Author name: Rajesh R

കോൺഗ്രസിനെ നയിക്കാനാര്, ജില്ലയിൽ ചർച്ചകൾ സജീവം

ആലപ്പുഴ: ഡി.സി.സി അദ്ധ്യക്ഷ പദവിയിൽ മാറ്റമുണ്ടാകുമ്പോൾ ബി.ബാബുപ്രസാദിന് പകരം ആരെത്തുമെന്ന ചർച്ചകൾ സജീവമാകുന്നു. പരിഗണനാപ്പട്ടികയിൽ പേരുകളനവധിയാണ്. കെ.പി.സി.സി ജോയിന്റ് സെക്രട്ടറിയും മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ബി.ബൈജു, മാവേലിക്കര നഗരസഭാ മുൻ ചെയർമാനും നിലവിൽ ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ. കെ.ആർ മുരളീധരൻ, ജില്ലാ പഞ്ചായത്തംഗമായിരുന്ന എ.ഐ.സി.സി അംഗം ജോൺസൺ എബ്രഹാം തുടങ്ങിയവരുടെ പേരുകൾക്കാണ് മുൻഗണന. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും മുതിർന്ന കോൺഗ്രസ് നേതാവും ജില്ലയിലെ കോൺഗ്രസിന്റെ ഏക എം.എൽ.എയുമായ രമേശ് ചെന്നിത്തലയുടെയും നിലപാടുകളാകും […]

കടലിലെ കണ്ടെയ്‌നറുകൾ മാറ്റിയില്ല,​ഭീതിയിയോടെ മത്സ്യബന്ധന മേഖല

ആലപ്പുഴ: അറബിക്കടലിൽ ചരക്ക് കപ്പൽ മുങ്ങിയതിനെത്തുടർന്ന് ഒഴുകിപ്പോയ കണ്ടെയ്നറുകൾ മത്സ്യബന്ധന മേഖലയ്ക്ക് കനത്ത ഭീഷണിയാകുന്നു. കണ്ടെയ്നറുകൾ നീക്കം ചെയ്യുമെന്ന് കോസ്റ്റ് ഗാർഡ് ഉൾപ്പടെ ഉറപ്പ് നൽകിയിരുന്നെങ്കിലും എല്ലാം ജലരേഖയായി. ട്രോളിംഗ് നിരോധനം കഴിഞ്ഞതോടെ ബോട്ടുകൾ വീണ്ടും ആഴക്കടലിലേക്ക് പോയി തുടങ്ങിയിട്ടുണ്ട്. ഇതോടെ ചാകരക്കൊയ്ത്തിന് സമാനമായ ഉണർവും മത്സ്യമേഖലയിലുണ്ടായിട്ടുണ്ട്. എന്നാൽ കണ്ടെയ്നറിൽ കുടുങ്ങി വല നഷ്ടമാകുകയോ,​ കേടുപാട് സംഭവിക്കുമോ എന്ന ഭീതിയോടെയാണ് കടലിലേക്ക് വള്ളമിറക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കണ്ടെയ്നറിൽ കുടുങ്ങി വല നഷ്ടമായ സംഭവങ്ങൾ ട്രോളിംഗ് നിരോധന കാലത്ത്

പുതിയ ഉച്ചഭക്ഷണ മെനുവിൽ അദ്ധ്യാപകർക്ക് എതിർപ്പ്… പോക്കറ്റ് കാലിയാക്കും,  എത്രനാൾ ഇങ്ങനെ

കോട്ടയം : പുതിയ ഉച്ചഭക്ഷണമെനു ചില സ്കൂളുകളിൽ നടപ്പാക്കി. ചിലയിടങ്ങളിൽ ഇന്ന് നിലവിൽ വരും. എന്നാൽ ഫണ്ട് പരിഷ്കരിക്കാതെ എത്ര ദിവസം മുന്നോട്ടു പോകുമെന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം ലെമൺ റൈസ് ഉൾപ്പെടെ തയ്യാറാക്കാൻ പലരും പഠിച്ചു തുടങ്ങുന്നേയുള്ളൂ. ”കൈയിൽ കാശുള്ള പ്രധാനാദ്ധ്യാപകർക്ക് വലിയ പ്രശ്നമുണ്ടാവില്ല” ജില്ലയിലെ ഒരു സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയിലുള്ള അദ്ധ്യാപികന്റെ വാക്കാണിത്. കുട്ടികളുടെ എണ്ണം കൂടിയ സ്കൂളുകളിൽ പണം വില്ലനാകുമ്പോൾ കൂലി കൂട്ടാത്തതിൽ പാചകത്തൊഴിലാളികളും ഉടക്കിലാണ്. പ്രധാനാദ്ധ്യാപകർ സ്വന്തം നിലയ്ക്ക് പണം നൽകിയാണ്

18 ലക്ഷം രോഗികളുടെ ഹൃദയത്തിൽ ബാക്കിയുണ്ട് രണ്ടുരൂപ ഡോക്ടറുടെ സ്നേഹസേവനം

കണ്ണൂർ: പുലർച്ചെ 2.15ന് ആരംഭിക്കുന്ന ദിനചര്യ, പശുത്തൊഴുത്തിലെ പണികൾ, പൂജാമുറിയിലെ പ്രാർത്ഥനകൾ, പത്രവായന, എല്ലാം കഴിഞ്ഞ് രാവിലെ ആറു മണിയോടെ താണ മാണിക്കക്കാവിനടുത്തുള്ള വീട്ടിലെ ക്ലിനിക്കിലെത്തുന്ന രോഗികളെ സ്വീകരിക്കാൻ തയ്യാറാകുന്ന ഡോക്ടർ. രണ്ടുരൂപ മാത്രം വാങ്ങി അരനൂറ്റാണ്ടോളം സേവനം ചെയ്ത ഡോ. എ.കെ. രൈരു ഗോപാൽ 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്‌നേഹവും കുറിച്ചുകൊടുത്താണ് വിടവാങ്ങിയത്.‘സേവനത്തിലൂടെ ലഭിക്കുന്ന സുഖം അതുവേറെയാണ്’ എന്ന് രൈരു ഗോപാൽ പറയുന്നത് മനസ്സറിഞ്ഞാണ്. നാടും നഗരവും വ്യത്യാസമില്ലാതെ ഡോക്ടർമാർ നാനൂറും അഞ്ഞൂറും രൂപ

കേരളത്തിൽ 2670 പുതിയ ബി.ടെക് സീറ്റുകൾ

കൊച്ചി: സംസ്ഥാനത്ത് പുതുതായി 2670 ബി.ടെക് സീറ്റുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലക്ക് കീഴിൽ വരുന്ന വിവിധ ഓട്ടോണമസ് കോളേജുകൾ, CAPEന് കീഴിൽ വരുന്ന കോളേജുകൾ, LBS സെന്ററുകൾ, സ്വാശ്രയ- സെൽഫ് ഫിനാൻസിംഗ് കോളേജുകൾ എന്നിവിടങ്ങളിലെ 38 കോളേജുകളിലാണ് ഈ സീറ്റു വർദ്ധന. തൊഴിൽ സാദ്ധ്യത ഏറ്റവുമുള്ള കമ്പ്യൂട്ടർസയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിലാണ് 2040 സീറ്റുകളും അനുവദിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ സയൻസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രോഗ്രാമിനാണ് മുൻഗണന. സൈബർ സെക്യൂരിറ്റി, ഡേറ്റ

കേക്കും പോയി,​ വോട്ടും പോയി; ഇനിയും കരയാം,​ കൊതിതീരെ

ഓന്ത് ഓടിയാൽ വേലിയോളം” എന്ന മദ്ധ്യതിരുവിതാംകൂർ പഴഞ്ചൊല്ലും ബി.ജെ.പിയും തമ്മിൽ ബന്ധമില്ലെങ്കിലും കേരളത്തിലെ ബി.ജെ.പി (കെ.ജെ.പി) നേതാക്കളുമായി എന്തോ സാമ്യമില്ലേയെന്ന് അണികളിൽ ബഹുഭൂരിപക്ഷത്തിനും തോന്നിത്തുടങ്ങി. ഇടയ്ക്കിടെ നിറം മാറി ഓടിയിട്ടും വേലി പോയിട്ടൊരു മരക്കുറ്റിപോലും കാണാതെ വിഷമിച്ചിരിക്കുകയാണ് കെ.ജെ.പിക്കാർ. വേലിയല്ല വൻമതിലെന്നും കാവിക്കളസമല്ല, റബർപാലിന്റെ നൈർമ്മല്യമുള്ള വെള്ളക്കുപ്പായമെന്നും മനസിലാക്കാതെയാണ് കുറിയും താടിയുമുള്ള ‘ടെക്കി” നേതാക്കളുടെയടക്കം കൂട്ടയോട്ടം. മൈദയുടെ പശിമയുള്ള വൻമതിലിൽ അങ്ങനെയങ്ങ് ഓടിക്കയറാനാവില്ല. കാലുകൾ ഒട്ടി പടമാകും. അണികളിൽ ചിലർ ഈ നേതാക്കളെ ‘ഓന്തന്മാർ” എന്ന് ആക്ഷേപിക്കുന്നത്

സാനുമാഷ്, ശാന്തമെങ്കിലും ഉറച്ച ശബ്ദം

കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളിൽ ഒന്നായിരുന്ന എം.കെ സാനു വിടവാങ്ങിയിരിക്കുകയാണ്. വർത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങൾക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്. കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നൽകിയ സാനുമാഷ് കേരളത്തിന്റെ അഭിമാനമാണ്. ശ്രേഷ്ഠനായ അദ്ധ്യാപകൻ, പണ്ഡിതനായ പ്രഭാഷകൻ, ജനകീയനായ പൊതുപ്രവർത്തകൻ, നിസ്വാർത്ഥനായ

വി.എസ്: അണയാത്ത കനൽ

വി​.എസ്. അച്യുതാനന്ദനൊപ്പം മൺ​മറഞ്ഞത് ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ അവസാന കണ്ണിയാണ്. ജീവി​തം നാടി​നായി​ സമർപ്പി​ച്ച് നാടി​ന്റെയും മനുഷ്യരുടെയും നന്മയ്ക്കും പുരോഗതി​ക്കും വേണ്ടി​ ആയുസ് ചെലവഴി​ച്ചവരുടെ പ്രതിനിധിയായിരുന്നു വി.എസ്. കുഞ്ഞുങ്ങൾ മുതൽ വൃദ്ധരുടെ വരെ ഹൃദയം കവർന്ന് വടവൃക്ഷം പോലെ സമൂഹത്തി​ന് മേൽ തണലായി​ പടർന്നുപന്തലി​ച്ചു ഈ മനുഷ്യൻ. 102 വർഷമായി​ ആ സാന്നിദ്ധ്യം ഇവി​ടെയുണ്ടായി​രുന്നു. അതി​ൽ 85 വർഷവും ജീവി​ച്ചത് ജനങ്ങൾക്കൊപ്പം അവർക്ക് വേണ്ടി​യാണ്. ഒത്തുതീർപ്പുകളില്ലാത്ത രാഷ്ട്രീയ ജീവിതം എന്നു ചുരുക്കത്തിൽ വിശേഷിപ്പിക്കാം. തത്വാധിഷ്ഠിത നിലപാടുകളും പിന്നിട്ട

രാജ്യതാത്പര്യം മുഖ്യം: ട്രംപിന് മോദിയുടെ മറുപടി  സ്വദേശി ഉത്പന്നങ്ങൾ വാങ്ങാൻ ആഹ്വാനം

യു.എസ് പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപിന്റെ താരിഫ് വർദ്ധന സൃഷ്ടിച്ച ആഗോള പ്രതിസന്ധിക്കിടെ ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയ്‌ക്കും രാജ്യതാത്പര്യമാണ് മുഖ്യമെന്ന് വ്യക്തമാക്കിയ മോദി,​ സ്വദേശി ഉത്പന്നങ്ങൾ വാങ്ങാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തു. സ്വന്തം മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ്, ഇന്ത്യയുടേത് ‘നിർജീവ സമ്പദ്‌വ്യവസ്ഥ”യാണെന്ന ട്രംപിന്റെ വിവാദ പ്രസ്താവനയോട് മോദി പ്രതികരിച്ചത്. ആഗോള അസ്ഥിരതയുടെ അന്തരീക്ഷമാണെന്നും,​ എല്ലാ രാജ്യങ്ങളും സ്വന്തം താത്പര്യങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തി ശക്തിയാകാനുള്ള പാതയിലാണ്. അതിനാൽ നമ്മൾ ജാഗ്രതയോടെ

സൗമ്യസാനു അസ്തമിച്ചു

കൊച്ചി​:​ സാ​ഹി​ത്യ​ ​വി​മ​‌​ർ​ശ​ന​ത്തി​ലും​ ​രാ​ഷ്ട്രീ​യ,​​​ ​സാം​സ്കാ​രി​ക​ ​ജീ​വി​ത​ത്തി​ലും​ ​സ്നേ​ഹ​ഭാ​ജ​ന​മാ​യി​ ​വി​ള​ങ്ങി​യ​ ​പ്രൊ​ഫ.​ ​എം.​കെ.​സാ​നു​ ​ന​ക്ഷ​ത്ര​ങ്ങ​ളു​ടെ​ ​ലോ​ക​ത്തേ​ക്ക് ​മ​ട​ങ്ങി​പ്പോ​യി.​ ​സാ​ഹി​ത്യലോകത്ത് ​സൗ​മ്യ​പ്ര​കാ​ശ​മാ​യി​ ​നി​ല​കൊ​ണ്ട​ ​അ​ദ്ദേ​ഹ​ത്തി​ന് 97​ ​വ​യ​സാ​യി​രു​ന്നു.​ ​എ​റ​ണാ​കു​ളം​ ​അ​മൃ​ത​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 5.35​നാ​യി​രു​ന്നു​ ​അ​ന്ത്യം.​ ​ജൂ​ലാ​യ് 25​ ​മു​ത​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​വീ​ട്ടി​ൽ​ കാ​ലി​ട​റി​വീ​ണ് ​വ​ല​തു​തു​ട​യെ​ല്ല് ​പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ​ശ​സ്ത്ര​ക്രി​യ​ ​ചെ​യ്തി​രു​ന്നു.​ ​പി​ന്നീ​ട് ​ശ്വാ​സ​ത​ട​സ​മു​ണ്ടാ​യി.​ ​ഹൃ​ദ​യ​മി​ടി​പ്പും​ ​താ​ളം​തെ​റ്റി​യ​തി​നാ​ൽ​ ​ഐ.​സി.​യു​വി​ൽ​ ​തു​ട​രു​ക​യാ​യി​രു​ന്നു.ഇ​ന്നു​ ​രാ​വി​ലെ​ 9​ന് ​ഭൗ​തി​​​ക​ശ​രീ​രം​ ​എ​റ​ണാ​കു​ളം​ ​കാ​രി​​​ക്കാ​മു​റി​​​യി​​​ലെ​ ​വീ​ടാ​യ​ ​’​സ​ന്ധ്യ​”യി​​​ൽ​ ​കൊ​ണ്ടു​വ​രും.​ 10​ ​മ​ണി​​​മു​ത​ൽ​ ​എ​റ​ണാ​കു​ളം​ ​ടൗ​ൺ​​​ഹാ​ളി​​​ൽ​ ​പൊ​തു​ദ​ർ​ശ​നം.​

Scroll to Top