മിന്നൽ പ്രളയം: ഉത്തരകാശിയിൽ കൊടിയ നാശം
ന്യൂഡൽഹി: തീർത്ഥാടകരും ടൂറിസ്റ്റുകളും ധാരാളമായി എത്തുന്ന ഉത്തരാഖണ്ഡിലെ ഉത്തരകാശിക്കു സമീപം ധരാലിയിൽ മേഘവിസ്‌ഫോടനത്തെ തുടർന്നു മിന്നൽപ്രളയം. നൂറിലേറെപേരെ കാണാതായി. അഞ്ചു മരണം സ്ഥിരീകരിച്ചു.രക്ഷാ പ്രവർത്തനത്തിന് എത്തിയ പത്തു സൈനികരെയും ഒരു ജൂനിയർ കമ്മിഷൻഡ് ഓഫീസറെയും കാണാതായി.. ഇതിനു പുറമേ, സൈനിക ക്യാമ്പ് സ്ഥിതി ചെയ്യുന്ന സമീപ പ്രദേശമായ ഹർസിലിൽ പത്തോളം സൈനികരെയും കാണാതായി. ഈ സൈനിക ക്യാമ്പിൽ നിന്നാണ് നാലു കിലോമീറ്റർ അകലെയുള്ള ധരാലിയിലേക്ക് രക്ഷദൗത്യത്തിന് 150 അംഗസംഘം മിന്നൽവേഗത്തിൽ എത്തിയത്. ചാർധാം തീർത്ഥാടന കേന്ദ്രളിലൊന്നായ ഗംഗോത്രിയിലേക്കുള്ള […]