ആദ്യപാദത്തിലെ വിതരണം പാളി , മണ്ണെണ്ണ കിട്ടാതെ കാർഡുടമകൾ
ആലപ്പുഴ : സംസ്ഥാനത്ത് 2025 – 26ലെ ആദ്യപാദത്തിലെ (ഏപ്രിൽ-ജൂൺ) മണ്ണെണ്ണ വിതരണം അവസാനിക്കുകയും ഇന്നലെ മുതൽ അടുത്ത ഘട്ടത്തിലേക്കുള്ള സ്റ്രോക്കെടുക്കാൻ ആരംഭിക്കുകയും ചെയ്തെങ്കിലും ജില്ലയിൽ ഭൂരിഭാഗം ഉപഭോക്താക്കൾക്കും ആദ്യപാദത്തിൽ ലഭിക്കേണ്ട മണ്ണെണ്ണ കിട്ടിയില്ല. എ.എ.വൈ കാർഡുകൾക്ക് ഒരു ലിറ്ററും മറ്റ് കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിൽ പേരിനു പോലും മണ്ണെണ്ണ ലഭിച്ചില്ല. ചേർത്തല,അമ്പലപ്പുഴ,കാർത്തികപ്പള്ളി താലൂക്കുകളിൽ മണ്ണെണ്ണ ലഭിച്ചെങ്കിലും പൂർണമായി വിതരണം നടന്നതുമില്ല. ആകെ നൽകേണ്ട മണ്ണെണ്ണയുടെ പകുതി പോലും […]