Author name: Rajesh R

തീരുവ ആക്രമണം ശക്തമാക്കി ട്രംപ്

90 രാജ്യങ്ങളിലെ ഉത്പന്നങ്ങളുടെ തീരുവ ഉയർത്തി ഇന്ത്യയുടെ തീരുവ 25 ശതമാനം പാകിസ്ഥാന്റെ തീരുവ പത്ത് ശതമാനം കുറച്ച് 19 ശതമാനമാക്കി കൊച്ചി: അമേരിക്കയിലെത്തുന്ന 90 രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗോള സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. കാനഡയുടെ പകരച്ചുങ്കം 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായാണ് ഉയർത്തിയത്. സിറിയക്ക് 41 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയത്. അതേസമയം ഇന്ത്യൻ ഉത്പന്നങ്ങളുടെ പകരച്ചുങ്കം നേരത്തെ പ്രഖ്യാപിച്ച 25 ശതമാനമായി നിലനിറുത്തി. പാകിസ്ഥാന്റെ […]

കലാഭവൻ നവാസ് ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ

കൊച്ചി: ചലച്ചിത്രനടൻ കലാഭവൻ നവാസിനെ (51) ചോറ്റാനിക്കരയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൂട്ടിംഗിനായി എത്തിയതായിരുന്നു. രാത്രിയോടെയാണ് മുറിയിൽ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദായഘാതമാണെന്നാണ് പ്രാഥമികവിവരം. നടി രഹ്നയാണ് ഭാര്യ. മക്കൾ: നവാസ് നഹ്റിയാൻ, റിദ്‌വാൻ, റിഹാൻ. സിനിമാ നടനായ അബൂബക്കറിന്റെ മകനാണ്. ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപമുള്ള ലോഡ്ജിലാണ് ഷൂട്ടിംഗ് സംഘം വിവിധ മുറികളിലായി തങ്ങിയത്. ഇവർ മടങ്ങിപ്പോയ ശേഷം ഒരു മുറിയുടെ താക്കോൽ കിട്ടാതിരുന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ

ചർച്ചയ്ക്ക് തുടക്കമിട്ട് മന്ത്രി ശിവൻകുട്ടി : വേനലിനു പകരം മഴക്കാല അവധി

തിരുവനന്തപുരം: പ്രകൃതി ക്ഷോഭവും കെടുതിയും കാരണം അദ്ധ്യയനം വ്യാപകമായി മുടങ്ങുന്ന പശ്ചാത്തലത്തിൽ, ജൂൺ, ജൂലായ് മാസങ്ങളിലേക്ക് വിദ്യാലയങ്ങളുടെ അവധിക്കാലം മാറ്റണമെന്ന് നിർദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ മുന്നോട്ടുവച്ച നിർദ്ദേശം ചർച്ചയായി മാറി. കനത്ത മഴ കാരണം ജൂൺ – ജൂലായിൽ അവധിനൽകേണ്ടി വരുന്നതിലൂടെ പഠനദിനങ്ങൾ കുറയുന്നു. ഈ സാഹചര്യത്തിലാണ് അവധിമാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കടുത്ത ചൂടുള്ള മേയും മഴയുള്ള ജൂണും ചേർത്ത് അവധിക്കാലം ക്രമീകരിക്കണമെന്ന ബദൽ നിർദ്ദേശവും ഉയരുന്നുണ്ട്. ഏപ്രിൽ, മേയ്

6 ലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ്: ഓണച്ചന്തകൾ ആഗസ്റ്റ് 25 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ ഓണച്ചന്തകൾക്ക് ആഗസ്റ്റ് 25 മുതൽ തുടക്കമാകും. ആറുലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ജില്ലാകേന്ദ്രങ്ങളിലും 140 നിയമസഭാ മണ്ഡലങ്ങളിലും നടത്തുന്ന ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ 26നും 27നുമായി തുടങ്ങും. ഉത്രാടം നാളായ സെപ്തംബർ നാലുവരെയാണിത്. നിയമസഭാമണ്ഡലങ്ങളിലെ ഫെയറുകൾ ആഗസ്റ്റ് 31മുതൽ സെപ്തംബർ നാലുവരെ. നിയമസഭാ മണ്ഡലങ്ങളിൽ 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകളും സംഘടിപ്പിക്കും.

കന്യാസ്ത്രീകളുടെ അറസ്റ്റ്: ആശങ്കയായി നിയമക്കുരുക്ക്

ന്യൂഡൽഹി: എട്ടു ദിവസമായി ഛത്തീസ്ഗഡിലെ ജയിലിലുള്ള രണ്ടു മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ സംസ്ഥാന സർക്കാർ അനുകൂല നിലപാടെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയെങ്കിലും നിയമപരമായ ആശയക്കുഴപ്പം ഒഴിയുന്നില്ല. ഇതേത്തുടർന്ന് ഛത്തീസ്ഗഡ് ഹൈക്കാേടതിയെ സമീപിക്കാൻ കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഒഫ് ഇന്ത്യ (സി.ബി.സി.ഐ) തീരുമാനിച്ചു. അറസ്റ്റിലായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് സന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ വന്ദനയ്‌ക്കും സിസ്റ്റർ പ്രീതിയ്‌ക്കും വേണ്ടി അഡ്വ. അമൃതോ ദാസ് ഇന്ന് ജാമ്യഹർജി നൽകും. ജാമ്യഹർജിയെ ഛത്തീസ്ഗഡ്

ധർമ്മസ്ഥലയിൽ തെരച്ചിൽ: മൂന്നാംദിനത്തിൽ അസ്ഥികൾ കണ്ടെത്തി

ധർമ്മസ്ഥല (കർണാടക): ധർമ്മസ്ഥല നേത്രാവതി പുഴയോരത്തെ സ്നാനഘട്ടത്തിൽ മൂന്നാം ദിവസമായ ഇന്നലെ നടന്ന തെരച്ചിലിൽ നിർണായക വഴിത്തിരിവ്. ശുചീകരണ തൊഴിലാളിയായ സാക്ഷി പറഞ്ഞതനുസരിച്ച് അടയാളപ്പെടുത്തിയ ആറാമത്തെ പോയിന്റിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയടക്കമുള്ള അസ്ഥികൾ കണ്ടെത്തി. രണ്ടടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത്. ഇതിൽ കണ്ടെത്തിയത്. തലയോട്ടി പുരുഷന്റേതാണ്. അസ്ഥികൂടം കണ്ടെത്തിയ ഭാഗങ്ങളിൽ ഡോഗ് സ്‌കോഡും പരിശോധന നടത്തി. അതേസമയം,തെരച്ചിലിന്റെ രണ്ടാം ദിവസം ലക്ഷ്മി എന്ന പേരിലുള്ള എ.ടി.എം കാർഡും ചുവപ്പ് നിറത്തിലുള്ള ബ്ലൗസിന്റെ ഭാഗങ്ങളും പുരുഷന്റെ ആധാർ

ഫണ്ടില്ല; തുടങ്ങും മുമ്പേ ഒടുങ്ങി ‘ധനുസ് ‘പദ്ധതി മുടങ്ങിയത് ബിരുദ വിദ്യാർത്ഥികൾക്കുള്ള പരിശീലനം

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ പഠിക്കുന്ന ബിരുദ വിദ്യാർത്ഥികളെ രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച ക്യാമ്പസുകളിൽ ഉപരിപഠനത്തിന് പ്രാപ്തരാക്കാനായി തുടങ്ങിയ ‘ധനുസ്’ പദ്ധതി സർക്കാർ ഫണ്ട് നൽകാത്തതുമൂലം മുടങ്ങി. 2018ൽ കോഴിക്കോട് പേരാമ്പ്ര കരിയർ ഡെവലപ്മെന്റ് സെന്റർ മുഖേനയാണ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. മൂന്നുവർഷം പരിശീലനം പൂർത്തിയാക്കിയ 179 വിദ്യാർത്ഥികളിൽ 139 പേർക്ക് വിവിധ ക്യാമ്പസുകളിൽ പ്രവേശനം ലഭിച്ചിരുന്നു. പദ്ധതി മറ്രിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോഴിക്കോട്ടും പദ്ധതി മുന്നോട്ടു കൊണ്ടുപോകാനായില്ല. നാഷണൽ എംപ്ളോയ്മെന്റ് സർവീസ് കേരളയും ഉന്നത

കെ.എസ്.ആ‌ർ.ടി.സി സേവനം മൊബൈൽ നമ്പറിലും

ഉപഭോക്തൃ സൗഹൃദ സേവനം ശക്തമാക്കുന്നതിനും യാത്രക്കാർക്ക് സൗകര്യപ്രദമായി വിവരങ്ങൾ ലഭ്യമാക്കുന്നതിനും പ്രത്യേക മൊബൈൽ സേവനവുമായി കെ.എസ്.ആർ.ടി.സി. നിലവിലെ ലാൻഡ് ഫോൺ സംവിധാനം അപര്യാപ്തമായതിനെ തുടർന്നാണ് പുതിയ നമ്പർ പുറത്തിറക്കിയത്. യാത്രാവേളയിലെ സംശയങ്ങൾ, ടിക്കറ്റ് ബുക്കിംഗ്, ബസ് സമയക്രമം, യാത്രാ രീതികൾ, അടിയന്തര സാഹചര്യങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് ഈ നമ്പറിലൂടെ കെ.എസ്.ആർ.ടി.സിയുമായി നേരിട്ട് ബന്ധപ്പെടാം. ഡിജിറ്റൽ സേവന സൗകര്യങ്ങൾ ഇല്ലാത്ത യാത്രക്കാർക്കും പുതിയ സംവിധാനം ഏറെ പ്രയോജനകരമാണ്. പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സിയിൽ

പാരിപ്പള്ളി മെഡി. കോളേജിൽ: സർജിക്കൽ ഇംപ്ലാന്റ്സില്ല; ചെലവ് കേട്ടാൽ ഞെട്ടും

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉയർന്ന വിലയുള്ള സർജിക്കൽ ഇംപ്ലാന്റ്സ് സ്റ്റോക്ക് ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾക്ക് പതിനായിരങ്ങൾ മുടക്കേണ്ട ഗതികേടിൽ പാവപ്പെട്ട രോഗികൾ. വൻതുക കുടിശ്ശികയായതോടെ പൊതുമേഖലാ സ്ഥാപനം സർജിക്കൽ ഇംപ്ലാന്റ്സ് വിതരണം നിറുത്തിവച്ചതാണ് പ്രശ്നം. സർജിക്കൽ ഇംപ്ലാന്റ്സ് വാങ്ങിയ ഇനത്തിൽ എട്ടുമാസത്തെ തുക പൊതുമേഖല സ്ഥാപനത്തിന് കുടിശ്ശികയുണ്ട്. അതുകൊണ്ട് വില കുറഞ്ഞ ഇംപ്ലാന്റ്സ് മാത്രമാണ് വിതരണം ചെയ്യുന്നത്. ഗുരുതര പ്രശ്നങ്ങളുള്ള രോഗികൾക്ക് കൂടുതൽ വിലയുള്ള ഇംപ്ലാന്റ്സ് വേണ്ടിവരും. ഇവർ പണം നൽകി സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന്

ചീറിപ്പാഞ്ഞ് വള്ളങ്ങൾ, അപകടം വിളിപ്പുറത്ത്

ആലപ്പുഴ : കുട്ടനാടൻ ജലപ്പരപ്പിലൂടെ പായുന്ന, എൻജിൻ ഉപയോഗിച്ച് സഞ്ചരിക്കുന്ന വള്ളങ്ങൾ അപകടഭീഷണിയാകുന്നു. ലൈസൻസില്ലാതെ എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ് കൂടുതൽ വള്ളങ്ങളും. ശക്തമായ കാറ്റുവന്നാൽ ഈ വള്ളങ്ങൾ മറിയുവാനുള്ള സാദ്ധ്യത ഏറെയാണ്. കഴിഞ്ഞ ദിവസം വൈക്കത്ത് വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിന് സമാനമായി മുമ്പും നിരവധി അപകടങ്ങൾ ജില്ലയിലും സമീപ ജില്ലകളിലുമുണ്ടായിട്ടുണ്ട്. സുരക്ഷ ഇല്ലാതെ ആളുകളെ നിറച്ച് കൊണ്ടുപോകുന്ന വള്ളങ്ങളിൽ പരിശോധന നടക്കാറില്ലെന്ന ആക്ഷേപവുമുണ്ട്. വേമ്പനാട് കായലിലൂടെ നിരവധി വള്ളങ്ങളാണ് ഇത്തരത്തിൽ സഞ്ചരിക്കുന്നത്. വെള്ളപ്പൊക്ക സമയത്ത് എൻജിൻ

Scroll to Top