കൊല്ലം ജില്ലാ ആശുപത്രിയിൽ ജീവനിട്ട് പന്താട്ടം
കൊല്ലം: അത്യാഹിതങ്ങൾ സംഭവിച്ചും രോഗം മൂർച്ഛിച്ചും എത്തുന്ന രോഗികൾക്ക് പ്രാഥമിക ചികിത്സ മാത്രം നൽകി റഫർ ചെയ്ത് തലയൂരുന്നത് ജില്ലാ ആശുപത്രിയിൽ പതിവാകുന്നു. ചവറ സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണുവിനെ മരണത്തിലേക്ക് തള്ളിവിട്ടത് ജില്ലാ ആശുപത്രിയിലെ തലയൂരൽ തന്ത്രമാണ്. സമാനമായ തരത്തിൽ കഴിഞ്ഞ ദിവസം ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മൺറോത്തുരുത്ത് സ്വദേശിക്ക് കാര്യമായ പ്രാഥമിക ചികിത്സ നൽകാതെ റഫർ ചെയ്ത് ഗുരുരാവസ്ഥയിലേക്ക് തള്ളിവിട്ടു. ജില്ലാ ആശുപത്രിയിൽ എമർജൻസി കാർഡിയാക് ഐ.സി.യുവും കാത്ത് ലാബും ഉണ്ടായിട്ടും […]