Author name: Rajesh R

നാണംകെട്ടു,​ തലയൂരി ; അടവ് മാറ്റി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ അനാസ്ഥ തുറന്നുകാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനോട് പകപോക്കാനുള്ള നീക്കം പൊളിഞ്ഞതോടെ ആരോഗ്യ വകുപ്പ് അടവുമാറ്റി. അനുനയത്തിന്റെ ഭാഗമായി ഡോക്ടറെ ആരോഗ്യമന്ത്രി വീണാ ജോർജ് നേരിൽക്കണ്ടു. ഒരാഴ്ച അവധിയിലായിരുന്ന ഡോ. ഹാരിസ് ഇന്നലെ ജോലിയിൽ പ്രവേശിച്ചു. ഹാരിസ് കള്ളത്തരം കാട്ടിയെന്നുവരുത്താൻ കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും നടത്തിയ വാർത്താസമ്മേളനം വെറും നാടകമാണെന്ന് തെളിഞ്ഞിരുന്നു. വാർത്താസമ്മേളനത്തിനിടെ സൂപ്രണ്ടിനു വന്ന ഫോൺകോളും സർജിക്കൽ ഉപകരണം കാണാതായെന്ന ആരോപണം ഹാരിസ് തന്നെ പൊളിച്ചതും പൊതുജനമദ്ധ്യത്തിൽ […]

14 വർഷത്തെ കാത്തിരിപ്പ്: അപ്പുവിന് അച്ഛനെക്കിട്ടി

അപ്പുവിന്റെ 14 കൊല്ലത്തെ കാത്തിരിപ്പ് സഫലം. മൂന്നാം വയസിൽ നഷ്ടപ്പെട്ട അച്ഛനെ തിരിച്ചുകിട്ടി. ഇനി അമ്മയെ കണ്ടെത്തണം ഈ പതിനേഴുകാരന്. 14 വർഷം മുമ്പ് ഇരവിപുരത്തെ കാരുണ്യതീരം അഭയ കേന്ദ്രത്തിൽ മകനെ ഏല്പിച്ചുപോയതാണ് മൂകയും ബധിരയുമായ യുവതി. വീട്ടിൽ നിൽക്കാനാവാത്ത സ്ഥിതിയാണെന്നും കുഞ്ഞിനെ നോക്കണമെന്നും കുറിപ്പെഴുതി സിസ്റ്ററെ ഏല്പിച്ചു. മകന്റെ ജനന സർട്ടിഫിക്കറ്റും കൈമാറി. കാരുണ്യതീരത്തിന്റെ സ്നേഹത്തണലിൽ അവൻ വളർന്നു. ഏതോ അഭയകേന്ദ്രത്തിൽ താമസിച്ചിരുന്ന അമ്മ ഇടയ്ക്കിടെയെത്തി അപ്പുവിനെ വാരിപ്പുണർന്നിരുന്നു. പിന്നെപ്പിന്നെ വരവ് നിലച്ചു. അപ്പുവിന് ആറു

പീഡനമേറ്റ കുരുന്നിന് കളക്ടറാകാൻ മോഹം

മന്ത്രി അങ്കിളേ,​ എനിക്ക് പഠിച്ച് കളക്ടറാകണം…” അവളെ ചേർത്തുപിടിച്ച് ശിവൻകുട്ടി ഉറപ്പുനൽകി.​ ‘മോളുടെ മോഹം സാധിക്കും. ഒപ്പം ഞങ്ങളുണ്ട്…” രണ്ടാനമ്മയുടെയും വാപ്പയുടെയും പീഡനങ്ങൾക്കിരയായ നാലാം ക്ളാസുകാരിയെ കാണാൻ എത്തിയതായിരുന്നു മന്ത്രി. അവളിപ്പോൾ താമരക്കുളത്തെ ബന്ധുവീട്ടിലാണ്. ഒപ്പമുണ്ടായിരുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനെ ചൂണ്ടിക്കാട്ടി,​ ഇത് ഐ.എ.എസുകാരനാണ് മോൾക്ക് പഠിക്കുന്നതിനാവശ്യമായ എന്ത് സഹായവും അദ്ദേഹം നൽകുമെന്നും മന്ത്രി പറഞ്ഞു. പുസ്തകങ്ങളുൾപ്പെടെ ലഭ്യമാക്കാമെന്ന് ഷാനവാസും സമ്മതിച്ചു. ഇന്നലെ രാവിലെ 11.30ന് മഴ കൂസാതെയാണ് മന്ത്രിയും ഉദ്യോഗസ്ഥ സംഘവുമെത്തിയത്. രണ്ടാനമ്മയിൽ നിന്നും

ഓ​ർ​ഡി​ന​ൻ​സ് ആ​യു​ധ​മാ​ക്കും ഗ​വ​ർ​ണ​ർ​ക്കെ​തി​രെ സ‌ർക്കാർ​ ​കോ​ട​തി​യി​ൽ​ ​വ്യവസ്ഥകൾ നിയമവിരുദ്ധമെന്ന് രാജ്ഭവൻ

 വൈസ്ചാൻസലർ നിയമനക്കേസ് ബുധനാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി നിയമനത്തിന് കൊണ്ടുവന്ന ഓർഡിനൻസ് ഗവർണർക്കെതിരെ സർക്കാർ ആയുധമാക്കും. സമവായത്തിലൂടെ വൈസ്ചാൻസലർ നിയമനം നടത്തണമെന്ന സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്നും അതിലൊപ്പിടാൻ ഗവർണറോട് കോടതി നിർദ്ദേശിക്കണമെന്നും ആവശ്യപ്പെടും. ഓർഡിനൻസിന് അനുമതി നൽകാതിരിക്കുന്നത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടും. നിയമവിരുദ്ധമായ വ്യവസ്ഥകളടങ്ങിയതാണ് ഓർഡിനൻസെന്നും ‘വേണ്ടപ്പെട്ടവരെ’ വി.സിയാക്കാനുള്ള സർക്കാരിന്റെ കുറുക്കുവഴിയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടും. ഒപ്പിടില്ലെന്നാണ് ഗവർണറുടെ നിലപാട്. ഓർഡിനൻസിലെ വ്യവസ്ഥകളെല്ലാം സുപ്രീംകോടതി ഉത്തരവുകൾക്കെതിരാണെന്നാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം.

ഓപ്പറേഷൻ ഷവർമ്മ; 31 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

മലപ്പുറം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ ഷവർമ്മ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മലപ്പുറം ജില്ലയിൽ നടത്തിയ ഷവർമ്മയുടെ ഗുണനിലവാര പരിശോധനയിൽ 31 സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കാൻ ശുപാർശ. 136 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഹിയറിംഗിന് ശേഷം പിഴത്തുക നിശ്ചയിക്കും. ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിലായിരുന്നു പരിശോധന നടത്തിയത്. എല്ലാ സർക്കിളുകളിലും അഞ്ച് വീതം സ്‌ക്വാഡുകളാണ്

ഓ ബൈ ഓസി ‘ മാതൃക കൊച്ചിയിലും തട്ടിപ്പ്

കൊച്ചി: സിനിമാ നടൻ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനമായ ഓ ബൈ ഓസിയിൽ നിന്ന് ജീവനക്കാർ പണം കവർന്നതിനും സമാനമായി കൊച്ചിയിലും തട്ടിപ്പ്. പാലാരിവട്ടത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ സ്റ്റോർ മാനേജറും ടീം ലീഡറും ചേർന്ന് തട്ടിയത് 25 ലക്ഷം രൂപ. സ്വൈപിംഗ് മെഷീനിൽ സ്വന്തം ക്യൂ.ആർ കോഡ് തന്ത്രപരമായി ചേർത്തുവച്ചായിരുന്നു പണം തട്ടിയത്. ഉടമയുടെ പരാതിയിൽ സ്റ്റോർ മാനേജറായ തിരുവല്ല സ്വദേശിക്കെതിരെയും ടീം ലീഡറായ വെണ്ണല സ്വദേശിക്കെതിരെയും കൊച്ചി സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരുവരെയും വിശദമായി

വെള്ളപ്പൊക്കം, സാമ്പത്തിക പ്രതിസന്ധി …​​​​​​​നഷ്ടക്കയത്തിൽ കർഷകർ,  കതിരണിയാതെ പാടങ്ങൾ

തുടർച്ചയായ മൂന്നു വെള്ളപ്പൊക്കവും, സാമ്പത്തിക പ്രതിസന്ധിയും കാരണം അപ്പർ കുട്ടനാട്ടിൽ വിരിപ്പുകൃഷി പാതിയോളം പാടങ്ങളിൽ മാത്രം. മടവീണ് പുറം ബണ്ട് കവിഞ്ഞ് കൃഷി നശിച്ച പാടങ്ങളിൽ ഞാറ് നടീൽ ആയിട്ടില്ല. നെല്ലിന്റെ പണം കിട്ടാത്തത് കാരണം നിലം വീണ്ടും ഒരുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് കർഷകർ. കാർഷിക കലണ്ടറിലെ സമയം തെറ്റിയതിനാൽ വിളവ് കുറഞ്ഞേക്കാമെന്ന സാഹചര്യത്തിൽ ഇനി വിരിപ്പ് കൃഷി വേണ്ടെന്ന ആലോചനയിലാണ് പല പാടശേഖര സമിതികളും. കഴിഞ്ഞ വർഷം കുമരകത്ത് 550 ഹെക്ടർ സ്ഥലത്തായിരുന്നു വിരിപ്പുകൃഷി. എന്നാൽ

ശമ്പളവും അലവൻസുമില്ല: കെ.എസ്.ആർ.ടി.സി ബദലി ജീവനക്കാർക്ക് അടിമപ്പണി

കട്ടിപ്പണിയെടുത്തിട്ടും കെ.എസ്.ആർ.ടി.സിയിലെ ബദലി കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ജൂലായിലെ ശമ്പളം ഇതുവരെ ലഭിച്ചില്ല. സ്ഥിരം ജീവനക്കാർക്ക് മാസാവസാനം ശമ്പളം നൽകുമ്പോഴാണ് അവധിയില്ലാതെ പണിയെടുക്കുന്ന ബദലി ജീവനക്കാരെ വലയ്ക്കുന്നത്. കഴിഞ്ഞ മേയിൽ എണ്ണൂറോളം സ്ഥിരം ജീവനക്കാർ വിരമിച്ചതോടെ ബദലി ജീവനക്കാരെ മാടുകളെപ്പോലെയാണ് പണിയെടുപ്പിക്കുന്നത്. സ്ഥിരം ജീവനക്കാർ ‌ഡബിൾ ഡ്യൂട്ടിയെടുത്താൽ തൊട്ടടുത്ത ദിവസം ഓഫാണ്. എന്നാൽ പുലർച്ചെ ആരംഭിച്ച് രാത്രി വൈകി അവസാനിക്കുന്ന ഡബിൾ ഡ്യൂട്ടി കഴിഞ്ഞാലും ബദലി ജീവനക്കരെ തൊട്ടടുത്ത ദിവസം സമാനമായ സർവീസിലാണ് നിയോഗിക്കുന്നത്. ഒരുമാസം 45 ഡ്യൂട്ടിയിലധികമാണ്

വള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടി നെഹ്റു ട്രോഫി ഭാഗ്യചിഹ്നം

71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം മന്ത്രി വീണ ജോർജും സിനിമാതാരം കാളിദാസ് ജയറാമും ചേർന്നു പ്രകാശനം ചെയ്തു. ആലപ്പുഴ പ്രൊവിഡൻസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനായി. തോമസ്.കെ.തോമസ് എം.എൽ.എ മുഖ്യാതിഥിയായി.വള്ളം തുഴഞ്ഞ് നീങ്ങുന്ന കാക്കത്തമ്പുരാട്ടിയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.ആലപ്പുഴ വട്ടയാൽ സ്വദേശി കാക്കരിയിൽ എസ്.അനുപമയാണ് ഭാഗ്യചിഹ്നം തയ്യാറാക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച 166 എൻട്രികളിൽ നിന്നാണ് അനുപമ തയ്യാറാക്കിയ കാക്കത്തമ്പുരാട്ടിയെ തിരഞ്ഞെടുത്തത്.ബി.എഡ് ബിരുദധാരിയായ എസ് അനുപമ ഗ്രാഫിക് ഡിസൈനറാണ്. 2024ൽ

ട്രംപിന്റെ  തീരുവ : കേരളത്തിന്റെ ആറായിരം  കോടിക്ക്  തിരിച്ചടി

വിലത്തകർച്ച ഭീഷണിയിൽകാർഷിക മേഖല കൊച്ചി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ച 50 ശതമാനം ഇറക്കുമതി തീരുവ നടപ്പായാൽ കേരളത്തിലെ കാർഷിക മേഖല കടുത്ത വറുതിയിലാകും. പ്രതിവർഷം ആറായിരം കോടി രൂപയിലധികം മൂല്യമുള്ള കാർഷിക ഉത്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന കേരളത്തിന് വൻ തിരിച്ചടി നേരിടും. കയറ്റുമതി മൂല്യത്തിൽ 80 ശതമാനം ഇടിവുണ്ടായേക്കും. സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, കയർ, കശു അണ്ടി, തുണിത്തരങ്ങൾ മുതൽ മെഡിക്കൽ ഉപകരണങ്ങൾ വരെ അമേരിക്ക വാങ്ങുന്നുണ്ട്. ഉയർന്ന

Scroll to Top