Author name: Rajesh R

കീവിൽ റഷ്യയുടെ വ്യോമാക്രമണം

കീവ്: യു.എസ് ആയുധ വിതരണം നിറുത്തിയതിനു പിന്നാലെ യുക്രെയിനിൽ റഷ്യയുടെ വൻ വ്യോമാക്രമണം. 550 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഏഴു മണിക്കൂറാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. 2022 ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണിത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു കുട്ടി ഉൾപ്പെടെ 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനത്തെ വിവിധ ജില്ലകളിലായി കനത്ത നാശനഷ്ടങ്ങളുമുണ്ടായി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് റഷ്യൻ ആക്രമണമെന്നതും […]

രാജ്യാന്തര സർവീസുകൾക്കായി വ്യോമപാത തുറന്ന് ഇറാൻ

ടെഹ്‌റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തിനിടയ്ക്ക് അടച്ചിട്ട വ്യോമാതിർത്തി തുറന്ന് ഇറാൻ. ടെഹ്റാനിലെ മെഹ്റാബാദ്,ഇമാം ഖുമൈനി രാജ്യാന്തര വിമാനത്താവളങ്ങളും വടക്ക്,കിഴക്ക്,പടിഞ്ഞാറ്,തെക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും തുറക്കും. ഇസ്ഫഹാൻ,തബ്രിസ് എന്നിവിടങ്ങൾ ഒഴികെയുള്ള എല്ലാ വിമാനത്താവളങ്ങളിൽ നിന്നുമുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ രാവിലെ 5നും വൈകിട്ട് 6നും ഇടയിൽ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. ഇസ്രയേൽ വ്യോമാക്രമണങ്ങൾക്കു പിന്നാലെയാണ് കഴിഞ്ഞമാസം ഇറാൻ വ്യോമപാത അടച്ചത്. അതിനിടെ, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ പിൻവലിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി നിരീക്ഷക സംഘത്തിലെ

ഹിമാചൽ മഴക്കെടുതി; 69 മരണം, 700 കോടി രൂപയുടെ നാശനഷ്ടം

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കാലവർഷക്കെടുതി രൂക്ഷം. മേഘവിസ്ഫോടനം,​  മണ്ണിടിച്ചിൽ,​ വെള്ളപ്പൊക്കം എന്നിവയിൽ 69 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 37 പേരെ കാണാതായി. 110 പേർക്ക് പരിക്കേറ്റു. 700 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്. തിങ്കളാഴ്ച വരെ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൺസൂൺ ആരംഭിച്ചതിന് ശേഷം 14 മേഘവിസ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് റോഡുകളും കുടിവെള്ള പദ്ധതികളും വൈദ്യുതി വിതരണവും തകരാറിലാക്കിയതായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖു പറഞ്ഞു. കേന്ദ്ര

ജോലി വാഗ്ദാനം ചെയ്ത് തുക തട്ടിയതായി പരാതി

പെരുമ്പാവൂർ: ഓസ്ട്രിയയിൽ ജോലി വാഗ്ദാനം ചെയ്ത് കോട്ടയം തലയോലപ്പറമ്പിൽ സ്വകാര്യ സ്ഥാപനം നടത്തുന്നവർ പണം തട്ടിയതായി പരാതി. സൗത്ത് വല്ലം മല്ലശേരി വീട്ടിൽ എം.കെ. സെയ്തുമുഹമ്മദാണ് ഷിജുമോൻ,​ എ. ബെന്നി എന്നിവർക്കെതിരെ പരാതി നൽകിയത്. മകന് വിസ ശരിയാക്കാൻ 61,​000 രൂപയാണ് സെയ്തുമുഹമ്മദ് ഇവർക്ക് നൽകിയത്. വിസ ലഭിക്കാതായതോടെ പണം തിരികെ ചോദിച്ചപ്പോൾ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെക്ക് നൽകി. എന്നാൽ ബാങ്കിന്റെ പെരുമ്പാവൂർ ബ്രാഞ്ചിൽ കളക്ഷന് നൽകിയപ്പോൾ അക്കൗണ്ടിൽ പണമില്ലെന്ന കാരണത്താൽ ചെക്ക് മടക്കുകയായിരുന്നു. ഇതോടെ

ജീർണിച്ച് ഒട്ടേറെ ആരോഗ്യകേന്ദ്രങ്ങൾ;​ നിലം പൊത്താൻ ഇനിയുമേറെ,​ പുനർനിമ്മാണത്തിന് ഫണ്ടില്ല

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മന്ദിരമിടിഞ്ഞ് ദാരുണമായി മരണപ്പെട്ട ബിന്ദു കണ്ണീർ നോവായി നിൽക്കെ, കേരളത്തിലെ പല സർക്കാർ ആശുപത്രി കെട്ടിടങ്ങളും അപകട ഭീതിയുയർത്തുകയാണ്. അറ്റകുറ്റപ്പണി നടത്തേണ്ടത് ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ആശുപത്രിവികസന സൊസൈറ്റികളാണ്. ഫണ്ടില്ലാത്തതാണ് പ്രധാന തടസം. തിരുവനന്തപുരം, ആലപ്പുഴ ജനറൽ ആശുപത്രികൾ, മലപ്പുറം ഗവ. താലൂക്ക് ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, കാസർകോട് ജില്ലാ ടി.ബി കേന്ദ്രം എന്നിങ്ങനെ നീളുന്നു ആരോഗ്യം ക്ഷയിച്ച ആശുപത്രികൾ. പരിശോധനാ മുറി, ഒ.പി ബ്ലോക്കുകൾ, പേ വാർഡുകൾ

കണ്ണീരോർമ്മയായി ബിന്ദു, മകൾക്ക് സൗജന്യ ചികിത്സ,​ മകന് ജോലി

കോട്ടയം: മകൾക്ക് ആശുപത്രിയിൽ കൂട്ടിരിക്കാനെത്തി ദാരുണമായി പൊലിഞ്ഞ ബിന്ദു അനുജത്തിയുടെ വീട്ടുമുറ്റത്തൊരുക്കിയ ചിതയിൽ ഒരുപിടി ചാരമായി. തലയോലപ്പറമ്പിലെ അഞ്ച് സെന്റും വീടുമാണ് കുടംബത്തിന്റെ ആകെ സമ്പാദ്യം. വീടിനോട് ചേർന്ന് സ്ഥലമില്ലാത്തതിനാൽ അയൽവാസിയുടെ പറമ്പിലായിരുന്നു പൊതുദർശനം. അന്തിമകർമ്മങ്ങൾക്കായി മാത്രമാണ് മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. തുടർന്ന്, സഹോദരി രേണുകയുടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മകൻ നവനീത് ചിതയ്ക്ക് തീകൊളുത്തുമ്പോൾ കേരളക്കരയാകെ കണ്ണീരണിഞ്ഞു. ഇതിനിടെ, ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട് മന്ത്രി വി.എൻ.വാസവൻ സന്ദർശിച്ചു. സംസ്കാര ചടങ്ങിനുള്ള സഹായ ധനമായി 50,000 രൂപ കൈമാറി.

തോട്ടിൽ വീണ ഒന്നാം ക്ലാസുകാരന് രക്ഷകനായി അഞ്ചാംക്ലാസുകാരൻ

കാവാലം: ട്യൂഷന് പോകുംവഴി കൽക്കെട്ടിൽ നിന്ന് കാലുതെറ്റി തോട്ടിൽ വീണ ഒന്നാംക്ലാസുകാരനെ കൂട്ടുകാരനായ അഞ്ചാം ക്ലാസുകാരൻ സാഹസികമായി രക്ഷിച്ചു. കാവാലം പഞ്ചായത്ത് ഏഴാം വാർഡ് പത്തിൽവടക്കേച്ചിറ പ്രജിത്ത്-രാഖി ദമ്പതികളുടെ ഇളയമകൻ കാവാലം ഗവ.എൽ.പി.എസ് വിദ്യാർത്ഥി അഭിദേവിനാണ് ബാബു നിലയത്തിൽ അനിൽകുമാർ-അനുമോൾ ദമ്പതികളുടെ മകൻ അനുഗ്രഹ് രക്ഷകനായത്. വ്യാഴാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. സ്‌കൂൾ വിട്ട് വീട്ടിലെത്തിയശേഷം അനുഗ്രഹും അഭിദേവും കൂട്ടുകാരുമൊത്ത് പെരുമാൾ ജെട്ടിക്കടുത്തുള്ള വീട്ടിലേക്ക് ട്യൂഷൻ പഠനത്തിനായി നടന്നുപോകുമ്പോൾ അഭിദേവ് കാൽതെറ്റി തോട്ടിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു

മലപ്പുറം ജില്ല വീണ്ടും നിപയുടെ പിടിയിൽ

മലപ്പുറം: ജില്ലയെ വിടാതെ പിടികൂടി നിപ. രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും നിപ സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജൂലായ് ഒന്നിന് മരണപ്പെട്ട മങ്കട ചെട്ട്യാരങ്ങാടി സ്വദേശിനിയും പ്ല‌സ്‌ടു വിദ്യാർത്ഥിനിയുമായ 18-കാരിക്കാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധനയ്ക്കു ശേഷം ഔദ്യോഗിക സ്ഥിരീകരണമുണ്ടാവും. രോഗബാധിതയുമായി അടുത്ത് ബന്ധപ്പെട്ടവരോട് ക്വാറന്റീനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. മേയ് എട്ടിന് വളാഞ്ചേരി സ്വദേശിനിയായ 42 വയസുകാരിക്ക് നിപ

ഇന്ത്യയ്ക്ക് പുതിയ ചാരവിമാനം,​മൈൻവാരി കപ്പലുകൾ

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് വൻ പരിഷ്കരണത്തിലേക്ക് ഇന്ത്യ കടക്കുന്നു. 1.05 ലക്ഷം കോടി രൂപയുടെ ആയുധം സംഭരിക്കാനാണ് ഡിഫെൻസ് അക്വിസിഷൻ കൗൺസിൽ കഴിഞ്ഞദിവസം അംഗീകാരം നൽകിയത്. ചാരവിമാനങ്ങൾ, മൈൻവാരി കപ്പലുകൾ, പ്രതിരോധകവച മിസൈലുകൾ, തോക്കുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. കൂടുതലും തദ്ദേശീയമായി നിർമ്മിക്കും. സഖ്യരാജ്യങ്ങളായ റഷ്യ, ഫ്രാൻസ് എന്നിവരുമായിട്ടും ഇടപാടുകളുണ്ടാകും.  12 മൈൻ വാരി കപ്പലുകൾ: 44,000 കോടി. 900- 1,000 ടൺ ഭാരമുള്ള 12 കപ്പലുകൾ 10 വർഷത്തിനുള്ളിൽ തദ്ദേശീയമായി നിർമ്മിക്കും. കടലിൽ ശത്രു മൈനുകൾ

തീവില: കെെ പൊള്ളി ജനം

തിളച്ച് വെളിച്ചെണ്ണ വിലയും കോഴിക്കോട്: നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടിയതിനെ തുടർന്ന് ദുസഹമായി ജനജീവിതം. അരി, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയവക്കെല്ലാം വില വർദ്ധിച്ചിട്ടുണ്ട്. വിലക്കയറ്റം കാറ്ററിംഗ് ഉൾപ്പടെ ഭക്ഷ്യമേഖലയിലും പ്രതിസന്ധിക്കിടയാക്കി. മാസങ്ങൾക്ക് മുമ്പ് ഓർഡർ എടുത്ത സാധനങ്ങൾ നൽകാറാകുമ്പോൾ പുതിയ വില ഈടാക്കാനാകുന്നില്ലെന്ന് കാറ്ററിംഗ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. അഞ്ച് വർഷത്തിനിടെ പല തവണ വില വർദ്ധിച്ചു. തിളയ്ക്കുന്ന വെളിച്ചെണ്ണ വില താമസിയാതെ ലിറ്ററിന് 600 രൂപയിൽ എത്തിയേക്കുമെന്നാണ് സൂചന. നിലവിൽ 420 രൂപയാണ്. 2020ൽ

Scroll to Top