Author name: Rajesh R

ഫാർമസ്യൂട്ടിക്കൽ കമ്പിനിയിൽ പൊട്ടിത്തെറി, 12 പേർക്ക് ദാരുണാന്ത്യം

 34 പേർക്ക് പരിക്ക്  സംഭവം തെലങ്കാനയിൽ ഹൈദരാബാദ്: തെലങ്കാനയിലെ പശമൈലാരത്തെ സിഗാച്ചി ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ 12 പേർക്ക് ദാരുണാന്ത്യം. 34 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും നില അതീവ ഗുരുതരമാണ്. മരിച്ചവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. ഫാക്ടറിയിലെ റിയാക്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്. കെട്ടിടം പൂർണമായും കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു. 11 ഫയർഫോഴ്സ് യൂണിറ്റുകളും ദേശീയ ദുരന്തനിവാരണസേനയും പൊലീസും ചേർന്നാണ് തീയണച്ചത്. […]

സി.പി.ഐക്ക് 57 അംഗ ജില്ലാ കൗൺസിൽ , 11 പേരെ ഒഴിവാക്കി

ആലപ്പുഴ: സി.പി.ഐ ജില്ലാ സമ്മേളനം തിരഞ്ഞെടുത്ത പുതിയ ജില്ലാ കൗൺസിൽ അംഗങ്ങളുടെ ആദ്യയോഗം 7ന് ജില്ലാ കമ്മിറ്റി ഓഫീസിൽ നടക്കും ടി.ജെ ആഞ്ചലോസ്, എസ്.സോളമൻ, പി.വി സത്യനേശൻ, ദീപ്തി അജയകുമാർ, വി.മോഹൻദാസ്, ജി.കൃഷ്ണപ്രസാദ്, ഡി.സുരേഷ് ബാബു, ടി.ടി ജിസ്മോൻ, എ.ഷാജഹാൻ, എം.കെ ഉത്തമൻ, ആർ. സുരേഷ്, കെ.കാർത്തികേയൻ, സി.എ അരുൺകുമാർ, കെ.ജി സന്തോഷ്, ആർ.ഗിരിജ, എൻ.എസ് ശിവപ്രസാദ്, കെ.ബി ബിമൽറോയ്, ഇ.കെ ജയൻ, എസ്. പ്രകാശൻ, പി.കെ സദാശിവൻപിള്ള, കെ.ബി ഷാജഹാൻ, വി.സി മധു, എം. മുഹമ്മദാലി,

ശശികുമാറിന്റെ കപ്പൽ അമേരിക്കയിലേക്ക്

തിരുവല്ല : കടൽ കടന്ന് അമേരിക്കയിലേക്ക് പുറപ്പെടാൻ കവിയൂർ ശശികുമാറിന്റെ കപ്പൽ പണിപ്പുരയിൽ ഒരുങ്ങുകയാണ്. കമനീയമായ കരവിരുതിൽ പൂർണ്ണമായും തേക്കിൻ തടിയിൽ ശശികുമാർ പൂർത്തിയാക്കിയ കപ്പലാണ് ഉടമയെ തേടി അമേരിക്കയിലേക്ക് പുറപ്പെടുന്നത്. മൂന്ന് നിലകളിലായി അഞ്ചടി നീളത്തിലും മൂന്നടി പൊക്കത്തിലുമുള്ള കപ്പലിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ആറുമാസം വേണ്ടിവന്നു. ബേപ്പൂരിൽ പോയി കപ്പൽ നേരിട്ട് കണ്ടു മനസ്സിലാക്കിയാണ് നിർമ്മാണം തുടങ്ങിയത്. ചരക്ക് കൊണ്ടുപോകുന്ന ഉരുവിൽ നിന്നും ആഡംബര നൗകയിലേക്ക് മാറ്റി പ്രത്യേകമായാണ് നിർമ്മാണം. ഇരിപ്പിടം ഉൾപ്പെടെയുള്ള ഇന്റീരിയർ, പ്രകാശവിന്യാസം,

എല്ലാ പഞ്ചായത്തിലും കളിക്കളമുള്ള ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി കേരളം

പാലാ നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ നവീകരണജോലികളുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിക്കുന്നു. പാലാ: എല്ലാ പഞ്ചായത്തിലും കളിക്കളങ്ങളുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ ഉടൻ മാറ്റുമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പാലായിൽ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയത്തിന്റെ നവീകരണ ജോലികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ കേരളത്തിൽ 467 കളിക്കളങ്ങളാണുള്ളത്. 300 എണ്ണംകൂടി പണിതുകൊണ്ടിരിക്കുകയാണ്. 200 കളിക്കളങ്ങൾക്കൂടി പൂർത്തിയായാൽ എല്ലാ പഞ്ചായത്തിലും കളിക്കളങ്ങളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറും.

വന്യജീവികളുമായി തായ്‌ലാൻഡിൽ നിന്നെത്തിയ ദമ്പതികൾ പിടിയിൽ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വന്യജീവി സംരക്ഷണനിയമം ലംഘിച്ച് വന്യജീവികളുമായി തായ്‌ലാൻഡിൽ നിന്നെത്തിയ ദമ്പതികൾ കസ്റ്രംസ് പിടിയിലായി. പത്തനംതിട്ട സ്വദേശികളായ ജോബ്‌സൺ ജോയ് (28), ഭാര്യ ആര്യമോൾ (28) എന്നിവരാണ് പിടിയിലായത്. ഇന്നലെ തായ് എയർവേസ് വിമാനത്തിലെത്തിയ ദമ്പതികളുടെ ബാഗേജിൽനിന്ന് ആറ് വന്യജീവികളെയാണ് കണ്ടെത്തിയത്. തത്തയിനത്തിൽപ്പെട്ട നീലനിറത്തോടുകൂടിയ ഹയാസിദ് മക്കാവ് ഒരെണ്ണം, മൂന്ന് മർമോ സെറ്റ് കുരങ്ങുകൾ, വെള്ളുത്ത അധരമുള്ള രണ്ട് ടാമറിൻ കുരങ്ങുകൾ എന്നിവയാണ് ഉണ്ടായത്. സംശയംതോന്നി ബാഗേജ് പരിശോധിക്കുകയായിരുന്നു. പ്രത്യേകതരം പെട്ടിയിലാക്കിയാണ് ബാഗേജിൽ ഒളിപ്പിച്ചിരുന്നത്.

നന്നാകണമെങ്കിൽ ഒന്നേന്ന് തുടങ്ങണം !

അധികം വിദൂരമല്ലാത്ത ഒരു കാലത്ത് ഇന്ത്യൻ അത്‌ലറ്റിക്സിൽ മലയാളികളുടെ മേധാവിത്വമായിരുന്നു.എന്നാൽ ഇന്ന് ദേശീയ മീറ്റുകളിൽ മെഡൽ നേടുന്ന മലയാളികളെ മഷിയിട്ടു നോക്കണം. സബ്‌ ജൂനിയർ, ജൂനിയർ തലങ്ങളിലാണ് കേരളത്തിന്റെ പിന്നോട്ടുപോക്ക് ഏറ്റവുമധികം നിഴലിക്കുന്നത്. ഈ പോക്കാണെങ്കിൽ അഞ്ചുകൊല്ലം കഴിയുമ്പോഴേക്കും സീനിയർ തലത്തിൽ മത്സരിക്കാൻ വിരലിലെണ്ണാവുന്ന മലയാളി താരങ്ങൾപോലും ഉണ്ടായേക്കില്ല. കേരളത്തിന്റെ അത്‌ലറ്റിക്സ് രംഗത്തിന് സംഭവിക്കുന്നതെന്തെന്ന അന്വേഷണം. ട്രാക്കിൽ നിന്ന് കേരളം മായുമ്പോൾ…5 കഴിഞ്ഞ ദിവസം മേഘാലയ സർക്കാർ ആ സംസ്ഥാനത്തെ കായിക അസോസിയേഷനുകൾക്കായി 39 കോടി രൂപ

വ്യവ​സാ​യ ത​ള​ർച്ച രൂക്ഷം

ആഗോള പ്രതിസന്ധികൾ വിനയാകുന്നു കൊ​ച്ചി​:​ ​ആ​ഗോ​ള​ ​മേ​ഖ​ല​യി​ലെ​ ​അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും​ ​ആ​ഭ്യ​ന്ത​ര​ ​വി​പ​ണി​യി​ലെ​ ​വെ​ല്ലു​വി​ളി​ക​ളും​ ​വ്യാ​വ​സാ​യി​ക​ ​ഉ​ത്പാ​ദ​ന​ത്തി​ന് ​തി​രി​ച്ച​ടി​യാ​കു​ന്നു.​ ​മേ​യി​ൽ​ ​രാ​ജ്യ​ത്തെ​ ​വ്യാ​വ​സാ​യി​ക​ ​ഉ​ത്പാ​ദ​ന​ ​സൂ​ചി​ക​ ​എ​ട്ടു​ ​മാ​സ​ത്തെ​ ​കു​റ​ഞ്ഞ​ ​ത​ല​മാ​യ​ 1.2​ ​ശ​ത​മാ​ന​ത്തി​ലേ​ക്ക് ​താ​ഴ്ന്നു​വെ​ന്ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ക​ണ​ക്കു​ക​ൾ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​‌​ഏ​പ്രി​ലി​ൽ​ ​വ്യാ​വ​സാ​യി​ക​ ​സൂ​ചി​ക​ 2.6​ ​ശ​ത​മാ​ന​മാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​സെ​പ്തം​ബ​റി​ന് ​ശേ​ഷം​ ​വ്യാ​വ​സാ​യി​ക​ ​ഉ​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​കു​ന്ന​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​വ​ള​ർ​ച്ച​ ​നി​ര​ക്കാ​ണി​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​മേ​യി​ൽ​ ​വ്യാ​വ​സാ​യി​ക​ ​ഉ​ത്പാ​ദ​നം​ 5.9​ ​ശ​ത​മാ​നം​ ​വ​ള​ർ​ച്ച​ ​നേ​ടി​യി​രു​ന്നു.​ ​അ​ടി​സ്ഥാ​ന​ ​വ്യ​വ​സാ​യ​

തമിഴ്നാ‌ട് മോഡലിൽ മാർക്ക് സമീകരണം, സ്റ്റേറ്റ് സിലബസുകാർ കീമിൽ പിന്നിലാവില്ല 

തിരുവനന്തപുരം: കേരള സിലബസിലെ കുട്ടികൾ പിന്നാക്കം പോവുന്നെന്ന പരാതിയെത്തുടർന്ന് എൻജിനിയറിംഗ് എൻട്രൻസ് (കീം) റാങ്ക്പട്ടിക തയ്യാറാക്കാൻ നിലവിലുള്ള മാർക്ക് സമീകരണ രീതിയിൽ മാറ്റം വരുത്തി. തമിഴ്നാട്ടിലെ മോഡൽ അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുപ്രകാരം, ഏതൊക്കെ ബോർഡ് പരീക്ഷകൾ എഴുതിയ കുട്ടികളാണോ എൻട്രൻസ് എഴുതിയത് ആ ബോർഡ് പരീക്ഷാഫലങ്ങൾ മാത്രമേ മാർക്ക് സമീകരണത്തിന് പരിഗണിക്കൂ. ഇതുവരെ ജമ്മുകാശ്‌മീർ, ഉത്തർപ്രദേശ് അടക്കം 18 സംസ്ഥാന ബോർഡുകളുടെയും കേംബ്രി‌ഡ്ജിന്റേതടക്കം വിദേശ ബോർഡുകളുടെയും മാർക്കുമായാണ് സമീകരണം നടത്തിയിരുന്നത്. മാർക്ക് നൽകുന്നതിൽ നിയന്ത്രണമുള്ള ബോർഡുകളും

പ്രതിസന്ധിയുടെ തെളിവ്  നിരത്തി ഡോ.ഹാരിസ്

തിരുവനന്തപുരം: ശസ്ത്രക്രിയ മുടങ്ങിയ സാഹചര്യമുൾപ്പെടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്ഥിതി യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് അന്വേഷണ സംഘത്തിന് മുന്നിലും തെളിവു സഹിതം നിരത്തി. ചുമതലയേറ്റശേഷം മാറ്റിവയ്ക്കേണ്ടിവന്ന ശസ്ത്രക്രിയകളുടെ എണ്ണം, ഉപകരണത്തിനായി പലവട്ടം നൽകിയ അപേക്ഷകളുടെ പകർപ്പ്, ഉപകരണം വാങ്ങാനായി രോഗികളെകൊണ്ട് നേരിട്ട് കമ്പനിയ്ക്ക് പണം നൽകിയതിന്റെ തെളിവുകൾ ഉൾപ്പെടെ ബോധ്യപ്പെടുത്തി. ഞായറാഴ്ച ആശുപത്രിയിലെത്തിയ അദ്ദേഹം തെളിവിനുള്ള രേഖകളെല്ലാം എടുത്താണ് മടങ്ങിയത്. പരസ്യമായി പ്രതികരിക്കേണ്ടിവന്ന സാഹചര്യവും വിശദീകരിച്ചു. ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.പ​ത്മ​കു​മാ​റിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യൂറോളജി വിഭാഗത്തിലെ

ജാനകി” എന്ന പേരിന്  എന്താണ് പ്രശ്നം: ഹൈക്കോടതി

കൊച്ചി/തിരുവനന്തപുരം: കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുകയാണോയെന്നും ‘ജാനകി’ എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്നും സെൻസർ ബോർഡിനോട് ഹൈക്കോടതി. ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിലും സംഭാഷണത്തിലും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിന് വ്യക്തമായ കാരണമറിയിക്കാൻ ജസ്റ്റിസ് എൻ. നഗരേഷ് നിർദ്ദേശിച്ചു. അതേസമയം, സെൻസർബോർഡിന്റെ നിലപാടിലും നടപടിയിലും പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സംവിധായകർ അടക്കമുള്ള സിനിമാ പ്രവർത്തകരുടെ പ്രതിഷേധം. സെൻസർ ബോർഡ് ഓഫീസിനു മുന്നിൽ കത്രിക ചവറ്റുകുട്ടയിൽ എറിഞ്ഞുകൊണ്ടാണ് പ്രതിഷേധിച്ചത്. ഫെഫ്ക, അമ്മ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവ സംയുക്തമായാണ്

Scroll to Top