കുടിശിക പെരുകി, വിതരണം നിറുത്തി…… മരുന്ന് തീർന്ന് മെഡി.കോളേജ്, മറുമരുന്ന് ഇല്ലാതെ സർക്കാർ
കോട്ടയം : കുടിശിക പെരുകിപ്പെരുകി കോടികൾ പിന്നിട്ടു, മരുന്ന് കമ്പനികൾ വിതരണം നിറുത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിൽ നട്ടംതിരിയുകയാണ് കോട്ടയം മെഡിക്കൽ കോളേജ്. ഏതാനം ദിവസം കൂടി ഈ നില തുടർന്നാൽ പാവപ്പെട്ട രോഗികൾ ആകെ വലയും. ഹൃദ്രോഗ, ക്യാൻസർ വിഭാഗങ്ങളിലടക്കം മരുന്നില്ല. ആരോഗ്യ സുരക്ഷാ പദ്ധതികളും നിലച്ചു. ചികിത്സാ ഉപകരണങ്ങളുമില്ല. ഹൃദ്രോഗ വിഭാഗത്തിൽ നിന്ന് ഏജൻസികൾ ഉപകരണങ്ങൾ എടുത്തുകൊണ്ടു പോയി. ശ്വാസകോശമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെ നടത്തി ആരോഗ്യരംഗത്ത് തലഉയർത്തി നിൽക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി ആശുപത്രിയുടെ സത്പേരിന് […]