Author name: Rajesh R

നഴ്സിംഗ് കോഴ്സുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിലേക്കും ഓക്‌സിലറി നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിലേക്കും www.lbscentre.kerala.gov.in ൽ 20വരെ അപേക്ഷിക്കാം. രണ്ടു കോഴ്‌സിനും കൂടി ഒരു അപേക്ഷ മതിയാവും. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് ജി.എൻ.എം കോഴ്‌സിന് 400 എ.എൻ.എമ്മിനും കൂടി 600 രൂപയും എ.എൻ.എമ്മിന് മാത്രം അപേക്ഷിക്കുന്നതിന് 300 രൂപയുമാണ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് ജി.എൻ.എം കോഴ്‌സിന് 200 രൂപയും ജി.എൻ.എമ്മിനും എ.എൻ.എമ്മിനും കൂടി 300 രൂപയും എ.എൻ.എമ്മിന് മാത്രം അപേക്ഷിക്കുന്നതിന് 150 രൂപയുമാണ്. ഡിപ്ലോമ ഇൻ […]

ബാക്ക് ബെഞ്ച് ഇല്ല; ‘യു’ ആകൃതിയിലേക്ക് #നടപ്പാക്കാൻ നീക്കമെന്ന് മന്ത്രി വി.ശിവൻ കുട്ടി

സ്കൂളുകളിൽ ബാക്ക് ബെഞ്ച് സംവിധാനം ഒഴിവാക്കുന്നത് ചർച്ചയ്ക്കുവച്ച വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അതു നടപ്പാക്കുന്നതിലേക്ക് കടക്കുന്നു. ‘യു’ ആകൃതിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി അദ്ദേഹം മലപ്പുറം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. പുതുതായി നിർമ്മിച്ച കെട്ടിടങ്ങളിലെ ക്ളാസ് മുറികൾക്ക് ഇതിനാവശ്യമായ വിസ്തൃതിയുണ്ട്. പഴയ കെട്ടിടങ്ങളിൽ ഇതു പ്രായോഗികമല്ല. അത്തരം കെട്ടിടങ്ങളിൽ കുട്ടികളെ ഓരോ ദിവസവും ഓരോനിരയിൽ ഇരുത്തി തുല്യത വരുത്തണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. ബാക്ക് ബെഞ്ചേഴ്സ് സങ്കൽപം വിദ്യാർത്ഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്.

ജാതി അധിഷേപം നടത്തിയില്ലെന്ന് അടൂർ

തിരുവനന്തപുരം: താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സിനിമ കോൺക്ലേവിൽ സംസാരിച്ചപ്പോൾ ജാതിയെ കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. താൻ പിന്നോക്കാവസ്ഥയിലുള്ളവർക്ക് വേണ്ടിയും വനിതകൾക്കും വേണ്ടിയുമാണ് സംസാരിച്ചതെന്നും അവർ ഈ മേഖലയിൽ ഉയർന്നുവരണമെന്ന ആഗ്രഹത്താലാണ് അത്തരത്തിൽ പരാമർശം നടത്തിയതെന്നും അടൂർ ഗോപാലകൃഷ്ണൻ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു. ഓടും മുൻപ് നടക്കാൻ പഠിക്കണം. നല്ല പരിശീലനം നടത്തിയാലെ നല്ല സിനിമ ഉണ്ടാകുകയുള്ളു. മന്ത്രിക്ക് ഇക്കാര്യം അറിയില്ല. അദ്ദേഹം താൻ പറഞ്ഞതിനെ പ്രതിരോധിക്കേണ്ട കാര്യമില്ലായിരുന്നു. പിന്നാക്കാവസ്ഥയിലുള്ളവർക്കും സ്ത്രീകൾക്കും അവസരമെന്ന നിലയിലാണ് സർക്കാർ

നിർമ്മാണത്തിനിടെ സ്പാൻ ഇളകിവീണ് 2 മരണം,​ദുരന്തം അച്ചൻകോവിൽ ആറ്റിൽ

ചെന്നിത്തല – ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അച്ചൻകോവിൽ ആറിന് കുറുകെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ തകർന്ന ഗർഡർ ആറ്റിൽ പതിച്ച നിലയിൽ ചെന്നിത്തല (ആലപ്പുഴ): അച്ചൻകോവിൽ ആറിന് കുറുകെ നിർമ്മിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ സ്പാൻ ഇളകി ആറ്റിൽ പതിച്ച് രണ്ടു തൊഴിലാളികൾ മുങ്ങിമരിച്ചു. മാവേലിക്കര കല്ലുമല അക്ഷയ് ഭവനിൽ കാർത്തികേയൻ -ഗീത ദമ്പതികളുടെ മകൻ രാഘവ് കാർത്തിക് (കിച്ചു, 24), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്കുമുറി മണികണ്ഠൻചിറ ബിനുഭവനത്തിൽ ഗോപി-അംബുജാക്ഷി ദമ്പതികളുടെ മകൻ ബിനു (42)

ഓൺലൈനിന് സാങ്കേതിക തകരാർ: ഒറ്റത്തവണ കെട്ടിട നികുതി പിരിവ് മുടങ്ങി, കെട്ടിടത്തിന് നമ്പർ ലഭിക്കുന്നില്ല

തിരുവനന്തപുരം: ഓൺലൈൻ സംവിധാനത്തിലെ സാങ്കേതിക തകരാർ കാരണം സംസ്ഥാനത്ത് കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി പിരിവ് മുടങ്ങി. പണി പൂർത്തിയാക്കുന്ന കെട്ടിടങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് കെട്ടിട നമ്പരും ലഭിക്കുന്നില്ല. സർക്കാരിന് കിട്ടേണ്ട കോടികളുടെ നികുതിയും നിലച്ചു. ലാൻഡ് റവന്യു ഡിപ്പാർട്ട്മെന്റ് പോർട്ടലിലെ (എൽ.ആർ.ഡി) മൊഡ്യൂളായ കേരള ബിൽഡിംഗ് ടാക്‌സ് സംവിധാനമാണ് ഒരു മാസമായി തകരാറിലായത്. കെട്ടിടത്തിന് നമ്പർ അനുവദിക്കും മുമ്പ് വില്ലേജ് ഓഫീസർ കണ്ട് സ്കെച്ചും വിസ്‌തൃതിയും കണക്കാക്കി തഹസിൽദാർക്ക് സമർപ്പിക്കുന്നതായിരുന്നു മുൻപത്തെ രീതി. അതിനുപകരം, കെട്ടിട

സി. സദാനന്ദൻ വധശ്രമക്കേസ്: പ്രതികൾക്ക് സി.പി.എമ്മിന്റെ യാത്ര അയപ്പ്

കണ്ണൂർ: ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. സദാനന്ദൻ എം.പിയെ വധിക്കാൻ ശ്രമിച്ച കേസിൽ കീഴടങ്ങാൻ പോയ പ്രതികൾക്ക് സി.പി.എം യാത്ര അയപ്പ് നൽകി. മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു. 30 വർഷത്തിന് ശേഷമാണ് പ്രതികൾ വിചാരണക്കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ ഇന്നലെ വൈകിട്ട് കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചപ്പോഴും ബന്ധുക്കളും പ്രവർത്തകരും അഭിവാദ്യമർപ്പിക്കാൻ എത്തിയിരുന്നു. ഇന്നലെ രാവിലെ പഴശ്ശി സൗത്ത് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിലും പിന്നീട് തലശേരി കോടതി

അപകടക്കിടക്കയിൽ മകൻ: പട്ടിണിയോട് പോരാടി വൃദ്ധദമ്പതികൾ

കൊല്ലം: വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ മകന് താങ്ങാവാൻ വൃദ്ധദമ്പതികൾ ജീവിതം മാറ്റിവച്ചതോടെ, പടികടന്നെത്തിയ പട്ടിണിയെ നേരിടാനാവാതെ മൂവരും വലയുന്നു. ഇരവിപുരം വാളത്തുംഗൽ ആനത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശിവാനന്ദനും (63) ഉഷാകുമാരിയും (57) മകൻ ശിവപ്രസാദും (36) ആണ് എട്ട് വർഷത്തോളമായി സ്വന്തമായൊരു വീടില്ലാതെ, ചികിത്സാ ചെലവിന് പണമില്ലാതെ നരകിക്കുന്നത്.കുടുംബത്തിന്റെ അത്താണിയായിരുന്നു ശിവപ്രസാദ്. കോട്ടയത്ത് താമസിച്ച് വെൽഡിംഗ് ജോലി ചെയ്യുന്നതിനിടെ, 2016 നവംബറിലാണ് അപകടം. ശബരിമല ദർശനത്തിന് മാലയിടാൻ ബൈക്കിൽ പോകവേ, റോഡിൽ ചിതറിക്കിടന്ന മെറ്റിലിൽ കയറി ബൈക്ക്

ജില്ലയിലുമുണ്ട് ശമ്പളമില്ലാതെ നൂറിലേറെ അദ്ധ്യാപകർ

കോട്ടയം: ”എന്നെങ്കിലും കിട്ടുമായിരിക്കും പക്ഷേ, എന്നാണെന്നറിയില്ല. വണ്ടിക്കൂലി പോലും ഭർത്താവിൽ നിന്ന് വാങ്ങേണ്ട ഗതികേടാണ്” നാലു വർഷമായി നഗരത്തിലെ ഒരു എയ്ഡഡ് സ്കൂളിൽ ജോലി ചെയ്യുന്ന അദ്ധ്യാപികയുടെ വാക്കാണിത്. 14 വർഷമായിട്ടും ശമ്പളം ലഭിക്കാതിരുന്നതിനെ തുടർന്ന് പത്തനംതിട്ടയിൽ ഭർത്താവ് ജീവനൊടുക്കിയ വാർത്ത പത്തനംതിട്ടയിൽ നിന്ന് വരുമ്പോഴാണ് ജില്ലയിലെ എയ്ഡഡ് സ്കൂൾ ജീവനക്കാരും അവരുടെ ശമ്പളമില്ലാ ഗതികേട് വിവരിക്കുന്നത്. അഞ്ചും ആറും വർഷമായി ശമ്പളം ലഭിക്കാത്ത അദ്ധ്യാപകരും അനദ്ധ്യാപകരുമേറെയുണ്ട് ജില്ലയിൽ. ഇവരിൽ 90 ശതമാനവും സ്ത്രീകൾ. ഭിന്നശേഷി നിയമനത്തിന്റെ

അവശ്യ മരുന്നുകൾ പോലും കിട്ടാതെ മെഡിക്കൽ കോളേജ് ആശുപത്രി

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവശ്യമരുന്നുകൾ പോലും സ്റ്റോക്കില്ലാതായതോടെ രോഗികൾ ദുരിതത്തിൽ. അർഹരായവർക്ക് കുറഞ്ഞ വിലയിൽ ലഭ്യമാകേണ്ട മരുന്നുകൾ ഇരട്ടിയിലധികം വിലയിൽ പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികളുംകൂട്ടിരിപ്പുകാരും. മരുന്നുക്ഷാമം തുടങ്ങിയിട്ട് രണ്ടുമാസമായെന്ന് രോഗികൾ പറയുന്നു. അതിരാവിലെ ഒ.പിയിലെത്തി മണിക്കൂറുകൾ കാത്തിരുന്നാണ് പലരും ഡോക്ടർമാരെ കാണുന്നത്. പരിശോധനയ്ക്കുശേഷം കുറിപ്പടിയുമായി ഫാർമസിയിൽ എത്തുമ്പോഴാണ് മരുന്നില്ലെന്ന് അറിയുക. ഇതോടെ പുറത്തുള്ള മരുന്നുകടകളെ ആശ്രയിക്കേണ്ടിവരും. വിവിധപദ്ധതികളിൽ സൗജന്യമായി കിട്ടേണ്ട മരുന്നുകൾ പോലും ഇവിടെ ലഭിക്കുന്നില്ല. 18

രാഹുലിനെതിരെ രൂക്ഷ വിമർശനം ചൈനീസ് കടന്നുകയറ്റമെന്ന് യഥാർത്ഥ ഇന്ത്യക്കാരൻ പറയില്ല: സുപ്രീംകോടതി മാനനഷ്ടക്കേസിലെ നടപടികൾക്ക് മൂന്നാഴ്ച സ്റ്റേ

ന്യൂഡൽഹി: അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ സുപ്രീംകോടതി അതിരൂക്ഷമായി വിമർശിച്ചു. 2000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന വിവരം രാഹുലിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. രാഹുൽ അവിടെ ഉണ്ടായിരുന്നോ? എന്തെങ്കിലും തെളിവുകളുണ്ടോ? കൈയിൽ ഒന്നുമില്ലാതെ ഇത്തരം പ്രസ്‌താവനകൾ നടത്തുന്നത് എന്തിനാണെന്നും ചോദിച്ചു. അതിർത്തിയിൽ സംഘർഷമുണ്ടാകുമ്പോൾ ഇത്തരത്തിൽ പറയാമോ?. ഒരു യഥാർത്ഥ ഇന്ത്യക്കാരനായിരുന്നെങ്കിൽ ഇങ്ങനെയൊന്നും പറയില്ലെന്ന കടുത്ത നിരീക്ഷണവും നടത്തി.

Scroll to Top