Author name: Rajesh R

ഭൂമി രജിസ്‌ട്രേഷൻ വിരൽത്തുമ്പിലേക്ക്

രാജ്യത്തെ ഭൂമി രജിസ്‌ട്രേഷൻ സംവിധാനം നൂറ്റാണ്ടുകൾ പഴക്കമുള്ള കടലാസ് അധിഷ്ഠിത രീതികളിൽ നിന്ന് പൂർണമായും ഡിജിറ്റൽ യുഗത്തിലേക്ക് മാറാൻ ഒരുങ്ങുന്നു. കേന്ദ്ര സർക്കാർ പുറത്തിറക്കിയ രജിസ്‌ട്രേഷൻ ബിൽ 2025-ന്റെ കരട് ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ്. 1908-ലെ കാലഹരണപ്പെട്ട നിയമത്തിന് പകരമായി, ഭൂമി ഇടപാടുകളിൽ സുതാര്യതയും വേഗതയും കാര്യക്ഷമതയും ഉറപ്പാക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾക്കാണ് പുതിയ ബിൽ വഴിയൊരുക്കുന്നത്. പുതിയ ബില്ലിന്റെ സവിശേഷതകൾപുതിയ രജിസ്‌ട്രേഷൻ ബിൽ- 2025, പൗരന്മാർക്ക് ഭൂമി ഇടപാടുകൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കുന്ന […]

സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ അവസരങ്ങളേറെ

നിങ്ങളുടെ മനസ്സിൽ മികച്ച ആശയമുണ്ടോ?സംരംഭകനാകാൻ താല്പര്യമുണ്ടോ?ഇനി മടിക്കേണ്ട,ഏറെ സഹായങ്ങൾ നിങ്ങൾക്ക് ലഭിക്കും.നിരവധി സ്റ്റാർട്ടപ്പുകളാണ് ക്യാമ്പസുകളിൽ നിന്ന് രൂപപ്പെട്ടുവരുന്നത്.ദേശീയ,സംസ്ഥാന തലങ്ങളിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികളുണ്ട്.18 വയസ്സ് പൂർത്തിയായവർക്ക് സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയിൽ ധനസഹായത്തിന് അപേക്ഷിക്കാം.സ്‌കീമിൽ 10 ലക്ഷം രൂപ വരെ ധന സഹായം ലഭിക്കും.സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ടിലൂടെ സംരംഭങ്ങൾ വികസിപ്പിക്കാം.ഏയ്ഞ്ചൽ,വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടുകൾ,ബാങ്ക് വായ്പ എന്നിവ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും.കേന്ദ്ര കാർഷിക മന്ത്രാലയം ഇന്നോവേഷൻ & അഗ്രി സംരംഭകത്വ പദ്ധതി,രാഷ്ട്രീയ കൃഷി വികാസ് യോജനയുടെയും ലോകബാങ്കിന്റെ സഹായത്തോടെ

കാർഷിക കലണ്ടറിന്റെ താളം തെറ്റിച്ച് മഴ

ആലപ്പുഴ : പതിവിലും ഒരാഴ്ച മുമ്പേ എത്തുകയും ഇടതടവില്ലാതെ തുടരുകയും ചെയ്യുന്ന കാലവർഷം കുട്ടനാട്ടിലെ വിതയുൾപ്പെടെ കൃഷിപ്പണികളുടെയാകെ താളംതെറ്റിച്ചു. മേയ് അവസാനവാരം തന്നെ ശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും വെള്ളപ്പൊക്കകെടുതിൽ അകപ്പെടുത്തിയതാണ് കുട്ടനാട്ടിലെ രണ്ടാം കൃഷിയുടെ വിത അനിശ്ചിതമായി നീളാൻ ഇടയാക്കിയത്. ജൂൺ ആദ്യവാരത്തിൽ നടക്കേണ്ട വിത ജൂലായ് പകുതിയിലേക്ക് നീളുമ്പോൾ വിളവെടുപ്പ് മാത്രമല്ല ഇരുപ്പൂകൃഷി നടക്കുന്ന പാടങ്ങളിലെ വരുന്ന സീസണിലെ പുഞ്ചകൃഷിയ്ക്കും വിനയാകും. പാട്ടത്തിനും അല്ലാതെയും കുട്ടനാട്ടിൽ കർഷകർ നെൽകൃഷിയ്ക്ക് തയ്യാറാകുന്നതിനാലാണ് പുറംബണ്ടുകളുടെ സംരക്ഷണത്തിലൂടെ

പെൻഷൻ പിടിച്ചെടുത്ത് വായ്പാകുടിശികയിൽ അടച്ചു,​പ്രതിഷേധം കനത്തപ്പോൾ തിരിച്ചു നൽകി ബാങ്ക്

വൈപ്പിൻ: കിടപ്പ് രോഗിയുടെ തുച്ഛമായ പെൻഷൻ വായ്പാകുടിശികയിൽ പിടിച്ചെടുത്തതിൽ പ്രതിഷേധം വ്യാപകമായതോടെ തുക തിരിച്ച് നൽകി ബാങ്ക്. എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിന് കിഴക്ക് പരേതനായ മണലിൽ ലോഹിതാക്ഷന്റെ ഭാര്യ വയോധികയായ സുലോചനയുടെ പെൻഷൻ തുകയാണ് യൂണിയൻ ബാങ്ക് മാലിപ്പുറം ശാഖ വായ്പാ കുടിശികയിലേക്ക് വരവ് വച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) അംഗമായിരുന്ന സുലോചന 66-ാം വയസിൽ രോഗബാധിതയായി കിടപ്പിലാക്കുന്നത് വരെ പണിയെടുത്തിരുന്നു. ഇവർക്ക് നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും വിധവാ പെൻഷൻ ഇനത്തിൽ

കുഞ്ഞുങ്ങളുടെ കൊലപാതകം: ആദ്യ പ്രസവം യൂ ട്യൂബ് നോക്കി

തൃശൂർ/പുതുക്കാട്: നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷ, ആദ്യം പ്രസവിച്ചത് യൂട്യൂബ് നോക്കി. ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിച്ചത് പ്രസവത്തിന് സഹായകമായെന്നും ഇവർ പൊലീസിന് മൊഴി നൽകി. ടോയ്ലെറ്റിലായിരുന്നു പ്രസവം. ഗർഭാവസ്ഥ മറച്ചുവച്ചത് വയറിൽ തുണി കെട്ടിയായിരുന്നു. 2021 നവംബർ ഒന്നിനായിരുന്നു ആദ്യ കൊലപാതകം. ജനിച്ചതിന് പിന്നാലെ കുട്ടി കരഞ്ഞതോടെ അനീഷ മുഖം പൊത്തിപ്പിടിച്ച് കൊലപ്പെടുത്തി. 2024 ആഗസ്റ്റ് 29നായിരുന്നു രണ്ടാമത്തെ പ്രസവം. ആ കുഞ്ഞിനെയും കൊലപ്പെടുത്തിയശേഷം മൃതദേഹം അടുത്ത ദിവസം ഉച്ചവരെ വീട്ടിൽ സൂക്ഷിച്ചു.

ട്രെയിൻ ടിക്കറ്റ് നിരക്ക് വർദ്ധന ഇന്നുമുതൽ

തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ആധാർ പരിശോധന നിർബന്ധം ന്യൂഡൽഹി : ട്രെയിൻ ടിക്കറ്റ് നിരക്ക് വർദ്ധന ഇന്നു മുതൽ പ്രാബല്യത്തിൽ. 500 കിലോമീറ്റർ വരെയുള്ള ഓർഡിനറി നോൺ എ.സി സെക്കൻഡ് ക്ലാസ് യാത്രയ്‌ക്ക് നിരക്കിൽ മാറ്റമില്ല. പിന്നീടങ്ങോട്ട് കിലോമീറ്ററിന് അര പൈസ മുതൽ മൂന്നു പൈസ വരെയാണ് വർദ്ധന. 501 മുതൽ 1500 കി.മീ വരെ 5 രൂപയും, 1501 വരെ 2500 കി.മീ വരെ 10 രൂപയും, 2501 മുതൽ 3000 കി.മീ വരെ 15

എസ്.എൻ.ഡി.പി യോഗം പ്രമേയം: പിന്നാക്ക സംവരണം പരിശോധിക്കാൻ കമ്മിഷനെ നിയമിക്കണം

ആലപ്പുഴ: സൂംബ വിഷയത്തിൽ സർക്കാരിനെ പിന്തുണച്ചും ,സംവരണത്തിൽ താക്കീത് നൽകിയും എസ്.എൻ.ഡി.പി യോഗം . ഇരുവിഷയങ്ങളിലും ശ്രദ്ധയ്ക്കും ജാഗ്രതയ്ക്കുമൊപ്പം വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ആവശ്യകതയിലേക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്ന പ്രമേയങ്ങൾ ആലപ്പുഴയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിന്റെയും പോഷക സംഘടനകളുടെയും നേതൃയോഗം അംഗീകരിച്ചു. പിന്നാക്കക്കാരന്റെ പ്രാണവായുവായ സംവരണം കേരളത്തിൽ ഭരണക്കാരുടെ ഒത്താശയോടെ അട്ടിമറിക്കപ്പെടുന്നു. സാമൂഹികമായും വിദ്യാഭാസപരമായും പിന്നാക്കം നിൽക്കുന്ന സമുദായാംഗങ്ങളുടെ ശാക്തീകരണം ഉദ്ദേശിച്ചാണ് സംവരണം വിഭാവനം ചെയ്തത്. എന്നാൽ ഇന്ന് അനർഹർക്കും, സംഘടിത ന്യൂനപക്ഷങ്ങൾക്കും

വിദ്യാർത്ഥികളെ വലച്ച് വൻ യാത്രാനിരക്ക്

ആറ്റിങ്ങൽ: അദ്ധ്യയനവർഷം ആരംഭിച്ചതോടെ വിദ്യാർത്ഥികൾ സ്വകാര്യ ബസുകളിൽ നൽകുന്നത് വൻ യാത്രാനിരക്ക്.വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഒരു രൂപയാണെങ്കിലും ഈടാക്കുന്നത് 5 രൂപയാണ്. നിരക്കുവർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ 22 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുമുണ്ട്. വിദ്യാർത്ഥികളുടെ കുറഞ്ഞ യാത്രാനിരക്ക് ഒരു രൂപയിൽനിന്ന് അഞ്ച് രൂപയാക്കണമെന്നതാണ് പണിമുടക്കിലെ പ്രധാന ആവശ്യം.എന്നാൽ മിക്ക സ്വകാര്യ ബസുകളും ഇപ്പോഴേ 5 രൂപയാണ് വാങ്ങുന്നത്. രാവിലെ ട്യൂഷന് പോകുന്ന വിദ്യാർത്ഥികൾക്കും കൺസെഷൻ നിഷേധിക്കുകയാണ്. സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന ഒരു രൂപ വിദ്യാർത്ഥി നൽകിയാൽ ബസിൽ

മഹാരാജാസിൽ പാഠ്യവിഷയമായി മമ്മൂട്ടിയും പ്രൊഫ. വേലായുധനും

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടി, ദാക്ഷായാണി വേലായുധൻ, പ്രൊഫ. പി.എസ്. വേലായുധൻ, തപസ്വിനിയമ്മ തുടങ്ങിയ പ്രമുഖർ എറണാകുളം മഹാരാജാസ് കോളേജ് ബിരുദ വിദ്യാർത്ഥികൾക്ക് പാഠ്യവിഷയം. രണ്ടാം വർഷ ബിരുദവിദ്യാർത്ഥികൾക്കുള്ള മലയാള സിനിമയുടെ ചരിത്രത്തിലാണ് മമ്മൂട്ടി പാഠ്യവിഷയമാകുന്നത്. നാലുവർഷ ബി.എ ഓണേഴ്സ് സിലബസിൽ ഉൾപ്പെടുത്തിയ കൊച്ചിയുടെ പ്രാദേശിക ചരിത്രം എന്ന പേപ്പറിലാണ് ദാക്ഷായണി വേലായുധൻ ഇടം പിടിച്ചത്. മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം നേടിയ മുളവുകാട് സ്വദേശി ദാക്ഷായണി വേലായുധൻ, പട്ടികജാതി വിഭാഗത്തിൽ ഇന്ത്യയിലെ ആദ്യബിരുദധാരിയും ഇന്ത്യൻ നിയമനിർമ്മാണ സഭയിലേക്ക്

മൻ കീ ബാത്തിൽ മോദി അടിയന്തരാവസ്ഥയിലൂടെ നീതിന്യായ വ്യവസ്ഥയെ അടിമയാക്കാൻ ശ്രമിച്ചു

ന്യൂഡൽഹി: അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ ഭരണഘടനയെ കൊലപ്പെടുത്തുകയും നീതിന്യായ വ്യവസ്ഥയെ അടിമയാക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യത്വ രഹിതമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നെങ്കിലും ഇന്ത്യയിലെ ജനങ്ങൾ ജനാധിപത്യപരമായ വിട്ടുവീഴ്‌ചയ്‌ക്ക് തയാറായില്ലെന്നും പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ച മുൻ പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്‌പേയി, മൊറാർജി ദേശായി എന്നിവരുടെ പ്രസംഗങ്ങളും അദ്ദേഹം കേൾപ്പിച്ചു. നേതാക്കളുടെ ശബ്‌ദങ്ങളിലൂടെ അടിയന്തരാവസ്ഥക്കാലം എങ്ങനെ ആയിരുന്നുവെന്ന് ഊഹിക്കാമെന്ന്

Scroll to Top