Author name: Rajesh R

ഓണത്തിന് അധിക അരി നൽകും: മന്ത്രി അനിൽ

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സഹായം ലഭിച്ചില്ലെങ്കിലും ഓണക്കാലത്ത് സപ്ലൈകോ വിൽപനശാലകളിലൂടെയും റേഷൻകടകളിലൂടെയും അധികമായി അരി ന്യായ വിലയിൽ വിതരണം ചെയ്യുമെന്നു മന്ത്രി ജി.ആർ.അനിൽ. വിലക്കയറ്റം പിടിച്ചു നിറുത്താനാണിതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സപ്ലൈകോയിലൂടെ റേഷൻകാർഡ് ഉടമകൾക്കു കിലോഗ്രാമിന് 29 രൂപയ്ക്ക് നൽകുന്ന രണ്ട് കിലോ പച്ചരിയും 33 രൂപയ്ക്ക് നൽകുന്ന എട്ട് കിലോ ശബരി കെ റൈസും വീണ്ടും വില കുറച്ചു നൽകും. തെക്കൻജില്ലകളിൽ പുഴുക്കലരിയും വടക്കൻജില്ലകളിൽ കുറുവ അരിയും കെ റൈസായി നൽകും. അരി പായ്ക്കറ്റും വിലക്കുറവിൽ […]

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് :പ്രവേശനം 4 മുതൽ 8 വരെ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥി പ്രവേശനം നാലിന് രാവിലെ 10 മുതൽ എട്ടിന് വൈകിട്ട് നാലുവരെ നടത്തും. അലോട്ട്‌മെന്റ് വിവരങ്ങൾ https://hscap.kerala.gov.in/ ൽ. Candidate Login-SWS ലെ Supplementary Allot Results ലിങ്കിൽനിന്നു ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ പറഞ്ഞിരിക്കുന്ന സ്‌കൂളിൽ മേയ് 13 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം രക്ഷകർത്താവിനോടൊപ്പം ഹാജരാകണം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽനിന്നും പ്രിന്റെടുത്ത് അഡ്മിഷൻ

രോഗികൾക്ക് ഭീഷണിയായി ജനറൽ ആശുപത്രി കെട്ടിടം

ആലപ്പുഴ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണതറിഞ്ഞപ്പോൾ നെഞ്ചിടിപ്പ് കൂടിയത് ആലപ്പുഴ ജനറൽ ആശുപത്രിയിലെ രോഗികൾക്കാണ്. ഹരിതആശുപത്രി പട്ടമെല്ലാമുണ്ടെങ്കിലും രോഗികൾക്കും കൂട്ടിരിപ്പുകാ‌ർക്കും ഭീഷണിയാണ് ആശുപത്രിയുടെ കെട്ടിടം. അത്യാഹിതവിഭാഗമടക്കം പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തിലേക്ക് എത്തിയാൽ ഇത് മനസിലാകും. മുമ്പ് ചോർന്നൊലിച്ചിരുന്ന കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. മുകൾഭാഗം ഈ‌ർപ്പം തങ്ങിയും കോൺക്രീറ്റ് ഇളകിയുമുള്ള നിലയിലാണ്. ഈ കോൺക്രീറ്റ് പാളികൾ എപ്പോൾ വേണമെങ്കിലും ഇളകി വീഴാം. ഈ ഭാഗത്ത് തന്നെ വാർഡുകളും വിവിധ

തേങ്ങ വില കുതിക്കുമ്പോഴും ഗുണംകിട്ടാതെ കർഷകർ

പാലക്കാട്: തേങ്ങ,​ വെളിച്ചെണ്ണ വില റോക്കറ്റുപോലെ കുതിക്കുമ്പോഴും നേട്ടംകിട്ടാതെ സംസ്ഥാനത്തെ നാളികേര കർഷകർ. പൊതിച്ച നാളികേരം കിലോഗ്രാമിന് 72 രൂപയാണ് മൊത്തവിൽപ്പന കേന്ദ്രത്തിലെ വില. 80 രൂപയ്ക്കാണ് ചില്ലറവിൽപ്പന. കർഷകർ വിൽപ്പനകേന്ദ്രത്തിൽ എത്തിച്ചുകൊടുത്താൽ 65 രൂപവരെ കിട്ടും. തെങ്ങിൻതോപ്പുകളിൽ വന്ന് കച്ചവടക്കാർ മൊത്തമായി നാളികേരം വാങ്ങിക്കൊണ്ടുപോകുമ്പോൾ വിപണിയിലെ ഉയർന്ന വിലയുടെ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല. പച്ചത്തേങ്ങയ്ക്ക് എണ്ണം കണക്കിൽ 35 രൂപവരെയേ കിട്ടുന്നുള്ളൂ. വലിപ്പം കുറഞ്ഞ തേങ്ങയാണെങ്കിൽ രണ്ടെണ്ണം ചേർത്താണ് ഒന്നായി കണക്കാക്കും. തേങ്ങയിടാനും പൊതിക്കാനും കടകളിൽ

ഇന്ന് തൃക്കലശാട്ടം;വൈശാഖ മഹോത്സവത്തിന് പരിസമാപ്തി

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് സമാപനം കുറിച്ച് ഇന്ന് തൃക്കലശാട്ടം നടക്കും. പുലർച്ചെ കലശമണ്ഡപത്തിൽ കലശാട്ടത്തിന് ഒരുക്കങ്ങൾ ആരംഭിക്കും.രാവിലെ മണിത്തറയിലെ തിരിനാളങ്ങൾ തേങ്ങാമുറികളിലേക്ക് പകർന്ന ശേഷം വിളക്കിറക്കും. ഞെട്ടിപ്പനയോലയും മുളകളും കൊണ്ട് മണിത്തറയിൽ നിർമിച്ച ശ്രീകോവിൽ പിഴുതുമാറ്റി തിരുവഞ്ചിറയിൽ നിക്ഷേപിക്കും. ഇതോടെ മണിത്തറ തൃക്കലശാട്ടിന് ഒരുങ്ങും.പൂജിച്ചു വെച്ച കളഭ കുംഭങ്ങൾ കലശ മണ്ഡപത്തിൽ നിന്ന് പാരമ്പര്യ വാദ്യത്തിന്റെ അകമ്പടിയോടെ അടിയന്തരക്കാരായ സ്ഥാനികർ മണിത്തറയിലേക്ക് എഴുന്നള്ളിക്കും. തുടർന്നാണ് തൃക്കലശാട്ടം.ആദ്യം വെള്ളിക്കുടത്തിലെ കളഭം അഭിഷേകം ചെയ്യും.തുടർന്ന് പൊന്നിൻ കുടത്തിലെ കളഭമാടും.പരികലശം ആടുന്നതോടെ

സൂംബാ ഡാൻസ് വിവാദം,​ കുട്ടികളുടെ സന്തോഷത്തെ എതിർക്കുന്നത് ആര്?​

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല മുന്നേറ്റത്തിന്റെ പാതയിലാണ്. നമ്മുടെ അക്കാഡമിക് നേട്ടങ്ങൾക്ക് ഏറ്റവും പുതിയ തെളിവാണ് ഇപ്പോൾ പുറത്തുവന്ന ദേശീയ പഠനനേട്ട സർവേ ഫലങ്ങൾ. ഭൗതിക സൗകര്യങ്ങൾക്കായി നമ്മൾ നടത്തിയ നിക്ഷേപം അക്കാഡമിക് വളർച്ചയ്ക്കും സഹായകമായി. അതുകൊണ്ടാണ് ഈ അദ്ധ്യയന വർഷം സമഗ്ര ഗുണമേന്മ ലക്ഷ്യം വയ്ക്കുന്ന വർഷമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഓരോ കുട്ടിയെയും പരിഗണിച്ച്, വിദ്യാലയങ്ങൾ അക്കാഡമിക് മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനാടിസ്ഥാനത്തിൽ തീരുമാനിച്ചിട്ടുള്ള പാഠ്യപദ്ധതി, ഓരോ സ്‌കൂളിലെയും സവിശേഷ സാഹചര്യങ്ങൾ കൂടി പരിഗണിച്ച് ഫലപ്രദമായി

കൊടിതോരണങ്ങളുടെ അതിപ്രസരം: കെ.എസ്.ആർ.ടി.സി ജനങ്ങൾക്ക് വേണ്ടിയല്ലേ? ഹൈക്കോടതി

കൊച്ചി: കെ.എസ്.ആ‌ർ.ടി.സി ഡിപ്പോകളിൽ കൊടിതോരണങ്ങളും ഫ്ലക്സുകളും നിറയുന്നതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി. സ്ഥാപനം ജനങ്ങൾക്ക് വേണ്ടിയുള്ളതല്ലേ എന്ന സംശയം ജനിപ്പിക്കുന്നതായി കോടതി പറഞ്ഞു. യാത്രക്കാർക്ക് പരിമിതമായ അവകാശങ്ങൾ പോലും ലഭ്യമാക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ബോർഡുകൾ നീക്കുന്നത് സംബന്ധിച്ച് സർക്കാർ ഒരാഴ്ചയ്‌ക്കകം വിശദീകരണം നൽകണം. പൊതുസ്ഥലങ്ങളിൽ അനധികൃത ബോർഡുകളും തോരണങ്ങളും വിലക്കി കോടതി ഉത്തരവിറക്കിയിരുന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഇത് ലംഘിക്കുന്നതായി അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനാണ് ശ്രദ്ധയിൽപ്പെടുത്തിയത്. എറണാകുളം, നിലമ്പൂർ, നെയ്യാറ്റിൻകര, കിളിമാനൂർ, കരുനാഗപ്പള്ളി, പുനലൂർ

ജവാൻപോലെ വിലകുറഞ്ഞ മദ്യം വരുന്നു 10 മാസങ്ങൾക്കുള്ളിൽ ഉത്പാദനം തുടങ്ങും

തിരുവനന്തപുരം: ജനപ്രിയ മദ്യമായ ജവാൻപോലെ വിലകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള മലബാർ‌ ഡിസ്റ്റിലറീസ് ലിമിറ്റഡിന്റെ (പഴയ ചിറ്റൂർ സഹകരണ ഷുഗർ മില്ല്) പ്ളാന്റ് നിർമ്മാണം ജൂലായ് 7 ന് തുടങ്ങും. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും. 10 മാസങ്ങൾക്കുള്ളിൽ പണി പൂർത്തിയാക്കി മദ്യ ഉത്പാദനം തുടങ്ങുകയാണ് ലക്ഷ്യം. 25.90 കോടിയാണ് നിർമ്മാണച്ചെലവ്. റം ആണോ ബ്രാൻഡിയാണോ ഉത്പാദിക്കുകയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. ഏതായാലും വില കുറവായിരിക്കും. മൂന്ന് ലൈനുകൾ സ്വയം നിയന്ത്രിതമായി പ്രവർത്തിക്കുന്ന ആധുനികമായ മൂന്ന് ബ്ളെൻഡിംഗ്

ഉപയോഗിക്കാത്ത ഇ- കൊമേഴ്സ് അക്കൗണ്ടുകളിൽ വായ്പാതട്ടിപ്പ്

തിരുവനന്തപുരം: ദീർഘകാലം ഉപയോഗിക്കാതിരിക്കുന്ന ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള ഇ- കൊമേഴ്സ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് വായ്പയെടുത്ത് തട്ടിപ്പ്. അക്കൗണ്ടുകളിലെ പേരും വിവരങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ വായ്പയെടുക്കുന്നത്. തിരിച്ചടവ് മുടങ്ങുമ്പോഴാകും അക്കൗണ്ട് ഉടമ വിവരമറിയുന്നത്. അക്കൗണ്ട് ഉടമയുടെ ക്രെഡിറ്റ് സ്കോറിനെയും ഇതു ബാധിക്കും. അടുത്തിടെ ആലപ്പുഴ സ്വദേശിക്ക് ഇത്തരമൊരു അനുഭവമുണ്ടായി. ഏറെനാൾ ഉപയോഗിക്കാതിരുന്ന ആമസോൺ അക്കൗണ്ട് തുറക്കാൻ ശ്രമിച്ചപ്പോൾ മറ്റാരോ മെയിൽ ഐ.ഡിയും ഫോൺനമ്പരും മാറ്റിയതായി ശ്രദ്ധയിൽപെട്ടു. കമ്പനിയെ വിവരമറിയിച്ച് അക്കൗണ്ട് വീണ്ടെടുത്തപ്പോൾ, ആമസോൺ പേലേറ്റർ സംവിധാനം വഴി

ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരിക്കും; എന്താകും പുതിയ മാറ്റങ്ങൾ? പ്ലസ് വൺ സ്കൂൾ മാറ്റത്തിന് അപേക്ഷ 19 മുതൽ

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ വൻ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സർക്കാർ. ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തക പരിഷകരണത്തിൻ്റെ തുടർച്ചയാകും മാറ്റങ്ങളെന്ന് മന്ത്രി പറഞ്ഞു.ഹയർ സെക്കൻഡറി പ്രവേശനത്തിന് ആരെങ്കിലും ഏതെങ്കിലും സ്കൂൾ കാപ്പിറ്റേഷൻ ഫീസ് വാങ്ങിയാൽ അതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. പ്രവേശനത്തിന് സ്‌ക്രീനിംഗ് പാടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വരുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി

Scroll to Top