2.5 കോടിയുടെ തിമിംഗില ഛർദ്ദി : വില്പന പൊളിച്ച് പൊലീസ്
കൊച്ചി: കൊച്ചിയിൽ തിമിംഗില ഛർദ്ദി (ആംബർഗ്രീസ് ) വിൽക്കാനുള്ള ശ്രമം പൊളിച്ച് പൊലീസ്. സംഭവത്തിൽ (ആംബർഗ്രീസ്) വിൽക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ ഡാൻസാഫ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് രണ്ടര കോടി രൂപ വിലമതിക്കുന്ന 1.35 കിലോഗ്രാം ആംബർഗ്രീസ് പിടിച്ചെടുത്തു. ഫോർട്ടുകൊച്ചി സ്വദേശി മുഹമ്മദ് സുഹൈൽ (20), ലക്ഷദ്വീപ് കൽപ്പേനി സ്വദേശി സുഹൈൽ സഹീർ (21) എന്നിവരാണ് പിടിയിലായത്. രണ്ട് ദിവസത്തെ രഹസ്യ നീക്കത്തിനൊടുവിൽ ഇന്നലെ പുലർച്ചയോടെയാണ് പ്രതികളെ പിടികൂടിയത്. ഫോർട്ടുകൊച്ചിയിലെ ഒരു ബേക്കറി ജീവനക്കാരനായ കൽപ്പേനി […]