Author name: Rajesh R

കൗതുകത്താൽ ദൃശ്യമെടുത്തു, പതിഞ്ഞത് വിമാനദുരന്തം

ന്യൂഡൽഹി: ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ ദൃശ്യം പകർത്തിയ ആര്യൻ അസാരി ഇപ്പോഴും നടുക്കത്തിലാണ്. വിദൂര ഗ്രാമത്തിൽ നിന്ന് പിതാവിനെ കാണാൻ വന്നതാണ് പന്ത്രണ്ടാം ക്ലാസുകാരനായ ആര്യൻ. വിമാനം പറന്നുയരുകയോ ലാൻഡ് ചെയ്യുകയോ ആണെന്നാണ് ആര്യൻ ധരിച്ചത്. ഉടനെ ഫ്ലാറ്റിന്റെ ടെറസിൽ ഓടിക്കയറി. ദൃശ്യം പകർത്തി കൂട്ടുകാർക്ക് അയച്ച് ഹീറോ ആകാനായിരുന്നു ശ്രമം. വിമാനത്തിന്റെ മുൻഭാഗം മുകളിലേക്ക് ഉയർന്ന നിലയിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നെങ്കിലും ചലിക്കുന്നത് താഴേക്കായിരുന്നു. ലാൻഡ് ചെയ്യാനായിരിക്കും എന്ന് കരുതി. പിന്നെ കാണുന്നത് തീ ആളുന്നതാണ്. […]

ഇറാന്റെ മിസൈൽ  പ്രഹരം, 11 മരണം, മന്ത്രാലയം അടക്കം ആക്രമിച്ച് ഇസ്രയേൽ 

ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധാന്തരീക്ഷത്തിന് അയവില്ല. ഇന്നലെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ പതിനൊന്നുപേർ കൊല്ലപ്പെട്ടു. ഹൈഫയിലെ എണ്ണപ്പാടം ആക്രമിച്ച് പൈപ്പ് ലൈനുകൾ കേടാക്കിയെന്നും ജനവാസ മേഖലയിലെ നിരവധി കെട്ടിടങ്ങൾ തകർത്തെന്നും ഇറാൻ അവകാശപ്പെട്ടു. 200ലേറെ പേർക്ക് പരിക്കേറ്റു. അതേസമയം, ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ അടക്കമാണ് ഇസ്രയേൽ പ്രത്യാക്രമണം നടത്തിയത്. ആണവ, ഊർജ്ജ കേന്ദ്രങ്ങളിലും പ്രതിരോധമന്ത്രാലയ ആസ്ഥാനത്തും ബോംബിട്ടു. ഇറാനിൽ വെള്ളിയാഴ്ച മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 138 ആയി. ഇറാനിലെ ആയുധ നിർമ്മാണ കേന്ദ്രങ്ങൾക്ക് സമീപമുള്ളവർ

ചുങ്കം റോഡിലെ തണൽമരം കടപുഴകി….  അനാസ്ഥ തല ഉയർത്തി, വഴിമാറിയത് വൻദുരന്തം

കോട്ടയം : ഒന്നും, രണ്ടുമല്ല വർഷങ്ങളായി നിരന്തരം ആവശ്യപ്പെട്ടതാണ് തലയ്ക്ക് മീതെയുള്ള ഈ അപകടക്കെണി വെട്ടിനീക്കാൻ. ആരും ചെവിക്കൊണ്ടില്ല. ഒടുവിൽ നിലംപൊത്തിയപ്പോൾ ആർക്കും പോറലേൽക്കാത്തതിന്റെ ആശ്വാസത്തിലാണ് നാട്. മെഡിക്കൽ കോളേജ് റോഡിൽ ചുങ്കം പാലത്തിനോട് ചേർന്ന് നിന്നിരുന്ന കൂറ്റൻ വാക മരമാണ് ഇന്നലെ രാവിലെ 6.45 ഓടെ കടപുഴകിയത്. ഞായറാഴ്ചയും, പുലർച്ചെയുമായതിനാൽ ആളുകൾ കുറവായിരുന്നതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. അല്ലെങ്കിൽ വൻദുരന്തത്തിൽ കലാശിച്ചേനേ. സദാസമയം മെഡിക്കൽ കോളേജിലേക്കുള്ള ആംബുലൻസുകളും, സ്കൂൾ, സർവീസ് ബസുകളും കടന്നുപോകുന്നത് ഇതുവഴിയാണ്. സമീപത്തായി

കനത്ത മഴയിലും തോൽക്കാതെ ഓച്ചിറക്കളിക്ക് ആവേശച്ചുവട്

ക്ളാപ്പന: കോരിച്ചൊരിയുന്ന മഴയിലും പോരാളികൾ ആവേശം ചോരാതെ ഓച്ചിറ എട്ടുകണ്ടത്തിൽ ചുവടും അടവും പയറ്റി കാണികളെ ആവേശത്തിലാക്കി. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിൽ നിന്ന് ഒരു മാസത്തോളമായി വ്രതശുദ്ധിയോടെയുള്ള പരിശീലനത്തിന് ശേഷം തങ്ങളുടെ ആയോധന പാടവം പ്രകടിപ്പിക്കുന്ന ഓച്ചിറക്കളിക്ക് ആവേശകരമായ തുടക്കം. ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണൻ ഭദ്രദീപം കൊളുത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് അഡ്മിനിസ്ട്രേറ്ററുടെയും ക്ഷേത്രഭാരവാഹികളുടെയും നേതൃത്വത്തിൽ കരയാശാന്മാരും കളരി ആശാന്മാരും ഉൾപ്പടെ ആയിരങ്ങൾ ഋഷഭ വാഹനത്തിലുള്ള ഭഗവാന്റെ എഴുന്നെള്ളത്തിന് അകമ്പടിയായി. നാദസ്വരം,

അവിശുദ്ധരുടെ’ വാഴ്‌ത്തപ്പെടൽ; വ്യാജസ്വാമിയും

തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ… കഴിഞ്ഞ ഏതാനും ദശകങ്ങൾ മുമ്പുവരെ കേരളത്തിൽ രൂഢമൂലമായിരുന്ന ജാതീയമായ അനാചാരങ്ങൾക്കും തീണ്ടലുകൾക്കും അറുതി വന്നതിനു പിന്നിൽ ഗുരുദേവന്റെയും മറ്റ് സാമൂഹിക പരിഷ്കർത്താക്കളുടെയും സംഭാവന നിസ്തുലം. ഐക്യ കേരള രൂപീകരണത്തിനു ശേഷം മതത്തിന്റെയും, വർഗീയതയുടെയും പേരിൽ അകറ്റിനിറുത്തപ്പെട്ടിരുന്ന രാഷ്ട്രീയ പാർട്ടികളെ മതേതര പരിവേഷം നൽകി തരാതരം ഒപ്പം കൂട്ടിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കോൺഗ്രസിനോ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കോ ആവില്ലെന്നതും ചരിത്രം. കോൺഗ്രസുകാർ ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച് മാറ്റിനിറുത്തിയിരുന്ന മുസ്ലിം ലീഗിനെ മതേതര കക്ഷിയായി

അഹമ്മദാബാദ് വിമാനാപകടം: 47 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിൽ മരിച്ച ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 47 മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു. രൂപാണി അടക്കം 25 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. മുൻമുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് ഗുജറാത്തിൽ ഇന്ന് സർക്കാർ ദുഃഖാചരണം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ തട്ടകമായിരുന്ന രാജ്കോട്ടിൽ ഇന്ന് സംസ്‌കാര ചടങ്ങുകൾ നടക്കും. വിമാനത്തിലുണ്ടായിരുന്ന പത്തനംതിട്ട സ്വദേശി ര‌ഞ്ജിത ആർ.നായരുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിശോധനാഫലം ഇന്ന് പുറത്തുവന്നേക്കും. അപകടത്തിൽ 274 പേർ മരിച്ചെന്നാണ് കണക്കുകൾ.  നടപടികൾ ലളിതമാക്കി സർക്കാർ മരണ

37.5 കിലോ കഞ്ചാവുമായി യുവതികൾ അറസ്റ്റിൽ

കൊച്ചി: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളുടെ ഏജന്റുമാരായ യുവതികളെ 37.5 കിലോ കഞ്ചാവുമായി എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് റാണിനഗർ സ്വദേശി അനിതാ ഖാത്തൂൺ ബീബി (30), കാസിപാറ സ്വദേശി സോണിയാ സുൽത്താന (21) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ 7.30ന് ബംഗളൂരു – കന്യാകുമാരി എക്സ്‌പ്രസ് ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷൻ വിട്ടശേഷം രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽ ആർ.പി.എഫും റെയിൽവേ പൊലീസും നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്നു ട്രോളി

നിലമ്പൂരിൽ നാളെ പരസ്യപൂരം

മലപ്പുറം:രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ രണ്ടാഴ്ചനീണ്ടു നിന്ന കാടിളക്കിയ പ്രചാരണ കോലാഹലങ്ങൾക്കും, ചേരി തിരിഞ്ഞുള്ള അങ്കംവെട്ടിനും നാളെ വിട.ബുധനാഴ്ച നിശബ്ദ പ്രചാരണം.പിറ്റേന്ന് നിലമ്പൂർ ബൂത്തിലേക്ക്.കൊട്ടിക്കലാശത്തിന് രണ്ട് നാൾ ശേഷിക്കെ,ഇന്നലെ നിലമ്പൂർ സാക്ഷ്യം വഹിച്ചത്സ്ഥാനാർത്ഥികൾക്കൊപ്പം മുൻനിര നേതാക്കളുടെയും അണികളുടെയും വാശിയേറിയഓട്ട പ്രദക്ഷിണത്തിനാണ്.മുഖ്യമന്ത്രി പിണറായി വിജയനും,എ.ഐ.സി.സി ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധിയും,മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും,തൂണമൂൽ കോൺഗ്രസ് എം.പിയുമായ യൂസഫ് പഠാനും അവസാന റൗണ്ട് പ്രചാരണത്തിന് കൊഴുപ്പും ആവേശവുംപകർന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജിനായി ഇന്നലെയും കളത്തിലിറങ്ങിയ മുഖ്യമന്ത്രി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രാൻസ്പോർട്ട് ബസുകൾക്ക് ഇൻഷ്വറൻസ് പേരിനുമാത്രം!

ഇൻഷ്വറൻസ് ഉള്ളത് 5000ൽ 1900 ബസുകൾക്ക് തിരുവനന്തപുരം: സ്വിഫ്റ്റുൾപ്പെടെ അയ്യായിരിത്തിലേറെ ബസുകളുള്ള കെ.എസ്.ആർ.ടി.സിക്ക് ഇൻഷ്വറൻസ് ഉള്ളത് 1900 ബസുകൾക്ക് മാത്രം. പ്രതിദിനം 4000-4500 ബസുകളാണ് സർവീസ് നടത്തുന്നത് അതിൽ 444 എണ്ണം സ്വിഫ്റ്റ് ബസുകളാണ്. അവയ്ക്കെല്ലാം ഇൻഷ്വറൻസ് ഉണ്ട്. പ്രിമിയമായി ഭീമമായ തുക അടയ്ക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റ് എല്ലാ ബസുകൾക്കും ഇൻഷ്വറൻസ് ഉറപ്പാക്കാത്തത്. സർക്കാർ സ്ഥാപനമെന്ന നിലയിൽ ലഭിക്കുന്ന നിയമ പരിരക്ഷയും തുണയായി. ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽപെട്ട് യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്താൽ കോടതി

നീറ്റ് 2025 റിസൾട്ടിനു ശേഷം 

നീറ്റ് യു.ജി 2025 പരീക്ഷാഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. 22 .7 ലക്ഷം വിദ്യാർത്ഥികളാണ് മേയ് നാലിനു നടന്ന പരീക്ഷ എഴുതിയത്. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ റാങ്ക് വിലയിരുത്തിയാണ് മെഡിക്കൽ, ഡെന്റൽ, അലൈഡ് ഹെൽത്ത്( ആയുർവേദ,ഹോമിയോപ്പതി, സിദ്ധ, യൂനാനി ) അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, വെറ്ററിനറി സയൻസ്, ഫിഷറീസ്,കോ-ഓപ്പറേഷൻ & ബാങ്കിംഗ്, ഫോറസ്ട്രി, ബയോടെക്നോളജി, ക്ലൈമറ്റ് ചേഞ്ച് & എൻവയണ്മെന്റൽ സയൻസ് കോഴ്സുകൾക്ക് അഡ്മിഷൻ നൽകുന്നത്. 2025ലെ നീറ്റിന്റെ കട്ട് ഓഫ് മാർക്ക് പൊതു

Scroll to Top