മന്ത്രി അവശനിലയിൽ, പുറത്ത് പ്രതിഷേധം
കൊല്ലം: ആരോഗ്യ മന്ത്രി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴും ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയത് സംഘർഷത്തിനിടയാക്കി. കോട്ടയത്തുനിന്നുള്ള യാത്രാ മദ്ധ്യേയാണ് മന്ത്രിക്ക് ഏനാത്തിന് സമീപം വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യമന്ത്രി ആശുപത്രിയിലെത്തിയെന്ന വിവരം അറിഞ്ഞാണ് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ അശുപത്രിയിലേക്ക് ഇരച്ചെത്തിയത്. പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി പ്രവർത്തകരെത്തിയതോടെ പൊലീസ് തടഞ്ഞു. അപ്പോഴേക്കും മന്ത്രി കെ.എൻ.ബാലഗോപാലുമെത്തി. മന്ത്രി വീണാ ജോർജിനെ കണ്ട ശേഷം ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങിയ കെ.എൻ.ബാലഗോപാൽ […]