Author name: Rajesh R

സെൻസർ സർട്ടിഫിക്കറ്റ് നിഷേധം ‘ജാനകി’ സിനിമ കണ്ട് കോടതി തീരുമാനിക്കും

പ്രത്യേക പ്രദർശനം കൊച്ചിയിൽ കൊച്ചി: ‘ജാനകി V/s സ്റ്റേറ്റ് ഒഫ് കേരള ” സിനിമയ്‌ക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിനെതിരായ നിർമ്മാതാക്കളുടെ ഹർജിയിൽ സിനിമ കണ്ട് തീരുമാനത്തിലെത്താൻ ഹൈക്കോടതി. ജസ്റ്റിസ് എൻ. നഗരേഷ് ശനിയാഴ്ച രാവിലെ 10ന് സിനിമ കാണും. കൊച്ചി പാലാരിവട്ടം ലാൽ മീഡിയ സ്റ്റുഡിയോയിലാണ് പ്രത്യേക പ്രദർശനം. കക്ഷികളുടെ പ്രതിനിധികൾക്കും സിനിമ കാണാമെന്ന് കോടതി വ്യക്തമാക്കി. ബുധനാഴ്ച വിഷയം വീണ്ടും പരിഗണിക്കും. ഇതിനോടകം സെൻസർ ബോർഡ് മറുപടി സത്യവാങ്മൂലം സമർപ്പിക്കണം. സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിർമ്മാതാക്കളായ കോസ്മോസ് […]

ഡോ. ഹാരിസിനെതിരെ ഗോവിന്ദൻ പ്രതിപക്ഷത്തിന് ആയുധം നൽകി, പാർട്ടി മുഖപത്രത്തിലും വിമർശനം

തിരുവനന്തപുരം: ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയത് തുറന്നു പറഞ്ഞ തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പാർട്ടി മുഖപത്രവും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഹാരിസിനെ പരോക്ഷമായി വിമർശിച്ചതിനു പിന്നാലെയാണിത്. വിഷയങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതുപോലെ ചൂണ്ടിക്കാണിക്കുകയാണ് വേണ്ടതെന്നും അല്ലാതാവുമ്പോഴാണ് വിമർശിക്കേണ്ടി വരുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷത്തിന് ആയുധം നൽകിയിട്ട് സമരം വേണ്ടെന്ന് പറയുന്നതിൽ കാര്യമില്ലല്ലോ. മുഖ്യമന്ത്രി വിമർശന ഭാഷയിൽ തന്നെയാണ് പ്രതികരിച്ചതെന്നും അതിൽ എന്താണ് കുഴപ്പമെന്നും

വിസ്‌മയ കേസിൽ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തെ ഞെ‌ട്ടിച്ച വിസ്‌മയ കേസിൽ പ്രതിയും ഭർത്താവുമായ കിരൺകുമാറിന് വിചാരണക്കോടതി വിധിച്ച 10 വർഷം തടവുശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. കിരണിന് ജാമ്യവും അനുവദിച്ചു. ഹൈക്കോടതിയിലെ അപ്പീലിൽ തീ‌ർപ്പ് വരുന്നതു വരെയാണിത്. ഭർതൃവീട്ടിലെ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. 2022 ജൂണിൽ കിരൺ സമർപ്പിച്ച അപ്പീലിൽ മൂന്നു വർഷത്തിലേറെയായിട്ടും തീരുമാനമാകാത്തത് സുപ്രീംകോടതി കണക്കിലെടുത്തു. സംസ്ഥാന സർക്കാരിന്റെ കടുത്ത എതിർപ്പ് ജസ്റ്റിസുമാരയ എം.എം. സുന്ദരേഷ്, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. അപ്പീലിൽ തീരുമാനം

അമ്മയെ ആക്രമിക്കാൻ ശ്രമിച്ച അനുജനെ സഹോദരൻ കുത്തിപ്പരിക്കേൽപ്പിച്ചു

വിഴിഞ്ഞം: അമ്മയെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ച അനുജനെ സഹോദരൻ കുത്തിപ്പരിക്കേല്പിച്ചു. സംഭവത്തിൽ വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ ചരുവിള പുത്തൻവീട്ടിൽ സുനിൽകുമാറിനെ (45) വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തു. വയറ്റിലും മുതുകിലും ഗുരുതരമായി പരിക്കേറ്റ ജോസ് (42) മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ചൊവ്വാഴ്ച രാത്രി 8ഓടെയായിരുന്നു സംഭവം. ജോസ് രാത്രിയിൽ അമ്മ ഓമനയെ (62) കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. മടങ്ങിപ്പോയ ശേഷം വീണ്ടുമെത്തി കഴുത്തിൽ കത്തിവച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ സുനിൽകുമാർ കത്തി പിടിച്ചുവാങ്ങി കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പൊന്മുടി റൂട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച പ്രതി അറസ്റ്റിൽ

തുര: പൊന്മുടി റൂട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും,സഞ്ചാരികളെ അസഭ്യം പറയുകയും,വനംവകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തയാളെ അറസ്റ്റുചെയ്തു.വെള്ളറട പനയം കിളിയൂർ കാരുണ്യാ ഭവനിൽ സുജി സുരേഷാണ് (32)അറസ്റ്റിലായത്. സുജിയും സംഘവും വാഹനത്തിൽ അമിതമായ ശബ്ദത്തിൽ പാട്ടിട്ട് ഷർട്ടൂരി വീശി അമിതവേഗതയിലാണ് പൊന്മുടി സന്ദർശിക്കാനെത്തിയത്. വിതുര മുതൽ പൊന്മുടി വരെ വിനോദസഞ്ചാരികളെ അസഭ്യം പറയുകയും ചെയ്തു.പൊന്മുടിയിൽ പോയി മടങ്ങിവരവേ കല്ലാർ ഗോൾഡൻവാലി ചെക്ക് പോസ്റ്റിലെ വനപാലകരെയാണ് പ്രതി ആക്രമിച്ച്, ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.സ്ത്രീകളെയും ചീത്ത വിളിച്ചു.തുടർന്ന് വിതുര സ്റ്റേഷൻ ഹൗസ്ഒാഫീസർ ജി.പ്രദീപ്കുമാർ,എസ്.ഐമാരായ മുഹമ്മദ്

ഫ്രാൻസിസ് മകളെ കൊന്നെന്ന് വിശ്വസിക്കാനാകാതെ നാട്

ആലപ്പുഴ : രണ്ട് പെൺമക്കൾക്കു വേണ്ടി ജീവിക്കുന്ന അച്ഛൻ തന്നെ മകളുടെ ജീവനെടുത്തു എന്ന് വിശ്വസിക്കാനാവാത്ത നിലയിലായിരുന്നു ഇന്നലെ ഓമനപ്പുഴ. പകൽ സമയത്ത് ഓട്ടോറിക്ഷ ഓടിച്ചും രാത്രിയിൽ സെക്യുരിറ്റി ജോലി ചെയ്തും ഒഴിവ് വേളകളിൽ ബോട്ടുകളിൽ സഹായിയായി പോയുമൊക്കെയാണ് മാരാരിക്കുളം തെക്ക്​ പഞ്ചായത്ത്​ 15ാംവാർഡ്​​ കുടിയാംശ്ശേരി വീട്ടിൽ ​​ ഫ്രാൻസിസ് കുടുംബം പുലർത്തിയിരുന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് മകൾ എയ്​ഞ്ചൽ ജാസ്മിനെ​ (28) കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയത്. ഫ്രാൻസിസ് ഒരിക്കലും മനപ്പൂർവ്വം മകളുടെ ജീവനെടുക്കില്ലെന്ന് വിശ്വസിക്കുന്നതായി ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. എയ്ഞ്ചൽ

പുരപ്പുറത്തെ സോളാർ: കത്തിത്തുടങ്ങും മുമ്പേ സോളാർ ഇരുട്ടിൽ

കൊ​ല്ലം: കേ​ര​ള​ത്തി​ലെ സോ​ളാർ വ്യ​വ​സാ​യി​ക​ളിൽ, പ​ച്ച​പി​ടി​ക്കും മു​മ്പേ ത​ക​രു​മെ​ന്ന ആ​ശ​ങ്ക സൃ​ഷ്ടി​ച്ച് സം​സ്ഥാ​ന വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ന്റെ പു​തി​യ സോ​ളാർ ക​ര​ട് ന​യം. നി​ല​വിൽ സാ​ധാ​ര​ണ​ക്കാ​രാ​യ സോ​ളാർ ഉ​പ​ഭോ​ക്താ​ക്കൾ​ക്ക് ല​ഭി​ക്കു​ന്ന പ​ല ആ​നുകൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ക്കു​ന്ന ക​ര​ട് ന​യ​ത്തി​ലെ നിർ​ദ്ദേ​ശ​ങ്ങ​ളാ​ണ് പ്ര​ശ്‌​നം.സോ​ളാർ ഉ​പ​ഭോ​ക്താ​ക്കൾ ഉത്പാ​ദി​പ്പി​ച്ച് നൽ​കു​ന്ന വൈ​ദ്യു​തി​ക്ക് പ​ക​രം തി​രി​ച്ച് കെ.എ​സ്.ഇ.ബി വൈ​ദ്യു​തി നൽ​കു​ന്ന ന​യം മാ​റ്റി ഉ​ത്​പാ​ദ​കർ​ക്ക് കൊ​ടു​ക്കു​ന്ന വൈ​ദ്യു​തി​ക്ക് കു​റ​ഞ്ഞ വി​ല​യും കെ.എ​സ്.ഇ.ബി​യിൽ നി​ന്നെ​ടു​ക്കു​ന്ന വൈ​ദ്യു​തി​ക്ക് ഉ​യർ​ന്ന വി​ല​യും ഈ​ടാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് പ്ര​ധാ​ന​പ്ര​ശ്‌​നം. നി​ല​വിൽ മൺ​സൂൺ

ചിരട്ടയിന്ന് ‘പൊന്നാ’ണേ !

കല്ലറ: തേങ്ങ, എണ്ണ വിലയ്ക്ക് പിന്നാലെ ചിരട്ട വിലയും ഉയർന്നു. വീടുകളിൽ ആക്രി എടുക്കാനെത്തുന്ന തമിഴനും ആദ്യം ചോദിക്കുന്നത് ചിരട്ടയുണ്ടോ എന്ന്. ചിരവിക്കഴിഞ്ഞാൽ അടുപ്പിലോ അടുത്തുള്ള പറമ്പിലോ സ്ഥാനമുണ്ടായിരുന്ന ചിരട്ടയ്ക്ക് ഇന്ന് പൊന്നിൻവിലയാണ്. എന്നാലിനി അങ്ങനെ വലിച്ചെറിയാൻ വരട്ടെ, കിലോയ്ക്ക് പത്ത് രൂപയിൽ കിടന്ന മൊത്തവില ഇപ്പോൾ നാലിരട്ടി ഉയർന്ന് 40 രൂപയിലെത്തി. നാട്ടിൻപുറത്തെ ആക്രിക്കടകളിൽ 30 മുതൽ 35 രൂപ വരെ ഇവയ്ക്ക് ലഭിക്കും. നാളികേരത്തിനൊപ്പം ചിരട്ടയ്ക്കും വില ഉയ‌ർന്നതോടെ നാളികേര വ്യവസായത്തിലെ ഒരു പ്രധാന

സോണിയയും രാഹുലും 50 ലക്ഷം നൽകി 2000 കോടിയുടെ സ്വത്ത് തട്ടിയെടുത്തു: ഇ.ഡി

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ വാദമുഖങ്ങൾ ശക്തമാക്കി ഇ.ഡി. ഇരു നേതാക്കളും 50 ലക്ഷം നൽകി അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ (എ.ജെ.എൽ) 2000 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്തുവെന്ന് ഡൽഹി റൗസ് അവന്യു കോടതിയെ അറിയിച്ചു. ഇതിനായി ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. ഡൽഹി, ലക്‌നൗ, ഭോപ്പാൽ, ഇൻഡോർ, പാട്ന,​ പഞ്ച്കുല എന്നിവിടങ്ങളിലായിരുന്നു സ്വത്തുക്കൾ. നാഷണൽ

അശരണരായ വയോജനങ്ങൾക്ക് അഭയമേകാൻ ‘വയോസാന്ത്വനം

ആലപ്പുഴ: ആരോരുമില്ലാത്ത വയോജനങ്ങളുടെ സംരക്ഷണത്തിന് ‘വയോസാന്ത്വനം’ പദ്ധതിയുമായി സാമൂഹ്യനീതി വകുപ്പ്. ഒരു ജില്ലയിൽ ഒരു സ്ഥാപനമാകും തുടങ്ങുക. സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെയാകും നടപ്പാക്കുക. അനാരോഗ്യം മൂലം തുടർച്ചയായ നിരീക്ഷണം ആവശ്യമുള്ളവർക്ക് മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല സാമൂഹ്യനീതി ഓഫീസറുടെ ശുപാർശപ്രകാരം സ്ഥാപനത്തിൽ സംരക്ഷണം നൽകും. ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോൾ അനുയോജ്യമായ മറ്റു പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റും. കിടപ്പുരോഗികൾക്കും സംരക്ഷണം നൽകും. പദ്ധതിക്കാവശ്യമായ ചെലവിന്റെ 80% വകുപ്പ് നൽകും. 20% തുകയും ഭൗതികസൗകര്യങ്ങളും സന്നദ്ധസ്ഥാപനങ്ങൾ കണ്ടെത്തണം. സർക്കാരിൽ നിന്ന് മറ്റ്

Scroll to Top