Author name: Rajesh R

പിന്മാറ്റമില്ല; ആക്രമണം രൂക്ഷം,​ ഇറാനുമായി യൂറോപ്പിന്റെ ചർച്ച ഫലംകണ്ടില്ല

ടെൽ അവീവ്: ഇറാൻ- ഇസ്രയേൽ ആക്രമണം കൂടുതൽ രൂക്ഷമാകവെ യൂറോപ്പിന്റെ അനുനയ ശ്രമം വിജയിച്ചില്ല. ഇസ്രയേൽ ആക്രമണം നിറുത്താതെ ആണവ പദ്ധതിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ചി വ്യക്തമാക്കി. ആരുടെ സഹായമില്ലെങ്കിലും ഇറാന്റെ ആണവശേഷി തകർക്കുംവരെ ആക്രമണം തുടരുമെന്ന് ഇസ്രയേലും ആവർത്തിച്ചു. ഇന്നലെ ജനീവയിൽ യൂറോപ്യൻ നേതാക്കളുമൊത്തുള്ള ചർച്ചയിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ വിദേശകാര്യ മന്ത്രിമാരും അരാഖ്‌ചിയും തമ്മിലായിരുന്നു ചർച്ച. ആണവ പദ്ധതിയിൽ നിന്നുള്ള പിന്മാറ്റമാണ് ചർച്ചാവിഷയം. ചർച്ച നടക്കുന്നതിനിടെ ഇസ്രയേലിലെ ഹൈഫയിൽ രാത്രി മിസൈൽ […]

കാഴ്ചാ പരിമിതിയുള്ള കുട്ടികൾ പാടി, ജന്മദിനത്തിൽ കണ്ണീരണിഞ്ഞ് മുർമു

ന്യൂഡൽഹി : ഇന്നലെ രാഷ്ട്രപതി ദ്രൗപദി മു‌ർമുവിന്റെ ജന്മദിനമായിരുന്നു. ഡെറാഡൂണിൽ, കാഴ്ചാ പരിമിതിയുള്ളവരുടെ ശാക്തീകരണത്തിനായി സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാൻ മുർമു എത്തി. ഇതിനിടെ കുട്ടികൾ ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക ഗാനം മുർമുവിനായി ആലപിച്ചത്. കു‌ഞ്ഞുങ്ങളുടെ സ്‌നേഹനിർഭരമായ പാട്ടുകേട്ടതും രാഷ്ട്രപതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണു തുടച്ചു. ഇതിനിടെ, സുരക്ഷാ ഉദ്യോഗസ്ഥൻ വെള്ള തൂവാല കൈമാറി. കണ്ണട ഉയർത്തിയ ശേഷം രാഷ്ട്രപതി കണ്ണുകൾ തുടച്ചു. ദൃശ്യങ്ങൾ സാമൂഹ്മാദ്ധ്യമങ്ങളിൽ വൈറലായി. പാട്ടു പാടിയ ശിവാംഗി ചക്രവർത്തി, ശുഭാശിഷ് ചക്രവർത്തി എന്നീ കുട്ടികളും ശ്രദ്ധിക്കപ്പെട്ടു.

വ്യോമപാതയിലെ തടസം നീക്കുന്നു തലസ്ഥാനത്ത് ലാൻഡിംഗ് ഇനി സുഖകരം

തിരുവനന്തപുരം: വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും സുരക്ഷിതമാക്കുന്നതിനായി തലസ്ഥാനത്തെ വ്യോമപാതയിലെ തടസങ്ങൾ നീക്കുന്നു. വിമാനത്താവള പരിസരത്തെ ഉയരം കൂടിയ കെട്ടിടങ്ങളും മരങ്ങളും ടവറുകളുമടക്കം 1064 തടസങ്ങളാണ് കണ്ടെത്തിയത്. അതിൽ 646 എണ്ണം നീക്കംചെയ്യാൻ വ്യോമയാന ഡയറക്ടർ ജനറൽ ഉത്തരവിട്ടു. 141 മുഖ്യതടസങ്ങൾ, 4358 മരങ്ങൾ, 14കെട്ടിടങ്ങൾ എന്നിവ നീക്കംചെയ്‌തു. ഇതിനായി 4.08 കോടി രൂപയാണ് നഷ്ടപരിഹാരം നൽകിയത്. വിമാനത്താവളത്തിന്റെ 20 കിലോമീറ്റർ പരിധിയിലെ ഉയരംകൂടിയ മരങ്ങൾ,കെട്ടിടങ്ങൾ, മെബൈൽ ടവറുകൾ, മിന്നൽ രക്ഷാചാലകങ്ങൾ എന്നിവയാണ് നീക്കംചെയ്യുക. അഹമ്മദാബാദിലെ വിമാന

നെല്ല് സംഭരണത്തിലെ പതിരുകൾ

കേരളത്തിലെ കർഷകരിൽ നിന്ന് കേന്ദ്രസർക്കാർ നേരിട്ട് നെല്ല് സംഭരിക്കാൻ നടപടി സ്വീകരിക്കുമെന്ന വാർത്തയുമായി ബന്ധപ്പെട്ട് ഉയർന്നുവരാനിടയുള്ള തെറ്റിദ്ധാരണകൾ ദുരീകരിക്കുകയും വസ്തുതകൾ ജനങ്ങൾ അറിയുകയും ചെയ്യേണ്ടതുണ്ട്. മാദ്ധ്യമവാർത്തകൾ പ്രകാരം എൻ.സി.സി.എഫ് (നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ) മുഖേന പാലക്കാട്, തൃശൂർ ജില്ലകളിലെ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിനായി ഫെഡറേഷൻ സമ്മതപത്രം വാങ്ങിയിട്ടുണ്ട്. സപ്ലൈകോ നോഡൽ ഏജൻസിയായി, വർഷങ്ങളായി സംസ്ഥാനത്ത് നടന്നുവരുന്ന നെല്ല് സംഭരണത്തിൽ നിന്ന് വ്യത്യസ്തമായി കച്ചവട താത്പര്യത്തോടെയാണ് എൻ.സി.സി.എഫ് നീങ്ങുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. സപ്ലൈകോ

റോഡിൽ വെള്ളംകയറിയതിനെതിരെ വള്ളംകളി നടത്തി പ്രതിഷേധം

കുട്ടനാട് : വെള്ളം കയറാത്ത രീതിയിൽ റോഡ് ഉയർത്തി നിർമ്മിക്കാത്തതിൽ വള്ളംകളി നടത്തി പ്രതിഷേധിച്ച് യു.ഡി.എഫ്. വെളിയനാട് മണ്ധലം കമ്മറ്റിയുടെ നേതൃത്വത്തിൽ കിടങ്ങറ – കണ്ണാടി റോഡിൽ വെളിയനാട് പുളിഞ്ചുവട് ജംഗ്ഷനിൽ നടന്ന വള്ളംകളി കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കായലുകളും ആറുകളും തോടുകളും ആഴംകൂട്ടമെന്ന നിർദ്ദേശം നടപ്പാക്കാത്ത ഇടതുസർക്കാരിന്റെ പിടിപ്പുകേടാണ് കുട്ടനാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷധ ചെറു വള്ളംകളിയിലെ വിജയികൾക്ക് കേരളകോൺഗ്രസ് ജില്ലാ

ബുൾസെയ്ക്ക് പ്ളാസ്റ്റിക് മുട്ട!

കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ ചായക്കടയിൽ ബുൾസെയ്ക്ക് പ്ളാസ്റ്റിക് മുട്ട!. കുളക്കട കിഴക്ക് തുരുത്തിലമ്പലം കവലയിലെ അനിതയുടെ കടയിലാണ് മുട്ടയിൽ മറിമായം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. കടയിലെത്തിയ ആൾ ബുൾസെ ആവശ്യപ്പെട്ടപ്പോൾ തയ്യാറാക്കി നൽകിയതാണ്. നിമിഷ നേരംകൊണ്ട് ഇത് പ്ളാസ്റ്റിക്കിന് തുല്യമായി. മഞ്ഞക്കരു സാധാരണപോലെയായിരുന്നെങ്കിലും ബാക്കിയുള്ള ഭാഗം തീർത്തും പ്ളാസ്റ്റിക്കുപോലെയായിരുന്നു. പിന്നീട് രണ്ട് മുട്ടകൾ കൂടി ഇതേരീതിയിൽ ബുൾസെയാക്കിയപ്പോഴും സമാന രീതി കണ്ടു. രുചിയിലും മുട്ടയുടെ രുചി ഉണ്ടായിരുന്നില്ല. പ്ളാസ്റ്റിക്കുപോലെ വലിയുകയും ചവയ്ക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തു. മുട്ടവിൽപ്പനക്കാർ

ക്യു.എസ് എം.ബി.എ ഗ്ലോബൽ റാങ്കിംഗ്

2025ലെ ക്യു.എസ് എം.ബി.എ റാങ്കിംഗിൽ ഐ.ഐ.എം ബംഗളൂരു ഒന്നാം സ്ഥാനത്ത്. ഐ.ഐ.എം അഹമ്മദാബാദ് രണ്ടാം സ്ഥാനത്തും, കൽക്കട്ട,ഹൈദരാബാദ്,കോഴിക്കോട് ഐ.ഐ.എമ്മുകൾ യഥാക്രമം മൂന്ന്,നാല്,അഞ്ച് സാഥാനത്താണ്. ഐ.ഐ.എം ഇൻഡോർ ആറാമതാണ്. ക്യു.എസ് ഗ്ലോബൽ എം.ബി.എ റാങ്കിംഗിൽ അമേരിക്കയിലെ സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഒഫ് ബിസിനസ്,പെൻസിൽവാനിയിലെ വാർട്ടൻ സ്കൂൾ,ഹാർവാർഡ് ബിസിനസ് സ്കൂൾ,എം.ഐ.ടി സ്ലോൻ സ്കൂൾ ഒഫ് മാനേജ്മെന്റ്,ലണ്ടൻ ബിസിനസ് സ്കൂൾ,എച്ച്.ഇ.സി പാരീസ്,കേംബ്രിഡ്ജ് ജഡ്ജ് ബി സ്കൂൾ,കൊളംബിയ ബി സ്കൂൾ, I E/ IESE ബി സ്കൂൾ,സ്പെയിൻ എന്നിവ മുൻനിരയിലാണ്. യു.ജി.സി നെറ്റ്

ലഹരി ഉപയോഗിക്കില്ലെന്ന കരാർ ‘അമ്മ’ ചർച്ച ചെയ്യും

□അനുകൂല നിലപാടുമായി ഫെഫ്ക കൊച്ചി: സിനിമാ ഷൂട്ടിംഗ് സ്ഥലത്ത് ലഹരി ഉപയോഗിക്കില്ലെന്ന കരാറിൽ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒപ്പിടണമെന്ന നിർമ്മാതാക്കളുടെ നിർദ്ദേശം നാളെ ചേരുന്ന താര സംഘടനയായ അമ്മയുടെ പൊതുയോഗം ചർച്ച ചെയ്യും. പുതിയ സിനിമകളുടെ കരാറിൽ ലഹരി ഉപയോഗിക്കില്ലെന്ന വ്യവസ്ഥയും ഉൾപ്പെടുത്താനാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക, അമ്മ എന്നിവയെ അസോസിയേഷൻ തീരുമാനം അറിയിച്ചിട്ടുണ്ട്. സെറ്റിലെ ലഹരിക്കെതിരെ കർശനനിലപാട് നേരത്തെതന്നെ സ്വീകരിച്ച ഫെഫ്‌ക പുതിയ തീരുമാനത്തിന് അനുകൂലമാണ്. താരങ്ങളുടെയും

ജൂൺ 25-ന് അടിയന്തരാവസ്ഥയ്ക്ക് അമ്പതാണ്ട്,​ ‘പിണറായി വിജയൻ എന്നു പറഞ്ഞു; അടി വീണു!’

അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങിയ അന്നത്തെ യുവനേതാവ് അമ്പതു വർഷങ്ങൾക്കിപ്പുറം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. രാത്രിയിൽ,​ വീടിന്റെ മുൻവാതിലിലെ മുട്ടുകേട്ട് ഉണർന്നതായിരുന്നു യുവത്വത്തിലേക്ക് കടന്ന,​ അന്നത്തെ കൂത്തുപറമ്പ് എം.എൽ.എ പിണറായി വിജയൻ. വാതിൽ തുറന്നപ്പോൾ മുന്നിൽ കാക്കിപ്പട. പൊലീസിനെ കൂസാതെയുള്ള ഭാവം കണ്ട് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു: ‘അറസ്റ്റ് ചെയ്യാൻ മുകളിൽ നിന്ന് നിർദ്ദേശമുണ്ട്.” ഒരു ഭാവവ്യത്യാസവും കൂടാതെ അകത്തു പോയി ഷർട്ട് ധരിച്ച് പിണറായി വിജയൻ പൊലീസിനൊപ്പം നടന്നു. ക്രൂരമായ മർദ്ദനങ്ങളുടെ യാതനകളിലേക്കാണ് ജനപ്രതിനിധിയായ ആ

ഇന്ന് ലോക സംഗീത ദിനം; ഗാനരചന,സംഗീതം,ആലാപനം,അഭിനയം- പ്രമീള

തിരുവനന്തപുരം: പാടും പാട്ടെഴുതും പാട്ടിന് സംഗീതം നൽകും, ഇനി അഭിനയിക്കാനാണെങ്കിൽ അതിനും ഗായിക പ്രമീള റെഡി. സ്വന്തം വരികളിൽ പ്രമീള പാടിയത് 90ലേറെ ഗാനങ്ങൾ. ഇതിൽ നാല്പതിലേറെ ഗാനങ്ങൾക്ക് സംഗീതവും നൽകി. ഇതിനിടെ ഒന്നും പറയാതെ… എന്ന ആൽബത്തിലെ ‘ഏതോ ജന്മ…’ എന്ന ഗാനത്തിൽ അഭിനയിച്ചു. ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി കൂടിയായ പ്രമീള ഔദ്യോഗിക തിരക്കൊഴിയുമ്പോഴാണ് സംഗീതത്തിലേക്ക് കടക്കുന്നത്. കാര്യവട്ടത്ത് ജനിച്ചു വളർന്ന പ്രമീളയിലെ ഗായികയെ കണ്ടെത്തിയത് സ്കൂൾ അദ്ധ്യാപകരാണ്. പിന്നെ ആകാശവാണി, ദൂരദർശൻ എന്നിവയിലൂടെ

Scroll to Top