ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക്, 410 കോടി നഷ്ടമെന്ന് പാകിസ്ഥാൻ
ഇന്ത്യയുമായുണ്ടായ സംഘർഷം പാകിസ്ഥാന്റെ ഏവിയേഷൻ മേഖലയ്ക്ക് സൃഷ്ടിച്ചത് കനത്ത തിരിച്ചടി. വെറും രണ്ട് മാസം കൊണ്ട് പാകിസ്ഥാൻ എയർപോർട്സ് അതോറിട്ടിയ്ക്കുണ്ടായ (പി.എ.എ) നഷ്ടം 410 കോടി പാകിസ്ഥാനി രൂപയാണ് (127 കോടി ഇന്ത്യൻ രൂപ). പാക് പ്രതിരോധ മന്ത്രാലയം പാർലമെന്റിലാണ് ഏപ്രിൽ 24 മുതൽ ജൂൺ 30 വരെയുള്ള കണക്കുകൾ വ്യക്തമാക്കിയത്. ഏപ്രിൽ 24ന് ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമപരിധിയിൽ വിലക്കേർപ്പെടുത്തിയതാണ് നഷ്ടത്തിൽ കലാശിച്ചത്. ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ റദ്ദാക്കിയതടക്കം […]