വിദ്യാർത്ഥിനിയുടെ ആത്മഹത്യ: മതംമാറ്റാൻ സമ്മർദ്ദം, മർദ്ദനം; കാമുകൻ റമീസ് അറസ്റ്റിൽ
കോതമംഗലം: ടി.ടി.സി വിദ്യാർത്ഥിനി ജീവനൊടുക്കിയത് മതം മാറണമെന്ന കാമുകന്റെ നിർബന്ധം മൂലം. അനുഭവിച്ച ദുരിതങ്ങൾ വിവരിക്കുന്ന സോന എൽദോസിന്റെ (23) ആത്മഹത്യാക്കുറിപ്പ് ആരുടെയും മനഃസാക്ഷിയെ മരവിപ്പിക്കും. കാമുകൻ പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിനെ (24) ഇന്നലെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അമ്മയുൾപ്പെടെ കുടുംബാംഗങ്ങളും കേസിൽ കുടുങ്ങും. ആത്മത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തും പ്രതിയായേക്കും. കറുകടം ഞാഞ്ഞൂൽമല കടിഞ്ഞുമ്മേൽ സോന ശനിയാഴ്ചയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. റമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിന് നിർബന്ധിച്ചതിനാലും അപമാനിക്കപ്പെട്ടതിനാലുമാണ് സോന ജീവനൊടുക്കിയതെന്ന് […]