പ്ലാറ്റ്ഫോം ദാരിദ്ര്യത്തിൽ വീർപ്പുമുട്ടി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ
ആലപ്പുഴ: യാത്രക്കാരും ട്രെയിനുകളും ഏറെയുണ്ടെങ്കിലും ആവശ്യത്തിന് പ്ലാറ്റ്ഫോമില്ലാതെ വീർപ്പുമുട്ടുകയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ. ആലപ്പുഴ പ്രധാനപ്പെട്ട ടൂറിസം ഹബ് ആയതിനാൽ സഞ്ചാരികൾ കൂടുതലായെത്തുന്ന റെയിൽവേ സ്റ്റേഷൻകൂടിയാണിത്. ആകെ മൂന്ന് പ്ലാറ്റ്ഫോമുകളാണ് ആലപ്പുഴയിലുള്ളത്. ഇതുകാരണം പല ട്രെയിനുകളും വൈകിയാണ് സ്റ്റേഷനിലെത്തുന്നത്. പ്ലാറ് റ്ഫോമുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് പലതവണ യാത്രക്കാരുടെ സംഘടന അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ ആലപ്പുഴയിലെ പ്ലാറ്റ്ഫോം ദാരിദ്ര്യം കാരണം, ഒരു ട്രെയിൻ ഇവിടെ പിടിച്ചിട്ടാൽ പുറകെയുള്ളവ മാരാരിക്കുളം, ചേർത്തല, […]