മന്ത്രിതല യോഗത്തിൽ തീരുമാനം സ്‌കൂളിലെ വിദ്യാർത്ഥി- കായിക അദ്ധ്യാപക അനുപാതം കുറയ്ക്കും
തിരുവനന്തപുരം: സ്‌കൂളിലെ വിദ്യാർത്ഥി- കായികാദ്ധ്യാപക അനുപാതം 300ൽ ഒന്നാക്കുന്നത് ആലോചനയിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. നിലവിൽ 500 വിദ്യാർത്ഥികൾക്കാണ് ഒരു കായികാദ്ധ്യാപകനുള്ളത്. ഹയർസെക്കൻഡറിയിലും എൽ.പി വിഭാഗത്തിലും കായികാദ്ധ്യാപകരെ അനുവദിക്കുന്ന കാര്യവും അടിയന്തരമായി പരിശോധിക്കുമെന്ന് അദ്ധ്യാപക സംഘടന നേതാക്കളുടെ യോഗത്തിൽ മന്ത്രി അറിയിച്ചു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ അദ്ധ്യാപകർക്ക് കൗൺസലിംഗ് പരിശീലനം നൽകും. പുതിയ ഹൈസ്‌കൂൾ സമയക്രമത്തിനും യോഗത്തിൽ അംഗീകാരമായി. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് സ്‌കൂൾ […]