Author name: Rajesh R

മരിച്ച” ഭാര്യ ഹാജരായി; കോടതിയിൽ നാടകം

കൊച്ചി: ‘തടവിലായ” ഭാര്യയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവേ ഹൈക്കോടതിയിൽ നാടകീയ രംഗങ്ങൾ. തമിഴ്നാട് വൈദ്യുതി ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ ജീൻ സിംഗാണ് (63) ഹർജിക്കാരൻ. ഗ്വാളിയർ സ്വദേശി ശ്രദ്ധ ലെനിൻ (42) ഭാര്യയാണെന്നും മരിച്ചതായി പറയപ്പെടുന്നെന്നും ഹർജിക്കാരൻ അറിയിച്ചിരുന്നു. കോടതിയിൽ പൊലീസ് ഹാജരാക്കിയ ശ്രദ്ധ ലെനിൻ അത് നിഷേധിച്ചു. ഹർജിക്കാരനുമായി വിവാഹബന്ധമില്ലെന്നും സൗഹൃദമാണുണ്ടായിരുന്നതെന്നും അത് തുടരാൻ താത്പര്യമില്ലെന്നും ശ്രദ്ധ പറഞ്ഞു. ഹർജിക്കാരനിൽ നിന്ന് ബ്ലാക് മെയിലിംഗ് ഉണ്ടായതോടെ സൗഹൃദത്തിൽ നിന്ന് […]

കൊലമറ നീക്കി: അരുംകൊലയുടെ അസ്ഥികൾ, ചേർത്തലയിൽ കിട്ടിയത് പത്തിലധികം,​ ധർമ്മസ്ഥലയിൽ പൂർണ അസ്ഥികൂടം

കർണാടകയിലെ ധർമ്മസ്ഥലയിലും കേരളത്തിലെ ചേർത്തലയിലും കൊലചെയ്യപ്പെട്ടുവെന്ന് സംശയിക്കുന്നവരുടെ കുഴിമാടങ്ങൾ തേടിയുള്ള അന്വേഷണത്തിൽ കൂടുതൽ അസ്ഥിക്കഷ്ണങ്ങൾ കണ്ടെത്തി. മറവു ചെയ്തെന്നു കരുതുന്ന സ്ഥലങ്ങൾ കുഴിച്ചുള്ള തെരച്ചിൽ തുടരുമ്പോഴാണ് തെളിവുകളായി ഇവ പൊന്തിവരുന്നത്. ധർമ്മസ്ഥലയിലെയും ചേർത്തലയിലെക്കും സംഭവങ്ങൾക്ക് ബന്ധമില്ലെങ്കിലും കുറ്റകൃത്യം മറച്ചുപിടിച്ചതിൽ സമാനതകളുണ്ട്. ധർമ്മസ്ഥലയിൽ പൂർണ അസ്ഥികൂടവും ധർമ്മസ്ഥല (കർണ്ണാടക): ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ധർമ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെ കൂടുതൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. വനത്തിനുള്ളിലെ മാർക്ക് ചെയ്യാത്ത കുന്നിൻ മുകളിലെ പോയിന്റിൽ

യംഗ് ഇന്ത്യ വേറേ ലെവൽ,​ ഇംഗ്ലണ്ടിനെ 6 റൺസിന് കീഴടക്കി ,​ ടെസ്റ്റ് പരമ്പര 2-2 സമനില

ഓവൽ: നാലേ നാലു വിക്കറ്റ് വീഴ്ത്താൻ സിറാജിനെ കുന്തമുനയാക്കി ഇന്ത്യ. 35 റൺസ് കൂടി നേടാൻ ഒടിഞ്ഞ കൈ സ്ളിംഗിലിട്ട് ക്രിസ് വോക്സിനെ വരെ ക്രീസിലിറക്കി ഇംഗ്ളണ്ട്. ഓരോ പന്തിലും നെഞ്ചിടിപ്പുയർന്ന ഓവൽ ഗ്രൗണ്ടിൽ ഒടുവിൽ യുവ ഇന്ത്യയുടെ ഇതിഹാസ വിജയം. അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം ഇംഗ്ളണ്ടിനെ ആറുറൺസകലെ ആൾഔട്ടാക്കി അഞ്ചുമത്സര പരമ്പര 2-2ന് സമനിലയിലാക്കി. 3-1ന്റെ തോൽവിയുടെ വക്കിൽ നിന്നാണ് ഇന്ത്യ അവിശ്വസനീയമായി തിരിച്ചടിച്ചത്. വിരാടും രോഹിതുമില്ലാഞ്ഞിട്ടും ഗില്ലിന്റെ നേതൃത്വത്തിൽ പുത്തൻ ടീം

പ്രേംനസീറിന്റെ മകൻ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: അനശ്വര നടൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. ഇന്നലെ രാത്രി 12 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്ന അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മരണസമയത്ത് കുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നു. അമ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഷാനവാസ്, ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങളിൽ റോമാന്റിക് ഹീറോയായിട്ടാണ് വെള്ളിത്തിരയിലെത്തിയത്. അംബികയാണ് ആദ്യ നായിക. 80കളിൽ സിനിമയിൽ നിറയെ അവസരം ലഭിച്ചുവെങ്കിലും പിന്നീട് അവസരം കുറഞ്ഞു. ഐ.വി.ശശി സംവിധാനം ചെയ്ത നീലഗിരിക്കു ശേഷം സിനിമ ഉപേക്ഷിച്ചു.

കുട്ടിസമ്പാദ്യം” 11.65 കോടി, ഹിറ്റായി സ്റ്റുഡന്റ്സ് സേവിംഗ്സ് സ്‌കീം

കോഴിക്കോട്: പോക്കറ്റ് മണിയടക്കമുള്ള കുഞ്ഞ് തുക സ്വരൂപിച്ച് രണ്ട് വർഷത്തിനിടെ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളിലെ വിദ്യാർത്ഥികൾ നിക്ഷേപിച്ചത് 11.65 കോടിയിലധികം രൂപ. കോഴിക്കോടുൾപ്പെടെയുള്ള ചില ജില്ലകളിലെ നിക്ഷേപം ഒരു കോടിയിലധികമുണ്ട്. വിദ്യാഭ്യാസ, ട്രഷറി വകുപ്പുകളും ദേശീയ സമ്പാദ്യ പദ്ധതി വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നു മുതൽ പ്ളസ് ടു വരെയുള്ള കുട്ടികൾക്ക് അംഗമാകാം. 2016ൽ കേന്ദ്രസർക്കാർ നിറുത്തിയ സഞ്ചയിക പദ്ധതിക്ക് പകരമാണ് സംസ്ഥാന സർക്കാർ സ്റ്റുഡന്റ്സ് സേവിംഗ്സ് സ്‌കീം തുടങ്ങിയത്. 2017ൽ തുടങ്ങിയതെങ്കിലും പാസ്ബുക്ക്

മന്ത്രിമാർ വന്നു കണ്ടു; വഴങ്ങാതെ ഗവർണർ, താത്കാലിക വി സി നിയമനം മാറ്റില്ല

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വി.സിമാരെ നിയമിച്ച നടപടി പുനഃപരിശോധിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കി. ഈ ആവശ്യവുമായി രാജ് ഭവനിലെത്തിയ നിയമമന്ത്രികൂടിയായ പി. രാജീവിനോടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനോടുമാണ് ഗവർണർ ആർ.വി. ആർലേക്കർ ഇക്കാര്യം തുറന്നടിച്ചത്. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കത്തയച്ചെങ്കിലും ഗവർണർ ഗൗനിച്ചിരുന്നില്ല. വി.സിമാരുടെ നിയമനകാര്യത്തിൽ ഗവർണറും സർക്കാരും സഹകരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. വിധി സർക്കാരിന് അനുകൂലമാണെന്ന് ചൂണ്ടിക്കാണിച്ച മന്ത്രിമാരെ ഗവർണർ തിരുത്തി. സുപ്രീംകോടതി വിധി സംബന്ധിച്ച് നിയമോപദേശം

സെബാസ്റ്റ്യൻ സീരിയൽ കില്ലർ, ബിന്ദു മുതൽ സിന്ധു വരെ

ആലപ്പുഴ / ചേർത്തല: ഏറ്റുമാനൂർ സ്വദേശി ജെയിൻ മാത്യുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ സി.എം. സെബാസ്റ്റ്യൻ (68) നാടിനെ ഞെട്ടിക്കുന്ന സീരിയൽ കില്ലറെന്ന് സംശയം. ഇയാളുടെ ചേർത്തല പള്ളിപ്പുറത്തുള്ള ചൊങ്ങുംതറ വീട്ടുപരിസരം കുഴിച്ചപ്പോൾ തലയോട്ടി, തുടയെല്ല്, ക്ലിപ്പിട്ട പല്ലിന്റെ അവശിഷ്ടം എന്നിവ ലഭിച്ചിരുന്നു. എന്നാൽ ജെയ്‌നമ്മയ്ക്ക് ക്ളിപ്പിട്ട പല്ലുണ്ടായിരുന്നില്ല. അവശിഷ്ടങ്ങളുടെ ഡി.എൻ.എ ഫലം വന്നിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് കാണാതായ പഞ്ചായത്ത് മുൻ ജീവനക്കാരി ചേർത്തല വാരനാട് വെളിയിൽ ഐഷയ്‌ക്ക് (58) ക്ളിപ്പിട്ട പല്ലുണ്ടായിരുന്നു.

നക്ഷത്രങ്ങളുടെ സ്നേഹഭാജനമായി സാനുമാഷ് 

കൊച്ചി: സാഹിത്യ, സാംസ്കാരിക, സാമൂഹ്യ മേഖലകളിൽ ഉന്നതശീർഷനായി വിരാജിച്ച പ്രൊഫ. എം.കെ. സാനു ആയിരങ്ങളുടെ അന്തിമോപചാരം ഏറ്റുവാങ്ങി യാത്രയായി. ഇന്നലെ വൈകിട്ട് നാലരയോടെ എറണാകുളം രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോട മതപരമായ ചടങ്ങുകളൊന്നുമില്ലാതെ മലയാളത്തിന്റെ പ്രിയപ്പെട്ട സാനുമാഷ് അഗ്നിയിൽ വിലയം പ്രാപിച്ചു. വീണ് പരിക്കേറ്റ് അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് 5.35നായിരുന്നു അന്ത്യം. ഇന്നലെ രാവിലെ 8.30ന് എറണാകുളം കാരിക്കാമുറി ആശാരി ലെയ്‌നിലെ വസതിയായ ‘സന്ധ്യ”യിലെത്തിച്ച ഭൗതികശരീരത്തിൽ ബന്ധുക്കളുംസുഹൃത്തുക്കളുമടക്കം അന്തിമോപചാരം അർപ്പിച്ചു. 10.20 മുതൽ എറണാകുളം

കേന്ദ്രത്തിന്റെ ഇലക്ട്രിക് ബസുകൾ: കർണാടകത്തിന് 4,500; കേരളം കണ്ണടച്ചു

തിരുവനന്തപുരം: മാറിയ കാലത്തിന്റെ ആവശ്യം തിരിച്ചറി‌ഞ്ഞ്, അയൽ സംസ്ഥാനങ്ങൾ കൂടുതൽ ഇലക്ട്രിക് ബസുകൾ സ്വന്തമാക്കുമ്പോൾ കെ.എസ്.ആർ.ടി.സി വാങ്ങുന്നതെല്ലാം ഡീസൽ ബസുകൾ. കേന്ദ്രം പ്രഖ്യാപിച്ച പി.എം ഇ ‌ഡ്രൈവ് പദ്ധതി പ്രകാരം ഇ-ബസ് നേടാൻ സംസ്ഥാന ഗതാഗത വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല. 2024 മേയിലാണ് പി.എം ഇ ‌ഡ്രൈവ് പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. 2026 മാർച്ച് വരെയാണ് പദ്ധതി നടപ്പിലാക്കുക. ഈ പദ്ധതി പ്രകാരം കർണാടകം 4,500 ബസുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളം ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത് അറിഞ്ഞ

ഡോ.ഹാരിസ് പറഞ്ഞത് സത്യം; വിദഗ്ദ്ധ സമിതിക്ക് ബോധ്യമായി #ഉപകരണം കാണാതായതിൽ ഹാരിസിന് ബന്ധമില്ല

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ.ഹാരിസിന്റെ ആക്ഷേപങ്ങൾ ശരിവച്ച് അന്വേഷണ സമിതി റിപ്പോർട്ട്. ആക്ഷേപങ്ങൾ പൂർണമായും ശരിവയ്ക്കുന്നതാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. ഇന്നലെയാണ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നത്. യൂറോളജിയിലെ യന്ത്രഭാഗം കാണാനില്ലെന്നും അതേകുറിച്ച് അന്വേഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ അതുമായി ഡോ.ഹാരിസിനെ ബന്ധപ്പെടുത്തിയിട്ടില്ല. ഡി.എം.ഇയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതോടെ ഹാരിസ് നിലപാട് കടുപ്പിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. പിന്നാലെയാണ് യൂറോളജിയിലെ ഉപകരണം കാണാനില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയെന്നും വേണ്ടിവന്നാൽ പൊലീസ് അന്വേഷണം നടത്തേണ്ടിവരുമെന്നും ആരാേഗ്യ മന്ത്രി

Scroll to Top