Author name: Rajesh R

മാ കെയർ പദ്ധതിയുമായി കുടുംബശ്രീ, ബിസ്ക്കറ്റും ബുക്കും സ്കൂൾ വളപ്പിൽ കിട്ടും

പത്തനംതിട്ട : ബുക്ക് വാങ്ങാനും ഇടവേളയിൽ സ്നാക്സ് കഴിയ്ക്കാനും കുട്ടികൾക്ക് ഇനി സ്കൂളിന് പുറത്തിറങ്ങി കഷ്ടപ്പെടേണ്ട. സ്കൂൾ വളപ്പിൽ ഇതിനെല്ലാം സൗകര്യമൊരുക്കുകയാണ് കുടുംബശ്രീയുടെ മാ കെയർ പദ്ധതി. സ്റ്റേഷനറി കം സ്‌നാക്‌സ് കിയോസ്ക് പദ്ധതി ജില്ലയിൽ ആറ് സ്കൂളുകളിൽ നടപ്പാക്കി. വെച്ചൂച്ചിറ ഗവ.എച്ച്.എസ്.എസ്, അടൂർ ഗവ.ബോയ്സ് എച്ച്.എസ്.എസ്, മല്ലപ്പള്ളി ഗവ. വി.എച്ച്.എസ്, അടൂർ ഗവ.ഗേൾസ് എച്ച്.എസ്.എസ്, മണ്ണടി ജി.എച്ച്.എസ് ആൻഡ് വി.എച്ച്.എസ്, പി.എച്ച്.എസ്.എസ് കുളനട എന്നിവിടങ്ങളിലാണ് മാ കെയർ പദ്ധതി നടപ്പാക്കിയത്. വിപണി വിലയിൽ നിന്ന് കുറഞ്ഞ […]

പാലക്കാട് ഡിവിഷനിൽ നാളെ മുതൽ ട്രെയിനുകൾ വൈകും

പാലക്കാട്-എറണാകുളം മെമു റദ്ദാക്കി പാലക്കാട്: തിരുവനന്തപുരം ഡിവിഷനിൽ ഈ മാസം വിവിധ ദിവസങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാലക്കാട് വഴിയുള്ള പത്തോളം ട്രെയിനുകൾ വൈകും. പാലക്കാട്-എറണാകുളം മെമു ട്രെയിനിന്റെ സർവീസ് അഞ്ച് ദിവസം പൂർണമായും റദ്ദാക്കുകയും ചെയ്തു.  റദ്ദാക്കിയ ട്രെയിനുകൾ 1. പാലക്കാട് ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മെമു(66609)- ആഗസ്റ്റ് രണ്ട്, മൂന്ന്, ആറ്, ഒമ്പത്, 10 2. എറണാകുളം ജംഗ്ഷൻ-പാലക്കാട് ജംഗ്ഷൻ മെമമു(66610)- ആഗസ്റ്റ് രണ്ട്, മൂന്ന്, ആറ്, ഒമ്പത്, 10  സമയമാറ്റം 1.

പച്ചക്കറിയ്ക്ക് വീണ്ടും പൊള്ളും വില

ഒരാഴ്ചയ്ക്കിടെ കൂടിയത് ഇരട്ടിവില കോഴിക്കോട്: മലയാളിയുടെ അടുക്കളയെ പൊള്ളിക്കാൻ വീണ്ടും പച്ചക്കറി വിലയിൽ കുതിച്ചുചാട്ടം. ഒരാഴ്ചക്കിടെ പല പച്ചക്കറിക്കും ഇരട്ടിയോളം വില ഉയർന്നു. ജില്ലയിലേക്ക് പച്ചക്കറി എത്തുന്ന ദക്ഷിണ കർണാടകയിലെ കൃഷിയിടങ്ങളിലുണ്ടായ കനത്ത മഴയാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് പാളയത്തെ മൊത്ത വ്യാപാരികൾ പറയുന്നു. ഓണക്കാലം അടുക്കുന്നതോടെ പച്ചക്കറി വില ഇനിയും ഉയരാനുള്ള സാദ്ധ്യതയാണ് വ്യാപാരികൾ കാണുന്നത്. ഒരാഴ്ച മുമ്പ് കിലോയ്ക്ക് 50 രൂപയുണ്ടായിരുന്ന പച്ചമുളകിന് 80 രൂപയായി. 15 രൂപയായിരുന്ന വെളളരി 30 രൂപയിലെത്തി. 25 രൂപയുണ്ടായിരുന്ന

വീട്ടമ്മയിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച സ്ത്രീ പിടിയിൽ

കാട്ടാക്കട: കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിൽ പച്ചക്കറി വാങ്ങാനെത്തിയ വീട്ടമ്മയുടെ പക്കൽനിന്ന് സ്വർണവും പണവും രേഖകളും അടങ്ങിയ കവർ മോഷ്ടിച്ച സ്ത്രീ പിടിയിൽ. കിള്ളി സ്വദേശിനി യഹിയ നൽകിയ പരാതിയിൽ നെടുമങ്ങാട് സ്വദേശിനിയായ ശ്യാമള(65)​യെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. 24 ഗ്രാം തൂക്കം വരുന്ന മാല,രണ്ട് ഗ്രാമിന്റെ ലോക്കറ്റ്,നാല് ഗ്രാം തൂക്കം വരുന്ന മോതിരം,​7000 രൂപ,എ.ടി.എം കാർഡ്, ആദാർ കാർഡ് തുടങ്ങിയ രേഖകളാണ് മോഷണം പോയത്. മാർക്കറ്റിലേക്ക് വരുമ്പോൾ വീട്ടിൽ പണവും സ്വർണവും സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന്

വി.സി നിയമനത്തിൽ രാഷ്ട്രീയക്കളി വേണ്ട, ഉറച്ച ശബ്‌ദത്തിൽ സുപ്രീംകോടതി

സ്ഥിരം വി.സി നിയമനം ഉടൻ വേണംഗവർണറും സർക്കാരും യോജിച്ചു നീങ്ങണം ന്യൂഡൽഹി: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വി.സിമാരെ നിയമിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങണമെന്ന് സുപ്രീംകോടതി കർശന നിർദ്ദേശം നൽകി. രാഷ്ട്രീയം കലർത്തരുത്. അത് വകവച്ചു തരില്ല. ഗവർണറും സർക്കാരും യോജിച്ചും സഹകരിച്ചും നീങ്ങണം. അധികാര വടംവലിയല്ല, വിദ്യാ‌ർത്ഥികളുടെ ഭാവിയും വിദ്യാഭ്യാസവുമാണ് പരമ പ്രധാനമെന്നും സുപ്രീംകോടതി പറഞ്ഞു. ഇരു സർവകലാശാലകളിലെയും താത്കാലിക വി.സിമാരുടെ നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിക്കെതിരെ ഗവർണർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ

കന്യാസ്ത്രീകളുടെ കേസ് എൻ.ഐ.എ കോടതിയിലേക്ക്

ജാമ്യമില്ലെന്നറിഞ്ഞ് ജയിലിന് പുറത്ത് ബജ്റംഗ്ദൾ പ്രവർത്തകരുടെ ആഘോഷം ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്നറിയിച്ച സെൻഷൻസ് കോടതി ബിലാസ്‌പുരിലെ എൻ.ഐ.എ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. ജാമ്യമില്ലെന്നറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്റംഗ്ദൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. കന്യാസ്‌ത്രീകൾ അറസ്റ്റിലായ സമയത്ത് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ച ജ്യോതി ശർമയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ ബജ്റംഗ്ദൾ പ്രവർത്തകർ കോടതിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നു. ദുർഗിലെ ജയിലിൽ റിമാൻഡിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച മജിസ്ട്രേട്ട് കോടതിയും തള്ളിയിരുന്നു.

സ്കൂൾ കുട്ടികളുടെ രക്ഷിതാവിനും ക്ളാസ്, പേരന്റിംഗ് പരിശീലനം ഈ അദ്ധ്യയനവർഷം

തിരുവനന്തപുരം: കൗമാരക്കാരായ കുട്ടികളെ സൗഹൃദാന്തരീക്ഷത്തിൽ മികച്ച വ്യക്തിത്വത്തോടെ വളർത്താൻ രക്ഷിതാക്കൾക്ക് പരിശീലനവുമായി എസ്.സി.ഇ.ആർ.ടി. ഹൈസ്കൂൾ,​ ഹയർസെക്കൻഡറി ക്ളാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കാണ് പേരന്റിംഗ് പരിശീലനം. പി.ടി.എകൾ വഴി ഈ അദ്ധ്യയനവർഷം തന്നെ നടപ്പാക്കും. കുട്ടികളുടെ ലഹരി ഉപയോഗം, ആത്മഹത്യാ പ്രവണത,​​ അക്രമവാസന, പഠന പിന്നാക്കാവസ്ഥ തുടങ്ങിയവ പരിഹരിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രിവിഭാഗം പ്രൊഫസർ ഡോ.അരുൺ ബി.നായർ അദ്ധ്യക്ഷനായി വിദ്യാഭ്യാസ,​ മനഃശാസ്ത്ര,​ നിയമ,​ ഡിജിറ്റൽ രംഗത്തെ വിദഗ്ദ്ധർ അടങ്ങുന്ന സമിതി ഇതിനായി രക്ഷാകർതൃബോധന മോഡ്യൂൾ തയ്യാറാക്കി. കുട്ടികളെ

റേഷൻ കടകളിൽ പഞ്ചസാര ക്ഷാമം

കഴിഞ്ഞ രണ്ടുമാസമായി സ്റ്റോക്ക് എത്താത്തതിനാൽ ജില്ലയിലെ പല റേഷൻകടകളിലും പഞ്ചസാര ക്ഷാമം രൂക്ഷം. കടകളിലെ സ്റ്റോക്ക് കണക്കാക്കി സപ്ലൈകോയിൽ നിന്ന് പൊതുവിതരണ വകുപ്പ് ഏറ്റെടുത്ത് നൽകാത്തതാണ് പ്രശ്നം. എ.എ.വൈ കാർഡുകാർക്ക് സംസ്ഥാന സർക്കാർ പ്രതിമാസം ഒരുകിലോ പഞ്ചസാരയാണ് അനുവദിച്ചിട്ടുള്ളത്. റേഷൻകട വഴി വിതരണം ചെയ്യുന്ന പഞ്ചസാര പൊതുവിപണിയിൽ നിന്ന് വാങ്ങി പൊതുവിതരണ വകുപ്പിന് നൽകുന്നത് സപ്ലൈകോയാണ്. മേയ് മാസത്തിലാണ് വലിയൊരു വിഭാഗം റേഷൻകടകൾക്കും ഏറ്റവും ഒടുവിൽ പഞ്ചസാര ലഭിച്ചത്. ബാക്കിയുണ്ടായിരുന്നത് ജൂൺ ആദ്യമെത്തിയ കുറച്ചുപേർക്ക് വിതരണം ചെയ്യാനേ

തോരാതെ പെയ്ത മഴയിൽ കർഷകർക്ക് തീരാനഷ്ടം

ആലപ്പുഴ : കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പെയ്ത മഴയിലും കാറ്റിലും വാഴ, നെൽ കർഷകർക്കുണ്ടായത് കനത്ത നഷ്ടം. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തതുൾപ്പെടെ കുലച്ചതും കുലയ്ക്കാത്തതുമായ 18,398 വാഴകളാണ് മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ നിലംപൊത്തിയത്. രണ്ടാം കൃഷിയായി കുട്ടനാട്ടിലുൾപ്പെടെ വിളവിറക്കിയ 41 ഹെക്ടറിലെ നെൽകൃഷിയും നശിച്ചു. പെയ്ത്തുവെളളത്തിനൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിച്ചതാണ് ജില്ലയിലെ താഴ്ന്ന സ്ഥലങ്ങളിലുൾപ്പെടെ വെള്ളപ്പൊക്കക്കെടുതികൾ രൂക്ഷമാക്കിയത്. ആറുകളും നദികളും കരകവിഞ്ഞത് തീരപ്രദേശങ്ങളിലെ കരകൃഷിക്കും ജില്ലയിലെ കിഴക്കൻ ഗ്രാമങ്ങളിലെ പച്ചക്കറികൃഷിക്കും വിനയായി. മഴയ്ക്കൊപ്പം വീശിയടിച്ച

കുംഭമേളയ്ക്ക് കൊണ്ടുപോയ റേക്കുകൾ പുന:സ്ഥാപിക്കണമെന്ന് യാത്രക്കാർ

ആലപ്പുഴ: തീരദേശപാതയിലെ ട്രെയിനുകളുടെ റേക്കുകൾ കുംഭമേളയ്ക്ക് മുമ്പുണ്ടായിരുന്ന നിലയിലേക്ക് പുന:സ്ഥാപിക്കണമെന്ന് യാത്രക്കാർ. രാവിലെ എറണാകുളം ഭാഗത്തേക്ക് എത്തുന്നതിനെക്കാൾ വലിയ ബുദ്ധിമുട്ടാണ് വൈകിട്ടത്തെ തിരിച്ചുള്ള യാത്ര. കുംഭമേളയ്ക്കായി വിവിധ ട്രെയിനുകൾ തിരിച്ചുവിടുന്നതുവരെ ക്ലേശങ്ങളില്ലാതെ നടന്നിരുന്ന സർവീസുകൾ ഇപ്പോൾ പലപ്പോഴും വൈകിയാണ് ഓടുന്നത്. മുമ്പ് വൈകിട്ട് 4.30ന് എറണാകുളം സൗത്തിലെത്തിയിരുന്ന ഗുരുവായൂർ- എറണാകുളം പാസഞ്ചറാണ് വൈകിട്ട് 6.25ന്റെ ആലപ്പുഴ-കായങ്കുളം സർവീസായി നടത്തിയിരുന്നത്. ഏകദേശം രണ്ട് മണിക്കൂറുകൾക്ക് മുമ്പ് ട്രെയിൻ പ്ലാറ്റ്ഫോമിലെത്തുന്നതിനാൽ തിക്കും തിരക്കുമില്ലാതെ യാത്ര ചെയ്യാമായിരുന്നു. എന്നാൽ,​ ഇപ്പോൾ വൈകിട്ട്

Scroll to Top