ഉടമസ്ഥാവകാശത്തിൽ കോടതി കേസുണ്ടെങ്കിലും പോക്കുവരവ് നടത്താം
തിരുവനന്തപുരം: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതി കേസുകൾ നിലവിലുണ്ടെന്ന കാരണത്താൽ പോക്കുവരവ് നിഷേധിക്കരുതെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ സർക്കുലർ. എന്നാൽ, പോക്കുവരവ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവുണ്ടെങ്കിൽ അനുവദിക്കില്ല. ഭൂപരിഷ്കരണ നിയമപ്രകാരം പരിധിയിൽ കവിഞ്ഞ കൈവശ ഭൂമിയുടെയും കോടതിയിൽ കേസുള്ള ഭൂമി കൈമാറ്റം ചെയ്യുന്നതിന്റെയും പോക്കുവരവ് വില്ലേജ് ഓഫീസർമാർ നിഷേധിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ്, വ്യക്തത വരുത്തിയത്. പോക്കുവരവ് സംബന്ധിച്ച 1964 -ലെ ആധികാരിക ചട്ട പ്രകാരം ഭൂമിയുടെ വിസ്തൃതി പോക്കുവരവിന് മാനദണ്ഡമല്ലെന്നും പോക്കുവരവ് കേരള ഭൂപരിഷ്കരണ നിയമപ്രകാരം മിച്ചഭൂമിയുമായി […]