സി.പി.എം – സി.പി.െഎ തർക്കം: പി.എം ശ്രീയിൽ തട്ടി ഐക്യം ‘താഴെ’ വീഴുമോ..?
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കും മുമ്പ് സ്ഥാനാർത്ഥി നിർണയത്തിൽ പല സ്ഥലത്തും സി.പി.എം – സി.പി.ഐ തർക്കം ഉടലെടുത്തതോടെ പ്രചാരണത്തിലും ഇത് പ്രതിഫലിക്കുമോ എന്ന ആശങ്കയിൽ നേതൃത്വം. ഇത്തവണ പല സ്ഥലങ്ങളിലും ഇടതുമുന്നണിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിന് പിന്നിൽ സി.പി.എം – സി.പി.ഐ തർക്കമാണെന്നാണ് സൂചന. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ നേതൃത്വം എടുത്ത നിലപാടിൽ സി.പി.എം നേതൃത്വത്തിന് ശക്തമായ പ്രതിഷേധമുണ്ട്.തിരഞ്ഞെടുപ്പ് മുന്നിലുണ്ടെന്ന് ബോദ്ധ്യമായിട്ടും പരസ്യപ്രസ്താവനകളിലൂടെ സി.പി.എം നേതൃത്വത്തെയും സർക്കാരിനെയും മുൾമുനയിൽ നിറുത്തിയത് ശരിയായില്ലെന്ന നിലപാടിലാണ് മന്ത്രിമാരുൾപ്പെടെയുള്ള […]