മലയാളത്തിന്റെ മാഷ്
1928 ഒക്ടോബർ 27ന് ആലപ്പുഴ തുമ്പോളിയിൽ മംഗലത്ത് എം.സി.കേശവന്റെയും കെ.പി.ഭവാനിയുടെയും ഏക മകനായാണ് എം.കെ.സാനു എന്ന മലയാളത്തിന്റെ സ്വന്തം സാനു മാഷ് ജനിച്ചത്. അദ്ധ്യാപകൻ, ജീവചരിത്രകാരൻ, നിരൂപകൻ, എഡിറ്റർ, പരിഭാഷകൻ, പത്രപ്രവർത്തകൻ, സാമൂഹ്യപ്രവർത്തകൻ തുടങ്ങി വിവിധ കർമ്മമേഖലകളിൽ പ്രവർത്തിച്ചു. നാട്ടിലെ കുടിപ്പള്ളിക്കൂടത്തിൽ നിന്നാണ് സാനുമാഷിന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. അവിടെ വച്ച് എഴുതാനും വായിക്കാനും പഠിച്ചു. തുടർന്ന് കാഞ്ഞിരംചിറയിലെ ‘കണ്ടയാശാന്റെ സ്കൂൾ” എന്ന് പേരുള്ള വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ ചേർന്നു. ആർ.സുഗതൻ അദ്ധ്യാപകനായിരുന്നു. സാനുമാഷിന്റെ കുടുംബ സുഹൃത്തുകൂടിയായിരുന്നു അദ്ദേഹം. […]