Author name: Rajesh R

അതിവീര്യം,​ ബഹുകേമം; പക്ഷേ,​ സ്പീഡ് വേണ്ട!

ലോകം എ.ഐ സാങ്കേതികവിദ്യയിലേക്കു മുന്നേറുമ്പോൾ കേരളം ഒട്ടും പുറകിലാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് ബെവ്‌കോ ഓൺലൈൻ സേവനത്തിലൂടെ മദ്യം വീട്ടിലെത്തിക്കാൻ ആലോചിച്ചത്. ജനപ്രിയ സർക്കാരിന്റെ മനസറിഞ്ഞുള്ള നീക്കമായിരുന്നെങ്കിലും സംഗതി പൊളിഞ്ഞുപോയി! ഔട്‌ലെറ്റുകളിലെ തിരക്കു കുറയ്ക്കാനും ഹെൽമറ്റ് വച്ചും കുടചൂടിയും വരിയിൽ നിൽക്കാനുള്ള അസൗകര്യവും കണക്കിലെടുത്താണ് ബെവ്‌കോ സി.എം.ഡി ഹർഷിത അട്ടല്ലൂരി ഇത്തരമൊരു നീക്കം നടത്തിയത്. സ്‌കൂളിലും കോളേജിലും പഠിക്കുന്ന കുട്ട്യോൾ ഇതു ദുരുപയോഗം ചെയ്താലോ എന്നൊരു ശങ്ക എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന് പൊടുന്നനെ ഉണ്ടായത് ഭാഗ്യമായി. 23 വയസിൽ […]

ശബരി റെയിൽ വീണ്ടും ത്രിശങ്കുവിൽ മരവിപ്പിക്കൽ നീക്കിയിട്ടാവാം ഭൂമിയെടുപ്പെന്ന് കേരളം

തിരുവനന്തപുരം: ശബരി റെയിൽപ്പാത പദ്ധതി മരവിപ്പിച്ചുകൊണ്ടുള്ള 2019ലെ റെയിൽവേ ഉത്തരവ് പിൻവലിച്ചാൽ മാത്രമേ ഭൂമിയേറ്റെടുക്കൽ നടപടിയിലേക്ക് കടക്കൂവെന്ന നിലപാടിൽ കേരളം. മരവിപ്പിക്കൽ പിൻവലിച്ച് റെയിൽവേ ഉത്തരവിറക്കിയ ശേഷം ഭൂമിയേറ്റെടുത്താൽ മതിയെന്ന് ചീഫ്സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും സർക്കാരിന് ശുപാർശ ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതേ നിലപാടാണെന്നറിയുന്നു. സംസ്ഥാനത്തിന്റെ വിഹിതമുപയോഗിച്ച് ഭൂമിയേറ്റെടുത്താൽ ഉടൻ മരവിപ്പിക്കൽ ഉത്തരവ് നീക്കുമെന്നും നിർമ്മാണം തുടങ്ങുമെന്നുമാണ് റെയിൽവേ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ വിവേക് കുമാർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകിയിരുന്നത്. മരവിപ്പിക്കൽ നീക്കുമെന്ന് റെയിൽവേമന്ത്രി അശ്വിനിവൈഷ്‌ണവ് നേരത്തേ

തലവയ്ക്കല്ലേ, ഏഴുമാസം നഷ്ടപ്പെട്ടത് 431 കോടി സൈബർ തട്ടിപ്പ് പെരുകുന്നു തിരിച്ചുപിടിച്ചത് ആകെ 6.50 കോടി

തിരുവനന്തപുരം: വ്യാജ ഓഹരി നിക്ഷേപം, ഓൺലൈൻ ഷെയർ ട്രേഡിംഗ്, വെർച്വൽ അറസ്റ്റ്,​ ലോൺ ആപ്പ്… സൈബർ തട്ടിപ്പിന്റെ വിവിധ രൂപങ്ങൾ അരങ്ങേറുമ്പോൾ മലയാളികൾക്ക് ഏഴു മാസത്തിനിടെ നഷ്ടമായത് 431 കോടി. ഈ വർഷം ജൂലായ് വരെയുള്ള കണക്കാണിത്. 2024ൽ ആകെ നടന്നത് 764 കോടിയുടെ തട്ടിപ്പ്. അതേസമയം, വിവിധ സൈബർ തട്ടിപ്പുകളിലായി കഴിഞ്ഞ മൂന്നുകൊല്ലം കൊണ്ട് തിരിച്ചു പിടിക്കാനായത് 172 കോടി മാത്രം. ഇക്കൊല്ലം ജൂലായ് വരെ തട്ടിപ്പുകാരിൽ തിരിച്ചുപിടിച്ചത് ആകെ 6.50 കോടി. തട്ടിപ്പുകാരുടെ വിവിധ അക്കൗണ്ടുകളിലായി 68 കോടി

കേരളത്തിലെ ദേശീയ പാത ഉപകരാറുകളിൽ അഴിമതി

ന്യൂഡൽഹി: കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിനുള്ള ഉപ കരാറുകളിൽ വ്യാപക ക്രമക്കേടുകളും അഴിമതിയും പുറത്തു വന്ന സാഹചര്യത്തിൽ സി.എ.ജി ഓഡിറ്റിംഗിന് നടത്തണമെന്ന് പാർലമെന്റ് പബ്ളിക് അക്കൗണ്ട്‌സ് കമ്മിറ്റി(പി.എ.സി) ശുപാർശ ചെയ്‌തു. മലപ്പുറം കൂരിയാട് അടക്കം നിർമ്മാണ പിഴവുകളിൽ ഉത്തരവാദികളായവർക്കെതിരെ കടുത്ത നടപടി ശുപാർശ ചെയ്‌തെന്നും പി.എ.സി അദ്ധ്യക്ഷൻ കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. നിർമ്മാണത്തിലെ കാലതാമസം, ടോൾ പിരിവിലെ അസ്വാഭാവികതകൾ, സേവനങ്ങൾ ലഭ്യമാക്കുന്നതിലെ പ്രശ്‌നങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഓഡിറ്റിംഗിന് ശുപാർശ കൂരിയാട് പോലുള്ള പിഴവുകളിൽ ഇപ്പോൾ ഒരു

രേഖകളും വെളിപ്പെടുത്തലും… കള്ളവോട്ടിൽ തുറന്ന പോര്…!

തൃശൂർ: വോട്ടർ പട്ടിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകളും വെളിപ്പെടുത്തലും പുറത്തുവന്നത്, യു.ഡി.എഫ് ക്യാമ്പിലും എൽ.ഡി.എഫ് ക്യാമ്പിലും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. അടുത്തുവരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളെ പോലും ഈ വോട്ടർ പട്ടിക വിവാദം സ്വാധീനിക്കുമെന്ന ഭീതി പാർട്ടികളുടെ ഉറക്കം കെടുത്തുകയാണ്. സുരേഷ് ഗോപിയുടെ വിജയം അംഗീകരിക്കാൻ കഴിയാത്തതിന്റെ വിഷമമാണ് പുതിയ വിവാദത്തിന് പിന്നിലെന്നാണ് ബി.ജെ.പി നേതാക്കളുടെ അഭിപ്രായം.ഫ്ലാറ്റുകളിൽ കള്ളവോട്ടർമാരെ ചേർത്തുവെന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പിന് മുമ്പേ ചർച്ചയായിരുന്നു. വിജയത്തോടെ അത് അവസാനിക്കുമെന്നാണ് കരുതിയത്. വീണ്ടും ഇത് തല

ജനറലാശുപത്രി വളപ്പിൽ പടർന്ന് പന്തലിച്ച് പൂടപ്പഴം

പാലാ : ജനറലാശുപത്രിയിലെ രോഗികളും, കൂട്ടിരിപ്പുകാരുമൊക്കെ ഇപ്പോൾ പൂടപ്പഴത്തിന്റെ പുളികലർന്ന മധുരം നുകരുകയാണ്. ആശുപത്രി വളപ്പിലെ പച്ചക്കറിത്തോട്ടത്തിൽ പൂടപ്പഴത്തിന്റെ ഒരു വിത്ത് ഇട്ടതേയുള്ളൂ. ഇപ്പോൾ അവിടമാകെ നിറഞ്ഞുനിൽക്കുകയാണ്. ഈ കാഴ്ച കാണാനും, മധുരം നുകരാനും നിരവധിപ്പേർ എത്തുന്നുണ്ടെന്ന് ഇത് നട്ട് പരിപാലിച്ച ആശുപത്രിയിലെ പാർട് ടൈം സ്വീപ്പർകൂടിയായ മറ്റക്കര ഐക്കരക്കുഴിയിൽ എ.എസ്.ഹരികുമാർ പറയുന്നു. കളച്ചെടി എന്നറിയപ്പെടുന്ന പൂടപ്പഴം പുതുതലമുറയ്ക്ക് അത്ര പരിചിതമല്ല. പണ്ടുകാലത്ത് ജനങ്ങളുടെ വിശപ്പടക്കിയിരുന്ന ഈ പഴം ഇന്ന് അന്യംനിന്ന് പോയി. പാഷൻ ഫ്രൂട്ടിന്റെ കുടുംബക്കാരനായ

മോദിയെ വിളിച്ച് സെലൻസ്കി — റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പരിമിതപ്പെടുത്തണം

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പരിമിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. റഷ്യ-യുക്രെയിൻ സംഘർഷം തുടരുന്നതിനിടെ,സെലൻസ്കി ഇന്നലെ മോദിയെ വിളിച്ചു ആശങ്കകൾ പങ്കുവച്ചു. യുദ്ധം തുടരാൻ റഷ്യയ്‌ക്ക് കഴിയുന്നത് എണ്ണ വ്യാപാരത്തിലൂടെ ലഭിക്കുന്ന ധനത്തിലൂടെയാണ്. അതിനാൽ റഷ്യയുടെ എണ്ണ കയറ്റുമതിക്ക് നിയന്ത്രണമുണ്ടാകണം. റഷ്യയ്‌ക്ക് മേൽ സ്വാധീനമുള്ള നേതാക്കൾ അവർക്ക് ക‌ൃത്യമായ സന്ദേശം നൽകേണ്ടതും പരമപ്രധാനമാണെന്ന് മോദിയോട് സെലൻസ്കി പറഞ്ഞു. കഴിഞ്ഞദിവസം യുക്രെയിനിൽ റഷ്യ നടത്തിയ ബോംബിംഗിൽ കനത്ത നാശനഷ്‌ടമുണ്ടായി. വെടിനിറുത്തലിന്

ഇലക്ഷൻ കമ്മിഷൻ ആസ്ഥാന മാർച്ചിൽ സംഘർഷം, പ്രതിപക്ഷ എം.പിമാർ  ആർത്തിരമ്പി

രാഹുൽ അടക്കം 200 എം.പിമാർ അറസ്റ്രിൽ വോട്ടുകൊള്ളയിൽ കമ്മിഷന് മൗനം മാത്രം 2 വനിത എംപിമാർ കുഴഞ്ഞുവീണു ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടുവന്ന വോട്ടു മോഷണ വിഷയത്തിൽ ഒറ്റക്കെട്ടായി പ്രതിപക്ഷ കക്ഷികൾ. ഇന്ത്യ മുന്നണിയുടെ ഭാഗമല്ലാത്ത പ്രതിപക്ഷ കക്ഷികളും രാഹുൽഗാന്ധി നയിച്ച പ്രതിഷേധ മാർച്ചിൽ അണിനിരന്നു. അതേസമയം, ഇലക്ഷൻ കമ്മിഷൻ മൗനം തുടരുകയാണ്. പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് നൂറു മീറ്റർ പിന്നിട്ടപ്പോൾത്തന്നെ പൊലീസ് തടഞ്ഞു. ഒരു കിലോമീറ്റർ അകലെയുള്ള കമ്മിഷൻ ഓഫീസിലേക്ക്

ട്രെയിനുകളിലെ വാതിൽപ്പടി യാത്രക്കാരെ കവ‌ർച്ച ചെയ്യുന്ന ആറംഗ സംഘം അറസ്റ്റിൽ

ട്രെയിനുകളുടെ വാതിൽപ്പടിയിലിരുന്ന് സഞ്ചരിക്കുന്ന യാത്രക്കാരുടെ കൈയിൽ നിന്ന് മൊഫൈൽ ഫോൺ അടിച്ചു വീഴ്‌ത്തി കവ‌ർച്ച ചെയ്യുന്ന ആറംഗ സംഘത്തെ എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ അല്ലപ്ര പുലവത്ത് വീട്ടിൽ സിറാജ് (26), പെരുമ്പാവൂർ റയോൺസ് പടയാട്ടിൽ വീട്ടിൽ ജോസ്‌വിൻ എൽദോ (18), മലപ്പുറം ആലത്തൂർ മേൽമുറി കണ്ണയംപിള്ളി വീട്ടിൽ കെ.എ.ആഷിക് (21), കളമശേരി പെരിങ്കോട്ടു പറമ്പിൽ മുഹമ്മദ് ഫസൽ (18), ആലുവ വാഴക്കുളം മലയിടംതുരുത്ത് കാമ്പായിക്കുടി വീട്ടിൽ ഷെഫിൻ (18) എന്നിവരും ആലുവ സ്വദേശിയായ

ആരോഗ്യ മേഖലയെ തകർക്കാൻ കോർപ്പറേറ്റ് ഭീമന്മാർ: മുഖ്യമന്ത്രി

കേരളത്തിലെ മികവാർന്ന ആരോഗ്യമേഖലയെ തകർക്കാനുള്ള ശ്രമം രാജ്യാന്തര കോർപ്പറേറ്റ് ഭീമൻമാരുടെ ഇടപെടലിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നല്ല സൗകര്യം സർക്കാർ ആശുപത്രിയിൽ ഉള്ളപ്പോൾ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതെന്തിനെന്ന് ആളുകൾ ചോദിക്കും. അതു തകർക്കണം എന്നതാണ് രാജ്യാന്തര ഭീമൻമാരുടെ ലക്ഷ്യം. അതിനായി വിലയ്‌ക്കെടുക്കേണ്ടവരെ അവർ വിലയ്‌ക്കെടുക്കും. പല മാർഗങ്ങളും പലവഴികളും തേടും. കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ സ്വകാര്യ ആശുപത്രികൾ രാജ്യാന്തര കമ്പനികൾ സ്വന്തമാക്കുന്നതിനെക്കുറിച്ചും മുഖ്യമന്ത്രി സൂചിപ്പിച്ചു. ബോർഡും ജീവനക്കാരും

Scroll to Top