Author name: Rajesh R

ഡോ. ഹാരിസിന് എതിരായ ആരോപണം  തിരിച്ചടിച്ചു , അനുനയവുമായി  ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെ പ്രതിക്കൂട്ടിലാക്കികൊണ്ട് ശസ്ത്രക്രിയ ഉപകരണങ്ങൾ കാണാനില്ലെന്ന വെളിപ്പെടുത്തൽ തിരിച്ചടിയായതോടെ അനുനയ നീക്കവുമായി ആരോഗ്യവകുപ്പ്. കാരണം കാണിക്കൽ നോട്ടീസ് നൽകിയത്, ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ പൂർത്തിയാക്കാൻ വേണ്ടിമാത്രമാണെന്ന് സൂചന നൽകി. മറുപടി നൽകുന്നതോടെ, വിഷയം അവസാനിക്കുമെന്ന് ഡോക്ടറെ അറിയിച്ചതായാണ് വിവരം. കാരണം കാണിക്കലിനോട് അദ്ദേഹം വൈകാരികമായി പ്രതികരിച്ചത് സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. തുടർന്നാണ് ഉപകരണത്തിന്റെ ഒരുഭാഗം കാണാനില്ലെന്ന അന്വേഷണ റിപ്പോർട്ടിലെ […]

ദേശീയ ചലച്ചിത്ര അവാർഡ്, ഉള്ളൊഴുക്കിന്റെ പൂക്കാലം

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം. ‘പൂക്കാല”ത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സഹനടൻ. ‘ഉള്ളൊഴുക്കി”ലെ മികച്ച പ്രകടനത്തിന് ഉർവശി സഹനടി. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. പൂക്കാലത്തിന്റെ എഡിറ്റിംഗിന് മിഥുൻ മുരളി, കേരളത്തിലെ പ്രളയം പ്രമേയമാക്കിയ ‘2018″ന്റെ കലാസംവിധാനത്തിന് മോഹൻ ദാസ്, നോൺ ഫീച്ചർ വിഭാഗത്തിൽ പ്രത്യേക പരാമർശം എം.കെ.രാമദാസ് (നെക്കൽ- ക്രോണിക്കിൾ ഒഫ് ദ പാഡി മാൻ) എന്നിവർക്കും മലയാളത്തിൽ നിന്ന് പുരസ്കാരം. ഹിന്ദി ചിത്രം അനിമലിന്റെ സൗണ്ട് ഡിസൈനിംഗിന് മലയാളികളായ സച്ചിൻ സുധാകരനും

പ്രോസിക്യൂഷൻ അയഞ്ഞു, കന്യാസ്ത്രീകളുടെ ജാമ്യത്തിന്  കാതോർത്ത് കേരളം

ന്യൂഡൽഹി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തന കുറ്റവും ചുമത്തി ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷയെ ബിലാസ്‌പൂർ എൻ.ഐ.എ കോടതിയിൽ പ്രോസിക്യൂഷൻ എതിർത്തെങ്കിലും ശക്തമായ വാദമുഖങ്ങൾ ഉന്നയിച്ചില്ല. അതിനാൽ ജാമ്യം ലഭിക്കാനുള്ള സാദ്ധ്യതയേറി. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷി ഇന്ന് വിധി പറയും. സിസ്റ്റർ വന്ദനയും സിസ്റ്റർ പ്രീതിയും ജയിലിലായിട്ട് ഇന്ന് ഒൻപത് ദിവസമാവുന്നു. കന്യാസ്ത്രീകൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അമൃതോദാസ് രക്ഷിതാക്കളുടെ അനുമതിയോടെയാണ് മൂന്നു പെൺകുട്ടികൾ അവർക്കൊപ്പം പോയതെന്ന് വാദിച്ചു. തെളിവായി സമ്മതപത്രം സമർപ്പിച്ചു. അവർ

വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്രതീരുമാനം ഇനി എന്നുണ്ടാകുമെന്ന് ഹൈക്കോടതി

കേന്ദ്ര സർക്കാർ വീണ്ടും സമയംതേടി കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനം എന്നുണ്ടാകുമെന്ന് ഹൈക്കോടതി. ദുരന്തം നടന്നിട്ട് ഒരുവർഷം പിന്നിട്ടുവെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. വായ്പ എഴുതിത്തള്ളണമെന്ന നിർദ്ദേശത്തിൽ തീരുമാനം എന്നുണ്ടാകുമെന്ന് പറയാനാകില്ലെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പ്രതികരണം.നിർദ്ദേശം നിലവിൽ കേന്ദ്ര ധനകാര്യ മന്ത്രാലത്തിന്റെ പരിഗണനയിലാണെന്ന് എ.എസ്.ജി വിശദീകരിച്ചു. ധനകാര്യ മന്ത്രാലത്തിന്റെ പ്രത്യേകവിഭാഗമാണ് പരിഗണിക്കുന്നത്.

2 താത്കാലിക വി.സിമാർക്ക് വീണ്ടും നിയമനം: സർക്കാർ പാനൽ തള്ളി ഗവർണർ

ഡോ.സിസ തോമസും ഡോ.ശിവപ്രസാദും ചുമതലയേറ്റു തിരുവനന്തപുരം: സർക്കാരിന്റെ പാനൽ തള്ളി സാങ്കേതിക,ഡിജിറ്റൽ സർവകലാശാലകളിൽ താത്കാലിക വൈസ്ചാൻസലർമാരെ ഗവർണർ സ്വന്തം നിലയിൽ നിയമിച്ചതോടെ, സർക്കാർ-ഗവർണർ പോര് കടുത്തു. സർക്കാരിന്റെ പാനലിൽ നിന്നായിരിക്കണം വി.സി നിയമനമെന്ന് സർക്കാർ നിലപാടെടുത്തിരുന്നു. എന്നാൽ പാനലിനെക്കുറിച്ച് ഉത്തരവിൽ പരാമർശമില്ലെന്ന് നിയമോപദേശം ലഭിച്ചതോടെ, താത്കാലിക വി.സിമാരായി ഡോ.സിസാ തോമസ്(ഡിജിറ്റൽ), ഡോ.കെ.ശിവപ്രസാദ്(സാങ്കേതികം) എന്നിവരെ വീണ്ടും നിയമിച്ച് ഗവർണർ വിജ്ഞാപനമിറക്കി. ഇരുവരും ഇന്നലെ രാവിലെ ചുമതലയേറ്റു. നിയമനങ്ങൾ റദ്ദാക്കണമെന്നും സർക്കാരിന്റെ പാനലിൽ നിന്ന് നിയമിക്കണമെന്നും ഉന്നത വിദ്യാഭ്യാസ അഡി.ചീഫ്സെക്രട്ടറി

ചാകര തേടി കുതിച്ചു, ബോട്ടുകൾക്ക് നിരാശ

52 നാൾ നീണ്ട ട്രോളിംഗ് നിരോധനത്തിന് ശേഷം ചാകര തേടി കടലിലേക്ക് കുതിച്ച ബോട്ടുകൾക്ക് നിരാശ. ഇന്നലെ നൂറോളം ബോട്ടുകൾ ശക്തികുളങ്ങരയിൽ മടങ്ങിയെത്തിയെങ്കിലും കാര്യമായ മത്സ്യം ലഭിച്ചില്ല. ചെറിയളവിൽ കരിക്കാടി, കഴന്തൻ, നാരൻ ചെമ്മീനുകളുമായാണ് ബോട്ടുകൾ മടങ്ങിയെത്തിയത്. ലഭ്യത കുറവായതിനാൽ ഉള്ളതിന് കാര്യമായ വില ലഭിച്ചു. കരിക്കാടി- 110, കഴന്തൻ, 250, നാരൻ- 400-500 എന്നിങ്ങനെയായിരുന്നു ഒരു കിലോയുടെ ലേലവില. ഒട്ടുമിക്ക ബോട്ടുകൾക്കും കരിക്കാടിയാണ് കൂടുതൽ ലഭിച്ചത്. കിളിമീൻ പ്രതീക്ഷിച്ചിരുന്നെങ്കിലും കിട്ടിയില്ല. കടൽ ഏറെദിവസം അനങ്ങാതെ കിടന്നതിനാൽ

നീണ്ടകരയിൽ ബോട്ട് മുങ്ങി, 12 തൊഴിലാളികൾ രക്ഷപ്പെട്ടു

വറ: ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് നീണ്ടകര അഴിമുഖത്ത് അപകടത്തിൽപ്പെട്ട് മുങ്ങി. ഇന്നലെ വെളുപ്പിന് 3.30 ഓടെയായിരുന്നു അപകടം. അഴിമുഖത്തിന് സമീപമായിരുന്നതിനാൽ തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. ഇവരിൽ നാലുപേർക്ക് പരിക്കേറ്റു. ഒരാളുടെ വാരിയെല്ലിന് പൊട്ടലുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴുപേർ അന്യസംസ്ഥാന തൊഴിലാളികളും അഞ്ചുപേർ കുളച്ചൽ സ്വദേശികളുമാണ്. ശക്തികുളങ്ങര സ്വദേശി രാജുവിന്റെ ഹല്ലേലുയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് തിരയിൽ പെട്ട് പൂർണമായും തകർന്നു. ബോട്ടിന്റെ പങ്കായത്തിൽ വല കുരുങ്ങി എൻജിൻ ഓഫായി തിരയിലകപ്പെടുകയായിരുന്നു.

ഇന്ത്യാ സഖ്യം പാഴായ സ്വപ്നമല്ല: ബിനോയ് വിശ്വം

കൊ​ല്ലം: ക​ഴി​ഞ്ഞ തി​ര​ഞ്ഞെ​ടു​പ്പിൽ ബി.ജെ.പി​ക്ക് പ്ര​തീ​ക്ഷി​ച്ച 400 സീ​റ്റ് നേ​ടാൻ ക​ഴി​യാ​ഞ്ഞ​ത് ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്റെ ശ​ക്തി​ കൊ​ണ്ടാ​ണെ​ന്നും ,ഇ​ന്ത്യാ സ​ഖ്യം പാ​ഴാ​യ സ്വ​പ്‌​ന​മ​ല്ലെ​ന്നും സി.പി.ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. സി.പി.ഐ കൊ​ല്ലം ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം കൊ​ല്ലം ടൗൺ​ ഹാ​ളിൽ ഉ​ദ്​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ മു​ഖ്യ എ​തി​രാ​ളി ആർ.എ​സ്.എ​സും ബി.ജെ.പി​യു​മാ​ണ്. അ​വ​രെ തോൽ​പ്പി​ക്കാ​നു​ള്ള ഐ​ക്യ​മാ​ണ് വേ​ണ്ട​ത്. കോൺ​ഗ്ര​സി​ന് യാ​ഥാർ​ത്ഥ്യ​ബോ​ധ​വും ദീർ​ഘ​വീ​ക്ഷ​ണ​വുമി​ല്ലാ​ത്ത​തു ​കൊ​ണ്ടാ​ണ് ബി.ജെ.പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. ക​മ്മ്യൂ​ണി​സ്റ്റ് പാർ​ട്ടി ര​ണ്ടാ​യി പി​ളർ​ന്ന​തി​ന്റെ എ​ല്ലാ വാ​ദ​ങ്ങ​ളും

ഓണസദ്യ നോൺവെജാക്കാൻ: കൊല്ലം ടർക്കി ഫാമിൽ നിന്ന് ടർക്കി ഇറച്ചി

കൊല്ലം: ഓണത്തിന് തൂശനിലയിൽ തുമ്പപ്പൂ ചോറിനൊപ്പം നോൺവെജ് രുചിയൊരുക്കാൻ കൊല്ലം ടർക്കി ഫാമിൽ നിന്ന് ടർക്കി ഇറച്ചി എത്തുന്നു. കറി പരുവത്തിലുള്ള കഷണങ്ങളാക്കി ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കവറുകളിലാക്കി കൊല്ലം കളക്ടറേറ്റിന് സമീപത്തെ സെയിൽ ഡിപ്പോ കേന്ദ്രീകരിച്ചായിരിക്കും വില്പന. ഒപ്പം ടർക്കി മുട്ടയും വില്പനയ്ക്കുണ്ടാകും. ഏഷ്യയിലെ ഏറ്റവും വലിയ ടർക്കി ഫാമാണ് കുരീപ്പുഴയിലേത്. കേരളമാകെ പക്ഷിപ്പനി പടർന്നപ്പോഴും കൊല്ലം ടർക്കി ഫാമിനെ ബാധിച്ചിരുന്നില്ല. എങ്കിലും പ്രോട്ടോക്കാൾ പ്രകാരം ടർക്കി ഫാമുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളും നിറുത്തിവച്ചിരുന്നു. പക്ഷിപ്പനി

ഉച്ചക്കഞ്ഞിയൊക്കെ പഴങ്കഥ, സ്‌കൂളിൽ ഇനി പുതിയ മെനു  വിളമ്പിയത് പുതിയ ഉച്ചഭക്ഷണ മെനു

തൊടുപുഴ: കുട്ടികൾ പ്രതീക്ഷിച്ച പോലെ ആദ്യദിനം ഫ്രൈഡ് റൈസോ പായസമോ ഒന്നും കിട്ടിയില്ലെങ്കിലും പരിഷ്കരിച്ച ഉച്ചഭക്ഷണത്തിന്റെ മെനു ഇന്നലെ സ്കൂളുകളിൽ നിലവിൽ വന്നു. മുമ്പുണ്ടായിരുന്ന പോലെ തന്നെ ഊണും സാമ്പാറും തോരനുമാണ് ഇന്നലെ നൽകിയത്. നേരത്തെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 20 ദിവസത്തെ മെനു പ്രകാരമുള്ള വിഭവങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും. ഇത് പ്രകാരം ആഴ്ചയിലൊരിക്കൽ വെജിറ്റബിൾ ഫ്രൈഡ് റൈസ്, ബിരിയാണി, ലെമൺ റൈസ്, ടൊമാറ്റോ റൈസ്, എരിശേരി, സോയാകറി, ഇലക്കറികൾ, വിവിധ തരം ചമ്മന്തികൾ, പായസം

Scroll to Top