ പണമുണ്ടെന്ന് കാണിക്കാൻ ഈ സംവിധാനത്തിലൂടെ കഴിയും. കള്ളപ്പണം വെളുപ്പിക്കാനും കഴിയും. ഇന്ത്യയിൽ ഇതിന് നിരോധനമോ വിലക്കോ നിലവിലില്ല. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആധികാരികമായി പുറത്തിറക്കുന്ന കറൻസിയാണ് ഇന്ത്യൻ രൂപ.

ലാബ്, സ്കാൻ സ്ഥാപനങ്ങൾ 4407, രജിസ്ട്രേഷനുള്ളവ 113 ! കാസർകോട്ട് ഒന്നുപോലുമില്ല, കൊല്ലത്ത് ഒന്നുമാത്രം

ആലപ്പുഴ: ചികിത്സയിൽ അതിനിർണായകമായ രക്തപരിശോധനയ്‌ക്കും സ്‌കാനിംഗിനുമായി സംസ്ഥാനത്ത് 4,407 സ്ഥാപനങ്ങളുണ്ടെങ്കിലും ഗുണനിലവാരം ഉറപ്പാക്കുന്ന സ്ഥിരം രജിസ്ട്രേഷനുള്ളത് 113 എണ്ണത്തിന് മാത്രം. കാസർകോട് സ്ഥിരം രജിസ്ട്രേഷനുള്ള ഒന്നുപോലുമില്ല. കൊല്ലത്ത് ഒന്നു മാത്രം. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും രണ്ടുവീതം. 2018ലെ നിയമം അനുസരിച്ച് ആരോഗ്യ സ്ഥാപനങ്ങൾക്ക് രണ്ടുവർഷമായിരുന്നു താത്കാലിക ലൈസൻസ് കാലാവധി. 2021ൽ ഇത് നാലു വർഷമായും 2022ൽ നാലര വർഷവുമായി ഉയർത്തിയ ബിൽ നിലവിൽ വന്നു. എന്നാൽ ലാബുകളുടെ നിലവാരവും ലൈസൻസും പരിശോധിച്ചുറപ്പാക്കാനോ ലൈസൻസില്ലാത്തവ പൂട്ടിക്കാനോ നടപടിയില്ല. ജില്ലാ

ഓമനപ്പുഴ കൊലപാതകം : സ്ഥിരീകരിക്കാതെ സാത്താൻ സേവ

ആലപ്പുഴ: അച്ഛനും അമ്മയും ചേർന്ന് കൊലപ്പെടുത്തിയ ഓമനപ്പുഴ കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിൻ (28) സാത്താൻ സേവ പോലെയുളള ഏതെങ്കിലും ആചാരങ്ങൾ പിന്തുടർന്നിരുന്നോയെന്ന് സംശയം. വീടിന്റെ ഭീത്തിയിൽ മോക്ഷം സംബന്ധിച്ച് കുറിച്ചിട്ടിരുന്ന വാചകങ്ങളാണ് ഇതിനാധാരം. എന്നാൽ, സാത്താൻസേവ സംബന്ധിച്ച മറ്റു സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മണ്ണഞ്ചേരി സി.ഐ ടോൾസൺ പി.ജോസഫ് പറഞ്ഞു. രാത്രിയിൽ എയ്ഞ്ചൽ എവിടെയാണ് പോയിരുന്നത് എന്നതു സംബന്ധിച്ചും വ്യക്തതയില്ല. ഫോണിന്റെ കാൾ ലിസ്റ്റ് പരിശോധിച്ചതിൽനിന്ന് ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടില്ല. ‘മോക്ഷ, ഫ്രീഡം ഫ്രം ബർത്ത്

ഡ്രം സ്റ്റിക്കും ബോൺലെസ് ബ്രസ്റ്റുമായി കേരള ചിക്കൻ

രണ്ടാംഘട്ടത്തിൽ നഗട്സ്‌, ഹോട്ട്‌ ഡോഗ്‌, ബഡ്ജറ്റ് ബെെറ്റ്സ് കോഴിക്കോട്: കുറഞ്ഞ വിലയിൽ നല്ല കോഴിയിറച്ചി ലഭ്യമാക്കിയ കേരള ചിക്കൻ ഔട്ട്ലെറ്റുകളിൽ രണ്ടാഴ്ചക്കുള്ളിൽ ഫ്രൊസൺ മൂല്യവർദ്ധിത ഉത്പന്നങ്ങളുമെത്തും. കുടുംബശ്രീ ‘കേരള ചിക്കൻ’ ബ്രാൻഡിൽ ചിക്കൻ ഡ്രം സ്റ്റിക്‌സ്,ചിക്കൻ കറി കട്ട്, ബോൺലെസ് ബ്രസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ഫുൾ ചിക്കൻ എന്നീ ഉത്പന്നങ്ങളാണ് ഈ മാസം അവസാനത്തോടെ വിപണിയിലെത്തുക. കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ ഫാമിൽ വളർത്തുന്ന ഇറച്ചിക്കോഴികളെ എറണാകുളം കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ പ്ലാന്റിലെത്തിക്കും.

വലി​പ്പവും ലഭ്യതയും കൂടി​, മത്തി​യുടെ തി​രി​ച്ചുവരവ്

ആലപ്പുഴ: 12 വർഷത്തിനുശേഷം കേരള തീരത്ത് വലിയ മത്തി ലഭ്യമായി തുടങ്ങി. കാലാവസ്ഥ വ്യതിയാനംമൂലം മത്തി ലഭ്യത മുൻവർഷങ്ങളിൽ കുറഞ്ഞിരുന്നു. ലഭിക്കുന്ന മത്തിക്കാകട്ടെ വലിപ്പവും കുറവായിരുന്നു. ഇപ്പോൾ മത്സ്യബന്ധനത്തിന് പോകുന്ന പരമ്പാരഗത മത്സ്യത്തൊഴിലാളികൾക്ക് 14സെന്റീമീറ്റർ വരെ വലിപ്പമുള്ള മത്തി ലഭിക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് 470 രൂപയ്ക്കായിരുന്നു ഒരു കിലോ മത്തിയ്ക്ക് വില. ഇന്നലെ ഇത് 300 രൂപയായി കിറഞ്ഞു. താപനില ഉയർന്നപ്പോൾ മത്തിയുടെ പ്രധാന ആഹാരമായ സസ്യ പ്ലവകങ്ങളും ഇല്ലാതെയായിരുന്നു. ഈ ഏപ്രിൽമുതൽ നന്നായി മഴ ലഭിച്ചതോടെ മത്തിയ്ക്ക്

Scroll to Top