Author name: Rajesh R

വാസ്തവം മറച്ചുവയ്ക്കുന്നതാണ് യഥാർത്ഥ പ്രശ്നം: ഡോ.ഹാരിസ്

ജനങ്ങൾക്ക് വേണ്ടി പോർമുഖം തുറന്ന തിരുവനന്തപരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിൻെറ ലക്ഷ്യം സിസ്റ്റത്തിന്റെ തെറ്റുതിരുത്തലാണ്. നാളെ ആർക്കും ഇങ്ങനെ സംസാരിക്കേണ്ടിവരരുത്. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ സേവനം ലഭിക്കണം. ഡോ.ഹാരിസ് കേരളകൗമുദിയോട് നിലപാട് വ്യക്തമാക്കി. യഥാർത്ഥപ്രശ്നം എന്താണ്? വാസ്തവം മറച്ചുവച്ച് തെറ്റിദ്ധാരണ പരത്തുന്നതാണ് യാഥാർത്ഥ പ്രശ്നം. യൂറോളജിയിൽ ശസ്ത്രക്രിയ മുടങ്ങിയിട്ടില്ലെന്ന് ഡി.എം.ഇ ഉൾപ്പെടെ പറയുന്നു. ഇതാണ് മാറേണ്ടത്. മുടങ്ങിയെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് കൃത്യമായി അതിൽ ഇടപെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. അല്ലെങ്കിൽ യഥാർത്ഥ പ്രശ്നം […]

രക്തത്തിനായി ഓടേണ്ട, എവിടെയുണ്ടെന്ന് അറിയാം, ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനത്തിന് തുടക്കം

കോഴിക്കോട്: രക്തം സ്വീകരിക്കുമ്പോൾ ഇനി ഭയം വേണ്ട. ദാതാക്കളിൽ നിന്ന് രക്തം ശേഖരിച്ച് സുരക്ഷിതമായി രോഗികളിലെത്തിക്കുന്ന ബ്ലഡ് ബാഗ് ട്രേസബിലിറ്റി ഡിജിറ്റൽ സംവിധാനത്തിന് സംസ്ഥാനത്ത് തുടക്കം. ആദ്യഘട്ടത്തിൽ മെഡി. കോളേജുകൾ ഉൾപ്പെടെ 43 ബ്ലഡ് ബാങ്കുകളിലും 47 ബ്ലഡ് സ്റ്റോറുകളിലുമായി 90 സർക്കാർ ആശുപത്രികളിലാണ് നടപ്പാക്കുക. തിരുവനന്തപുരം ജനറൽ ആശുപത്രിയെയും പാറശ്ശാല താലൂക്ക് ആശുപത്രിയേയും പരീക്ഷണാടിസ്ഥാനത്തിൽ ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ വഴി ബന്ധിപ്പിച്ച പദ്ധതി വിജയിച്ചതോടെയാണ് മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രി ബ്ലഡ് ബാങ്കായും

കാലത്തെ നമസ്‌കരിക്കുന്ന കാലാവസ്ഥാ ദർശനം  

കാലാവസ്ഥാ വ്യതിയാനം സ്വാഭാവികമില്ല. അത് മനുഷ്യനിർമ്മിതമാണ്. അതിന്റെ പ്രത്യാഘാതങ്ങൾ ലോകമെമ്പാടും അനുഭവപ്പെടുകയാണ്. ഇന്റർ-ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (IPCC) ആറാമത് റിപ്പോർട്ട്, വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ള (1850-1900) നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ 2011-20 ദശകത്തിൽ ഭൂമിയുടെ താപനില 1.1 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വികസിത രാജ്യങ്ങൾ ആഗോള കാർബൺ ബഡ്ജറ്റിന്റെ ആനുപാതികമല്ലാത്ത പങ്ക് കൈവശപ്പെടുത്തുന്നത് തുടരുകയും,​ കാലാവസ്ഥാ നടപടികൾ പ്രോത്സാഹിപ്പിക്കാനുള്ള നിർവഹണ ചെലവുകൾ വഹിക്കാൻ വിസമ്മതിക്കുകയും ചെയ്യുകയാണ്. കാലാവസ്ഥാ കാര്യനിർവഹണത്തോടുള്ള ഇന്ത്യയുടെ സമീപനങ്ങൾ കാലാതീതമായ

ഹമാസിന്റെ സഹ സ്ഥാപകൻ കൊല്ലപ്പെട്ടു

ടെൽ അവീവ്: ഗാസയിലെ ഹമാസിന്റെ സഹ സ്ഥാപകരിൽ ഒരാളായ ഹഖം മുഹമ്മദ് ഇസ അൽ-ഇസയെ ഇസ്രയേൽ വധിച്ചു. വെള്ളിയാഴ്ച ഗാസ സിറ്റിയിലെ സബ്ര മേഖലയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഗാസയിൽ ശേഷിക്കുന്ന മുതിർന്ന ഹമാസ് നേതാക്കളിൽ ഒരാളാണ് ഇസ. 2023 ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഹമാസ് ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ ഇസ, ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖാസം ബ്രിഗേഡ്സിലെ ആയിരക്കണക്കിന് അംഗങ്ങൾക്ക് പരിശീലനം നൽകി. അതേ സമയം, ആക്രമണം കടുപ്പിക്കും എന്ന

ചൈന മുങ്ങുന്നു,​ പ്രകൃതി ശിക്ഷയിൽ!

രണസംഖ്യയ്ക്കപ്പുറം,​ സമാനതകളില്ലാത്ത ദുരിതങ്ങളുടെ ദയനീയ മുഖമാണ് പത്തു ദിവസലേറെയായി തെക്കുപടിഞ്ഞാറൻ ചൈനയെ അക്ഷരാർത്ഥത്തിൽ മുക്കിക്കൊല്ലുന്ന പ്രളയത്തെ ലോകശ്രദ്ധയിലെത്തിക്കുന്നത്. മരണസംഖ്യ കുറവാണെങ്കിലും,​ ഗ്വിചോ പ്രവിശ്യയിലെ റോങ്ജിയാംഗ് കൗണ്ടിയിൽ നിന്നു മാത്രം ഇതുവരെ മാറ്റിപ്പാർപ്പിക്കപ്പെട്ടത് നാല്പതിനായിരത്തോളം പേരാണ്. തോരാമഴയിൽ നദികൾ കൂട്ടത്തോടെ കരകവിഞ്ഞതിനു പുറമെയാണ്,​ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയുള്ള,​ ഗങ്സിത് നദിയിലെ ത്രീ ഗോ‌ർജസ് ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടത്. ഊർജ്ജോത്പാദനത്തിന് ഒപ്പം പ്രളയപ്രതിരോധവും മുഖ്യലക്ഷ്യമായ ത്രീ ഗോർജസ് തന്നെ ചൈനയ്ക്കു മേൽ ജലഭീകരനായി അവതരിക്കുകയും ചെയ്തു! വിധേയത്വവും

ഇവിടെ കൃഷി കണ്ട് വാങ്ങാം, തനിനാടൻ പച്ചക്കറി

കൊല്ലം: ആവശ്യമുള്ള പച്ചക്കറികൾ തോട്ടത്തിൽ നിന്ന് സ്വന്തമായി പറിച്ചെടുത്ത് വില കൊടുത്ത് വാങ്ങാം. കേൾക്കുമ്പോഴേ മനസിലും ഒരു പച്ചപ്പ്. കൊട്ടാരക്കര കുളക്കട ഏനാത്ത് പാലത്തിനടുത്തുള്ള ധരണി ഫാമിലാണ് ജൈവപച്ചക്കറി ലൈവായി വിൽക്കുന്നത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ പുത്തൂർ തേവലപ്പുറം സ്വദേശി മനുവാണ് മൂന്നുവർഷം മുമ്പ് ഫാം ആരംഭിച്ചത്. സ്വന്തം പറമ്പിലും പാട്ടത്തിനെടുത്ത സ്ഥലത്തുമായി എട്ടേക്കറിലാണ് വാഴ, ചേന, കപ്പ, വെള്ളരി, മത്തൻ, മുളക്, ചീര, പയർ, തക്കാളി, വഴുതന, പാവൽ, പടവലം എന്നിവയുടെ കൃഷി. വാങ്ങാനെത്തുന്നവരുടെ സംതൃപ്തിയാണ് ഇവിടെ

പങ്കുപറ്റി ഉദ്യോഗസ്ഥ – ഇടനില ലോബി….. പദ്ധതികൾ വാരിക്കോരി, കൈപൊള്ളി കർഷകർ

കോട്ടയം : പറയുമ്പോൾ കർഷകർക്കായി പദ്ധതികൾ നിരവധിയുണ്ട്. പക്ഷേ, ഇതിൽ ആകൃഷ്ടരായി വലിയ തുക വായ്പയെടുത്തവർക്ക് പറയാനുള്ളത് നഷ്ടക്കണക്ക് മാത്രമാണ്. ഒരുപറ്റം ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്നുള്ള ചൂഷണത്തിൽ മനംമടുത്ത് പലരും കാർഷികവൃത്തി ഉപേക്ഷിക്കുകയാണ്. മീൻ വളർത്തൽ, മൃഗപരിപാലനം തുടങ്ങിയ മേഖലകളിലാണ് പ്രശ്നം രൂക്ഷം. കൊവിഡിനെ തുടർന്ന് ജോലിനഷ്ടമായവരും, പ്രവാസജീവിതത്തിലേക്ക് മടങ്ങാതെ സ്വയം തൊഴിൽ, സ്വയംസംരംഭം എന്ന നിലയിൽ നിരവധി യുവാക്കളും തിരഞ്ഞെടുത്തത് പശുവളർത്തലായിരുന്നു. മിൽക്ക് ഷെഡ് ഡെവലപ്പ്മെന്റ് പ്രോഗ്രാം എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയുടെ ഗുണം ലഭിച്ചത്

ചോരാത്ത വീട് ‘ നിർമ്മാണം കാണാൻ ഗിന്നസ് പക്രു എത്തി

മാന്നാർ: ‘ചോരാത്ത വീട് ‘ പദ്ധതിയിൽ നിർമ്മാണം നടക്കുന്ന വീട്ടിലേക്ക് നടൻ ഗിന്നസ് പക്രു എത്തിയത് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കൗതുകമായി. മാന്നാർ കുട്ടമ്പേരൂർ കുറ്റിത്താഴ്ചയിൽ വീട്ടിലാണ് ഗിന്നസ് പക്രു എത്തിയത്. മാന്നാറിലെ മുൻ ഗ്രാമപഞ്ചായത്തംഗവും ചോരാത്ത വീട് പദ്ധതിയുടെ ചെയർമാനുമായ കെ.എ കരീമുമായി അടുപ്പമുള്ള ഗിന്നസ് പക്രു കുട്ടമ്പേരൂരിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീട് കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ‘ചോരാത്ത വീട്’ പദ്ധതിയെ കുറിച്ച് വളരെ മുമ്പേ അറിയാവുന്ന ഗിന്നസ് പക്രു, തമാശകൾ പറഞ്ഞും കുസൃതി

നി ചാളയില്ലാക്കാലം !  വില 500 ലേക്ക്

തോപ്പുംപടി: മലയാളികളുടെ ഇഷ്ടഭക്ഷണമായ ചാള (മത്തി) ഇനി ഓർമ്മയിലേക്ക്. ഇന്നലെ മാർക്കറ്റിൽ ചാളയുടെ വില 500 രൂപ വരെ എത്തി. നാട്ടിലെ ചാള കിട്ടാക്കനിയായതോടെ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ചാളയാണ് നിലവിൽ കേരളത്തിൽ വില്പനയ്‌ക്കെത്തുന്നത്. ഇടയ്ക്കിടെ കോക്കാൻ ചാളയും ഒമാൻ ചാളയും വിപണിയിലെത്തുന്നുണ്ടെങ്കിലും, കേരളക്കരയിലെ ആവാസവ്യവസ്ഥ ചാളയ്ക്ക് അനുയോജ്യമല്ലാത്തതിനാൽ ചാളകൾ കേരള തീരം വിടുകയാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിലവിൽ നിരോധനം കഴിഞ്ഞ് ലഭിച്ചിരുന്ന മൊട്ടച്ചാളകൾ ഇനി സ്വപ്നം മാത്രമായി മാറും. കൂടിയ വിലയുള്ള മത്സ്യങ്ങൾ എത്ര മാർക്കറ്റിൽ വന്നാലും സാധാരണക്കാരുടെ

ഊർജത്തിൽ സ്വയംപര്യാപ്തത, പുതിയ കാൽവയ്പിലേക്ക് പെരിഞ്ഞനോർജം

പുരപ്പുറ സോളാർ പദ്ധതിയിൽ പെരിഞ്ഞനം മാതൃക തൃശൂർ: ‘പെരിഞ്ഞനോർജം’ സോളാർ പദ്ധതിയിലൂടെ ഊർജത്തിൽ സ്വയംപര്യാപ്ത ഗ്രാമമായ പെരിഞ്ഞനം ഇനി പുതിയ കാൽവയ്പിലേക്ക്. കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് കൈമാറുന്ന വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് ഉപഭോഗം കൂടുന്ന വൈകിട്ടത്തേക്ക് കെ.എസ്.ഇ.ബിക്ക് വിൽക്കാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. പുനരുപയോഗ ഊർജത്തിന്റെ സാദ്ധ്യതകൾ 2016 മുതൽ പ്രയോജനപ്പെടുത്തിയ ഗ്രാമം പുരപ്പുറ സോളാർ പദ്ധതിക്കിട്ട പേരാണ് ‘പെരിഞ്ഞനോർജം’. ഇതിലൂടെ തുടക്കത്തിൽ 360ഓളം വീടുകളിലായി 500 കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചതെങ്കിൽ ഇപ്പോൾ ഉപഭോഗം കഴിഞ്ഞ് മൂന്ന് മെഗാവാട്ട് കെ.എസ്.ഇ.ബി

Scroll to Top