സ്‌ഫോടന കേസുകളിലെ സൂത്രധാരൻ ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ
30 വർഷമായി ഒളിവിൽ നിർണായക നേട്ടമെന്ന് ഉദ്യോഗസ്ഥർ ചെന്നൈ: കൊടും ഭീകരനും ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനുമായ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്ന് തമിഴ്നാട് പൊലീസിന്റെ ഭീകരവിരുദ്ധ സേന പിടികൂടുകയായിരുന്നു. കാസർകോട് സ്വദേശിയായ ഇയാൾ 1995 മുതൽ ഒളിവിലായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ അന്നമയ ജില്ലയിലെ സ്ഥലം വളഞ്ഞതും അബൂബക്കറിനെ പിടികൂടിയതും. അബൂബക്കറിനെ പിടികൂടാനായത് നിർണായക […]