72 കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്: ഗൂഗിൾ പേ കോഴയിൽ മുങ്ങി സബ് രജിസ്ട്രാർ ഓഫീസുകൾ
#ലക്ഷങ്ങൾ കൈമറിയുന്നു#ഏജന്റുമാരും കീശനിറയെകോഴയുമായി എത്തും# 15 പേർ പിടിയിൽ തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസുകളിൽ ഓപ്പറേഷൻ ‘സെക്വർ ലാൻഡ്’ എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ ലക്ഷങ്ങളുടെ കൈക്കൂലിയും വൻക്രമക്കേടുകളും കണ്ടെത്തി. 72ഓഫീസുകളിലായിരുന്നു പരിശോധന. 15ഏജന്റുമാർ പിടിയിലായി. ഇവരിൽനിന്ന് 1,46,375 രൂപ കണ്ടെടുത്തു, ഏഴ് ഓഫീസുകളിലെ റെക്കാർഡ് റൂമുകളിലൊളിപ്പിച്ച 37,850രൂപയും നാല് ഉദ്യോഗസ്ഥരിൽ നിന്ന് 15,190 രൂപയും പിടിച്ചെടുത്തു. 19 ഉദ്യോഗസ്ഥർ ആധാരമെഴുത്തുകാരിൽ നിന്ന് യു.പി.ഐ ഇടപാടുകളിലൂടെ 9,65,905 രൂപ കൈക്കൂലി വാങ്ങിയതും കണ്ടെത്തി. രജിസ്‌ട്രേഷൻ ഫീസ് […]