Author name: Rajesh R

മരണശേഷം പിൻഗാമി വരുമെന്ന് ദലൈലാമ, ചൈനയെ അകറ്റിനിറുത്തും, ആഘോഷങ്ങൾക്ക് തുടക്കം

ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്ക് വിരാമം. മരണശേഷം തനിക്ക് പിൻഗാമിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ടിബറ്റൻ ആത്മീയനേതാവ് ദലൈലാമ. ഗാഡെൻ ഫോഡ്രാങ് ട്രസ്റ്റ് ഒരു സ്വതന്ത്ര ദേശത്തുനിന്ന് പിൻഗാമിയെ കണ്ടെത്തുമെന്നും അതിൽ ചൈനയ്‌ക്ക് പങ്കുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിൻഗാമിയെ തിരഞ്ഞെടുക്കുന്ന പരമ്പരാഗതരീതിയിൽ ചില വ്യത്യാസങ്ങളുണ്ടാകാം. പുതിയ ലാമ ഒരു മുതിർന്ന വ്യക്തിയായിരിക്കും. പുരുഷൻ തന്നെയാകണമെന്ന് നിർബന്ധമില്ലെന്നും വ്യക്തമാക്കി. പിൻഗാമിയെ തങ്ങൾ നിശ്ചയിക്കുമെന്ന ചൈനീസ് സർക്കാരിന്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് ട്രസ്റ്റിനല്ലാതെ മറ്റാർക്കും ഇടപെടാൻ അധികാരമില്ലെന്ന് ദലൈലാമ വ്യക്തമാക്കിയത്. പാരമ്പര്യം തുടരണോയെന്നത് ടിബറ്റൻ ജനത തീരുമാനിക്കുമെന്നതും […]

ജില്ലയിൽ പനിബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്

ആലപ്പുഴ: ജില്ലയിൽ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ 4671പേരാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർ വെറെയും. പകർച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി, ചെള്ളുപനി, മലേറിയ എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുട്ടനാടൻ മേഖലകളിൽ വെള്ളക്കെട്ടിലൂടെ നടക്കുന്നവർക്ക് രക്താണുബാധ ഉണ്ടാകുന്നുണ്ട്. പലരും ഇത് സാധാരണ പനിയെന്ന് കരുതി സ്വയം ചികിത്സ തേടുകയാണ് പതിവ്. കാലുകളിൽ മുറിവുള്ളവർ വെള്ളക്കെട്ടിലൂടെ നടക്കുമ്പോൾ അണുക്കൾ ശരീരത്തിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ടെന്നും കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ്

ഓണത്തിന് അരി, ഗോതമ്പ് അധിക വിഹിതം ലഭിക്കില്ല

ന്യൂഡൽഹി: ഒാണത്തിന് വിലക്കയറ്റം പിടിച്ചു നിറുത്താൻ മുൻഗണനേതര വിഭാഗങ്ങൾക്ക് വിലക്കുറവിൽ അരിയും ഗോതമ്പും അഞ്ചു കിലോവീതം അധികമായി നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളി കേന്ദ്രം. കേരളത്തിന് മാത്രമായി അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ഡൽഹിയിൽ കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അധിക വിഹിതം ആവശ്യപ്പെട്ടത്. നിലവിൽ മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാർഡുകാർക്ക് മാത്രമേ എൻ.എഫ്.എസ്.എ നിയമപ്രകാരമുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുള്ളൂ. ടൈഡോവർ വിഹിതത്തിൽ നിന്നാണ് മുൻഗണനേതര വിഭാഗങ്ങൾക്ക്

ചരിത്രമെഴുതി  ചീഫ്  ജസ്റ്റിസ് ഗവായ്, സുപ്രീം കോടതി  ജീവനക്കാർക്ക് എസ്.സി/എസ്.ടി  സംവരണം

ന്യൂഡൽഹി: സുപ്രീംകോടതിയിലെ നോൺ ജുഡിഷ്യൽ നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ദളിത് പശ്ചാത്തലമുള്ള ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് കേന്ദ്ര സംവരണ ചട്ടം മാനദണ്ഡമാക്കിയാണ് നടപടി സ്വീകരിച്ചത്. സുപ്രീംകോടതിയുടെ 75 വർഷത്തെ ചരിത്രത്തിനാണ് ഇതോടെ വഴിത്തിരിവാകുന്നത്. നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിനും പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവർഗത്തിന് 7.5 ശതമാനവും ക്വാട്ട നിശ്ചയിച്ചു. സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തിൽ സംവരണതത്വം ബാധകമാക്കിയിട്ടില്ലെങ്കിലും ഉന്നത പദവിയായ രജിസ്ട്രാർ മുതൽ താഴേതട്ടിലെ ചേംബർ അറ്റൻഡൻസ് വരെയുള്ള തസ്തികകളിൽ

പ്രമേഹത്തെ മുളയിലേ നുള്ളാൻ ആയുഷ്

തൃശൂർ: പഞ്ചായത്തുകളെ ദത്തെടുത്ത്, ആയുഷ് ചികിത്സാരീതികൾ കൂടുതലായി ലഭ്യമാക്കി, പ്രമേഹതീവ്രത കുറയ്ക്കാനുള്ള പദ്ധതിയുമായി ഗവ. ആയുർവേദ, ഹോമിയോ കോളേജുകൾ. അലോപ്പതി ചികിത്സ തേടുന്നവരിലും ജീവിത ഗുണനിലവാരം ഉയർത്തുന്നതിന് യോഗ അടക്കമുള്ള ആയുഷ് ചികിത്സാരീതികൾ ലഭ്യമാക്കും. പ്രാരംഭ ലക്ഷണമുള്ളവർക്ക് ആയുർവേദം, ഹോമിയോ, യോഗ നാച്വറോപ്പതി രീതികളിലൂടെയും ജീവിത ശൈലീ മാറ്റങ്ങളിലൂടെയും പ്രമേഹത്തെ മുളയിലേ നുള്ളാം. സംസ്ഥാനത്തെ ആശുപത്രികളിൽ പ്രമേഹചികിത്സയിലുള്ള 203 പേരെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ (എ.എം.എ) റിസർച്ച് ഫൗണ്ടേഷൻ പഠനവിധേയമാക്കിയപ്പോൾ പ്രധാന ആരോഗ്യപ്രശ്‌നം കാലിലെ മരവിപ്പാണെന്ന് വ്യക്തമായിരുന്നു.

കേടായ ഉപകരണങ്ങൾ നന്നാക്കുന്നില്ല കോട്ടയം മെഡി. കോളേജിലും രോഗികൾക്ക് ദുരിതം

കോട്ടയം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രമല്ല മദ്ധ്യകേരളത്തിലെ പ്രധാന ചികിത്സ കേന്ദ്രമായ കോട്ടയം മെഡിക്കൽ കോളേജിലും രോഗികകൾക്ക് ദുരിതം. വിവിധ ഡിപ്പാർട്ട്‌മെന്റുകളിലേക്കാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കാത്തതും കേടായവ നന്നാക്കാത്തതും സാധാരണക്കാരായ രോഗികളെയും ഡോക്ടർമാരെയും പ്രതിസന്ധിയിലാക്കുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും സാധാരണക്കാരായ നിരവധി രോഗികൾ ചികിത്സതേടിയെത്തുന്ന ആതുരാലയമാണ് കോട്ടയം മെഡിക്കൽ കോളേജ്. പുതിയ കെട്ടിടസമുച്ചയങ്ങൾ പണിതുയർത്തുമ്പോഴും ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളുടെ കാര്യത്തിൽ നടപടികൾ സ്വീകരിക്കുന്നില്ല. ലേസർ മെഷീനും ഒ.സി.ടി മെഷീനും തകരാറിൽനേത്ര വിഭാഗത്തിലെ ലേസർ മെഷീൻ തകരാറിലായിട്ട് ഒന്നരവർഷമായി. ഇതുവരെയും

ജില്ലയിലേക്ക് കേരള ചിക്കന്റെ അഞ്ച് ഔട്ട് ലെറ്റുകൾ

ആലപ്പുഴ: ന്യായവിലയ്ക്ക് ഗുണമേന്മയുള്ള കോഴിയിറച്ചി ലഭ്യമാക്കുന്ന കേരളചിക്കന്റെ ഔട്ട്ലെറ്റുകൾ ആലപ്പുഴയിലെത്തുന്നു. ആദ്യഘട്ടത്തിൽ അഞ്ച് ഔട്ട്ലെറ്റുകളാണ് ആരംഭിക്കുന്നത്. ഇതിനായി അപേക്ഷ ക്ഷണിച്ചുതുടങ്ങി. ഹരിപ്പാട്, ചേർത്തല, കായംകുളം എന്നിവിടങ്ങളിൽ നിന്ന് അപേക്ഷകൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഫ്രോസൺ, ചിൽഡ് ഉത്പന്നങ്ങൾ, ലൈവ് ചിക്കൻ എന്നിവ ഔട്ട്ലെറ്റുകളിൽ നിന്ന് ലഭിക്കും. മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇപ്പോൾ കേരളചിക്കന്റെ ഔട്ട്ലെറ്റുകളുള്ളത്. ജില്ലയിൽ കാർത്തികപ്പള്ളി, കായംകുളം, ചേർത്തല എന്നിവിടങ്ങളിലായി 12 ഫാമുകൾ കേരളചിക്കനുണ്ട്. പുതിയവയ്‌ക്കായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മറ്റുഫാമുകൾ

കൊപ്ര കിട്ടാനില്ല എണ്ണ ആട്ടിയിട്ട് ഒന്നര മാസം

ആറ്റിങ്ങൽ: കൊപ്രക്ഷാമം രൂക്ഷമായതോടെ സർക്കാർ സ്ഥാപനമായ നാളികേര സംസ്കരണ ശാലയിൽ എണ്ണ ആട്ടിയിട്ട് ഒന്നര മാസം കഴിഞ്ഞു. സംസ്ഥാനത്ത് നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വില കുത്തനെ ഉയരുമ്പോൾ ആശ്വാസമായിരുന്നത് സംസ്ഥാന നാളികേര വികസന കോർപ്പറേഷന്റെ വെളിച്ചണ്ണ വിതരണമാണ്. ആറ്റിങ്ങലിലെ എണ്ണയാട്ടു ശാലവഴി വൻ വിലക്കുറവിലാണ് സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ വെളിച്ചെണ്ണ വിൽക്കുന്നത്. കേരജമെന്ന പേരിലാണ് വിപണനം. കമ്പോളത്തിൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 460 രൂപയോളം വില വരുമ്പോൾ ഇവിടെ 310 രൂപയ്ക്കാണ് വില്പന നടത്തുന്നത്. വരവ് നിലച്ചു

അങ്കിൾ’ വിളിയിൽ വെട്ടിലായി തായ്‌ പ്രധാനമന്ത്രി

ബാങ്കോക്ക്: ഒരു അങ്കിൾ വിളിയിൽ വെട്ടിലായിരിക്കുകയാണ് തായ്‌ലൻഡ് പ്രധാനമന്ത്രി. പേതോംഗ്‌താൻ ഷിനവത്രയെ (38) ഭരണഘടനാ കോടതി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കംബോഡിയയുടെ മുൻ പ്രധാനമന്ത്രിയും നിലവിലെ സെനറ്റ് പ്രസിഡന്റുമായ ഹുൻ സെന്നുമായി നടത്തിയ ഫോൺ സംഭാഷണം ചോർന്നതാണ് വിവാദങ്ങളുടെ തുടക്കം.  തായ്‌ലൻഡ്-കംബോഡിയ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട സംസാരത്തിനിടെ സെന്നിനെ ‘അങ്കിൾ” എന്ന് വിളിച്ച ഷിനവത്ര തായ് സൈന്യത്തെ വിമർശിക്കുകയും ചെയ്തു. ഇതോടെ വൻ പ്രതിഷേധമുയർന്നു. മാപ്പ് പറഞ്ഞെങ്കിലും രാജ്യത്തിന് വേണ്ടിയാണ് സംസാരിച്ചതെന്ന് വിശദീകരിച്ചെങ്കിലും ഷിനവത്ര ജനരോഷം ഉയരുകയാണ്. ഷിനവത്രയെ പുറത്താക്കണമെന്നുള്ള

ട്രംപിനെ തള്ളി ജയശങ്കർ — വെടിനിറുത്തൽ വാദം തെറ്റ്, താനും ചർച്ചയുടെ ഭാഗം

ന്യൂയോർക്ക്: ഇന്ത്യ- പാക് വെടിനിറുത്തലിന് മദ്ധ്യസ്ഥത വഹിച്ചെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിക്കുമ്പോൾ മുറിയിൽ താനുമുണ്ടായിരുന്നുവെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയശങ്കർ വെളിപ്പെടുത്തി. ‘മേയ് ഒമ്പതിന് വാൻസ് മോദിയോട് ഫോണിൽ സംസാരിക്കുമ്പോൾ ഞാൻ മുറിയിലുണ്ടായിരുന്നു. പാകിസ്ഥാൻ വലിയ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. യു.എസുമായുള്ള വ്യാപാരവും പാകിസ്ഥാനുമായുള്ള വെടിനിറുത്തലും തമ്മിൽ ബന്ധമില്ല.

Scroll to Top