തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ല: ആർ.എസ്.എസുകാരൻ ജീവനൊടുക്കി
ആത്മഹത്യ കുറിപ്പിൽ കടുത്ത വിമർശനം തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതിൽ മനംനൊന്ത് ആർ.എസ്.എസ് പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണ്ണാപുരം പ്ളാവിള ജയ് നഗർ സരോവരത്തിൽ ആനന്ദ്.കെ.തമ്പിയാണ് (39) വീടിന് പുറകിലെ ഷെഡിൽ തൂങ്ങിമരിച്ചത്. ആർ.എസ്.എസിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കുന്ന ആത്മഹത്യാകുറിപ്പ് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പരിചയക്കാരായ മാദ്ധ്യമ പ്രവർത്തകർക്കും അയച്ചശേഷമാണ് ആത്മഹത്യചെയ്തത്. എല്ലാവരും ഉടൻ പൊലീസിനെ അറിയിച്ചു. പിന്നാലെ വീട്ടിലേക്ക് എത്തി നടത്തിയ തെരച്ചിലിലാണ് വൈകിട്ട് 4.50ഓടെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]