Author name: Rajesh R

ഭാരതാംബ പോരിൽ ട്വിസ്റ്റ്; കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ,​ ​ രാജ്ഭവൻ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷനോടെ ഭാരതാംബ ചിത്രത്തിന്റെ പേരിലുള്ള ഗവർണർ- സർക്കാർ പോര് പുതിയ തലത്തിലേക്ക്. സസ്പെൻഷനെതിരെ എസ്.എഫ്.ഐ,​ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇന്നലെ രാത്രി നടത്തിയ രാജ്ഭവൻ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വിഷയം കോടതിയും കയറുകയാണ്. സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച, ഗവർണർ പങ്കെടുത്ത ചടങ്ങിന് അനുമതി റദ്ദാക്കിയതിനാണ് രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാറിനെ വി.സി ഡോ. മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. ഗവർണർ വേദിയിലിരിക്കെ, സ്വകാര്യ പരിപാടി റദ്ദാക്കിയതായി […]

വിമർശനങ്ങളിൽ തളരാതെ ഡോ. ഹാരിസ് നിലപാട് തുടരും, എന്റേത് പ്രൊഫഷണൽ സൂയിസൈഡ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രതിസന്ധി തുറന്നു പറഞ്ഞതിലൂടെ താൻ നടത്തിയത് പ്രൊഫഷണൽ സൂയിസൈഡാണെന്ന് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കൽ. തനിക്കെതിരെ നടപടി ഉണ്ടായാലും നിലപാട് തുടരും. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്‌നങ്ങൾ പരിഹരിച്ചാൽ ആരോഗ്യമേഖല ഉയർച്ചയിലേക്ക് പോകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നടത്തിയ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ല. ഇടതുപക്ഷ സഹയാത്രികനായ ഞാൻ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹം ഗുരുനാഥന് തുല്യനാണ്. എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്നു

ഹൈപ്പർ സോണിക് വേഗത, കെ- 6 ബാലിസ്റ്റിക് മിസൈലുമായി ഇന്ത്യ

ന്യൂഡൽഹി: ആധുനിക റഡാറുകൾക്ക് കണ്ടെത്താനാകാത്ത,​ അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ കെ- 6 എസ്.എൽ പരീക്ഷണത്തിന് തയ്യാറാകുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) ഹൈദരാബാദ് ആസ്ഥാനമായുള്ള അഡ്വാൻസ്ഡ് നേവൽ സിസ്റ്റംസ് ലബോറട്ടറിയാണ് വികസിപ്പിക്കുന്നത്. 2027ൽ നിർമ്മാണം തുടങ്ങുന്ന എസ്- 5 ആണവ അന്തർവാഹിനിക്കായി രൂപകൽപ്പന ചെയ്‌തതാണിത്. ഒന്നിലധികം ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയുന്ന എം.ഐ.ആർ.വി (മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീ- എൻട്രി വെഹിക്കിൾ) സാങ്കേതികവിദ്യയാണ് മിസൈലിൽ ഉപയോഗിച്ചിട്ടുള്ളത്. സമുദ്ര സുരക്ഷയിൽ ഇന്ത്യയ്‌ക്ക് തന്ത്രപ്രധാനമായ

തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കാൻ രാജീവ് ചന്ദ്രശേഖറിന് നിർദ്ദേശം

ന്യൂഡൽഹി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പ്രകടനം കാര്യമാക്കാതെ തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നോട്ട് പോകാൻ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. സംസ്ഥാനത്ത് ഒറ്റക്കെട്ടായി പാർട്ടിയെ കൊണ്ടുപോകണമെന്നും നിർദ്ദേശിച്ചതായി അറിയുന്നു. ചുമതലയേറ്റ ശേഷമുള്ള ആദ്യ ഉപ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി വൻ തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് രാജീവ് ചന്ദ്രശേഖറിന് വൻ വിമർശനം നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിൽ രാജീവ് ചന്ദ്രശേഖർ പരാജയത്തിന്റെ കാരണങ്ങളും അറിയിച്ചു. നിലമ്പൂരിലെ ജയം ജമാഅത്തെയ്ക്കൊപ്പം

ജലനിരപ്പ് ഉയർന്ന് ഡാമുകൾ ഇടുക്കി ബ്ലൂ അലർട്ടിനരികെ

ഇടുക്കി: കാലവർഷം ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു. വൈദ്യുതി ബോർഡിന്റെ 16 ഡാമുകളിൽ 12ലും ജലനിരപ്പ് 50 ശതമാനത്തിന് മുകളിലാണ്. നാലെണ്ണത്തിൽ 90 ശതമാനത്തിന് മുകളിലും. ഏഴ് ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ജലസേചന വകുപ്പിന്റെ ഇരുപതിൽ 18 ഡാമുകളിലും ജലനിരപ്പ് 60 ശതമാനത്തിന് മുകളിലാണ്. 12 ഡാമുകളുടെ ഷട്ടർ തുറന്നു. വൈദ്യുതി ബോർഡിന് കീഴിലുള്ള ഡാമുകളിൽ കഴിഞ്ഞ വർഷം ഇതേസമയം 35 ശതമാനമായിരുന്നു ജലനിരപ്പ്. ഇടുക്കി ഡാമിൽ 2364.22 അടിയാണ് നിലവിലെ ജലനിരപ്പ്.

ടെക്‌നോളജി അധിഷ്ഠിത കോഴ്‌സുകൾ

ലോകം എന്നും മാറ്റത്തിന്റെ പാതയിലാണ്. അതനുസരിച്ച് തൊഴിൽ മേഖലയിലും വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. മുന്നോട്ട് ഊർജ്ജ മേഖലയിൽ വൻ മാറ്റം പ്രതീക്ഷിക്കാം. ക്ലീൻ ഊർജ്ജത്തിലേക്കുള്ള പ്രയാണം ഹരിതോർജത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൂടുതൽ കരുത്താർജിക്കും. തൊഴിൽ മേഖലയിൽ എ.ഐ യുടെ സ്വാധീനം കൂടുതൽ പ്രകടമാകും. വ്യാപാരമേഖലയിൽ എ.ഐ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കും. കൂടുതൽ ടെക്‌നോളജി അധിഷ്ഠിത സ്റ്റാർട്ടപ്പുകൾ നിലവിൽ വരും. ലോക ജനസംഖ്യയിൽ അമിത വണ്ണം മൂലം ബുദ്ധിമുട്ടുന്നവർ 14 ശതമാനത്തോളം വരും. ഇവർക്കായുള്ള

വാട്സാപ് ഹാക്കിംഗ് വ്യാപകം; ഒറ്റ ക്ലിക്കിൽ കീശ കാലിയാകും

കൊച്ചി: വാട്‌സാപ് ഹാക്കിംഗിന് ഇരയായി പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൊച്ചിയിൽ വർദ്ധിച്ചു വരുന്നു. കൊച്ചി സിറ്റിയിൽ മാത്രം 50 ലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. റൂറൽ മേഖല കൂടി ഉൾപ്പെടുത്തിയാൽ എണ്ണം ഇരട്ടിയാകും. ഗായിക അമൃത സുരേഷിന് 45,000 രൂപ നഷ്ടപ്പെട്ട സംഭവവും ഇതിൽ ഉൾപ്പെടുന്നു. മോട്ടോർ വാഹന വകുപ്പിന്റെ (എം.വി.ഡി.) പേരിലെത്തുന്ന സന്ദേശങ്ങളുടെ മറവിലാണ് കൂടുതലും ഹാക്കിംഗുകൾ നടക്കുന്നത്. വാട്‌സാപ് അക്കൗണ്ട് ഹാക്ക് ചെയ്‌ശേഷം പണം കൈക്കലാക്കുന്നതിനു പുറമെ, അക്കൗണ്ട് ഉടമയുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരോടും ഗ്രൂപ്പുകളിലുള്ളവരോടും

സൂംബ ; അംഗീകൃത ട്രെയിനർമാർ കുറവ്…? സ്‌കൂളുകളിൽ ആര് പഠിപ്പിക്കുമെന്നതിലും തർക്കം

കൊച്ചി: സൂംബ വിവാദം കൊടുമ്പിരി കൊണ്ടു നിൽക്കെ സ്‌കൂളുകളിൽ ആര് സൂംബ പഠിപ്പിക്കണമെന്നതിലും ആശങ്ക. അംഗീകൃത ട്രെയിനർമാർ മാത്രമേ സ്‌കൂളുകളിൽ സൂംബ പഠിപ്പിക്കാൻ പാടുള്ളുവെന്ന ആവശ്യവുമായി ഒരുകൂട്ടം സൂംബ ട്രെയിനർമാരാണ് രംഗത്തെത്തിയത്. സൂംബ പഠിപ്പിക്കുന്നതിന് അംഗീകൃത ലൈസൻസ് വേണമെന്നതാണ് വാദം. കൊച്ചിയിൽ 80 അംഗീകൃത പരിശീലകരാണുള്ളത്. സൂംബ ഇൻസ്ട്രക്ടർ നെറ്റ് വർക്ക് (സിൻ)എന്ന അമേരിക്കൻ വേരുകളുള്ള സംഘടനയുടെ സർട്ടിഫൈഡ് ട്രെയിനർമാരാണ് സൂംബ പഠിപ്പിക്കാൻ യോഗ്യരായുള്ളവരെന്നാണ് ഇവരുടെ വാദം. സിൻസ് കേരള എന്ന ഗ്രൂപ് സംസ്ഥാന, ജില്ലാ തലങ്ങളിലുമുണ്ട്.

വാണിജ്യ സിലിണ്ടറിന് 140 രൂപ കുറഞ്ഞിട്ടും,​ കത്തുന്ന വിലയിൽ  ഹോട്ടൽ ഭക്ഷണം

കോട്ടയം : മൂന്നു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 140 രൂപ കുറഞ്ഞിട്ടും ഹോട്ടൽവിഭവങ്ങളുടെ വില കുറയ്ക്കാൻ തയ്യാറാകാതെ വില ഉയർത്തി ഉടമകളും, ബേക്കറികളും. 19 കിലോ വരുന്ന സിലിണ്ടറിന് മേയിൽ 58 രൂപയും, ജൂണിൽ 25 ഉം, ജൂലായിൽ 57.50 രൂപയും കേന്ദ്രസർക്കാർ കുറച്ചിരുന്നു. 1812 രൂപയിൽ നിന്ന് 1672 രൂപയായി ചെലവ് കുറഞ്ഞിട്ടും വിലകുറയ്ക്കാത്ത ഹോട്ടലുകളുടെ നടപടിക്കെതിരെ പ്രതിഷേധമുയരുകയാണ്. നല്ല കച്ചവടമുള്ള ഹോട്ടലിൽ ദിവസം നാലു സിലിണ്ടർ വരെ വേണ്ടിവരും. ആവശ്യത്തിന് സിലിണ്ടർ ലഭ്യമല്ലാത്തതിനാൽ കരിഞ്ചന്തയിൽ

50ലക്ഷം അംഗങ്ങളെ ലക്ഷ്യമിട്ട് കുടുംബശ്രീ

ആലപ്പുഴ : സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 50 ലക്ഷത്തിലേക്കെത്തിക്കാനുള്ള 50 പ്ലസ് ക്യാമ്പെയ്നിന് ജില്ലയിൽ തുടക്കമായി. ജില്ലയിലെ അയൽക്കൂട്ടങ്ങൾ, നിർജ്ജീവമായ അയൽക്കൂട്ടങ്ങൾ, കൊഴിഞ്ഞുപോയ അംഗങ്ങൾ, ഇതുവരെ അയൽക്കൂട്ട അംഗങ്ങളാകാത്തവർ എന്നിവരുടെ വിവരങ്ങൾ സി.ഡി.എസ് തലത്തിൽ ശേഖരിച്ച് വരുന്നു. 27 വർഷം പിന്നിടുന്ന കുടുംബശ്രീയിലേക്ക് കൂടുതൽ അംഗങ്ങളെ രണ്ടുമാസത്തിനുള്ളിൽ ഉൾപ്പെടുത്താനാണ് പദ്ധതി. സംസ്ഥാനത്ത് 3.17 ലക്ഷം അയൽക്കൂട്ടങ്ങളും ഇവയിലായി 48 ലക്ഷം അംഗങ്ങളുമാണുള്ളത്. കൊഴിഞ്ഞുപോയ അംഗങ്ങളെ കൊണ്ടുവരുക, പുതിയ അംഗങ്ങളെ ചേർക്കുക, മേഖലകൾക്കനുസരിച്ച് പ്രത്യേക അയൽക്കൂട്ടങ്ങൾക്ക് രൂപം

Scroll to Top