Author name: Rajesh R

ശബരിമലയിൽ സമൃദ്ധിയുടെ  പുണ്യമായി നിറപുത്തരി

ശബരിമല : ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും നിറവിൽ സന്നിധാനത്ത് നിറപുത്തരി ഉത്സവം ഭക്തിസാന്ദ്രമായി. തീർത്ഥാടകർ എത്തിച്ച നെൽക്കതിരുകൾ പുലർച്ചെ കിഴക്കേ മണ്ഡപത്തിൽ തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ പുണ്യാഹം തളിച്ച് ശുദ്ധിവരുത്തി. തുടർന്ന് ആഘോഷപൂർവം നെൽക്കറ്റകൾ കൊടിമരച്ചുവട്ടിലൂടെ പ്രദക്ഷിണമായി ശ്രീലകത്ത് എത്തിച്ച് വിഗ്രഹത്തിന് സമീപംവച്ചു. പൂജകൾക്കുശേഷം നെൽക്കതിരുകളിലേക്ക് ചൈതന്യം നിറച്ചു. മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി നെൽക്കതിരുകൾ ആദ്യം സോപനത്ത് കെട്ടി. തുടർന്ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി, കീഴ്ശാന്തി എസ്.കൃഷ്ണൻ പോറ്റി എന്നിവർ ചേർന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത്, […]

മഴക്കാലം മുതലാക്കി മോഷണസംഘം, കള്ളന്മാ‌ർ വിലസുന്നു, പൊലീസിന് ആലസ്യം

കോട്ടയം : ജില്ലയിൽ വിവിധയിടങ്ങളിൽ മോഷണം പെരുകിയിട്ടും പരിശോധന ശക്തമാക്കാതെ പൊലീസ്. ആളില്ലാത്ത വീടുകളും, ആരാധനാലയങ്ങളും, വ്യാപാരസ്ഥാപനങ്ങളുമാണ് മോഷ്ടാക്കൾ നോട്ടമിട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഞ്ചിലധികം ഇടങ്ങളിലാണ് മോഷണം നടന്നത്. ജയിലിൽ നിന്നിറങ്ങിയ സ്ഥിരം മോഷ്ടാക്കളാണ് മിക്ക മോഷണങ്ങൾക്കും പിന്നിലും. ഇവർ ജാമ്യത്തിലിറങ്ങിയിട്ടും കൃത്യമായി നിരീക്ഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. തുടർച്ചയായി പെയ്യുന്ന മഴയും വൈദ്യുതി ഇല്ലാത്തതും മോഷ്ടാക്കൾക്ക് സഹായകമാകുന്നു. കൂടാതെ, സി.സി.ടി.വികൾ ഇല്ലാത്ത പ്രദേശവും സംഘം പകൽ സമയം നോക്കിവയ്ക്കുന്നു. ട്രെയിനുകൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ മോഷണം ന

അമ്മയും മകനും കോളേജ് മേറ്റ്സ്; പൂർണിമയും വൈഷ്ണവും എം.എ കോളേജിലെ താരങ്ങൾ

കോതമംഗലം: നാല്പതുകാരിയായ വീട്ടമ്മയും പതിനേഴ് വയസുള്ള മകനും ഒരേ കോളേജിലെ ബിരുദ വിദ്യാർത്ഥികൾ. കോതമംഗലം എം.എ കോളേജിലെ പൂർണിമയും വൈഷ്ണവുമാണ് ഈ അപൂർവ വിദ്യാർത്ഥികൾ. പൂർണിമ ബി.എ ഇംഗ്ലീഷിലും വൈഷ്ണവ് ബി.കോമിലുമാണ് ചേർന്നിരിക്കുന്നത്. പോത്താനിക്കാട് മാവുടി കൊച്ചുപുരക്കൽ ബിനുവിന്റെ ഭാര്യയാണ് പൂർണിമ. ഇവരുടെ മൂത്ത മകനാണ് വൈഷ്ണവ്. പ്ലസ്ടുവിന് ശേഷം കോളേജിൽ പോകണമെന്ന ആഗ്രഹം പൂർണിമയ്ക്ക് ഉണ്ടായിരുന്നെങ്കിലും സാധിച്ചില്ല. അതിനിടെ വിവാഹിതയായി. രണ്ട് മക്കളുടെ അമ്മയുമായി. ബിനു കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറാണ്. ഇളയ മകൻ വൈഭവ് ദേവ് ആറാം

വിങ്ങലോടെ വിലങ്ങാട്

കോഴിക്കോട്: ഉരുളിലേറ്റ മുറിവിന്റെ നോവുണങ്ങാതെ ഇന്നും വിലങ്ങാട് . ആറ് മന്ത്രിമാരും ജനപ്രതിനിധികളും നിരവധി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പുനരധിവാസം ഉറപ്പുനൽകിയെങ്കിലും ദുരന്തത്തിന് ഒരാണ്ട് പൂർത്തിയായിട്ടും പറഞ്ഞ വാക്കുകൾ മാത്രം യാഥാർത്ഥ്യമായില്ല. സഹായം കിട്ടിയതാകട്ടെ ചുരുക്കം ചിലർക്കും. അർഹരായ പലരും പട്ടികയ്ക്ക് പുറത്ത്. വീട് തകർന്നവർക്ക് വാടക വീടുകൾ കണ്ടെത്തി. പക്ഷേ, സർക്കാർ കൃത്യമായി വാടക നൽകിയില്ല. ഇതോടെ പലരും തകർന്ന, വാസയോഗ്യമല്ലാത്ത വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മടങ്ങി. മഴ ശക്തമാകുമ്പോഴെല്ലാം ക്യാമ്പുകളും വാസയോഗ്യമല്ലാത്ത വീടുകളും തന്നെ ആശ്രയം. വിദഗ്ദ്ധ

5 പവൻ സ്വർണം കവർന്ന കേസിൽ ഹോംനഴ്സും ഭർത്താവും പിടിയിൽ

ഹോംനഴ്സിന്റെ ഭർതൃസഹോദരൻ ചൊവ്വാഴ്ച അറസ്റ്റിലായിരുന്നു മാഹി: കോടിയേരി മലബാർ കാൻസർ സെന്ററിലെ നഴ്സ് പന്തക്കൽ ഊരോത്തുമ്മൻ ക്ഷേത്രത്തിന് സമീപം സപ്രേമേയയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശിനി രമ്യ രവീന്ദ്രന്റെ വീട്ടിൽ നിന്നും 25 പവൻ സ്വർണ്ണവും സൗഉദി റിയാലുകളും കവർന്ന കേസിൽ ഹോം നഴ്സ് ഷൈനി(29), ഭർത്താവ് ആറളം വേളിമാനം കോളനിയിലെ പനച്ചിക്കൽ ഹൗസിലെ ചേട്ടൻ ബാവ എന്ന പി.ദിലീപ് എന്നിവരെ കൂടി ഇന്നലെ മാഹി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ദിലീപിന്റെ സഹോദരൻ അനിയൻ ബാവ എന്ന

നഗരസഭയിലെ ഫണ്ട് തട്ടിപ്പ്: 14 പേരെ വിജിലൻസ് അറസ്​റ്റുചെയ്‌തു

തിരുവനന്തപുരം: നഗരസഭയുടെ എസ്.സി/എസ്.ടി,ബി.പി.എൽ വിഭാഗങ്ങളിലെ വനിതകൾക്ക് സംരംഭകത്വം തുടങ്ങുന്നതിനായി സബ്സിഡി ലോൺ വിതരണം ചെയ്‌തതിലെ തട്ടിപ്പിൽ 14 പേരെ വിജിലൻസ് അറസ്റ്റുചെയ്തു. 2 കേസുകളിലാണ് നടപടി. കോർപ്പറേഷനിൽ ഇൻഡസ്ട്രിയൽ എക്‌സ്​റ്റൻഷൻ ഓഫീസർമാരായിരുന്ന കാഞ്ഞിരംകുളം സ്വദേശി പ്രവീൺരാജ്,ബാലരാമപുരം സ്വദേശി ഷെഫിൻ.എം.ബി,പട്ടം സർവീസ് കോപ്പറേ​റ്റീവ് ബാങ്ക് മാനേജർ സോണി എന്നിവരുൾപ്പെടെ അറസ്റ്റിലായിട്ടുണ്ട്. നഗരസഭയുടെ 2020-21 സാമ്പത്തിക വർഷത്തിൽ എസ്.സി/എസ്.ടി വിഭാഗത്തിലെ വനിതകൾക്കും 2021-22 സാമ്പത്തിക വർഷത്തിൽ ബി.പി.എൽ വിഭാഗത്തിലെ വനിതകൾക്കും സംരംഭകത്വം തുടങ്ങുന്നതിനായി സബ്സിഡി ലോൺ വിതരണം ചെയ്‌തതിലാണ് അഴിമതി

പാലോടും” വഴിയിലെ  പരമാർത്ഥങ്ങൾ

ഏതു രഹസ്യവും സ്വകാര്യമായി ചെവിയിലേ പറയാവൂ എന്ന സത്യം, കോൺഗ്രസ് നേതാവ് പാലോട് രവി മറന്നത് വലിയ പൊല്ലാപ്പായി. ഒരു ഗാന്ധിയനും ഇന്നേവരെ ചെയ്യാത്ത കടുംകൈയാണ് പഹയൻ ചെയ്തത്. നെഹ്‌റുജി മുതലുള്ള ബഹുത് ബഡാ ‘ജി”മാരെ ഇനിയും മനസിലാക്കാത്ത നേതാക്കൾ കോൺഗ്രസിലുണ്ടെന്നത് അപമാനകരമാണ്. ഫോണിലൂടെ ഒരാളോട് പറഞ്ഞ കാര്യം കൃത്യമായി അയാളുടെ ചെവിയിൽത്തന്നെ ലാൻഡ് ചെയ്യുമെന്നാണ് കരുതിയതെങ്കിലും ക്രാഷ് ലാൻഡ് ചെയ്തു കത്തിപ്പടർന്ന് നാട്ടുകാരുടെ ചെവികളിലെത്തി. ഇതാണോ ഇത്ര വലിയ കാര്യമെന്നു പല കോൺഗ്രസുകാരും ചോദിക്കുന്നുണ്ടെങ്കിലും ഹൈക്കമാൻഡ്

കോൺഗ്രസ് സേനയുടെ മനോവീര്യം തകർക്കുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലെ വിജയം അംഗീകരിക്കാതെ പാകിസ്ഥാൻ വക്താക്കളെപ്പോലെയാണ് കോൺഗ്രസ് പെരുമാറുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി സേനയുടെ മനോവീര്യം തകർക്കാനാണ് കോൺഗ്രസ് ശ്രമമെന്നും ലോക്‌സഭയിൽ ‘ഓപ്പറേഷൻ സിന്ദൂർ’ ചർച്ചയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അടക്കം വിമർശനങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ദേശീയ താത്‌പര്യത്തെ അവഗണിക്കരുതെന്ന് കോൺഗ്രസ് നേതാക്കളെ ഓർമ്മപ്പെടുത്തിയതിനൊപ്പം, ശശി തരൂരിനെ ചർച്ചയിൽ പങ്കെടുപ്പിക്കാതിരുന്നതിനെ വിമർശിക്കുകയുംചെയ്തു. പാകിസ്ഥാന്റെ പ്രചാരണത്തിന്റെയും ഗൂഢാലോചനകളുടെയും വക്താവായി കോൺഗ്രസ് മാറി. നിരപരാധികൾ കൊല്ലപ്പെട്ടതിൽ പോലും

ചൈനയിൽ പ്രളയം: 38 മരണം, നിരവധി  പേരെ  കാണാതായി, 10,000ലേറെ പേരെ മാറ്റി പാർപ്പിച്ചു

ബീജിംഗ്: ചൈനയുടെ വടക്കൻ പ്രദേശങ്ങളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 38 മരണം. നിരവധി പേരെ കാണാതായി. 10,000ലേറെ പേരെ മാറ്റി പാർപ്പിച്ചു. തലസ്ഥാനമായ ബീജിംഗിലും പത്ത് പ്രവിശ്യകളിലും കനത്ത മഴ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഈ പ്രദേശങ്ങളിൽ ആശയവിനിമയ സംവിധാനങ്ങൾ നിലച്ച സ്ഥിതിയാണ്. മിയുണിലെ റിസർവയോറുകളിൽ ജലനിരപ്പ് ഉയർന്നതോടെ ജലം തുറന്നുവിട്ടു. വാരാന്ത്യത്തിൽ ആരംഭിച്ച പേമാരി തിങ്കളാഴ്ച ചൈനീസ് തലസ്ഥാനത്തും പരിസര പ്രവിശ്യകളിലും ശക്തമായി. ബീജിംഗിന്റെ വടക്കൻ ജില്ലകളിൽ 543 മില്ലിമീറ്റർവരെ മഴ പെയ്തു. ചെനയുടെ

വീട്ടിലെ ടി.വി ഇനി കപ്യൂട്ടറായി ഉപയോഗിക്കാം

എ.ഐ ക്ലൗഡ് കംപ്യൂട്ടർ സേവനമായ ജിയോപി.സി വിപണിയിൽ കൊച്ചി: സാങ്കേതികവിദ്യയിൽ വിപ്ളവകരമായ മാറ്റം വരുത്തുന്ന ക്ളൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ്പ് പ്ളാറ്റ്ഫോമായ ജിയോ പി.സി റിലയൻസ് ജിയോ വിപണിയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ടെലിവിഷനുകൾ പേഴ്സണൽ കംപ്യൂട്ടറുകളായി ഉപയോഗിക്കാവുന്ന സെറ്റ് ടോപ്പ് ബോക്സുകളാണ് പ്രധാന ആകർഷണം. നിർമ്മിത ബുദ്ധിയിൽ (എ.ഐ) അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോപി.സി. എല്ലാ ഇന്ത്യൻ വീടുകളിലും എ.ഐ റെഡി, സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്ഫോമാണിത്. സീറോ

Scroll to Top