Author name: Rajesh R

കേരളത്തിലെ വി.സി  നിയമനക്കളിയിൽ സഹികെട്ട് കൈകൂപ്പി സുപ്രീം കോടതി,​ സെർച്ച് കമ്മിറ്റിയെ സുപ്രീംകോടതി  വയ്ക്കും

സാങ്കേതികം, ഡിജിറ്റൽ സ്ഥിരം വി.സിമാരാകുംകുട്ടികളെ ഓർത്ത് തമ്മിലടി നിറുത്തൂ ന്യൂഡൽഹി: വി.സിമാരുടെ പേരിൽ ഗവർണറും സംസ്ഥാന സർക്കാരും തുടരുന്ന രാഷ്ട്രീയക്കളിയും നിയമയുദ്ധവും വിദ്യാർത്ഥിളുടെ ഭാവിയെ ബാധിക്കുന്നെന്ന് ബോദ്ധ്യംവന്ന സുപ്രീംകോടതി സ്വയം രംഗത്തിറങ്ങി. സാങ്കേതിക,​ ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി കോടതി രൂപീകരിക്കും. കുട്ടികളുടെ താത്പര്യം കണക്കിലെടുത്ത് ഇനിയെങ്കിലും രാഷ്ട്രീയം കളിക്കാതെ സഹകരിച്ച് പ്രവർത്തിക്കണമെന്ന് വിനയത്തോടെ കൈകൂപ്പി അഭ്യർത്ഥിക്കുകയാണെന്നുവരെ കോടതിക്കു പറയേണ്ടിവന്നു. സർക്കാരും ഗവർണറും ശുപാർശ ചെയ്യുന്നവരെ ഉൾപ്പെടുത്തി ഓരോ സർവകലാശാലയിലേക്കും അംഞ്ചംഗ സമിതിയെ […]

രാഹുലിനെ തിരിച്ചടിച്ച് അനുരാഗ് താക്കൂർ: ‘വയനാട്ടിൽ 93,499 ദുരൂഹ വോട്ടുകൾ”

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി വിജയിച്ച വയനാട് മണ്ഡലത്തിൽ 93,499 വോട്ടുകൾ സംശയാസ്പദമാണെന്ന് ബി.ജെ.പി നേതാവ് അനുരാഗ് താക്കൂർ. വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് അനുരാഗിന്റെ തിരിച്ചടി. രാഹുൽ ഗാന്ധി ജയിച്ച റായ് ബറേലി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ജയിച്ച യു.പിയിലെ കനൗജ്, ഭാര്യ ഡിംപിൾ യാദവിന്റെ മെയിൻപുരി, തൃണമൂൽ എം.പി അഭിഷേക് ബാനർജിയുടെ പശ്‌ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊലാത്തൂർ എന്നിവിടങ്ങളിലും സമാന ക്രമക്കേടുകൾ നടന്നതായി അനുരാഗ്

ഫയൽ നീക്കം എന്തായി സാറേ…?

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും വകുപ്പുതല കാര്യാലയങ്ങളിലും കുമിഞ്ഞുകൂടുന്ന ഫയലുകൾക്ക് ശാപമോക്ഷം നൽകാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്ത് ഫയൽ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിച്ചത്. ജൂലായ് ഒന്നിന് പ്രത്യേക യജ്ഞമായി തുടങ്ങിയ അദാലത്ത് തീരാൻ 18 ദിവസം മാത്രം ശേഷിക്കെ. 50 ശതമാനം പുരോഗതി പോലും കൈവരിക്കാനായിട്ടില്ല. മാത്രമല്ല, വകുപ്പുകളിൽ ഫയൽ നീക്കം ഇഴയുന്ന സ്ഥിതിയാണ്. കൃത്യമായ പ്ളാനിംഗെന്ന് പറഞ്ഞ് തുടങ്ങിയ പദ്ധതിയാണ് മുടന്തി നീങ്ങുന്നത്. സെക്രട്ടേറിയറ്റിൽ കെട്ടിക്കിടന്ന 3,04,778 ഫയലുകളിൽ ഇതുവരെ തീർപ്പായത് 96,168. ഡയറക്ടറേറ്റുകളിൽ ആകെയുണ്ടായിരുന്ന 9,05,049 ഫയലുകളിൽ

കാക്കേ, കാക്കേ; ഗോൾഡെവിടെ, കാക്ക കവർന്ന മാലയ്ക്ക് ആകാശത്തോളം ഗാരന്റി

കയ്പമംഗലം: മൂന്നരപ്പവന്റെ മാലയുമായി കാക്ക റാകിപ്പറന്നു. കാക്കയ്ക്കു പിന്നാലെ അരമണിക്കൂറോളം നാട്ടുകാർ വട്ടം കറങ്ങി. മതിലകം പഞ്ചായത്തിലെ കുടുക്കുവളവിലെ എഴുപത്തിയേഴാം നമ്പർ അങ്കണവാടിയുടെ മുറ്റത്ത് ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. അങ്കണവാടി ഹെൽപ്പർ ഷേർളി തോമസിന്റെ മാലയാണ് കാക്ക റാഞ്ചിയത്. അവിടെ മുറ്റം തൂക്കുകയായിരുന്നു ഷേർളി. ശുചീകരണത്തിനിടെ ചൂലിൽ മാല കൊളുത്തിയതോടെ അതൂരി ഗോവണിപ്പടിയിൽ വച്ചു. ഉച്ചയ്ക്കുള്ള ഭക്ഷണപ്പൊതിയോടൊപ്പമാണ് മാലവച്ചത്. ശുചീകരണം കഴിഞ്ഞെത്തിയപ്പോൾ മാല കാണുന്നില്ല. ഭക്ഷണപ്പൊതി ചിതറിയ നിലയിൽ. ഇതോടെ ഷേർളി പരിഭ്രമിച്ച് നിലവിളിയായി. പ്രദേശവാസികളായ

പാക് സൈന്യത്തിന്റെ പിന്തുണയോടെ വെടിവയ്പ്, ജമ്മു കാശ്‌മീരിൽ ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ഉറി സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് സൈന്യത്തിന്റെ ഭാഗമായ ബോർഡർ ആക്ഷൻ ടീമിന്റെ ( ബി.എ.ടി) സഹായത്തോടെ ഭീകരർ നുഴഞ്ഞുകയറി. പ്രതിരോധിക്കുന്നതിനിടെ വെടിവയ്പുണ്ടാകുകയായിരുന്നു. ശിപായ് ബനോത് അനിൽ കുമാറാണ് വീരമൃത്യു വരിച്ചത്. രണ്ട് സൈനികർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നലെ പുലർച്ചെ വരെ നീണ്ടു. സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാൻ ബി.എ.ടി ഉറിയിലെ ഫോർവേർഡ് പോസ്റ്റിന് നേർക്ക് തുടർച്ചയായി നിറയൊഴിച്ചു. സൈന്യം തിരിച്ചടിച്ചു.

സിന്ധു നദീജലം: ഭീഷണി തുടർന്ന് പാകിസ്ഥാൻ

സ്ലാമാബാദ്: ഇന്ത്യക്കെതിരെ പ്രകോപനം ആവർത്തിച്ച് പാകിസ്ഥാൻ. സിന്ധു നദീജല കരാർ ലംഘിച്ച് പാകിസ്ഥാനിലേക്കുള്ള ജലവിതരണം ഇന്ത്യ നിറുത്തിയാൽ പ്രകോപനമുണ്ടാകുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറും മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയും ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഷെഹബാസിന്റെയും ഭീഷണി. പാകിസ്ഥാനിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും തട്ടിയെടുക്കാൻ കഴിയില്ലെന്ന് അയാൾ വീമ്പിളക്കി. ഇന്ത്യ ഞങ്ങളുടെ ജലം തടയുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയൊരു നീക്കമുണ്ടായാൽ, പാകിസ്ഥാൻ ഒരിക്കലും മറക്കാനാവാത്ത പാഠം പഠിപ്പിക്കുമെന്നും

അരി,​ വെളിച്ചെണ്ണ വിലവർദ്ധന: ബിരിയാണിച്ചെമ്പ് പൊള്ളും

ആലപ്പുഴ: വെളിച്ചെണ്ണയ്‌ക്കൊപ്പം അരിവിലയും കുതിച്ചുയർന്നതോടെ ബിരിയാണിച്ചെമ്പിന് തീപിടിച്ച അവസ്ഥയാണ്. ഒരുമാസത്തിനിടെ ഇരട്ടിയിലധികം വില വർദ്ധനയാണ് ബിരിയാണി അരിക്ക് ഉണ്ടായിരിക്കുന്നത്. 100 രൂപയുണ്ടായിരുന്ന ഒരുകിലോ കൈമ അരിക്ക് ഇപ്പോൾ 200 മുതൽ 240 രൂപ വരെ കൊടുക്കണം. ഇതോടെ താരതമ്യേന വിലക്കുറവുണ്ടായിരുന്ന കോലക്കും ബസുമതിക്കും ഡിമാൻഡും ഒപ്പം ചെറിയ രീതിയിൽ വിലയും കൂടിയിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. വിവിധ ബ്രാൻഡുകൾ അനുസരിച്ച് വില കൂടിയത്. ചെറുകിട കച്ചവടക്കാർ ഉപയോഗിക്കുന്ന ബിരിയാണി അരികൾക്ക് 85 നിന്ന് 165 രൂപയായി വ‌ർദ്ധിച്ചു. വെളിച്ചെണ്ണയ്ക്കും

വോട്ടർ പട്ടിക വിവാദം തെരുവിൽ

തൃശൂർ: വോട്ടർ പട്ടികവിവാദം തെരുവിലേക്ക്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിലേക്ക് സി.പി.എം നടത്തിയ മാർച്ചും ഇതിനെതിരെ ബി.ജെ.പി നടത്തിയ മാർച്ചും സൃഷ്ടിച്ച ഭീകരാന്തീക്ഷമാണ് തെരുവുയുദ്ധ പ്രതീതിയുണ്ടാക്കിയത്. സി.പി.എമ്മും പൊലീസും മർദ്ദിച്ചെന്ന് ആരോപിച്ച് ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചിരുന്നു. അതേസമയം സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ പ്രതിഷേധിച്ച് സി.പി.എമ്മും നഗരത്തിൽ മാർച്ച് നടത്തി. വോട്ടർപട്ടിക വിവാദവും മറ്റും പ്രാദേശിക തലങ്ങളിലും പ്രതിഷേധ അലയൊലി സൃഷ്ടിക്കുന്നുണ്ട്.

പൊട്ടക്കിണറ്റിൽ 12 മണി​ക്കൂർ, യമുനയ്ക്കിത് പുതുജീവൻ

കൊല്ലം: വീട്ടി​ലുള്ളവർക്ക് ഔഷധമുണ്ടാക്കാൻ നെയ്‌വള്ളി​ തേടി റബർ തോട്ടത്തി​ലെത്തി​യ വീട്ടമ്മ 40 അടി​യോളം താഴ്ചയുള്ള പൊട്ടക്കി​ണറ്റി​ൽ വീണുകി​ടന്നത് 12 മണി​ക്കൂർ. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയ്ക്കു സമീപം ശിവവിലാസത്തിൽ ദിലീപിന്റെ ഭാര്യ യമുനയാണ് (54) കിണറ്റിലകപ്പെട്ടത്. രാത്രി​ വൈകി​യും വീട്ടി​ലെത്താതി​രുന്നതി​നെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തി​യ തെ​രച്ചി​ലി​നൊടുവി​ൽ ഫയർ ഫോഴ്സി​ന്റെ സഹായത്തോടെയാണ് യമുനയെ രക്ഷി​ച്ചത്. വീടിനു സമീപത്താണ് റബർതോട്ടം. ചൊവ്വാഴ്ച രാവി​ലെ 11.30ന് കി​ണറ്റി​ൽ വീണ യമുനയെ രാത്രി​ 11.30നാണ് രക്ഷി​ച്ചത്. റെയിൽവേ സ്റ്റേഷനു സമീപത്ത്

യു.എസ് തീരുവ പ്രതിസന്ധി: സമാന്തര, ആഭ്യന്തര വിപണി തേടി മത്സ്യമേഖല

കൊച്ചി: അമേരിക്ക മത്സ്യോത്പന്നങ്ങൾക്കുള്ള തീരുവ വർദ്ധിപ്പിച്ചതോടെ കേരളത്തിലെ മത്സ്യമേഖല കടുത്ത പ്രതിസന്ധിയിൽ. പ്രതിസന്ധി മറികടക്കാൻ പുതിയ വിദേശ വിപണികൾ കണ്ടെത്താനും ആഭ്യന്തര വിപണി വികസിപ്പിക്കാനും അടിയന്തര നടപടികൾ വേണമെന്ന് ആവശ്യവുമായി മത്സ്യമേഖല. മത്സ്യബന്ധന, സംസ്‌കരണ, കയറ്റുമതി മേഖലകൾക്ക് ആന്ധ്രാപ്രദേശ് മാതൃകയിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാണ് ആവശ്യം.കേരളത്തിന്റെ മത്സ്യസംസ്‌കരണ, കയറ്റുമതി മേഖലയുടെ പ്രധാന കേന്ദ്രങ്ങളാണ് കൊച്ചി, അരൂർ പ്രദേശങ്ങൾ. അര ലക്ഷത്തിലധികം പേർ മത്സ്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നു. ഈ തൊഴിലാളികൾക്ക് അമേരിക്കൻ തീരുവ സൃഷ്ടിക്കുന്ന പ്രതിസന്ധി

Scroll to Top