Author name: Rajesh R

സ്പെഷ്യൽ ഡ്രൈവിന് തുടക്കം: ഓണം ഓവറാക്കിയാൽ എക്സൈസ് പൂട്ടും

കൊ​ല്ലം: ഓ​ണ​ത്തി​ന് വ്യാ​ജ​നൊ​ഴു​ക്കേ​ണ്ട, പി​ടി​കൂ​ടാൻ വ​ല വി​രി​ച്ച് എ​ക്‌​സൈ​സു​ണ്ട്. അ​ന​ധി​കൃ​ത വ്യാ​ജ​മ​ദ്യ വിൽ​പ്പ​ന​യും വി​പ​ണ​ന​വും സി​ന്ത​റ്റി​ക് ഡ്ര​ഗ്‌​സ് ഉൾ​പ്പ​ടെ​യു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ സം​ഭ​ര​ണം, ഉ​പ​ഭോ​ഗം എ​ന്നി​വ ത​ട​യു​ന്ന​തി​ന് സെ​പ്​തം​ബർ 10 വ​രെ​ എ​ക്‌​സൈസ് ഓ​ണം സ്‌​പെ​ഷ്യൽ ഡ്രൈ​വ് നടത്തും. റെ​യിൽ​വേ സ്റ്റേ​ഷൻ, കർ​ബ​ല ജം​ഗ്​ഷൻ, എ​സ്.എൻ കോ​ള​ജ് ജം​ഗ്​ഷൻ, ബീ​ച്ച്, കെ.എ​സ്.ആർ.ടി.സി, ബോ​ട്ട് ജെ​ട്ടി, വാ​ടി ക​ട​പ്പു​റം, ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല എന്നിവി​ട​ങ്ങ​ളിൽ നി​ര​ന്ത​ര പ​രി​ശോ​ധ​ന​ക​ളു​ണ്ടാ​കും. ഇ​ത​ര​ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​സ​സ്ഥ​ല​ങ്ങൾ, ഫ്‌​ളാ​റ്റു​കൾ, ഹോ​ട്ട​ലു​കൾ കേ​ന്ദ്രീ​ക​രി​ച്ചും പ​രി​ശോ​ധ​ന ന​ട​ക്കും. സ്​കൂ​ളു​ക​ളി​ലും […]

ഇന്ധനം വീണ്ടെടുക്കൽ : സതേൺ നോവ തിരികെ കൊല്ലം തീരത്തേക്ക്

കൊല്ലം: പുറങ്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്ക് കപ്പൽ എം.എസ്.സി എൽസ 3യിൽ നിന്ന് ഇന്ധനം വീണ്ടെടുക്കാനുള്ള ദൗത്യവുമായി കൊല്ലം പോർട്ടിൽ നിന്ന് പുറപ്പെട്ട സിംഗപ്പൂർ യാനമായ സതേൺ നോവ മടങ്ങിവരുന്നു. ഉൾക്കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ ആഴക്കടലിൽ മുങ്ങിയുള്ള പരിശോധന തുടരാനാകാത്തതിനാലാണ് മടങ്ങിവരവ്. ഇന്ന് രാവിലെ കപ്പൽ മുങ്ങിയ ഭാഗത്ത് നിന്ന് തിരിക്കുന്ന സതേൺ നോവ വൈകിട്ട് നാലോടെ കൊല്ലം പോർട്ടിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ചയാണ് സതേൺ നോവ കപ്പൽ മുങ്ങിയ ഭാഗത്തേക്ക് പുറപ്പെട്ടത്. മൂന്ന് ദിവസം കൊണ്ട്

ആധാർ പൗരത്വ രേഖയല്ല: തിരഞ്ഞെടുപ്പ് കമ്മിഷനെ ശരിവച്ച് സുപ്രീംകോടതി

ന്യൂ‌ഡൽഹി: ആധാർ കാർഡ് തിരിച്ചറിയലിന് വേണ്ടി മാത്രമാണെന്നും പൗരത്വം തെളിയിക്കാനുള്ള ആധികാരിക രേഖയല്ലെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് ശരിവച്ച് സുപ്രീംകോടതി. ആധാ‌ർ നിയമത്തിലെ 9ാം വകുപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ വിഷയം സ്വതന്ത്രമായി പരിശോധിക്കണം. എന്നാൽ, അതിനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടോയെന്നതാണ് സുപ്രധാന ചോദ്യം. അധികാരമുണ്ടെങ്കിൽ പ്രശ്‌നമില്ല. ഇല്ലെങ്കിൽ ഇപ്പോൾ ബീഹാറിൽ വോട്ടർപ്പട്ടിക പരിഷ്കണത്തിൽ നടത്തുന്ന പ്രക്രിയയ്‌ക്ക് തിരിച്ചടിയാകും. ബീഹാറിലെ വോട്ടർപ്പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളടക്കം നൽകിയ ഹർജികളിൽ വാദം കേൾക്കവേയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ

അന്തിമ വിജ്ഞാപനവും പുറത്തിറങ്ങി; തദ്ദേശവാർഡ് വിഭജനം പൂർത്തിയായി

തിരുവനന്തപുരം:ജില്ലാപഞ്ചായത്തുകളിലെ വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനവും ഇന്നലെ പുറത്തിറങ്ങിയതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജന നടപടികൾ പൂർത്തിയായെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. 2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിൽ പുനർനിശ്ചയിച്ചതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 21900ൽ നിന്നും 23612 ആയി.മൂന്ന് ഘട്ടങ്ങളായാണ് നടപടികൾ പൂർത്തിയാക്കിയത്. 87മുനിസിപ്പാലിറ്റികളിലെ 3113വാർഡുകൾ 3241ആയും,ആറ് കോർപ്പറേഷനുകളിലെ 414വാർഡുകൾ 421ആയും, 941ഗ്രാമപഞ്ചായത്തുകളിലെ 15962വാർഡുകൾ 17337ആയും,152ബ്ലോക്ക് പഞ്ചായത്തുകളിലെ 2080വാർഡുകൾ 2267ആയും,14 ജില്ലാ പഞ്ചായത്തുകളിലെ 331വാർഡുകൾ 346ആയും വർദ്ധിച്ചു. 2015ൽ വാർഡ് പുനർവിഭജനം

തൃശൂരിലെ വോട്ട് വിവാദം: സുരേഷ് ഗോപിക്കെതിരായ പരാതി എ.സി.പി അന്വേഷിക്കും

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സുരേഷ് ഗോപി തൃശൂരിൽ വോട്ട് ചേർത്തത് സംബന്ധിച്ച കേസ് തൃശൂർ എ.സി.പി അന്വേഷിക്കും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ടി.എൻ. പ്രതാപൻ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് നടപടി. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവനയുൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധമായി തൃശൂരിൽ വോട്ട് ചേർത്തെന്നാണ് പരാതി. തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115-ാം നമ്പർ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് ചേർത്തത്. വിഷയത്തിൽ നിയമോപദേശമടക്കം തേടുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ

സി.പി.എമ്മും സഭയും തുറന്ന പോരിൽ ഗോവിന്ദൻ ഫാസിസ്റ്റെന്ന് തലശേരി അതിരൂപത

കണ്ണൂർ: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിൽ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ ശക്തമായ ഭാഷയിൽ തിരിച്ചടിച്ച് സഭാനേതൃത്വം. കഴിഞ്ഞ ദിവസം ഗോവിന്ദൻ പാംപ്ലാനിയെ കടുത്ത അവസരവാദിയെന്ന് വിശേഷിപ്പിച്ചതാണ് സഭയെ ചൊടിപ്പിച്ചത്. ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റുകളുടേതിന് തുല്യമാണെന്ന് ആരോപിച്ച് തലശേരി അതിരൂപത വാർത്താക്കുറിപ്പ് ഇറക്കി. എ.കെ.ജി സെന്ററിൽനിന്ന് തിട്ടൂരം വാങ്ങിയ ശേഷമാണോ മെത്രാന്മാർ പ്രവർത്തിക്കേണ്ടത്. അവസരവാദം ആപ്തവാക്യമായി സ്വീകരിച്ചയാളാണ് ഗോവിന്ദൻ. സ്വന്തം സ്വഭാവ വൈകല്യത്തെ

വോട്ടുകൊള്ള’യിൽ പാർലമെന്റ് പ്രക്ഷുബ്ധം, പ്രതിഷേധം അവഗണിച്ച് ബില്ലുകൾ പാസാക്കി

ന്യൂഡൽഹി: വോട്ടുകൊള്ള ആരോപണത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പ്രക്ഷുബ്ധമായതിനെത്തുടർന്ന് ഇരുസഭകളും പല തവണ നിറുത്തിവച്ചു. ഇതിനിടെ പ്രതിഷേധം അവഗണിച്ച് നിർണായക ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കുന്ന നടപടി കേന്ദ്ര സർക്കാർതുടർന്നു. ഇതിൽ പ്രതിഷേധിച്ച് ലോക്‌സഭയിൽ പ്രതിപക്ഷ എം.പിമാർ അദ്ധ്യക്ഷന്റെ ഇരിപ്പിടത്തിലേക്ക് ബില്ലുകളുടെ പകർപ്പ് കീറിയെറിഞ്ഞു. ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയ പുതുക്കിയ ആദായ നികുതി ബിൽ, നികുതി ബിൽ, ദേശീയ കായിക ഭരണ ബിൽ, ദേശീയ ഉത്തേജക വിരുദ്ധ ബിൽ എന്നിവ രാജ്യസഭ പാസാക്കി. ആണവ

വിഭജന ഭീതി ദിനാചരണ’ വിവാദം : സർവകലാശാലകളിൽ പുകച്ചിൽ

കേരളയിൽ കോളേജ് വികസന കൗൺസിൽ അദ്ധ്യക്ഷൻ രാജി വച്ചു തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തലേന്ന് ‘വിഭജന ഭീതി ദിനം’ ആചരിക്കാനുള്ള ഗവർണറുടെ നിർദ്ദേശത്തെ സർക്കാർ രൂക്ഷമായി എതിർക്കുന്നതിനിടെ, ദിനാചരണം നടത്തണമെന്ന് കോളേജുകളോട് കണ്ണൂർ, കേരള, സാങ്കേതിക സർവകലാശാല വി.സിമാർ. വിഭജന കാലത്ത് ഇന്ത്യക്കാർക്ക് അനുഭവിക്കേണ്ടി വന്ന വേദനകളും ദുരിതങ്ങളും അനുസ്മരിക്കുന്ന സെമിനാറുകളും ചർച്ചകളും സിമ്പോസിയങ്ങളും നടത്താനാണ് നിർദ്ദേശം. കേരള സർവകലാശാലയിലെ എല്ലാ കോളേജുകളിലും കാര്യവട്ടം ക്യാമ്പസിലും ദിനാചരണം നടത്തണമെന്ന് വി.സിയുടെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ 11ന് സർക്കുലർ ഇറക്കിയ

 മോട്ടോർ വാഹനവകുപ്പ് വഴിയിൽ പരിശോധന തുടങ്ങി

പാലാ: ഒടുവിൽ മോട്ടോർ വാഹനവകുപ്പ് വഴിയിൽ പരിശോധന തുടങ്ങി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിലും പാലാ തൊടുപുഴ ഹൈവേയിലുമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തിയത്. രണ്ട് ദിവസങ്ങളിലായി മുപ്പതോളം വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി പാലാ ജോയിന്റ് ആർ.ടി. ഓഫീസ് അധികൃതർ പറഞ്ഞു. പാലാ അതിരിടുന്ന ഏറ്റുമാനൂർ, തൊടുപുഴ ഹൈവേകളിൽ വാഹനാപകടങ്ങൾ തുടർക്കഥയായതും ഒരാഴ്ചയ്ക്കിടെ ആറുപേരുടെ ജീവൻ നഷ്ടപ്പെട്ടതും കഴിഞ്ഞ ദിവസം ” റിപ്പോർട്ട് ചെയ്തിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രണ്ട്

ഉച്ച ഭക്ഷണത്തിന് വകയില്ലാതെ പ്രീപ്രൈമറി വിദ്യാർത്ഥികൾ

ആലപ്പുഴ: വിദ്യാലയങ്ങളിലെ പ്രീപ്രൈമറി വിഭാഗത്തോടുള്ള സംസ്ഥാന സർക്കാരിന്റെ ചിറ്റമ്മ നയത്തിൽ വലഞ്ഞ് പ്രധാനാദ്ധ്യാപകരും പി.ടി.എയും. ഒരു സ്കൂളിലെ ഒന്നാംക്ലാസ് മുതലുള്ള കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനും ജീവനക്കാരുടെ ഹോണറേറിയത്തിനും ആവശ്യമായ തുക സർക്കാർ നൽകുമ്പോൾ,​ അതേ സ്കൂളിലെ തന്നെ പ്രീപ്രൈമറി വിഭാഗത്തെ ഇതൊന്നും നൽകാതെതഴയുകയാണ്. ഇതോടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്രീപ്രൈമറി വിഭാഗം നടത്തിക്കൊണ്ടുപോകാൻ പാടുപെടുകയാണ് പ്രധാനാദ്ധ്യാപകരും പി.ടി.എയും. 2012ന് ശേഷമുള്ള പ്രീപ്രൈമറി വിഭാഗത്തിന് സർക്കാർ അംഗീകാരമില്ലാത്തതാണ് തിരിച്ചടിയായത്. ഇതുകാരണം പരിഷ്കരിച്ച ഉച്ചഭക്ഷണ മെനു നടപ്പാക്കുന്നതിനും അദ്ധ്യാപകർക്ക് ശമ്പളം

Scroll to Top